അടിക്കുറിപ്പ്
b സ്വസ്ഥമായ ഒരു മനസ്സാക്ഷി ഉണ്ടായിരുന്നാൽ മാത്രം പോരാ എന്നു ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട് ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത് യഹോവയാണ്.” (1 കൊരിന്ത്യർ 4:4) ഒരു കാലത്ത് ക്രിസ്ത്യാനികളെ ഉപദ്രവിച്ച പൗലോസിനെപ്പോലെ, ഇന്നും അങ്ങനെ ചെയ്യുന്നവർക്കു മനസ്സാക്ഷിക്കുത്തു തോന്നിയില്ലെന്നുവരാം. ദൈവം തങ്ങൾ ചെയ്യുന്നതിനെ അംഗീകരിക്കുന്നെന്നാണ് അവരുടെ വിചാരം. അതുകൊണ്ട് സ്വന്തം വീക്ഷണത്തിൽ മാത്രമല്ല ദൈവത്തിന്റെ വീക്ഷണത്തിലും നമ്മുടെ മനസ്സാക്ഷി ശുദ്ധമായിരിക്കണം.—പ്രവൃത്തികൾ 23:1; 2 തിമൊഥെയൊസ് 1:3.