അടിക്കുറിപ്പ്
b ഇത് സ്നേഹപുരസ്സരമായ ഒരു ക്രമീകരണമായിരുന്നു. തന്റെ സ്വദേശമായ മോവാബിൽ രൂത്ത് ഇങ്ങനെ ഒന്ന് കേട്ടിട്ടുപോലും ഉണ്ടാവില്ല. അക്കാലങ്ങളിൽ മധ്യപൂർവദേശത്ത് വിധവമാരോടുള്ള പെരുമാറ്റം വളരെ മോശമായിരുന്നു. ഒരു ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഭർത്താവ് മരിച്ചാൽ പിന്നെ ആ വിധവ തന്റെ പുത്രന്മാരെയാണ് ആശ്രയിക്കേണ്ടിയിരുന്നത്. പുത്രന്മാർ ആരുമില്ലെങ്കിലോ? ഒന്നുകിൽ സ്വയം ദാസിയായി വിൽക്കണം, അല്ലെങ്കിൽ വേശ്യാവൃത്തി ചെയ്യണം, അതുമല്ലെങ്കിൽ മരിക്കണം. ഇതൊക്കെയാണ് സാധാരണഗതിയിൽ അവളുടെ മുമ്പിലുണ്ടായിരുന്ന വഴികൾ.”