അടിക്കുറിപ്പ്
c ലൂക്കോസിന്റെ സുവിശേഷത്തിൽ പ്രലോഭനങ്ങൾ മറ്റൊരു ക്രമത്തിലാണു കൊടുത്തിരിക്കുന്നത്. എന്നാൽ തെളിവനുസരിച്ച് സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെ കൊടുത്തിരിക്കുന്നതു മത്തായിയാണ്. അങ്ങനെ പറയാൻ മൂന്നു കാരണങ്ങളുണ്ട്. (1) മത്തായി രണ്ടാമത്തെ പ്രലോഭനത്തെക്കുറിച്ച് വിവരിച്ചുതുടങ്ങുന്നതു “പിന്നെ” എന്നു പറഞ്ഞുകൊണ്ടാണ്. അതിൽനിന്ന് അതുതന്നെയാണു രണ്ടാമതു നടന്നതെന്നു നമുക്ക് ഊഹിക്കാം. എന്നാൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നതു മറ്റൊരു ഗ്രീക്കുപദമാണ്. (2) പത്തു കല്പനകളിൽ ആദ്യത്തേതു ലംഘിക്കാനുള്ള പ്രലോഭനം ഒരു മറയുമില്ലാതെയാണു സാത്താൻ അവതരിപ്പിച്ചതെന്നു ശ്രദ്ധിക്കുക. സ്വാഭാവികമായും തന്ത്രപരമായ ആ രണ്ടു പ്രലോഭനങ്ങൾ (അതായത്, “നീ ഒരു ദൈവപുത്രനാണെങ്കിൽ . . . ” എന്ന വാക്കുകളോടെ തുടങ്ങുന്ന പ്രലോഭനങ്ങൾ.) പരീക്ഷിച്ചശേഷമായിരിക്കണം സാത്താൻ അങ്ങനെയൊരു നീക്കത്തിനു മുതിർന്നത്. (പുറ. 20:2, 3) (3) സ്വാഭാവികമായും മൂന്നാമത്തേതും അവസാനത്തേതും ആയ പ്രലോഭനത്തിനു ശേഷമായിരിക്കും യേശു “സാത്താനേ, ദൂരെ പോ!” എന്നു പറഞ്ഞിട്ടുണ്ടാകുക.—മത്ത. 4:5, 10, 11.