അടിക്കുറിപ്പ്
a ജീവികളെക്കുറിച്ചുള്ള യഹസ്കേലിന്റെ ഈ വിവരണം യഹോവ എന്ന ദൈവനാമത്തിന്റെ അർഥം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് ആ പേരിന്റെ അർഥമെന്നു കരുതപ്പെടുന്നു. തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അവയെ അങ്ങനെ ആക്കിത്തീർക്കാൻ യഹോവയ്ക്കാകും എന്നൊരു ആശയവും യഹോവ എന്ന പേരിൽ അടങ്ങിയിട്ടുണ്ട്.—പുതിയ ലോക ഭാഷാന്തരത്തിലെ അനുബന്ധം എ4 കാണുക.