അടിക്കുറിപ്പ്
a പൊ.യു.മു. മൂന്നാം നൂറ്റാണ്ടിനും പൊ.യു. ഒന്നാം നൂറ്റാണ്ടിനും ഇടയ്‌ക്ക് എഴുതപ്പെട്ട യഹൂദ ലിഖിതങ്ങളാണ് ഉത്തര കാനോനിക ഗ്രന്ഥങ്ങളും (അപ്പോക്രിഫ, അക്ഷരീയമായി “മൂടിവെക്കപ്പെട്ടത്” എന്നർഥം) യഹൂദ വ്യാജസാഹിത്യ ഗ്രന്ഥങ്ങളും (സ്യൂഡിപിഗ്രാഫ, അക്ഷരീയമായി “വ്യാജ ലിഖിതങ്ങൾ”). റോമൻ കത്തോലിക്കാ മതം ഉത്തര കാനോനിക ഗ്രന്ഥങ്ങളെ നിശ്വസ്‌ത തിരുവെഴുത്തുകളുടെ ഭാഗമായി ബൈബിൾ കാനോനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ യഹൂദ, പ്രൊട്ടസ്റ്റന്റ് മതങ്ങൾ ആ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല. “യഹൂദ വ്യാജസാഹിത്യങ്ങ”ളിൽ മിക്കവയും ബൈബിളിലെ ചില പ്രസിദ്ധ കഥാപാത്രങ്ങളുടെ പേരിൽ കെട്ടിച്ചമച്ച വിവരങ്ങളാണ്.