അടിക്കുറിപ്പ്
a അതിഥിക്കുവേണ്ടി ഒരു ആട്ടിൻകുട്ടിയെ പാകംചെയ്യുന്നത് ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു. എന്നാൽ അതിനെ മോഷ്ടിക്കുന്നത് കുറ്റകരമായിരുന്നു; നാലിരട്ടി പകരം കൊടുക്കേണ്ട ഒരു കുറ്റം. (പുറപ്പാടു 22:1) ദാവീദിന്റെ ദൃഷ്ടിയിൽ ആ ആട്ടിൻകുട്ടിയെ തട്ടിയെടുത്ത ധനവാൻ കാരുണ്യരഹിതമായി പ്രവർത്തിക്കുകയായിരുന്നു. ദരിദ്രനായ ആ മനുഷ്യനും കുടുംബത്തിനും ഒരുപക്ഷേ, പാലും കമ്പിളിരോമവും ഭാവിയിൽ ഒരു ആട്ടിൻപറ്റംപോലും നൽകാമായിരുന്ന മൃഗമായിരുന്നു അത്. അതിനെയാണ് ആ ധനവാൻ കൊന്നത്.