അടിക്കുറിപ്പ്
a ഈ തീയതിയും ഇന്നത്തെ യഹൂദന്മാർ പെസഹാ ആഘോഷിക്കുന്ന തീയതിയും തമ്മിൽ വ്യത്യാസമുണ്ടായിരിക്കാം. കാരണം, പുറപ്പാടു 12:6-ലെ കൽപ്പന നീസാൻ 15-ലേക്ക് വിരൽചൂണ്ടുന്നു എന്ന ധാരണമൂലം മിക്ക യഹൂദന്മാരും പെസഹാ ആഘോഷിക്കുന്നത് അന്നാണ്. (1991 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-ാം പേജ് കാണുക.) എന്നാൽ മോശൈക ന്യായപ്രമാണമനുസരിച്ച് യേശു അത് ആചരിച്ചത് നീസാൻ 14-ന് ആയിരുന്നു. ഈ തീയതി എങ്ങനെ കണക്കാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 1977 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 383-384 പേജുകളിലുണ്ട്.