അടിക്കുറിപ്പ്
a തന്റെ “ത്വക്ക്” അഥവാ ജീവൻ സംരക്ഷിക്കാൻ ഇയ്യോബ് മക്കളുടെയും വളർത്തുമൃഗങ്ങളുടെയും “ത്വക്ക്” അഥവാ ജീവൻ പണയപ്പെടുത്താൻ മടിക്കില്ലെന്നാണ് “ത്വക്കിന്നു പകരം ത്വക്ക്” എന്ന പ്രയോഗം അർഥമാക്കുന്നതെന്ന് ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. ഇനി, ജീവൻ രക്ഷിക്കാനായി സ്വന്തം “ത്വക്ക്” അൽപ്പം നഷ്ടമാക്കാൻ ഒരു വ്യക്തി തയ്യാറാകും എന്നാണ് അതിനർഥമെന്ന് മറ്റുചിലർ വിചാരിക്കുന്നു. കൈയിലെ തൊലി പോയേക്കാമെങ്കിലും തലയ്‌ക്കു നേരെവരുന്ന അടി കൈകൊണ്ടു തടയാൻ ഒരാൾ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഈ ശൈലിയുടെ അർഥം എന്തുതന്നെയായാലും, തന്റെ ജീവൻ രക്ഷിക്കാൻ ഇയ്യോബ് എന്തും ത്യജിക്കുമെന്നാണ് സാത്താൻ സൂചിപ്പിച്ചത്.