അടിക്കുറിപ്പ്
a പ്രവൃത്തികൾ 20:29, 30 വാക്യങ്ങളിൽ കാണാനാകുന്നതുപോലെ ക്രിസ്‌തീയസഭയ്‌ക്കുള്ളിൽ നിന്നുതന്നെ, “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ . . . എഴുന്നേൽക്കും” എന്നു പൗലോസ് ചൂണ്ടിക്കാണിച്ചു. കാലാന്തരത്തിൽ വൈദിക-അൽമായ വേർതിരിവ് വികാസം പ്രാപിച്ചെന്നു ചരിത്രം സ്ഥിരീകരിക്കുന്നു. എ.ഡി. മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും “അധർമമനുഷ്യൻ” പ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു, ക്രൈസ്‌തവലോകത്തിലെ വൈദികവർഗത്തിന്റെ രൂപത്തിൽ.—1991 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-16 പേജുകൾ കാണുക.