അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: ഭൂതങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിക്കാനാണു ഭൂതവിദ്യ എന്ന വാക്ക് ഉപയോഗിക്കുന്നത്. മരിച്ച ആളുകളുടെ ആത്മാക്കൾ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുമെന്നും ജീവിച്ചിരിക്കുന്നവരുമായി അവർ ആശയവിനിമയം ചെയ്യുമെന്നും അതു മിക്കപ്പോഴും ആത്മാക്കളുടെ ഉപദേശം തേടുന്നവരിലൂടെ ആയിരിക്കുമെന്നും ഉള്ള വിശ്വാസം അതിൽ ഉൾപ്പെടുന്നു. മന്ത്രവാദവും ജ്യോതിഷവും ഭൂതവിദ്യയുടെ ഭാഗമാണ്. പ്രകൃത്യതീതശക്തികളുമായി ബന്ധപ്പെട്ട ആചാരങ്ങളെ കുറിക്കാനാണ് ഈ ലേഖനത്തിൽ മാജിക്ക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ക്ഷുദ്രപ്രയോഗം ചെയ്യുന്നത് അതിൽ ഉൾപ്പെടുന്നു. എന്നാൽ ചില ആളുകൾ വിനോദത്തിനുവേണ്ടി മാത്രം ചെയ്യുന്ന, കൈവേഗംകൊണ്ട് കാണിക്കുന്ന വിദ്യകൾ ഇതിന്റെ ഭാഗമല്ല.