അടിക്കുറിപ്പ്
a യഹോവയുടെ ദാസന്മാരിൽ പലരും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. മറ്റു പലർക്കും ശരീരത്തിന്റെ ശക്തി ചോർത്തിക്കളയുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇനി, ചില സമയത്ത് നമുക്ക് എല്ലാവർക്കും ക്ഷീണം തോന്നാറുണ്ട്. അതുകൊണ്ട് ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കാര്യം നമുക്കു ചിന്തിക്കാനേ പറ്റില്ലായിരിക്കും. പൗലോസ് അപ്പോസ്തലൻ പറഞ്ഞ ജീവനുവേണ്ടിയുള്ള ഓട്ടം നമുക്ക് എങ്ങനെ മടുത്തുപോകാതെ ഓടാമെന്നും ആ ഓട്ടത്തിൽ എങ്ങനെ വിജയിക്കാമെന്നും ഈ ലേഖനം ചർച്ച ചെയ്യും.