അടിക്കുറിപ്പ്
a ദൈവമായ യഹോവയാണു സ്രഷ്ടാവെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. എന്നാൽ പലരും ഇതു വിശ്വസിക്കുന്നില്ല. ജീവൻ തനിയെ ഉണ്ടായെന്നാണ് അവർ പറയുന്നത്. അവരുടെ വാദങ്ങൾ സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസം തകർക്കാതിരിക്കണമെങ്കിൽ ദൈവത്തിലും ബൈബിളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടതുണ്ട്. ഇതെങ്ങനെ ചെയ്യാമെന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ കാണാൻപോകുന്നത്.