അടിക്കുറിപ്പ്
a യഹോവ നമുക്കു തന്നിരിക്കുന്ന നല്ലൊരു സമ്മാനമാണു സംസാരിക്കാനുള്ള കഴിവ്. എന്നാൽ യഹോവ ഇഷ്ടപ്പെടുന്ന രീതിയിലല്ല മിക്ക ആളുകളും ആ കഴിവ് ഉപയോഗിക്കുന്നത്. ആളുകളുടെ സംസാരരീതി ഇന്നു കൂടുതൽക്കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും ആളുകളെ പ്രോത്സാഹിപ്പിക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ സംസാരപ്രാപ്തി ഉപയോഗിക്കാൻ നമ്മളെ എന്തു സഹായിക്കും? പ്രത്യേകിച്ച് ശുശ്രൂഷയിൽ ആയിരിക്കുമ്പോഴും മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴും ആളുകളുമായി സാധാരണ സംസാരിക്കുമ്പോഴും നമുക്ക് എങ്ങനെ അതു ചെയ്യാനാകും? ഈ ചോദ്യങ്ങളുടെ ഉത്തരം നമ്മൾ ഈ ലേഖനത്തിൽ കാണും.