അടിക്കുറിപ്പ്
a ചില ബൈബിൾഭാഷാന്തരങ്ങൾ യശയ്യ 14:12-ൽ “ലൂസിഫർ” എന്ന പദം ഉപയോഗിച്ചു. പിന്നീട് പിശാചായിത്തീർന്ന ദൂതന്റെ പേരാണ് അതെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായപദത്തിന്റെ അർഥം “തിളങ്ങുന്ന” എന്നാണ്. പക്ഷേ ആ പദം സാത്താനെയല്ല, ബാബിലോൺ സാമ്രാജ്യത്തെയാണ് അർഥമാക്കുന്നതെന്ന് അതിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. അഹങ്കാരത്താൽ ചീർത്ത ആ സാമ്രാജ്യത്തെ ദൈവം നശിപ്പിക്കാൻപോകുകയായിരുന്നു. (യശയ്യ 14:4, 13-20) ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പതനത്തെ പരിഹസിച്ചുകൊണ്ടാണ് “തിളങ്ങുന്ന” എന്ന വിശേഷണം ഉപയോഗിച്ചിരിക്കുന്നത്.