ജൂലൈ 21-27
സുഭാഷിതങ്ങൾ 23
ഗീതം 97, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട നല്ല തത്ത്വങ്ങൾ
(10 മിനി.)
മദ്യം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ ഒരുപാട് കുടിക്കരുത് (സുഭ 23:20, 21; w04 12/1 19 ¶5-6)
മുഴുക്കുടി കാരണമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും ഓർക്കുക (സുഭ 23:29, 30, 33-35; it-1 656)
മദ്യം നിരുപദ്രവകരമെന്നു തോന്നിയാലും അതിൽ വഞ്ചിതരാകരുത് (സുഭ 23:31, 32)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 23:21—തീറ്റിഭ്രാന്തും പൊണ്ണത്തടിയും തമ്മിലുള്ള വ്യത്യാസം എന്താണ്? (w04 11/1 31 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 23:1-24 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) പരസ്യസാക്ഷീകരണം. (lmd പാഠം 3 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(5 മിനി.) വീടുതോറും. ഒരു ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുക. (lmd പാഠം 9 പോയിന്റ് 5)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) യഹോവ വെറുക്കുന്ന ഒരു ശീലം മറികടക്കാൻ ബുദ്ധിമുട്ടുന്ന നിങ്ങളുടെ വിദ്യാർഥിയെ സഹായിക്കുക. (lmd പാഠം 12 പോയിന്റ് 4)
ഗീതം 35
7. ഞാൻ മദ്യം വിളമ്പുന്നത് ശരിയാണോ?
(8 മിനി.) ചർച്ച.
വിവാഹവിരുന്നുപോലെ ആളുകൾ കൂടിവരുന്ന ഒരു സാഹചര്യത്തിൽ പരിപാടി നടത്തുന്നയാൾ മദ്യം വിളമ്പണോ? അതു വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ പല ബൈബിൾതത്ത്വങ്ങളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് ശ്രദ്ധയോടെ വേണം അദ്ദേഹം ആ തീരുമാനം എടുക്കാൻ.
ഞാൻ മദ്യം വിളമ്പണോ? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
മദ്യം വിളമ്പണോ എന്നു തീരുമാനിക്കാൻ പരിപാടി നടത്തുന്നയാളെ ഈ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കും?
യോഹ 2:9—യേശു ഒരു വിവാഹവിരുന്നിൽ വെള്ളം വീഞ്ഞാക്കി.
1കൊ 6:10—“കുടിയന്മാർ . . . ദൈവരാജ്യം അവകാശമാക്കില്ല.”
1കൊ 10:31, 32—“നിങ്ങൾ തിന്നാലും കുടിച്ചാലും . . . എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക. നിങ്ങൾ കാരണം . . . ഇടറിവീഴാൻ ഇടയാകരുത്.”
നമ്മൾ കണക്കിലെടുക്കേണ്ട മറ്റു ചില കാര്യങ്ങൾ എന്തൊക്കെയാണ്?
വ്യത്യസ്ത ബൈബിൾതത്ത്വങ്ങൾ കണക്കിലെടുത്ത് ഉചിതമായ ഒരു തീരുമാനമെടുക്കാൻ നിങ്ങൾ “ചിന്താപ്രാപ്തി” ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?—റോമ 12:1; സഭ 7:16-18
8. പ്രാദേശികാവശ്യങ്ങൾ
(7 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠം 2, ഭാഗം 2—ആമുഖം, പാഠം 3