വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • നയമാന്റെ കുഷ്‌ഠം എലീശ സുഖ​പ്പെ​ടു​ത്തു​ന്നു (1-19)

      • അത്യാ​ഗ്ര​ഹി​യായ ഗേഹസി​ക്കു കുഷ്‌ഠം പിടി​ക്കു​ന്നു (20-27)

2 രാജാക്കന്മാർ 5:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അയാൾക്ക്‌ ഒരു ചർമ​രോ​ഗം ബാധി​ച്ചി​രു​ന്നു.”

2 രാജാക്കന്മാർ 5:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:16
  • +മത്ത 8:2; 11:5; ലൂക്ക 4:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2008, പേ. 9-10

    8/1/2005, പേ. 10

2 രാജാക്കന്മാർ 5:4

അടിക്കുറിപ്പുകള്‍

  • *

    നയമാനെയായിരിക്കാം പരാമർശി​ക്കു​ന്നത്‌.

2 രാജാക്കന്മാർ 5:5

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

2 രാജാക്കന്മാർ 5:7

ഒത്തുവാക്യങ്ങള്‍

  • +ആവ 32:39

2 രാജാക്കന്മാർ 5:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:24; 19:16; 2രാജ 3:11, 12; 8:4

2 രാജാക്കന്മാർ 5:10

ഒത്തുവാക്യങ്ങള്‍

  • +ലേവ 14:7; സംഖ 19:4
  • +യോഹ 9:6, 7

2 രാജാക്കന്മാർ 5:12

ഒത്തുവാക്യങ്ങള്‍

  • +യശ 7:8

2 രാജാക്കന്മാർ 5:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:10
  • +ഇയ്യ 33:25
  • +ലൂക്ക 4:27; 5:13

2 രാജാക്കന്മാർ 5:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അനു​ഗ്രഹം.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 17:15, 16
  • +സങ്ക 96:4, 5; യശ 43:10

2 രാജാക്കന്മാർ 5:16

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:8

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1

    വീക്ഷാഗോപുരം,

    8/1/2005, പേ. 9

2 രാജാക്കന്മാർ 5:17

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1

2 രാജാക്കന്മാർ 5:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്ര​ത്തിൽ.”

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1

    വീക്ഷാഗോപുരം,

    8/1/2005, പേ. 9

2 രാജാക്കന്മാർ 5:20

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:24
  • +2രാജ 4:12; 8:4
  • +2രാജ 5:1; ലൂക്ക 4:27

2 രാജാക്കന്മാർ 5:22

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:5

2 രാജാക്കന്മാർ 5:23

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:16

2 രാജാക്കന്മാർ 5:24

അടിക്കുറിപ്പുകള്‍

  • *

    ശമര്യയിലെ ഒരു സ്ഥലം. സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഒരു കുന്ന്‌ അല്ലെങ്കിൽ കോട്ട.

2 രാജാക്കന്മാർ 5:25

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:8, 9

2 രാജാക്കന്മാർ 5:26

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:8; ലൂക്ക 12:15; പ്രവൃ 20:33; 1തിമ 6:10

2 രാജാക്കന്മാർ 5:27

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:1
  • +പുറ 4:6; സംഖ 12:10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 5:31രാജ 19:16
2 രാജാ. 5:3മത്ത 8:2; 11:5; ലൂക്ക 4:27
2 രാജാ. 5:7ആവ 32:39
2 രാജാ. 5:81രാജ 17:24; 19:16; 2രാജ 3:11, 12; 8:4
2 രാജാ. 5:10ലേവ 14:7; സംഖ 19:4
2 രാജാ. 5:10യോഹ 9:6, 7
2 രാജാ. 5:12യശ 7:8
2 രാജാ. 5:142രാജ 5:10
2 രാജാ. 5:14ഇയ്യ 33:25
2 രാജാ. 5:14ലൂക്ക 4:27; 5:13
2 രാജാ. 5:15ലൂക്ക 17:15, 16
2 രാജാ. 5:15സങ്ക 96:4, 5; യശ 43:10
2 രാജാ. 5:16മത്ത 10:8
2 രാജാ. 5:201രാജ 17:24
2 രാജാ. 5:202രാജ 4:12; 8:4
2 രാജാ. 5:202രാജ 5:1; ലൂക്ക 4:27
2 രാജാ. 5:222രാജ 5:5
2 രാജാ. 5:232രാജ 5:16
2 രാജാ. 5:25പ്രവൃ 5:8, 9
2 രാജാ. 5:26മത്ത 10:8; ലൂക്ക 12:15; പ്രവൃ 20:33; 1തിമ 6:10
2 രാജാ. 5:272രാജ 5:1
2 രാജാ. 5:27പുറ 4:6; സംഖ 12:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 5:1-27

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

5 സിറി​യ​യി​ലെ രാജാ​വി​നു നയമാൻ എന്നൊരു സൈന്യാ​ധി​പ​നു​ണ്ടാ​യി​രു​ന്നു. നയമാനെ ഉപയോ​ഗിച്ച്‌ യഹോവ സിറി​യ​യ്‌ക്കു ജയം നൽകി​യ​തു​കൊണ്ട്‌ രാജാവ്‌ നയമാനെ ഒരു പ്രമു​ഖ​വ്യ​ക്തി​യാ​യി ആദരി​ച്ചി​രു​ന്നു. വീര​യോ​ദ്ധാ​വാ​യി​രു​ന്നെ​ങ്കി​ലും അയാൾ ഒരു കുഷ്‌ഠ​രോ​ഗി​യാ​യി​രു​ന്നു.* 2 ഒരിക്കൽ സിറി​യ​ക്കാർ ഇസ്രാ​യേ​ലി​നെ ആക്രമി​ച്ച​പ്പോൾ അവർ അവി​ടെ​നിന്ന്‌ ഒരു ചെറിയ പെൺകു​ട്ടി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. ആ കുട്ടി പിന്നീട്‌ നയമാന്റെ ഭാര്യ​യു​ടെ പരിചാ​രി​ക​യാ​യി. 3 കുട്ടി യജമാ​ന​ത്തി​യോ​ടു പറഞ്ഞു: “യജമാനൻ ചെന്ന്‌ ശമര്യ​യി​ലെ പ്രവാചകനെ+ കണ്ടാൽ പ്രവാ​ചകൻ യജമാ​നന്റെ കുഷ്‌ഠം മാറ്റി​ക്കൊ​ടു​ത്തേനേ!”+ 4 അങ്ങനെ അയാൾ* ചെന്ന്‌ ഇസ്രാ​യേ​ല്യ​പെൺകു​ട്ടി പറഞ്ഞ കാര്യം അയാളു​ടെ യജമാ​നനെ അറിയി​ച്ചു.

5 അപ്പോൾ സിറി​യ​യി​ലെ രാജാവ്‌ പറഞ്ഞു: “ഉടനെ പുറ​പ്പെ​ടുക! ഞാൻ ഇസ്രാ​യേൽരാ​ജാ​വിന്‌ ഒരു കത്തു തന്നയയ്‌ക്കാം.” അങ്ങനെ അയാൾ പത്തു താലന്തു* വെള്ളി​യും 6,000 ശേക്കെൽ* സ്വർണ​വും പത്തു ജോടി വസ്‌ത്ര​വും എടുത്ത്‌ പുറ​പ്പെട്ടു. 6 അയാൾ ആ കത്തുമാ​യി ഇസ്രാ​യേൽരാ​ജാ​വി​ന്റെ അടുത്ത്‌ ചെന്നു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “ഈ കത്തുമാ​യി വരുന്നത്‌ എന്റെ ഭൃത്യ​നായ നയമാ​നാണ്‌. നീ അയാളു​ടെ കുഷ്‌ഠം മാറ്റി​ക്കൊ​ടു​ക്കണം.” 7 കത്തു വായിച്ച ഉടനെ ഇസ്രാ​യേൽരാ​ജാവ്‌ വസ്‌ത്രം കീറി ഇങ്ങനെ പറഞ്ഞു: “ജീവൻ എടുക്കാ​നും കൊടു​ക്കാ​നും ഞാൻ എന്താ ദൈവ​മാ​ണോ?+ കുഷ്‌ഠം മാറ്റി​ക്കൊ​ടു​ക്ക​ണ​മെന്നു പറഞ്ഞ്‌ രാജാവ്‌ ഇയാളെ എന്റെ അടുത്ത്‌ അയച്ചി​രി​ക്കു​ന്നു! എന്നോടു വഴക്കിനു വരാൻവേണ്ടി ചെയ്യു​ന്ന​താണ്‌ ഇതെന്നു വ്യക്തമല്ലേ?”

8 ഇസ്രായേൽരാജാവ്‌ വസ്‌ത്രം കീറിയ കാര്യം അറിഞ്ഞ​പ്പോൾ ദൈവ​പു​രു​ഷ​നായ എലീശ അദ്ദേഹ​ത്തിന്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “അങ്ങ്‌ വസ്‌ത്രം കീറി​യത്‌ എന്തിനാ​ണ്‌? അയാൾ എന്റെ അടു​ത്തേക്കു വരട്ടെ; ഇസ്രാ​യേ​ലിൽ ഒരു പ്രവാ​ച​ക​നു​ണ്ടെന്ന്‌ അയാൾ അറിയും.”+ 9 അങ്ങനെ നയമാൻ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും ആയി വന്ന്‌ എലീശ​യു​ടെ വീട്ടു​വാ​തിൽക്കൽ നിന്നു. 10 എന്നാൽ എലീശ ഒരു ദൂതനെ അയച്ച്‌ അയാ​ളോ​ടു പറഞ്ഞു: “പോയി യോർദാ​നിൽ ഏഴു തവണ+ കുളി​ക്കുക.+ അപ്പോൾ നിന്റെ ശരീരം പഴയതു​പോ​ലെ​യാ​യി നീ ശുദ്ധനാ​കും.” 11 അതു കേട്ട​പ്പോൾ ദേഷ്യം സഹിക്കാൻ വയ്യാതെ നയമാൻ തിരികെ പോകാൻ തീരു​മാ​നി​ച്ചു. നയമാൻ പറഞ്ഞു: “‘പ്രവാ​ചകൻ എന്റെ അടുത്ത്‌ വന്ന്‌ പ്രവാ​ച​കന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ക​യും കുഷ്‌ഠ​മുള്ള ഭാഗത്തി​നു മേൽ കൈവീ​ശി അതു സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും’ എന്നാണു ഞാൻ വിചാ​രി​ച്ചത്‌. 12 ഇസ്രായേലിലെ എല്ലാ നദിക​ളെ​ക്കാ​ളും മികച്ച​വ​യല്ലേ ദമസ്‌കൊസിലെ+ അബാന​യും പർപ്പറും? എനിക്ക്‌ അവയിൽ കുളിച്ച്‌ ശുദ്ധനാ​യാൽ പോരേ?” അങ്ങനെ നയമാൻ ദേഷ്യ​ത്തോ​ടെ തിരികെ പോയി.

13 അപ്പോൾ അയാളു​ടെ ഭൃത്യ​ന്മാർ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “പിതാവേ, ആ പ്രവാ​ചകൻ എന്തെങ്കി​ലും വലി​യൊ​രു കാര്യ​മാണ്‌ അങ്ങയോ​ടു പറഞ്ഞി​രു​ന്ന​തെ​ങ്കിൽ അങ്ങ്‌ അതു ചെയ്യു​മാ​യി​രു​ന്നി​ല്ലേ? അങ്ങനെ​യെ​ങ്കിൽ, ‘കുളിച്ച്‌ ശുദ്ധനാ​കുക’ എന്നു പറഞ്ഞ ഈ ചെറി​യൊ​രു കാര്യം അങ്ങയ്‌ക്ക്‌ ഒന്നു ചെയ്‌തു​നോ​ക്കി​ക്കൂ​ടേ?” 14 അങ്ങനെ അയാൾ ചെന്ന്‌ ദൈവ​പു​രു​ഷൻ പറഞ്ഞതു​പോ​ലെ യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി.+ അപ്പോൾ അയാളു​ടെ ദേഹം ഒരു ബാലന്റെ ദേഹം​പോ​ലെ​യാ​യി​ത്തീർന്നു;+ അയാൾ ശുദ്ധനാ​യി.+

15 അതിനു ശേഷം നയമാ​നും കൂടെ​യു​ള്ള​വ​രും ദൈവ​പു​രു​ഷന്റെ അടുത്ത്‌ മടങ്ങി​യെത്തി.+ പ്രവാ​ച​കന്റെ മുന്നിൽച്ചെന്ന്‌ നയമാൻ പറഞ്ഞു: “ഇസ്രാ​യേ​ലി​ല​ല്ലാ​തെ ഭൂമി​യിൽ ഒരിട​ത്തും ദൈവ​മി​ല്ലെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.+ ദയവായി അടിയന്റെ കൈയിൽനി​ന്ന്‌ ഒരു സമ്മാനം* സ്വീക​രി​ച്ചാ​ലും.” 16 എന്നാൽ എലീശ പറഞ്ഞു: “ഞാൻ സേവി​ക്കുന്ന യഹോ​വ​യാ​ണെ, ഞാൻ അതു സ്വീക​രി​ക്കില്ല.”+ നയമാൻ വളരെ നിർബ​ന്ധി​ച്ചെ​ങ്കി​ലും പ്രവാ​ചകൻ സ്വീക​രി​ച്ചില്ല. 17 ഒടുവിൽ നയമാൻ പറഞ്ഞു: “എങ്കിൽ ദയവായി രണ്ടു കോവർക​ഴു​ത​യ്‌ക്കു ചുമക്കാ​വു​ന്നത്ര മണ്ണ്‌ ഈ ദേശത്തു​നിന്ന്‌ അടിയനു തന്നാലും. കാരണം, യഹോ​വ​യ്‌ക്ക​ല്ലാ​തെ മറ്റൊരു ദൈവ​ത്തി​നും ഞാൻ ഇനി ദഹനയാ​ഗ​മോ ബലിയോ അർപ്പി​ക്കില്ല. 18 എന്നാൽ ഈ ഒരു കാര്യം യഹോവ അടിയ​നോ​ടു ക്ഷമിക്കട്ടെ: എന്റെ യജമാനൻ രിമ്മോ​ന്റെ മന്ദിരത്തിൽ* നമസ്‌ക​രി​ക്കാൻ പോകു​മ്പോൾ അദ്ദേഹം എന്റെ കൈയിൽ താങ്ങി​യാ​ണു കുമ്പി​ടു​ന്നത്‌. അങ്ങനെ എനിക്കും രിമ്മോ​ന്റെ മന്ദിര​ത്തിൽ കുമ്പി​ടേ​ണ്ടി​വ​രും. ഞാൻ അങ്ങനെ ചെയ്യു​മ്പോൾ യഹോവ അത്‌ അടിയ​നോ​ടു ക്ഷമിക്കട്ടെ.” 19 അപ്പോൾ എലീശ പറഞ്ഞു: “സമാധാ​ന​ത്തോ​ടെ പോകുക.” അയാൾ അവി​ടെ​നിന്ന്‌ പുറ​പ്പെട്ട്‌ കുറച്ച്‌ ദൂരം പിന്നി​ട്ട​പ്പോൾ 20 ദൈവപുരുഷനായ+ എലീശ​യു​ടെ ദാസനായ ഗേഹസി+ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘സിറി​യ​ക്കാ​ര​നായ നയമാൻ+ കൊണ്ടു​വ​ന്ന​തൊ​ന്നും സ്വീക​രി​ക്കാ​തെ എന്റെ യജമാനൻ ഇതാ അയാളെ പറഞ്ഞയ​ച്ചി​രി​ക്കു​ന്നു! യഹോ​വ​യാ​ണെ, അയാളു​ടെ പിന്നാലെ ഓടി​ച്ചെന്ന്‌ ഞാൻ അയാളു​ടെ കൈയിൽനി​ന്ന്‌ എന്തെങ്കി​ലും വാങ്ങി​യെ​ടു​ക്കും.’ 21 അങ്ങനെ ഗേഹസി നയമാന്റെ പിന്നാലെ ചെന്നു. ആരോ പുറകേ ഓടി​വ​രു​ന്നതു കണ്ടപ്പോൾ നയമാൻ രഥത്തിൽനി​ന്ന്‌ ഇറങ്ങി. അയാൾ ചോദി​ച്ചു: “എന്താണു കാര്യം, എന്തു പറ്റി?” 22 ഗേഹസി പറഞ്ഞു: “കുഴപ്പ​മൊ​ന്നു​മില്ല. എന്റെ യജമാ​നന്റെ ഈ സന്ദേശ​വു​മാ​യി​ട്ടാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌: ‘എഫ്രയീം​മ​ല​നാ​ട്ടിൽനിന്ന്‌ പ്രവാ​ച​ക​പു​ത്ര​ന്മാ​രായ രണ്ടു ചെറു​പ്പ​ക്കാർ എന്റെ അടുത്ത്‌ വന്നിരി​ക്കു​ന്നു. ദയവായി അവർക്കു​വേണ്ടി ഒരു താലന്തു വെള്ളി​യും രണ്ടു ജോടി വസ്‌ത്ര​വും തരുക.’”+ 23 നയമാൻ പറഞ്ഞു: “അതിന്‌ എന്താ, രണ്ടു താലന്ത്‌ എടുത്താ​ലും.” നയമാൻ അയാളെ നിർബന്ധിച്ച്‌+ രണ്ടു താലന്തു വെള്ളി രണ്ടു സഞ്ചിക​ളി​ലാ​യി പൊതി​ഞ്ഞ്‌ കൊടു​ത്തു; രണ്ടു ജോടി വസ്‌ത്ര​ങ്ങ​ളും കൊടു​ത്തു. നയമാൻ അവ രണ്ടു പരിചാ​ര​കരെ ഏൽപ്പിച്ചു. അവർ അതും ചുമന്നു​കൊണ്ട്‌ ഗേഹസി​യു​ടെ മുമ്പിൽ നടന്നു.

24 ഓഫേലിൽ* എത്തിയ​പ്പോൾ ഗേഹസി അത്‌ അവരുടെ കൈയിൽനി​ന്ന്‌ വാങ്ങി വീട്ടിൽ വെച്ചിട്ട്‌ അവരെ പറഞ്ഞയച്ചു. അവർ പോയ​ശേഷം 25 അയാൾ യജമാ​നന്റെ അടുത്ത്‌ ചെന്നു. എലീശ അയാ​ളോ​ടു ചോദി​ച്ചു: “ഗേഹസീ, നീ എവിടെ പോയ​താ​യി​രു​ന്നു?” അയാൾ പറഞ്ഞു: “അടിയൻ എങ്ങും പോയില്ല.”+ 26 എലീശ അയാ​ളോ​ടു പറഞ്ഞു: “ആ മനുഷ്യൻ നിന്നെ കാണാൻ രഥത്തിൽനി​ന്ന്‌ ഇറങ്ങി​യ​പ്പോൾ എന്റെ ഹൃദയം അവിടെ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ലേ? വെള്ളി​യും വസ്‌ത്ര​ങ്ങ​ളും ഒലിവു​തോ​ട്ട​ങ്ങ​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും കൈവ​ശ​മാ​ക്കാ​നും ആടുമാ​ടു​ക​ളെ​യും ദാസീ​ദാ​സ​ന്മാ​രെ​യും സമ്പാദി​ക്കാ​നും ഉള്ള സമയം ഇതാണോ?+ 27 ഇതാ, നയമാന്റെ കുഷ്‌ഠം+ നിന്നെ​യും നിന്റെ വംശജ​രെ​യും ബാധി​ക്കും; അത്‌ ഒരിക്ക​ലും നിങ്ങളെ വിട്ടു​മാ​റില്ല.” ഉടനെ ഗേഹസി ഹിമം​പോ​ലെ വെളുത്ത്‌ ഒരു കുഷ്‌ഠരോഗിയായി+ എലീശ​യു​ടെ മുന്നിൽനി​ന്ന്‌ പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക