വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • വെള്ളത്തിൽ വീണ കോടാ​ലി പൊങ്ങി​വ​രു​ന്നു (1-7)

      • എലീശ​യും സിറി​യ​ക്കാ​രും (8-23)

        • എലീശ​യു​ടെ ദാസന്റെ കണ്ണു തുറക്കു​ന്നു (16, 17)

        • സിറി​യ​ക്കാ​രെ അന്ധത പിടി​പ്പി​ക്കു​ന്നു (18, 19)

      • ശമര്യയെ ഉപരോ​ധി​ക്കു​ന്നു; കടുത്ത ക്ഷാമം (24-33)

2 രാജാക്കന്മാർ 6:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 2:3, 5; 9:1

2 രാജാക്കന്മാർ 6:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 20:1, 34; 22:31

2 രാജാക്കന്മാർ 6:9

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:24

2 രാജാക്കന്മാർ 6:10

ഒത്തുവാക്യങ്ങള്‍

  • +മത്ത 2:12

2 രാജാക്കന്മാർ 6:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രാജാ​വി​ന്റെ ഹൃദയ​ത്തിൽ.”

2 രാജാക്കന്മാർ 6:12

ഒത്തുവാക്യങ്ങള്‍

  • +ദാനി 2:22, 28

2 രാജാക്കന്മാർ 6:13

ഒത്തുവാക്യങ്ങള്‍

  • +ഉൽ 37:16, 17

2 രാജാക്കന്മാർ 6:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുശ്രൂ​ഷകൻ.”

2 രാജാക്കന്മാർ 6:16

ഒത്തുവാക്യങ്ങള്‍

  • +പുറ 14:13; സങ്ക 3:6
  • +2ശമു 22:31; 2ദിന 32:7; സങ്ക 18:2; 27:3; 46:7; 55:18; 118:11; റോമ 8:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1998, പേ. 12-13, 18

2 രാജാക്കന്മാർ 6:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:56
  • +സങ്ക 34:7; മത്ത 26:53
  • +2രാജ 2:11; സങ്ക 68:17; സെഖ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1998, പേ. 12-13

2 രാജാക്കന്മാർ 6:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:10, 11

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 71

2 രാജാക്കന്മാർ 6:19

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:29

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2020, പേ. 3-4

2 രാജാക്കന്മാർ 6:22

ഒത്തുവാക്യങ്ങള്‍

  • +സുഭ 25:21; റോമ 12:20

2 രാജാക്കന്മാർ 6:23

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:2

2 രാജാക്കന്മാർ 6:24

ഒത്തുവാക്യങ്ങള്‍

  • +ആവ 28:52; 1രാജ 20:1

2 രാജാക്കന്മാർ 6:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാൽ കാബ്‌.” ഒരു കാബ്‌ = 1.22 ലി. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:26; ആവ 28:15, 17
  • +ആവ 14:3; യഹ 4:14

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2332

2 രാജാക്കന്മാർ 6:28

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:29; ആവ 28:53-57; യഹ 5:10

2 രാജാക്കന്മാർ 6:29

ഒത്തുവാക്യങ്ങള്‍

  • +വില 4:10

2 രാജാക്കന്മാർ 6:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രാജാ​വി​ന്റെ ശരീര​ത്തോ​ടു ചേർന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 37:29; 1രാജ 21:27

2 രാജാക്കന്മാർ 6:31

ഒത്തുവാക്യങ്ങള്‍

  • +യിര 38:4

2 രാജാക്കന്മാർ 6:32

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:13; 21:9, 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 6:12രാജ 2:3, 5; 9:1
2 രാജാ. 6:81രാജ 20:1, 34; 22:31
2 രാജാ. 6:91രാജ 17:24
2 രാജാ. 6:10മത്ത 2:12
2 രാജാ. 6:12ദാനി 2:22, 28
2 രാജാ. 6:13ഉൽ 37:16, 17
2 രാജാ. 6:16പുറ 14:13; സങ്ക 3:6
2 രാജാ. 6:162ശമു 22:31; 2ദിന 32:7; സങ്ക 18:2; 27:3; 46:7; 55:18; 118:11; റോമ 8:31
2 രാജാ. 6:17പ്രവൃ 7:56
2 രാജാ. 6:17സങ്ക 34:7; മത്ത 26:53
2 രാജാ. 6:172രാജ 2:11; സങ്ക 68:17; സെഖ 6:1
2 രാജാ. 6:18ഉൽ 19:10, 11
2 രാജാ. 6:191രാജ 16:29
2 രാജാ. 6:22സുഭ 25:21; റോമ 12:20
2 രാജാ. 6:232രാജ 5:2
2 രാജാ. 6:24ആവ 28:52; 1രാജ 20:1
2 രാജാ. 6:25ലേവ 26:26; ആവ 28:15, 17
2 രാജാ. 6:25ആവ 14:3; യഹ 4:14
2 രാജാ. 6:28ലേവ 26:29; ആവ 28:53-57; യഹ 5:10
2 രാജാ. 6:29വില 4:10
2 രാജാ. 6:30ഉൽ 37:29; 1രാജ 21:27
2 രാജാ. 6:31യിര 38:4
2 രാജാ. 6:321രാജ 18:13; 21:9, 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 6:1-33

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

6 പ്രവാചകപുത്രന്മാർ+ എലീശ​യോ​ടു പറഞ്ഞു: “ഞങ്ങൾ അങ്ങയോ​ടൊ​പ്പം താമസി​ക്കുന്ന ഈ സ്ഥലം വളരെ ഇടുങ്ങി​യ​താണ്‌. 2 അതുകൊണ്ട്‌ ഞങ്ങൾ യോർദാ​നിൽ ചെന്ന്‌ മരം വെട്ടി, താമസി​ക്കാൻ ഒരു സ്ഥലം ഉണ്ടാക്കട്ടേ?” എലീശ പറഞ്ഞു: “ശരി, പൊയ്‌ക്കൊ​ള്ളൂ.” 3 അവരിൽ ഒരാൾ എലീശ​യോട്‌, “അങ്ങും അടിയ​ങ്ങ​ളോ​ടൊ​പ്പം വരാമോ” എന്നു ചോദി​ച്ചു. “ഞാൻ വരാം” എന്ന്‌ എലീശ പറഞ്ഞു. 4 അങ്ങനെ എലീശ അവരോ​ടൊ​പ്പം പോയി. അവർ യോർദാ​നിൽ എത്തി മരം വെട്ടാൻതു​ടങ്ങി. 5 അവർ മരം വെട്ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ഒരാളു​ടെ കോടാ​ലി പിടി​യിൽനിന്ന്‌ തെറിച്ച്‌ വെള്ളത്തിൽ പോയി. “അയ്യോ, എന്റെ യജമാ​നനേ, അതു കടം വാങ്ങി​യ​താ​യി​രു​ന്നു!” എന്നു പറഞ്ഞ്‌ അയാൾ കരഞ്ഞു. 6 അപ്പോൾ ദൈവ​പു​രു​ഷൻ, “അതു വീണത്‌ എവി​ടെ​യാണ്‌” എന്നു ചോദി​ച്ചു. അയാൾ ആ സ്ഥലം കാണി​ച്ചു​കൊ​ടു​ത്തു. ദൈവ​പു​രു​ഷൻ ഒരു കമ്പു വെട്ടി​യെ​ടുത്ത്‌ അവി​ടേക്ക്‌ എറിഞ്ഞ​പ്പോൾ ആ കോടാ​ലി വെള്ളത്തിൽ പൊങ്ങി​വന്നു! 7 “അത്‌ എടുത്തു​കൊ​ള്ളൂ!” എന്നു ദൈവ​പു​രു​ഷൻ പറഞ്ഞ​പ്പോൾ അയാൾ കൈ നീട്ടി അത്‌ എടുത്തു.

8 പിന്നീട്‌ സിറി​യ​യി​ലെ രാജാവ്‌ ഇസ്രാ​യേ​ലി​നോ​ടു യുദ്ധത്തി​നു വന്നു.+ സേവക​രു​മാ​യി കൂടി​യാ​ലോ​ചി​ച്ച​ശേഷം അയാൾ പറഞ്ഞു: “ഞാൻ നിങ്ങ​ളോ​ടൊ​പ്പം ഇന്ന സ്ഥലത്ത്‌ പാളയ​മ​ടി​ക്കും.” 9 അപ്പോൾ ദൈവപുരുഷൻ+ ഇസ്രാ​യേൽരാ​ജാ​വിന്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “ആ സ്ഥലത്തു​കൂ​ടെ പോകു​ന്നതു സൂക്ഷിച്ച്‌ വേണം. കാരണം സിറി​യ​ക്കാർ അവി​ടേക്കു വരുന്നു​ണ്ട്‌.” 10 അങ്ങനെ, ദൈവ​പു​രു​ഷൻ മുന്നറി​യി​പ്പു കൊടുത്ത സ്ഥലത്തു​ള്ള​വരെ ഇസ്രാ​യേൽരാ​ജാവ്‌ വിവരം അറിയി​ച്ചു. ദൈവ​പു​രു​ഷൻ രാജാ​വി​നു കൂടെ​ക്കൂ​ടെ മുന്നറി​യി​പ്പു നൽകി​യ​തു​കൊണ്ട്‌ പല തവണ രാജാവ്‌ വഴി മാറി സഞ്ചരിച്ചു.+

11 ഇത്‌ അറിഞ്ഞ​പ്പോൾ സിറി​യ​യി​ലെ രാജാവിന്റെ* കോപം ആളിക്കത്തി. അയാൾ സേവകരെ വിളി​ച്ചു​കൂ​ട്ടി അവരോ​ടു ചോദി​ച്ചു: “പറയൂ, നമ്മളിൽ ആരാണ്‌ ഇസ്രാ​യേൽരാ​ജാ​വി​ന്റെ പക്ഷം​ചേർന്നി​രി​ക്കു​ന്നത്‌?” 12 അപ്പോൾ അയാളു​ടെ ഒരു സേവകൻ പറഞ്ഞു: “ഞങ്ങൾ ആരുമല്ല എന്റെ യജമാ​ന​നായ രാജാവേ! ഇസ്രാ​യേ​ലി​ലെ പ്രവാ​ച​ക​നായ എലീശ​യാണ്‌ അങ്ങ്‌ കിടപ്പ​റ​യിൽ പറയുന്ന കാര്യങ്ങൾ ഇസ്രാ​യേൽരാ​ജാ​വി​നെ അറിയി​ക്കു​ന്നത്‌.”+ 13 അപ്പോൾ അയാൾ പറഞ്ഞു: “പോയി എലീശ എവി​ടെ​യു​ണ്ടെന്നു കണ്ടുപി​ടി​ക്കുക; ഞാൻ ആളയച്ച്‌ അയാളെ പിടി​കൂ​ടും.” അങ്ങനെ, “എലീശ ദോഥാ​നി​ലുണ്ട്‌”+ എന്നു രാജാ​വി​നു വിവരം കിട്ടി. 14 അയാൾ ഉടനെ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും സഹിതം വലി​യൊ​രു സൈന്യ​ത്തെ അവി​ടേക്ക്‌ അയച്ചു. അവർ ചെന്ന്‌ രാത്രി ആ നഗരം വളഞ്ഞു.

15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴു​ന്നേറ്റ്‌ പുറത്ത്‌ ചെന്ന​പ്പോൾ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞി​രി​ക്കു​ന്നതു കണ്ടു. ഉടനെ അയാൾ യജമാ​ന​നോട്‌, “അയ്യോ, എന്റെ യജമാ​നനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദി​ച്ചു. 16 എന്നാൽ ദൈവ​പു​രു​ഷൻ പറഞ്ഞു: “പേടി​ക്കേണ്ടാ!+ അവരോ​ടു​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മളോ​ടു​കൂ​ടെ​യുണ്ട്‌.”+ 17 പിന്നെ എലീശ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറ​ക്കേ​ണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കി​യ​പ്പോൾ അതാ, എലീശ​യ്‌ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിര​ഥ​ങ്ങ​ളും കുതി​ര​ക​ളും!+

18 സിറിയക്കാർ ദൈവ​പു​രു​ഷന്റെ അടുത്ത്‌ എത്തിയ​പ്പോൾ എലീശ യഹോ​വ​യോട്‌, “ഈ ജനത്തെ അന്ധരാ​ക്കേ​ണമേ”+ എന്നു പ്രാർഥി​ച്ചു. എലീശ അപേക്ഷി​ച്ച​തു​പോ​ലെ​തന്നെ ദൈവം അവരെ അന്ധരാക്കി. 19 അപ്പോൾ എലീശ അവരോ​ടു പറഞ്ഞു: “വഴി ഇതല്ല, നഗരവും ഇതല്ല. എന്റെകൂ​ടെ വരുക. നിങ്ങൾ അന്വേ​ഷി​ക്കു​ന്ന​വന്റെ അടു​ത്തേക്കു ഞാൻ നിങ്ങളെ കൊണ്ടു​പോ​കാം.” എന്നാൽ ദൈവ​പു​രു​ഷൻ അവരെ ശമര്യയിലേക്കാണു+ കൊണ്ടു​പോ​യത്‌.

20 അവർ ശമര്യ​യിൽ എത്തിയ​പ്പോൾ എലീശ ഇങ്ങനെ അപേക്ഷി​ച്ചു: “യഹോവേ, അവരുടെ കണ്ണു തുറ​ക്കേ​ണമേ.” അപ്പോൾ യഹോവ അവരുടെ കണ്ണു തുറന്നു; തങ്ങൾ ശമര്യ​യു​ടെ നടുക്കാ​ണു നിൽക്കു​ന്ന​തെന്ന്‌ അവർക്കു മനസ്സി​ലാ​യി. 21 അവരെ കണ്ടപ്പോൾ ഇസ്രാ​യേൽരാ​ജാവ്‌ എലീശ​യോട്‌, “ഞാൻ അവരെ കൊല്ലട്ടേ, എന്റെ പിതാവേ, ഞാൻ അവരെ കൊല്ലട്ടേ” എന്നു ചോദി​ച്ചു. 22 പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ല​രുത്‌. വില്ലു​കൊ​ണ്ടും വാളു​കൊ​ണ്ടും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​വരെ നീ കൊല്ലാ​റു​ണ്ടോ? അവർക്ക്‌ അപ്പവും വെള്ളവും കൊടു​ക്കുക.+ അവർ തിന്നു​കു​ടിച്ച്‌ അവരുടെ യജമാ​നന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കട്ടെ.” 23 അങ്ങനെ രാജാവ്‌ അവർക്കു വലി​യൊ​രു വിരുന്ന്‌ ഒരുക്കി; അവർ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു. അതിനു ശേഷം അവരെ അവരുടെ യജമാ​നന്റെ അടു​ത്തേക്കു പറഞ്ഞയച്ചു. പിന്നെ ഒരിക്ക​ലും സിറിയക്കാരുടെ+ കവർച്ചപ്പട ഇസ്രാ​യേൽ ദേശ​ത്തേക്കു വന്നില്ല.

24 പിന്നീട്‌ സിറിയൻ രാജാ​വായ ബൻ-ഹദദ്‌ അയാളു​ടെ മുഴുവൻ സൈന്യ​വു​മാ​യി വന്ന്‌ ശമര്യയെ ഉപരോ​ധി​ച്ചു.+ 25 അങ്ങനെ ശമര്യ​യിൽ കടുത്ത ക്ഷാമം ഉണ്ടായി.+ ഉപരോ​ധം കാരണം ഒരു കഴുതത്തലയ്‌ക്ക്‌+ 80 വെള്ളി​ക്കാ​ശും രണ്ടു പിടി* പ്രാവിൻകാ​ഷ്‌ഠ​ത്തിന്‌ 5 വെള്ളി​ക്കാ​ശും വരെ വില കൊടു​ക്കേ​ണ്ടി​വന്നു. 26 ഇസ്രായേൽരാജാവ്‌ ഒരിക്കൽ മതിലി​ലൂ​ടെ പോകു​മ്പോൾ ഒരു സ്‌ത്രീ ഇങ്ങനെ നിലവി​ളി​ച്ചു​പ​റഞ്ഞു: “യജമാ​ന​നായ രാജാവേ, രക്ഷിക്കണേ!” 27 അപ്പോൾ രാജാവ്‌ അവളോ​ട്‌: “യഹോവ നിന്നെ സഹായി​ക്കു​ന്നി​ല്ലെ​ങ്കിൽ ഞാൻ എങ്ങനെ​യാ​ണു നിന്നെ സഹായി​ക്കുക? എന്റെ കൈയിൽ ധാന്യ​മോ വീഞ്ഞോ എണ്ണയോ ഉണ്ടെന്നാ​ണോ നീ കരുതു​ന്നത്‌?” 28 പിന്നെ രാജാവ്‌ ചോദി​ച്ചു: “എന്താണു കാര്യം?” സ്‌ത്രീ പറഞ്ഞു: “ഈ സ്‌ത്രീ എന്നോടു പറഞ്ഞു: ‘നിന്റെ മകനെ കൊണ്ടു​വ​രുക. ഇന്നു നമുക്ക്‌ അവനെ തിന്നാം. നാളെ നമുക്ക്‌ എന്റെ മകനെ തിന്നാം.’+ 29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴു​ങ്ങി​ത്തി​ന്നു.+ പിറ്റേന്ന്‌ ഞാൻ ഈ സ്‌ത്രീ​യോട്‌, ‘നിന്റെ മകനെ കൊണ്ടു​വരൂ, നമുക്ക്‌ അവനെ തിന്നാം’ എന്നു പറഞ്ഞു. പക്ഷേ ഇവൾ അവനെ ഒളിപ്പി​ച്ചു​ക​ളഞ്ഞു.”

30 ആ സ്‌ത്രീ​യു​ടെ വാക്കുകൾ കേട്ടതും രാജാവ്‌ വസ്‌ത്രം കീറി.+ രാജാവ്‌ മതിലി​ലൂ​ടെ പോകു​മ്പോൾ, രാജാ​വി​ന്റെ വസ്‌ത്ര​ത്തിന്‌ അടിയിൽ* വിലാ​പ​വ​സ്‌ത്രം ചുറ്റി​യി​രി​ക്കു​ന്നതു ജനം കണ്ടു. 31 രാജാവ്‌ പറഞ്ഞു: “ശാഫാ​ത്തി​ന്റെ മകനായ എലീശ​യു​ടെ തല ഇന്ന്‌ അയാളു​ടെ കഴുത്തി​നു മുകളിൽത്തന്നെ ഇരുന്നാൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ!”+

32 എലീശ അപ്പോൾ മൂപ്പന്മാരോടൊപ്പം* സ്വന്തം വീട്ടിൽ ഇരിക്കു​ക​യാ​യി​രു​ന്നു. രാജാവ്‌ ഒരാളെ തനിക്കു മുമ്പായി പ്രവാ​ച​കന്റെ അടു​ത്തേക്ക്‌ അയച്ചു. എന്നാൽ ആ ദൂതൻ എത്തുന്ന​തി​നു മുമ്പ്‌ എലീശ മൂപ്പന്മാ​രോ​ടു പറഞ്ഞു: “എന്റെ തലയെ​ടു​ക്കാൻ ആ കൊല​യാ​ളി​യു​ടെ മകൻ+ ആളയച്ചി​രി​ക്കു​ന്നതു കണ്ടോ? ആ ദൂതൻ വരു​മ്പോൾ നിങ്ങൾ വാതിൽ അടച്ചു​പി​ടിച്ച്‌ അയാളെ തടഞ്ഞു​നി​റു​ത്തണം. അയാളു​ടെ പുറകിൽ കേൾക്കു​ന്നത്‌ അയാളു​ടെ യജമാ​നന്റെ കാലൊ​ച്ച​യല്ലേ?” 33 എലീശ അവരോ​ടു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ആ ദൂതൻ അവിടെ എത്തി. “ഈ ദുരന്തം യഹോവ വരുത്തി​യ​താണ്‌, ഇനി ഞാൻ എന്തിന്‌ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കണം” എന്നു രാജാവ്‌ പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക