വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ക്ഷാമം അവസാ​നി​ക്കു​മെന്ന്‌ എലീശ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1, 2)

      • സിറി​യ​ക്കാർ ഉപേക്ഷി​ച്ചു​പോയ പാളയ​ത്തിൽനിന്ന്‌ ഭക്ഷണം (3-15)

      • എലീശ​യു​ടെ പ്രവചനം നിറ​വേ​റു​ന്നു (16-20)

2 രാജാക്കന്മാർ 7:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചന്തകളിൽ.”

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

  • *

    അനു. ബി14 കാണുക.

  • *

    ഏകദേശം 4 കി.ഗ്രാം ധാന്യ​പ്പൊ​ടി.

  • *

    ഏകദേശം 10 കി.ഗ്രാം ബാർളി.

ഒത്തുവാക്യങ്ങള്‍

  • +ആവ 32:36; 2രാജ 7:18

2 രാജാക്കന്മാർ 7:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഈ വാക്കു​പോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:11
  • +സംഖ 11:23
  • +2രാജ 7:17

2 രാജാക്കന്മാർ 7:3

ഒത്തുവാക്യങ്ങള്‍

  • +ലേവ 13:45, 46

2 രാജാക്കന്മാർ 7:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:25

2 രാജാക്കന്മാർ 7:6

ഒത്തുവാക്യങ്ങള്‍

  • +ആവ 28:7; 2ശമു 5:24

2 രാജാക്കന്മാർ 7:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:25, 28, 29
  • +യോശ 8:4, 12; ന്യായ 20:29, 37

2 രാജാക്കന്മാർ 7:16

ഒത്തുവാക്യങ്ങള്‍

  • +സംഖ 23:19; 2രാജ 7:1; യശ 55:10, 11

2 രാജാക്കന്മാർ 7:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 7:1, 2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 7:1ആവ 32:36; 2രാജ 7:18
2 രാജാ. 7:2സംഖ 14:11
2 രാജാ. 7:2സംഖ 11:23
2 രാജാ. 7:22രാജ 7:17
2 രാജാ. 7:3ലേവ 13:45, 46
2 രാജാ. 7:42രാജ 6:25
2 രാജാ. 7:6ആവ 28:7; 2ശമു 5:24
2 രാജാ. 7:122രാജ 6:25, 28, 29
2 രാജാ. 7:12യോശ 8:4, 12; ന്യായ 20:29, 37
2 രാജാ. 7:16സംഖ 23:19; 2രാജ 7:1; യശ 55:10, 11
2 രാജാ. 7:182രാജ 7:1, 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 7:1-20

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

7 അപ്പോൾ എലീശ പറഞ്ഞു: “യഹോ​വ​യു​ടെ വാക്കു കേൾക്കുക. യഹോവ പറയുന്നു: ‘നാളെ ഈ സമയത്ത്‌ ശമര്യ​യു​ടെ കവാടത്തിൽ* ഒരു ശേക്കെലിന്‌* ഒരു സെയാ* നേർത്ത ധാന്യപ്പൊടിയും* ഒരു ശേക്കെ​ലി​നു രണ്ടു സെയാ ബാർളിയും* കിട്ടും.’”+ 2 അപ്പോൾ രാജാ​വി​ന്റെ വിശ്വ​സ്‌ത​നായ ഉപസേ​നാ​ധി​പൻ ദൈവ​പു​രു​ഷ​നോട്‌, “യഹോവ ആകാശ​ത്തി​ന്റെ വാതി​ലു​കൾ തുറന്നാൽപ്പോ​ലും അതു* സംഭവി​ക്കു​മോ” എന്നു ചോദി​ച്ചു.+ അപ്പോൾ എലീശ, “നീ അതു സ്വന്തം കണ്ണു​കൊണ്ട്‌ കാണും;+ എന്നാൽ നിനക്ക്‌ അതു തിന്നാൻ കഴിയില്ല”+ എന്നു പറഞ്ഞു.

3 ആ നഗരത്തി​ന്റെ കവാട​ത്തിൽ നാലു കുഷ്‌ഠ​രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു.+ അവർ പരസ്‌പരം പറഞ്ഞു: “ചാകു​ന്ന​തു​വരെ നമ്മൾ ഇവി​ടെ​ത്തന്നെ ഇരിക്കു​ന്നത്‌ എന്തിനാ​ണ്‌? 4 നഗരത്തിലേക്കു പോയാൽ ക്ഷാമം കാരണം+ നമ്മൾ അവി​ടെ​ക്കി​ടന്ന്‌ മരിക്കും. ഇവിടെ ഇരുന്നാ​ലും നമ്മൾ മരിക്കും. അതു​കൊണ്ട്‌ നമുക്കു സിറി​യ​ക്കാ​രു​ടെ പാളയ​ത്തി​ലേക്കു പോകാം. അവർ നമ്മളെ കൊല്ലു​ന്നെ​ങ്കിൽ കൊല്ലട്ടെ. അതല്ല, അവർ നമ്മളെ ജീവ​നോ​ടെ വെച്ചാൽ നമ്മൾ രക്ഷപ്പെട്ടു.” 5 വൈകുന്നേരം ഇരുട്ടു വീണ​പ്പോൾ അവർ എഴു​ന്നേറ്റ്‌ സിറി​യ​ക്കാ​രു​ടെ പാളയ​ത്തി​ലേക്കു പോയി. പാളയ​ത്തി​ന്റെ അരികിൽ ചെന്ന്‌ നോക്കി​യ​പ്പോൾ അവിടെ ആരെയും കണ്ടില്ല.

6 കാരണം, യുദ്ധര​ഥ​ങ്ങ​ളും കുതി​ര​ക​ളും അടങ്ങുന്ന വലി​യൊ​രു സൈന്യ​ത്തി​ന്റെ ശബ്ദം+ സിറിയൻ സൈന്യം കേൾക്കാൻ യഹോവ ഇടയാ​ക്കി​യി​രു​ന്നു. അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “ഇതാ, ഇസ്രാ​യേൽരാ​ജാവ്‌ നമു​ക്കെ​തി​രെ വരാൻ ഹിത്യ​രാ​ജാ​ക്ക​ന്മാ​രെ​യും ഈജി​പ്‌തു​രാ​ജാ​ക്ക​ന്മാ​രെ​യും കൂലി​ക്കെ​ടു​ത്തി​രി​ക്കു​ന്നു!” 7 അവർ ഉടനെ ആ സന്ധ്യക്കു​തന്നെ അവരുടെ കുതി​ര​ക​ളെ​യും കഴുത​ക​ളെ​യും കൂടാ​ര​ങ്ങ​ളെ​യും അവിടെ ഉപേക്ഷി​ച്ച്‌ ജീവനും​കൊണ്ട്‌ ഓടി​ര​ക്ഷ​പ്പെട്ടു. പാളയം അങ്ങനെ​തന്നെ അവിടെ ശേഷിച്ചു.

8 പാളയത്തിന്റെ അരികിൽ എത്തിയ ആ കുഷ്‌ഠ​രോ​ഗി​കൾ അവി​ടെ​യുള്ള ഒരു കൂടാ​ര​ത്തിൽ കയറി തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു. അവർ അവി​ടെ​നിന്ന്‌ സ്വർണ​വും വെള്ളി​യും വസ്‌ത്ര​ങ്ങ​ളും എടുത്തു​കൊ​ണ്ടു​പോ​യി ഒളിപ്പി​ച്ചു​വെച്ചു. പിന്നെ അവർ മടങ്ങി​വന്ന്‌ മറ്റൊരു കൂടാ​ര​ത്തിൽ കയറി അവി​ടെ​നി​ന്നും സാധനങ്ങൾ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു​വെച്ചു.

9 ഒടുവിൽ അവർ പരസ്‌പരം പറഞ്ഞു: “നമ്മൾ ഈ ചെയ്യു​ന്നതു ശരിയല്ല. ഇന്നൊരു നല്ല ദിവസ​മാണ്‌. ഈ നല്ല വാർത്ത നമ്മൾ എല്ലാവ​രെ​യും അറിയി​ക്കണം. പുലരും​വരെ മടിച്ചു​നി​ന്നാൽ നമ്മുടെ മേൽ ശിക്ഷ വരും. വരൂ, നമുക്കു കൊട്ടാ​ര​ത്തിൽ ചെന്ന്‌ വിവരം അറിയി​ക്കാം.” 10 അങ്ങനെ അവർ ചെന്ന്‌ നഗരക​വാ​ട​ത്തി​ലെ കാവൽക്കാ​രോ​ടു വിളി​ച്ചു​പ​റഞ്ഞു: “ഞങ്ങൾ സിറി​യ​ക്കാ​രു​ടെ പാളയ​ത്തിൽ പോയി​രു​ന്നു. പക്ഷേ അവിടെ ആരുമില്ല. ഒരു മനുഷ്യ​ന്റെ​യും ശബ്ദം അവിടെ ഞങ്ങൾ കേട്ടില്ല. എന്നാൽ കെട്ടി​യിട്ട കുതി​ര​ക​ളും കഴുത​ക​ളും അങ്ങനെ​തന്നെ അവി​ടെ​യുണ്ട്‌; കൂടാ​ര​ങ്ങ​ളും അതേപ​ടി​യുണ്ട്‌.” 11 കാവൽക്കാർ ഉടനെ കൊട്ടാ​ര​ത്തി​ലു​ള്ള​വരെ ഇക്കാര്യം അറിയി​ച്ചു.

12 രാജാവ്‌ ആ രാത്രി​തന്നെ എഴു​ന്നേറ്റ്‌ സേവക​രോ​ടു പറഞ്ഞു: “സിറി​യ​ക്കാ​രു​ടെ പദ്ധതി എന്താ​ണെന്നു ഞാൻ പറഞ്ഞു​ത​രാം. നമ്മൾ വിശന്നി​രി​ക്കു​ക​യാ​ണെന്ന്‌ അവർക്ക്‌ അറിയാം.+ അതു​കൊണ്ട്‌ അവർ അവരുടെ പാളയം ഉപേക്ഷി​ച്ച്‌ വയലിൽ പോയി ഒളിച്ചി​രി​ക്കു​ക​യാണ്‌. നമ്മൾ നഗരത്തിൽനി​ന്ന്‌ പുറത്ത്‌ വരു​മ്പോൾ നമ്മളെ ജീവ​നോ​ടെ പിടിച്ച്‌ നഗരത്തി​നു​ള്ളിൽ കടക്കാ​നാണ്‌ അവരുടെ പരിപാ​ടി.”+ 13 അപ്പോൾ ഒരു സേവകൻ പറഞ്ഞു: “നഗരത്തിൽ ബാക്കി​യു​ള്ള​വ​യിൽ അഞ്ചു കുതി​ര​ക​ളെ​യും​കൊണ്ട്‌ കുറച്ച്‌ ആളുകൾ പോയി നോക്കട്ടെ. ഒന്നുകിൽ അവർ അവശേ​ഷി​ക്കുന്ന ഇസ്രാ​യേൽ ജനത്തെ​പ്പോ​ലെ മരിക്കും. അല്ലെങ്കിൽ ഇതി​നോ​ടകം നശി​ച്ചൊ​ടു​ങ്ങിയ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ നശിക്കും. അതു​കൊണ്ട്‌ നമുക്ക്‌ അവരെ​യൊന്ന്‌ അയച്ചു​നോ​ക്കാം.” 14 അങ്ങനെ, “ചെന്ന്‌ നോക്കുക” എന്നു പറഞ്ഞ്‌ രാജാവ്‌ അവരെ സിറിയൻ പാളയ​ത്തി​ലേക്ക്‌ അയച്ചു. അവർ രണ്ടു രഥങ്ങളും കുതി​ര​ക​ളും ആയി അവി​ടേക്കു പോയി. 15 അവർ യോർദാൻ വരെ അവരെ പിന്തു​ടർന്നു. ഭയന്ന്‌ ഓടി​യ​പ്പോൾ സിറി​യ​ക്കാർ ഉപേക്ഷിച്ച വസ്‌ത്ര​ങ്ങ​ളും ഉപകര​ണ​ങ്ങ​ളും വഴിനീ​ളെ ചിതറി​ക്കി​ട​ന്നി​രു​ന്നു. ദൂതന്മാർ മടങ്ങി​വന്ന്‌ രാജാ​വി​നെ വിവരം അറിയി​ച്ചു.

16 അപ്പോൾ ജനം ചെന്ന്‌ സിറി​യ​ക്കാ​രു​ടെ പാളയം കൊള്ള​യ​ടി​ച്ചു. അങ്ങനെ യഹോവ പറഞ്ഞതു​പോ​ലെ,+ ഒരു ശേക്കെ​ലിന്‌ ഒരു സെയാ നേർത്ത ധാന്യ​പ്പൊ​ടി​യും ഒരു ശേക്കെ​ലി​നു രണ്ടു സെയാ ബാർളി​യും ലഭിച്ചു. 17 രാജാവിന്റെ വിശ്വ​സ്‌ത​നായ ആ ഉപസേ​നാ​ധി​പ​നെ​യാ​ണു രാജാവ്‌ നഗരക​വാ​ട​ത്തി​ന്റെ ചുമതല ഏൽപ്പി​ച്ചി​രു​ന്നത്‌. പക്ഷേ കവാട​ത്തിൽ നിന്നി​രുന്ന അയാളെ ജനം ചവിട്ടി​മെ​തി​ച്ചു; അയാൾ മരിച്ചു​പോ​യി. രാജാവ്‌ മുമ്പ്‌ ദൈവ​പു​രു​ഷന്റെ അടുത്ത്‌ ചെന്ന​പ്പോൾ ദൈവ​പു​രു​ഷൻ പറഞ്ഞത്‌ ഇതുത​ന്നെ​യാ​യി​രു​ന്നു. അങ്ങനെ​തന്നെ സംഭവി​ച്ചു. 18 “നാളെ ഈ സമയത്ത്‌ ശമര്യ​യു​ടെ കവാട​ത്തിൽ ഒരു ശേക്കെ​ലി​നു രണ്ടു സെയാ ബാർളി​യും ഒരു ശേക്കെ​ലിന്‌ ഒരു സെയാ നേർത്ത ധാന്യ​പ്പൊ​ടി​യും കിട്ടും” എന്നു ദൈവപുരുഷൻ+ രാജാ​വി​നോ​ടു പറഞ്ഞി​രു​ന്നു. 19 എന്നാൽ ഉപസേ​നാ​ധി​പൻ ദൈവ​പു​രു​ഷ​നോട്‌, “യഹോവ ആകാശ​ത്തി​ന്റെ വാതി​ലു​കൾ തുറന്നാൽപ്പോ​ലും ഇങ്ങനെ​യൊ​രു കാര്യം സംഭവി​ക്കു​മോ” എന്നു ചോദി​ച്ച​പ്പോൾ എലീശ, “നീ അതു സ്വന്തം കണ്ണു​കൊണ്ട്‌ കാണും; എന്നാൽ നിനക്ക്‌ അതു തിന്നാൻ കഴിയില്ല” എന്നു പറഞ്ഞി​രു​ന്നു. 20 അതുപോലെതന്നെ സംഭവി​ച്ചു. കവാട​ത്തിൽവെച്ച്‌ ജനം അയാളെ ചവിട്ടി​മെ​തി​ച്ചു; അയാൾ മരിച്ചു​പോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക