വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • യേഹു​വി​നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു (1-13)

      • യേഹു യഹോ​രാ​മി​നെ​യും അഹസ്യ​യെ​യും കൊല്ലു​ന്നു (14-29)

      • ഇസബേ​ലി​നെ കൊല്ലു​ന്നു; മാംസം നായ്‌ക്കൾ തിന്നുന്നു (30-37)

2 രാജാക്കന്മാർ 9:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:25, 28

2 രാജാക്കന്മാർ 9:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:16, 17

2 രാജാക്കന്മാർ 9:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 22:7

2 രാജാക്കന്മാർ 9:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 3

2 രാജാക്കന്മാർ 9:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:16

2 രാജാക്കന്മാർ 9:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:4; 19:2; 21:15, 25; ലൂക്ക 18:7

2 രാജാക്കന്മാർ 9:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചുവരി​ലേക്കു മൂത്രം ഒഴിക്കു​ന്ന​വ​രെ​യെ​ല്ലാം.” ആണുങ്ങ​ളോ​ടുള്ള അവജ്ഞ സൂചി​പ്പി​ക്കുന്ന ഒരു എബ്രായ പദപ്ര​യോ​ഗം.

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:20, 21

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    11/2022, പേ. 7

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 2

2 രാജാക്കന്മാർ 9:9

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:28, 29
  • +1രാജ 16:11, 12

2 രാജാക്കന്മാർ 9:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:23
  • +2രാജ 9:3

2 രാജാക്കന്മാർ 9:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:6

2 രാജാക്കന്മാർ 9:13

ഒത്തുവാക്യങ്ങള്‍

  • +മത്ത 21:7
  • +2ശമു 15:10; 1രാജ 1:34, 39

2 രാജാക്കന്മാർ 9:14

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:16
  • +1രാജ 19:15; 2രാജ 8:15; 10:32
  • +2രാജ 8:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 3

2 രാജാക്കന്മാർ 9:15

ഒത്തുവാക്യങ്ങള്‍

  • +യോശ 19:17, 18; 1രാജ 21:1
  • +2ദിന 22:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 3

2 രാജാക്കന്മാർ 9:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 3-4

    6/15/1993, പേ. 6-7

2 രാജാക്കന്മാർ 9:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മകനായ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 4

    8/1/2005, പേ. 11

    1/1/1998, പേ. 13-14

2 രാജാക്കന്മാർ 9:21

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:25, 29; 2ദിന 22:7
  • +1രാജ 21:1, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1993, പേ. 6-7

2 രാജാക്കന്മാർ 9:22

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:31; 18:4; 19:2; 21:7
  • +ലേവ 20:6; ആവ 18:10; 1രാജ 18:19

2 രാജാക്കന്മാർ 9:25

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:19
  • +1രാജ 21:29

2 രാജാക്കന്മാർ 9:26

ഒത്തുവാക്യങ്ങള്‍

  • +ഉൽ 4:8, 10; സങ്ക 9:12; 72:14
  • +ഉൽ 9:5; ലേവ 24:17
  • +1രാജ 21:24

2 രാജാക്കന്മാർ 9:27

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:29; 2ദിന 22:7
  • +യോശ 17:11

2 രാജാക്കന്മാർ 9:28

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:7

2 രാജാക്കന്മാർ 9:29

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:24; 2ദിന 22:2

2 രാജാക്കന്മാർ 9:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൺപോ​ള​ക​ളിൽ എഴുതുന്ന ലേപനം.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:1
  • +1രാജ 16:31; 21:25

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 131

2 രാജാക്കന്മാർ 9:31

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:15-19

2 രാജാക്കന്മാർ 9:32

ഒത്തുവാക്യങ്ങള്‍

  • +പുറ 32:26; സങ്ക 94:16

2 രാജാക്കന്മാർ 9:34

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:31

2 രാജാക്കന്മാർ 9:35

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:10

2 രാജാക്കന്മാർ 9:36

ഒത്തുവാക്യങ്ങള്‍

  • +യശ 55:10, 11
  • +1രാജ 21:23

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 9:12രാജ 8:25, 28
2 രാജാ. 9:21രാജ 19:16, 17
2 രാജാ. 9:32ദിന 22:7
2 രാജാ. 9:61രാജ 19:16
2 രാജാ. 9:71രാജ 18:4; 19:2; 21:15, 25; ലൂക്ക 18:7
2 രാജാ. 9:81രാജ 21:20, 21
2 രാജാ. 9:91രാജ 15:28, 29
2 രാജാ. 9:91രാജ 16:11, 12
2 രാജാ. 9:101രാജ 21:23
2 രാജാ. 9:102രാജ 9:3
2 രാജാ. 9:122രാജ 9:6
2 രാജാ. 9:13മത്ത 21:7
2 രാജാ. 9:132ശമു 15:10; 1രാജ 1:34, 39
2 രാജാ. 9:141രാജ 19:16
2 രാജാ. 9:141രാജ 19:15; 2രാജ 8:15; 10:32
2 രാജാ. 9:142രാജ 8:28
2 രാജാ. 9:15യോശ 19:17, 18; 1രാജ 21:1
2 രാജാ. 9:152ദിന 22:6
2 രാജാ. 9:212രാജ 8:25, 29; 2ദിന 22:7
2 രാജാ. 9:211രാജ 21:1, 15
2 രാജാ. 9:221രാജ 16:31; 18:4; 19:2; 21:7
2 രാജാ. 9:22ലേവ 20:6; ആവ 18:10; 1രാജ 18:19
2 രാജാ. 9:251രാജ 21:19
2 രാജാ. 9:251രാജ 21:29
2 രാജാ. 9:26ഉൽ 4:8, 10; സങ്ക 9:12; 72:14
2 രാജാ. 9:26ഉൽ 9:5; ലേവ 24:17
2 രാജാ. 9:261രാജ 21:24
2 രാജാ. 9:272രാജ 8:29; 2ദിന 22:7
2 രാജാ. 9:27യോശ 17:11
2 രാജാ. 9:282ശമു 5:7
2 രാജാ. 9:292രാജ 8:24; 2ദിന 22:2
2 രാജാ. 9:301രാജ 21:1
2 രാജാ. 9:301രാജ 16:31; 21:25
2 രാജാ. 9:311രാജ 16:15-19
2 രാജാ. 9:32പുറ 32:26; സങ്ക 94:16
2 രാജാ. 9:341രാജ 16:31
2 രാജാ. 9:352രാജ 9:10
2 രാജാ. 9:36യശ 55:10, 11
2 രാജാ. 9:361രാജ 21:23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 9:1-37

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

9 പ്രവാ​ച​ക​പു​ത്ര​ന്മാ​രിൽ ഒരാളെ വിളിച്ച്‌ എലീശ പ്രവാ​ചകൻ പറഞ്ഞു: “നിന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി ഈ തൈല​ക്കു​ട​വും എടുത്ത്‌ വേഗം രാമോ​ത്ത്‌-ഗിലെയാദിലേക്കു+ പോകുക. 2 അവിടെ എത്തു​മ്പോൾ നിംശി​യു​ടെ മകനായ യഹോ​ശാ​ഫാ​ത്തി​ന്റെ മകനായ യേഹുവിനെ+ നീ അന്വേ​ഷി​ക്കണം. എന്നിട്ട്‌ നീ ചെന്ന്‌ യേഹു​വി​നെ അയാളു​ടെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്തു​നിന്ന്‌ ഏറ്റവും ഉള്ളിലെ മുറി​യി​ലേക്കു വിളി​ച്ചു​കൊ​ണ്ടു​പോ​കണം. 3 തൈലക്കുടത്തിലെ തൈലം അയാളു​ടെ തലയിൽ ഒഴിച്ചി​ട്ട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു.”’+ എന്നിട്ട്‌ നീ വാതിൽ തുറന്ന്‌ വേഗം ഓടി​പ്പോ​രണം.”

4 അങ്ങനെ പ്രവാ​ച​കന്റെ ദാസൻ രാമോ​ത്ത്‌-ഗിലെ​യാ​ദി​ലേക്കു പോയി. 5 ദാസൻ അവിടെ എത്തിയ​പ്പോൾ സൈന്യാ​ധി​പ​ന്മാർ എല്ലാവ​രും അവിടെ ഇരിക്കു​ന്നതു കണ്ടു. ദാസൻ പറഞ്ഞു: “സൈന്യാ​ധി​പാ, എനിക്കു താങ്കളെ ഒരു സന്ദേശം അറിയി​ക്കാ​നുണ്ട്‌.” “ഞങ്ങളിൽ ആരോട്‌” എന്നു യേഹു ചോദി​ച്ച​പ്പോൾ അയാൾ, “അങ്ങയോ​ടു​തന്നെ” എന്നു പറഞ്ഞു. 6 അപ്പോൾ യേഹു എഴു​ന്നേറ്റ്‌ വീടിന്‌ അകത്തേക്കു ചെന്നു. ആ ദാസൻ തൈലം യേഹു​വി​ന്റെ തലയിൽ ഒഴിച്ചി​ട്ട്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, നിന്നെ യഹോ​വ​യു​ടെ ജനമായ ഇസ്രാ​യേ​ലി​നു രാജാ​വാ​ക്കു​ന്നു.+ 7 നീ നിന്റെ യജമാ​ന​നായ ആഹാബി​ന്റെ ഗൃഹത്തെ നശിപ്പി​ച്ചു​ക​ള​യണം. ഇസബേ​ലി​ന്റെ കൈ​കൊണ്ട്‌ മരിച്ച എന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രു​ടെ രക്തത്തി​നും യഹോ​വ​യു​ടെ എല്ലാ ദാസന്മാ​രു​ടെ രക്തത്തി​നും ഞാൻ പ്രതി​കാ​രം ചെയ്യും.+ 8 ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചു​പോ​കും. ആഹാബി​ന്റെ എല്ലാ ആൺതരിയെയും* ഞാൻ പൂർണ​മാ​യും നശിപ്പി​ക്കും; ഇസ്രാ​യേ​ലിൽ അയാൾക്കുള്ള നിസ്സഹാ​യ​രെ​യും ദുർബ​ല​രെ​യും പോലും ഞാൻ വെറുതേ വിടില്ല.+ 9 ആഹാബിന്റെ ഭവനത്തെ ഞാൻ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ ഭവനംപോലെയും+ അഹീയ​യു​ടെ മകനായ ബയെശ​യു​ടെ ഭവനംപോലെയും+ ആക്കും. 10 ഇസബേലിനെ ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ നായ്‌ക്കൾ തിന്നും;+ ആരും അവളെ അടക്കം ചെയ്യില്ല.’” ഇത്രയും പറഞ്ഞ​ശേഷം വാതിൽ തുറന്ന്‌ പ്രവാ​ച​കന്റെ ദാസൻ ഓടി​പ്പോ​യി.+

11 യേഹു തിരി​ച്ചു​വ​ന്ന​പ്പോൾ ആ സൈന്യാ​ധി​പ​ന്മാർ ചോദി​ച്ചു: “എന്തു പറ്റി? ആ ഭ്രാന്തൻ എന്തിനാ​ണു നിന്നെ കാണാൻ വന്നത്‌?” അയാൾ പറഞ്ഞു: “ഇത്തരക്കാ​രെ നിങ്ങൾക്ക്‌ അറിയി​ല്ലേ? അയാൾ എന്താണു പറയു​ക​യെന്നു നിങ്ങൾക്ക്‌ ഊഹി​ക്കാ​മ​ല്ലോ.” 12 എന്നാൽ അവർ പറഞ്ഞു: “അതല്ല, മറ്റ്‌ എന്തോ ഉണ്ട്‌. എന്താ​ണെന്നു ഞങ്ങളോ​ടു പറയൂ.” അപ്പോൾ യേഹു: “അയാൾ എന്നോട്‌ ഇങ്ങനെ​യെ​ല്ലാ​മാ​ണു പറഞ്ഞത്‌. പിന്നെ അയാൾ എന്നോട്‌ ഇങ്ങനെ​യും പറഞ്ഞു: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രാ​യേ​ലി​നു രാജാ​വാ​ക്കി​യി​രി​ക്കു​ന്നു.”’”+ 13 ഉടനെ അവർ ഓരോ​രു​ത്ത​രും വസ്‌ത്രം ഊരി യേഹു​വി​ന്റെ കാൽക്കൽ പടിക​ളിൽ വിരിച്ചു.+ പിന്നെ അവർ കൊമ്പു വിളിച്ച്‌, “യേഹു രാജാ​വാ​യി​രി​ക്കു​ന്നു!” എന്നു പറഞ്ഞു.+ 14 പിന്നീട്‌ നിംശി​യു​ടെ മകനായ യഹോ​ശാ​ഫാ​ത്തി​ന്റെ മകനായ യേഹു+ യഹോ​രാ​മിന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി.

യഹോ​രാ​മും എല്ലാ ഇസ്രാ​യേ​ല്യ​രും സിറിയൻ രാജാ​വായ ഹസായേൽ+ കാരണം രാമോ​ത്ത്‌-ഗിലെയാദിനെ+ സംരക്ഷി​ക്കാൻ അവിടെ പാളയ​മ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 15 എന്നാൽ സിറിയൻ രാജാ​വായ ഹസാ​യേ​ലി​നോ​ടു യുദ്ധം ചെയ്‌ത​പ്പോൾ അയാളു​ടെ ആളുകൾ ഏൽപ്പിച്ച പരിക്കു ഭേദമാ​കാ​നാ​യി യഹോ​രാം രാജാവ്‌ ജസ്രീലിലേക്കു+ തിരി​ച്ചു​പോ​ന്നു.+

യേഹു പറഞ്ഞു: “നിങ്ങൾക്കു സമ്മതമാ​ണെ​ങ്കിൽ, ഈ വിവരം ജസ്രീ​ലിൽ അറിയാ​തി​രി​ക്കാൻ ആരെയും നഗരത്തി​നു പുറത്ത്‌ വിടരു​ത്‌.” 16 അതിനു ശേഷം യേഹു തന്റെ രഥത്തിൽ കയറി ജസ്രീ​ലി​ലേക്കു പോയി. കാരണം, പരിക്കു ഭേദമാ​കാൻ യഹോ​രാം അവിടെ എത്തിയി​ട്ടു​ണ്ടാ​യി​രു​ന്നു. യഹോ​രാ​മി​നെ കാണാൻ വന്ന യഹൂദാ​രാ​ജാ​വായ അഹസ്യ​യും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 17 ജസ്രീലിലെ ഗോപു​ര​ത്തി​നു മുകളിൽ നിന്നി​രുന്ന കാവൽക്കാ​രൻ യേഹു​വും കൂട്ടരും വരുന്നതു കണ്ടു. കാവൽക്കാ​രൻ ഉടനെ, “ഒരു കൂട്ടം ആളുകൾ വരുന്നു​ണ്ട്‌” എന്നു വിളി​ച്ചു​പ​റഞ്ഞു. അപ്പോൾ യഹോ​രാം പറഞ്ഞു: “ഒരു കുതി​ര​പ്പ​ട​യാ​ളി​യെ അയച്ച്‌, ‘നിങ്ങൾ വരുന്നതു സമാധാ​ന​ത്തി​നോ’ എന്ന്‌ അവരോ​ടു ചോദി​ക്കുക.” 18 അങ്ങനെ ഒരു കുതി​ര​പ്പ​ട​യാ​ളി അവരുടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “‘നിങ്ങൾ വരുന്നതു സമാധാ​ന​ത്തി​നോ’ എന്നു രാജാവ്‌ ചോദി​ക്കു​ന്നു.” എന്നാൽ യേഹു പറഞ്ഞു: “‘സമാധാ​ന​മോ!’ സമാധാ​നം​കൊണ്ട്‌ നിനക്ക്‌ എന്തു കാര്യം? എന്റെ പിന്നാലെ വാ!”

കാവൽക്കാ​രൻ രാജാ​വി​നെ ഇങ്ങനെ അറിയി​ച്ചു: “ആ ദൂതൻ അവരുടെ അടുത്ത്‌ എത്തി. പക്ഷേ അയാൾ മടങ്ങി​വ​രു​ന്നില്ല.” 19 അപ്പോൾ അയാൾ രണ്ടാമ​തും ഒരു കുതി​ര​പ്പ​ട​യാ​ളി​യെ അയച്ചു. കുതി​ര​പ്പ​ട​യാ​ളി അവരുടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “‘നിങ്ങൾ വരുന്നതു സമാധാ​ന​ത്തി​നോ’ എന്നു രാജാവ്‌ ചോദി​ക്കു​ന്നു.” എന്നാൽ യേഹു പറഞ്ഞു: “‘സമാധാ​ന​മോ!’ സമാധാ​ന​വു​മാ​യി നിനക്ക്‌ എന്തു ബന്ധം? എന്റെ പിന്നാലെ വാ!”

20 കാവൽക്കാരൻ രാജാ​വി​നോ​ടു പറഞ്ഞു: “അയാൾ അവരുടെ അടുത്ത്‌ എത്തി. പക്ഷേ അയാൾ തിരി​ച്ചു​വ​രു​ന്നില്ല. രഥം ഓടി​ക്കു​ന്നതു കണ്ടിട്ട്‌ അതു നിംശി​യു​ടെ കൊച്ചുമകനായ* യേഹു​വാ​ണെന്നു തോന്നു​ന്നു. കാരണം, ഒരു ഭ്രാന്ത​നെ​പ്പോ​ലെ​യാണ്‌ അയാൾ ഓടി​ച്ചു​വ​രു​ന്നത്‌.” 21 അപ്പോൾ യഹോ​രാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രാ​യേൽരാ​ജാ​വായ യഹോ​രാ​മും യഹൂദാ​രാ​ജാ​വായ അഹസ്യയും+ അവരവ​രു​ടെ രഥങ്ങളിൽ യേഹു​വി​നെ കാണാൻ പുറ​പ്പെട്ടു. ജസ്രീ​ല്യ​നായ നാബോ​ത്തി​ന്റെ നിലത്തുവെച്ച്‌+ അവർ തമ്മിൽ കണ്ടുമു​ട്ടി.

22 യേഹുവിനെ കണ്ടതും യഹോ​രാം, “യേഹൂ, നീ വരുന്നതു സമാധാ​ന​ത്തി​നോ” എന്നു ചോദി​ച്ചു. പക്ഷേ യേഹു പറഞ്ഞു: “നിന്റെ അമ്മയായ ഇസബേ​ലി​ന്റെ വേശ്യാവൃത്തിയും+ ആഭിചാരവും*+ ഉള്ളിട​ത്തോ​ളം എന്തു സമാധാ​നം?” 23 ഉടനെ യഹോ​രാം രഥം തിരിച്ച്‌ രക്ഷപ്പെ​ടാൻ ഒരുങ്ങി. യഹോ​രാം അഹസ്യ​യോ​ടു പറഞ്ഞു: “അഹസ്യാ, നമ്മൾ ചതിയിൽ അകപ്പെട്ടു!” 24 അപ്പോൾ യേഹു വില്ല്‌ എടുത്ത്‌ യഹോ​രാ​മി​ന്റെ തോളു​കൾക്കു നടുവിൽ എയ്‌തു. അമ്പ്‌ അയാളു​ടെ ഹൃദയം തുളച്ച്‌ പുറത്തു​വന്നു. യഹോ​രാം സ്വന്തം രഥത്തിൽ മരിച്ചു​വീ​ണു. 25 യേഹു ഉപസേ​നാ​ധി​പ​നായ ബിദ്‌കാ​രി​നോ​ടു പറഞ്ഞു: “ഇയാളെ എടുത്ത്‌ ജസ്രീ​ല്യ​നായ നാബോത്തിന്റെ+ നില​ത്തേക്ക്‌ എറിയുക. നമ്മൾ രണ്ടും രഥങ്ങളിൽ ഇയാളു​ടെ അപ്പനായ ആഹാബി​നെ അനുഗ​മി​ച്ച​പ്പോൾ യഹോവ ആഹാബി​ന്‌ എതിരെ പറഞ്ഞതു+ നീ ഓർക്കു​ന്നു​ണ്ടോ: 26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോ​ത്തി​ന്റെ​യും മക്കളു​ടെ​യും രക്തം+ കണ്ടതു സത്യമാ​ണെ​ങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തു​വെ​ച്ചു​തന്നെ ഞാൻ നിന്നോ​ടു പകരം ചോദി​ക്കും.”’+ അതു​കൊണ്ട്‌ ഇയാളെ എടുത്ത്‌ യഹോവ പറഞ്ഞതുപോലെ+ ആ നില​ത്തേക്ക്‌ എറിയുക.”

27 ഇതു കണ്ടപ്പോൾ യഹൂദാ​രാ​ജാ​വായ അഹസ്യ+ ഉദ്യാ​ന​ഗൃ​ഹം വഴി ഓടി​പ്പോ​യി. (പിന്നീട്‌ യേഹു അഹസ്യയെ പിന്തു​ടർന്ന്‌, “അയാ​ളെ​യും കൊല്ലുക” എന്നു പറഞ്ഞു. അഹസ്യ യിബ്ലെയാമിന്‌+ അടുത്തുള്ള ഗൂരി​ലേക്കു പോകു​മ്പോൾ അവർ അയാളെ രഥത്തിൽവെച്ച്‌ ആക്രമി​ച്ച്‌ മാരക​മാ​യി മുറി​വേൽപ്പി​ച്ചു. അവി​ടെ​നിന്ന്‌ രക്ഷപ്പെട്ട്‌ മെഗി​ദ്ദോ​യിൽ എത്തി​യെ​ങ്കി​ലും അഹസ്യ അവിടെ മരിച്ചു​വീ​ണു. 28 പിന്നെ ഭൃത്യ​ന്മാർ അയാളെ ഒരു രഥത്തിൽ കയറ്റി യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്നു; അയാളെ ദാവീ​ദി​ന്റെ നഗരത്തിൽ+ പൂർവി​ക​രോ​ടൊ​പ്പം അയാളു​ടെ കല്ലറയിൽ അടക്കം ചെയ്‌തു. 29 ആഹാബിന്റെ മകനായ യഹോ​രാ​മി​ന്റെ ഭരണത്തി​ന്റെ 11-ാം വർഷമാ​ണ്‌ അഹസ്യ+ യഹൂദ​യിൽ രാജാ​വാ​യത്‌.)

30 യേഹു ജസ്രീലിൽ+ എത്തിയത്‌ ഇസബേൽ+ അറിഞ്ഞു. അപ്പോൾ ഇസബേൽ കണ്ണിൽ മഷി* എഴുതി മുടി ചീകി അലങ്കരി​ച്ച്‌ ജനലി​ലൂ​ടെ താഴേക്കു നോക്കി​നി​ന്നു. 31 യേഹു കവാടം കടന്ന്‌ വന്നപ്പോൾ ഇസബേൽ ചോദി​ച്ചു: “യജമാ​നനെ കൊന്ന സിമ്രി​ക്ക്‌ എന്തു സംഭവിച്ചെന്ന്‌+ ഓർമ​യു​ണ്ടോ?” 32 ജനാലയിലേക്കു നോക്കി​ക്കൊണ്ട്‌ യേഹു ചോദി​ച്ചു: “ആരാണ്‌ എന്റെ പക്ഷത്തു​ള്ളത്‌?”+ ഉടനെ രണ്ടുമൂ​ന്ന്‌ കൊട്ടാ​രോ​ദ്യോ​ഗസ്ഥർ താഴേക്കു നോക്കി. 33 “അവളെ താഴേക്ക്‌ തള്ളിയി​ടുക!” എന്നു യേഹു കല്‌പി​ച്ചു. അവർ ഇസബേ​ലി​നെ താഴേക്കു തള്ളിയി​ട്ട​പ്പോൾ ഇസബേ​ലി​ന്റെ രക്തം ചുവരി​ലും കുതി​ര​ക​ളു​ടെ മേലും തെറിച്ചു. യേഹു​വി​ന്റെ കുതി​രകൾ ഇസബേ​ലി​നെ ചവിട്ടി​മെ​തി​ച്ചു. 34 അതിനു ശേഷം അയാൾ പോയി തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു. പിന്നെ യേഹു പറഞ്ഞു: “ആ ശപിക്ക​പ്പെ​ട്ട​വളെ കൊണ്ടു​പോ​യി അടക്കം ചെയ്യുക. ഒന്നുമ​ല്ലെ​ങ്കി​ലും അവൾ ഒരു രാജാ​വി​ന്റെ മകളല്ലേ!”+ 35 പക്ഷേ ഇസബേ​ലി​നെ അടക്കം ചെയ്യാൻ ചെന്ന​പ്പോൾ തലയോ​ട്ടി​യും കൈപ്പ​ത്തി​യും പാദങ്ങ​ളും അല്ലാതെ മറ്റൊ​ന്നും അവർ അവിടെ കണ്ടില്ല.+ 36 അവർ മടങ്ങി​വന്ന്‌ ഇക്കാര്യം യേഹു​വി​നെ അറിയി​ച്ച​പ്പോൾ അയാൾ പറഞ്ഞു: “തിശ്‌ബ്യ​നായ ഏലിയ എന്ന തന്റെ ദാസനി​ലൂ​ടെ യഹോവ പറഞ്ഞ വാക്കുകൾ നിറ​വേ​റി​യി​രി​ക്കു​ന്നു.+ ഏലിയ ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ ഇസബേ​ലി​ന്റെ മാംസം നായ്‌ക്കൾ തിന്നു​ക​ള​യും.+ 37 “ഇത്‌ ഇസബേ​ലാണ്‌” എന്നു പറയാൻപോ​ലും സാധി​ക്കാത്ത വിധം ഇസബേ​ലി​ന്റെ ശവം ജസ്രീൽ ദേശത്തെ മണ്ണിനു വളമാ​യി​ത്തീ​രും.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക