വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • അമസ്യ യഹൂദ​യു​ടെ രാജാവ്‌ (1-6)

      • ഇസ്രാ​യേ​ലും ഏദോ​മും തമ്മിൽ യുദ്ധം (7-14)

      • ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ മരിക്കു​ന്നു (15, 16)

      • അമസ്യ മരിക്കു​ന്നു (17-22)

      • യൊ​രോ​ബെ​യാം രണ്ടാമൻ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (23-29)

2 രാജാക്കന്മാർ 14:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 13:10

2 രാജാക്കന്മാർ 14:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 25:1-4

2 രാജാക്കന്മാർ 14:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:5
  • +2ദിന 24:2

2 രാജാക്കന്മാർ 14:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:14
  • +2രാജ 12:1, 3

2 രാജാക്കന്മാർ 14:5

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:20; 2ദിന 24:25

2 രാജാക്കന്മാർ 14:6

ഒത്തുവാക്യങ്ങള്‍

  • +ആവ 24:16

2 രാജാക്കന്മാർ 14:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:13; 1ദിന 18:12
  • +2രാജ 8:20
  • +2ദിന 25:11, 12

2 രാജാക്കന്മാർ 14:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേർക്കു​നേരെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 25:17-19

2 രാജാക്കന്മാർ 14:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​ര​ത്തിൽത്തന്നെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 14:7

2 രാജാക്കന്മാർ 14:11

ഒത്തുവാക്യങ്ങള്‍

  • +2ദിന 25:15, 16
  • +യോശ 15:10, 12; 21:8, 16; 2ദിന 25:20-24

2 രാജാക്കന്മാർ 14:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൂടാ​ര​ങ്ങ​ളി​ലേക്ക്‌.”

2 രാജാക്കന്മാർ 14:13

അടിക്കുറിപ്പുകള്‍

  • *

    ഏകദേശം 178 മീ. (584 അടി). അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +നെഹ 8:16; 12:38, 39
  • +യിര 31:38; സെഖ 14:10

2 രാജാക്കന്മാർ 14:16

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, യൊ​രോ​ബെ​യാം രണ്ടാമൻ.

ഒത്തുവാക്യങ്ങള്‍

  • +2രാജ 10:35; 13:9
  • +ഹോശ 1:1; ആമോ 1:1; 7:10

2 രാജാക്കന്മാർ 14:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 13:10
  • +2രാജ 14:1
  • +2ദിന 25:25-28

2 രാജാക്കന്മാർ 14:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:20

2 രാജാക്കന്മാർ 14:20

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:10

2 രാജാക്കന്മാർ 14:21

അടിക്കുറിപ്പുകള്‍

  • *

    അർഥം: “യഹോവ സഹായി​ച്ചി​രി​ക്കു​ന്നു.” 2രാജ 15:13; 2ദിന 26:1-23; യശ 6:1; സെഖ 14:5 എന്നിവി​ട​ങ്ങ​ളിൽ അദ്ദേഹത്തെ ഉസ്സീയ എന്നു വിളി​ച്ചി​രി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +മത്ത 1:8
  • +2രാജ 15:1, 2; 2ദിന 26:1

2 രാജാക്കന്മാർ 14:22

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, അദ്ദേഹ​ത്തി​ന്റെ അപ്പൻ അമസ്യ.

ഒത്തുവാക്യങ്ങള്‍

  • +ആവ 2:8; 1രാജ 9:26; 2രാജ 16:6
  • +2ദിന 26:2

2 രാജാക്കന്മാർ 14:23

ഒത്തുവാക്യങ്ങള്‍

  • +ഹോശ 1:1; ആമോ 1:1

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 153

2 രാജാക്കന്മാർ 14:24

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28-30; 13:34; സങ്ക 106:20

2 രാജാക്കന്മാർ 14:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”

  • *

    അതായത്‌, ഉപ്പുകടൽ അഥവാ ചാവു​കടൽ.

ഒത്തുവാക്യങ്ങള്‍

  • +യോശ 19:10, 13
  • +യോന 1:1; മത്ത 12:39
  • +സംഖ 13:21; 34:2, 7, 8
  • +ആവ 3:16, 17

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 125

    വീക്ഷാഗോപുരം,

    4/1/2009, പേ. 28

    ‘നിശ്വസ്‌തം’, പേ. 153

2 രാജാക്കന്മാർ 14:26

ഒത്തുവാക്യങ്ങള്‍

  • +പുറ 3:7; ന്യായ 10:16; സങ്ക 106:43, 44

2 രാജാക്കന്മാർ 14:27

ഒത്തുവാക്യങ്ങള്‍

  • +യിര 31:20
  • +2രാജ 13:4, 5

2 രാജാക്കന്മാർ 14:28

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:6
  • +2ദിന 8:3

2 രാജാക്കന്മാർ 14:29

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 14:12രാജ 13:10
2 രാജാ. 14:22ദിന 25:1-4
2 രാജാ. 14:31രാജ 15:5
2 രാജാ. 14:32ദിന 24:2
2 രാജാ. 14:41രാജ 15:14
2 രാജാ. 14:42രാജ 12:1, 3
2 രാജാ. 14:52രാജ 12:20; 2ദിന 24:25
2 രാജാ. 14:6ആവ 24:16
2 രാജാ. 14:72ശമു 8:13; 1ദിന 18:12
2 രാജാ. 14:72രാജ 8:20
2 രാജാ. 14:72ദിന 25:11, 12
2 രാജാ. 14:82ദിന 25:17-19
2 രാജാ. 14:102രാജ 14:7
2 രാജാ. 14:112ദിന 25:15, 16
2 രാജാ. 14:11യോശ 15:10, 12; 21:8, 16; 2ദിന 25:20-24
2 രാജാ. 14:13നെഹ 8:16; 12:38, 39
2 രാജാ. 14:13യിര 31:38; സെഖ 14:10
2 രാജാ. 14:162രാജ 10:35; 13:9
2 രാജാ. 14:16ഹോശ 1:1; ആമോ 1:1; 7:10
2 രാജാ. 14:172രാജ 13:10
2 രാജാ. 14:172രാജ 14:1
2 രാജാ. 14:172ദിന 25:25-28
2 രാജാ. 14:192രാജ 12:20
2 രാജാ. 14:201രാജ 2:10
2 രാജാ. 14:21മത്ത 1:8
2 രാജാ. 14:212രാജ 15:1, 2; 2ദിന 26:1
2 രാജാ. 14:22ആവ 2:8; 1രാജ 9:26; 2രാജ 16:6
2 രാജാ. 14:222ദിന 26:2
2 രാജാ. 14:23ഹോശ 1:1; ആമോ 1:1
2 രാജാ. 14:241രാജ 12:28-30; 13:34; സങ്ക 106:20
2 രാജാ. 14:25യോശ 19:10, 13
2 രാജാ. 14:25യോന 1:1; മത്ത 12:39
2 രാജാ. 14:25സംഖ 13:21; 34:2, 7, 8
2 രാജാ. 14:25ആവ 3:16, 17
2 രാജാ. 14:26പുറ 3:7; ന്യായ 10:16; സങ്ക 106:43, 44
2 രാജാ. 14:27യിര 31:20
2 രാജാ. 14:272രാജ 13:4, 5
2 രാജാ. 14:282ശമു 8:6
2 രാജാ. 14:282ദിന 8:3
2 രാജാ. 14:292രാജ 15:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 14:1-29

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

14 ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാ​ഹാ​സി​ന്റെ മകൻ യഹോവാശിന്റെ+ ഭരണത്തി​ന്റെ രണ്ടാം വർഷം യഹൂദാ​രാ​ജാ​വായ യഹോ​വാ​ശി​ന്റെ മകൻ അമസ്യ രാജാ​വാ​യി. 2 രാജാവാകുമ്പോൾ അമസ്യക്ക്‌ 25 വയസ്സാ​യി​രു​ന്നു. 29 വർഷം അമസ്യ യരുശ​ലേ​മിൽ ഭരണം നടത്തി. യരുശ​ലേം​കാ​രി​യായ യഹോവദിനായിരുന്നു+ അമസ്യ​യു​ടെ അമ്മ. 3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യ​യും യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. അപ്പനായ യഹോ​വാശ്‌ ചെയ്‌തതുപോലെയെല്ലാം+ അമസ്യ​യും ചെയ്‌തു​പോ​ന്നു. 4 എന്നാൽ ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു.+ ജനം അക്കാല​ത്തും അവിടെ ബലി അർപ്പി​ക്കു​ക​യും യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.+ 5 രാജ്യം കൈക​ളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാ​രെ കൊന്നു​ക​ളഞ്ഞു.+ 6 എന്നാൽ ആ ദാസന്മാ​രു​ടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാ​രും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭ​വി​ക്ക​രുത്‌. ഒരാൾ മരണശിക്ഷ അനുഭ​വി​ക്കു​ന്നത്‌ അയാൾത്തന്നെ ചെയ്‌ത പാപത്തി​നാ​യി​രി​ക്കണം” എന്നു മോശ​യു​ടെ നിയമ​പു​സ്‌ത​ക​ത്തിൽ യഹോവ കല്‌പി​ച്ചി​രു​ന്നു.+ 7 ഉപ്പുതാഴ്‌വരയിൽവെച്ച്‌+ അമസ്യ 10,000 ഏദോമ്യപുരുഷന്മാരെ+ കൊന്നു.+ ആ യുദ്ധത്തിൽ സേല പിടി​ച്ചെ​ടുത്ത്‌ ആ സ്ഥലത്തിനു യൊ​ക്തെ​യേൽ എന്നു പേരിട്ടു. അതാണ്‌ ഇന്നും അതിന്റെ പേര്‌.

8 പിന്നെ അമസ്യ ഇസ്രാ​യേൽരാ​ജാ​വായ യേഹു​വി​ന്റെ മകനായ യഹോ​വാ​ഹാ​സി​ന്റെ മകൻ യഹോ​വാ​ശി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “വരൂ, നമുക്കു തമ്മിൽ* ഏറ്റുമു​ട്ടാം.”+ 9 അപ്പോൾ ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ യഹൂദാ​രാ​ജാ​വായ അമസ്യക്ക്‌ ഈ സന്ദേശം അയച്ചു: “ലബാ​നോ​നി​ലെ കാട്ടു​മുൾച്ചെടി ലബാ​നോ​നി​ലെ ദേവദാ​രു​വിന്‌, ‘നിന്റെ മകളെ എന്റെ മകനു ഭാര്യ​യാ​യി തരുക’ എന്നൊരു സന്ദേശം അയച്ചു. എന്നാൽ ലബാ​നോ​നി​ലെ ഒരു വന്യമൃ​ഗം അതുവഴി പോയി. അത്‌ ആ മുൾച്ചെ​ടി​യെ ചവിട്ടി​മെ​തി​ച്ചു​ക​ളഞ്ഞു. 10 നീ ഏദോ​മി​നെ തോൽപ്പി​ച്ചെ​ന്നതു ശരിയാ​ണ്‌.+ അങ്ങനെ നിന്റെ ഹൃദയം അഹങ്കരി​ച്ചി​രി​ക്കു​ന്നു. എന്നാൽ ആ പ്രശസ്‌തി​യിൽ തൃപ്‌തി​യ​ടഞ്ഞ്‌ നിന്റെ ഭവനത്തിൽത്തന്നെ* ഇരുന്നു​കൊ​ള്ളുക. വെറുതേ എന്തിനാ​ണു നീ നിനക്കും യഹൂദ​യ്‌ക്കും നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നത്‌!” 11 എന്നാൽ അമസ്യ അതു ശ്രദ്ധി​ച്ചില്ല.+

അതു​കൊണ്ട്‌ ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ അയാൾക്കു നേരെ വന്നു. യഹോ​വാ​ശും യഹൂദാ​രാ​ജാ​വായ അമസ്യ​യും യഹൂദ​യി​ലെ ബേത്ത്‌-ശേമെ​ശിൽവെച്ച്‌ ഏറ്റുമു​ട്ടി.+ 12 ഇസ്രായേൽ യഹൂദയെ തോൽപ്പി​ച്ചു. അങ്ങനെ അവർ ഓരോ​രു​ത്ത​രും അവരവ​രു​ടെ വീടുകളിലേക്ക്‌* ഓടി​പ്പോ​യി. 13 ഇസ്രായേൽരാജാവായ യഹോ​വാശ്‌ യഹൂദാ​രാ​ജാ​വായ അഹസ്യ​യു​ടെ മകനായ യഹോ​വാ​ശി​ന്റെ മകൻ അമസ്യയെ ബേത്ത്‌-ശേമെ​ശിൽവെച്ച്‌ പിടി​കൂ​ടി. എന്നിട്ട്‌ അമസ്യ​യെ​യും​കൊണ്ട്‌ യരുശ​ലേ​മി​ലേക്കു വന്ന്‌ എഫ്രയീംകവാടംമുതൽ+ കോൺകവാടംവരെ+ 400 മുഴം* നീളത്തിൽ നഗരമ​തിൽ പൊളി​ച്ചു​ക​ളഞ്ഞു. 14 യഹോവയുടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലും ഉണ്ടായി​രുന്ന മുഴുവൻ സ്വർണ​വും വെള്ളി​യും എല്ലാ ഉപകര​ണ​ങ്ങ​ളും യഹോ​വാശ്‌ കൊണ്ടു​പോ​യി. ചിലരെ ബന്ദിക​ളാ​യി പിടി​ക്കു​ക​യും ചെയ്‌തു. എന്നിട്ട്‌ ശമര്യ​യി​ലേക്കു മടങ്ങി.

15 യഹോവാശിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ വീരകൃ​ത്യ​ങ്ങ​ളും അയാൾ യഹൂദാ​രാ​ജാ​വായ അമസ്യ​ക്കെ​തി​രെ പോരാ​ടി​യ​തും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 16 പിന്നെ യഹോ​വാശ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ അയാളെ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രോ​ടൊ​പ്പം ശമര്യ​യിൽ അടക്കം ചെയ്‌തു.+ അയാളു​ടെ മകൻ യൊരോബെയാം*+ അടുത്ത രാജാ​വാ​യി.

17 ഇസ്രായേൽരാജാവായ യഹോ​വാ​ഹാ​സി​ന്റെ മകൻ യഹോവാശ്‌+ മരിച്ചു​ക​ഴിഞ്ഞ്‌ 15 വർഷം​കൂ​ടെ യഹൂദാ​രാ​ജാ​വായ യഹോ​വാ​ശി​ന്റെ മകൻ അമസ്യ+ ജീവി​ച്ചി​രു​ന്നു.+ 18 അമസ്യയുടെ ബാക്കി ചരിത്രം യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 19 ചിലർ അമസ്യ​ക്കെ​തി​രെ യരുശ​ലേ​മിൽവെച്ച്‌ രഹസ്യ​ക്കൂ​ട്ടു​കെട്ട്‌ ഉണ്ടാക്കിയപ്പോൾ+ അമസ്യ ലാഖീ​ശി​ലേക്ക്‌ ഓടി​പ്പോ​യി. എന്നാൽ അവർ ലാഖീ​ശി​ലേക്ക്‌ ആളെ വിട്ട്‌ അമസ്യയെ കൊന്നു​ക​ളഞ്ഞു. 20 അവർ അമസ്യയെ കുതി​ര​പ്പു​റത്ത്‌ കയറ്റി യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വന്ന്‌ പൂർവി​ക​രോ​ടൊ​പ്പം ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ 21 അപ്പോൾ യഹൂദ​യി​ലെ ജനം അമസ്യ​യു​ടെ മകൻ അസര്യയെ*+ അടുത്ത രാജാ​വാ​ക്കി. രാജാ​വാ​കു​മ്പോൾ അസര്യക്ക്‌ 16 വയസ്സാ​യി​രു​ന്നു.+ 22 രാജാവ്‌* പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ട​ശേഷം അസര്യ ഏലത്ത്‌+ പുതു​ക്കി​പ്പ​ണിത്‌ അതു വീണ്ടും യഹൂദ​യു​ടെ ഭാഗമാ​ക്കി.+

23 യഹൂദാരാജാവായ യഹോ​വാ​ശി​ന്റെ മകനായ അമസ്യ​യു​ടെ ഭരണത്തി​ന്റെ 15-ാം വർഷം ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാ​ശി​ന്റെ മകൻ യൊരോബെയാം+ ശമര്യ​യിൽ രാജാ​വാ​യി. 41 വർഷം യൊ​രോ​ബെ​യാം ഭരണം നടത്തി. 24 അയാൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ അയാൾ വിട്ടു​മാ​റി​യില്ല. 25 ഗത്ത്‌-ഹേഫെരിൽനിന്നുള്ള+ പ്രവാ​ച​ക​നായ, അമിത്ഥാ​യി​യു​ടെ മകൻ യോന+ എന്ന തന്റെ ദാസനി​ലൂ​ടെ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറഞ്ഞി​രു​ന്ന​തു​പോ​ലെ, യൊ​രോ​ബെ​യാം ലബോ-ഹമാത്ത്‌*+ മുതൽ അരാബ കടൽ*+ വരെയുള്ള പ്രദേശം വീണ്ടും ഇസ്രാ​യേ​ലി​ന്റെ അധീന​ത​യി​ലാ​ക്കി അതിർത്തി വികസി​പ്പി​ച്ചു. 26 ഇസ്രായേൽ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന കഠിന​യാ​ത​നകൾ യഹോവ കണ്ടിരു​ന്നു.+ ഇസ്രാ​യേ​ലി​നെ സഹായി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല, ഒരു ബലഹീ​ന​നോ ദുർബ​ല​നോ പോലു​മു​ണ്ടാ​യി​രു​ന്നില്ല. 27 എന്നാൽ ഇസ്രാ​യേ​ലി​ന്റെ പേര്‌ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ മായ്‌ച്ചു​ക​ള​യി​ല്ലെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.+ ആ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ ദൈവം അവരെ യഹോ​വാ​ശി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ലൂ​ടെ രക്ഷിച്ചു.+

28 യൊരോബെയാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ വീരകൃ​ത്യ​ങ്ങ​ളും അയാൾ നടത്തിയ യുദ്ധങ്ങ​ളും അയാൾ ദമസ്‌കൊസും+ ഹമാത്തും+ ഇസ്രാ​യേ​ലി​നോ​ടും യഹൂദ​യോ​ടും ചേർത്ത​തും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 29 പിന്നെ യൊ​രോ​ബെ​യാം ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രായ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അയാളു​ടെ മകൻ സെഖര്യ+ അടുത്ത രാജാ​വാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക