25 ശൂഹ്യനായ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “ഭരണാധിപത്യം ദൈവത്തിനുള്ളത്; ദൈവത്തിന്റെ ശക്തി ഭയാനകമല്ലോ;
ദൈവം സ്വർഗത്തിൽ സമാധാനം സ്ഥാപിക്കുന്നു.
3 ദൈവത്തിന്റെ സൈന്യത്തെ എണ്ണാനാകുമോ?
ദൈവത്തിന്റെ വെളിച്ചം ആരുടെ മേലാണ് ഉദിക്കാത്തത്?
4 അപ്പോൾപ്പിന്നെ, നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനായിരിക്കുമോ?+
സ്ത്രീ പ്രസവിച്ച ഒരുവൻ എങ്ങനെ നിഷ്കളങ്കനാകും?+
5 ദൈവത്തിന്റെ കണ്ണിൽ ചന്ദ്രനുപോലും പ്രകാശമില്ല,
നക്ഷത്രങ്ങൾക്കും ശുദ്ധിയില്ല.
6 അങ്ങനെയെങ്കിൽ, വെറും പുഴുവായ മർത്യന്റെയും
കൃമിയായ മനുഷ്യപുത്രന്റെയും കാര്യമോ?”