വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?
    വീക്ഷാഗോപുരം—1997 | മേയ്‌ 15
    • നിങ്ങൾ പുനർജ​ന്മ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

      “ഇന്ത്യയി​ലാ​യി​രു​ന്ന​പ്പോൾ നിനക്കി​വി​ടെ അയൽവ​ക്ക​ത്തൊ​രു പ്രണയ​മു​ണ്ടാ​യി​രു​ന്നത്‌ ഓർക്കു​ന്നോ? അവൾക്കു കല്യാ​ണ​മാണ്‌. ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽ അതു നടക്കും. നീ അത്‌ അറിഞ്ഞി​രി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി,” ഐക്യ​നാ​ടു​ക​ളിൽ സർവക​ലാ​ശാല വിദ്യാർഥി​യായ മകനു മുകു​ന്ദ്‌ഭായ്‌ എഴുതി.

      അച്ഛൻ എന്തിനാണ്‌ ആ വാർത്ത മകനെ അറിയി​ച്ചത്‌? എന്തൊ​ക്കെ​യാ​യാ​ലും, വർഷങ്ങൾക്കു​മു​മ്പു​തന്നെ മുകു​ന്ദ്‌ഭായ്‌ ഇടപെട്ട്‌ ആ കൗമാ​ര​പ്രേമം നിർത്തി​ച്ച​താണ്‌. കൂടാതെ, ആറു വർഷമാ​യി പുത്രൻ അമേരി​ക്ക​യിൽ ഉന്നതവി​ദ്യാ​ഭ്യാ​സം നടത്തു​ക​യു​മാണ്‌. ഇതിനി​ട​യിൽ അവൻ ആ പെൺകു​ട്ടിക്ക്‌ എഴുതു​ക​യോ അവളു​മാ​യി സംസാ​രി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. മുകു​ന്ദ്‌ഭാ​യിക്ക്‌ അതെല്ലാം അറിയാം.

      എന്നിട്ടു​മെ​ന്തേ ഈ ഉത്‌കണ്‌ഠ? മുകു​ന്ദ്‌ഭായ്‌ പുനർജ​ന്മ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. അതായി​രു​ന്നു ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണം. സന്ദർഭ​വ​ശാൽ, മുൻജ​ന്മ​ത്തിൽ അവർ ഭാര്യ​യും ഭർത്താ​വും ആയിരു​ന്ന​തു​കൊ​ണ്ടാണ്‌ കുട്ടി​ക്കാ​ലത്ത്‌ ഇങ്ങനെ​യൊ​രു അടുപ്പ​മു​ണ്ടാ​യ​തെ​ങ്കിൽ, ഇപ്പോൾ വിവാ​ഹ​പ്രാ​യ​മെ​ത്തിയ അവരെ കൂട്ടി​യി​ണ​ക്കാ​തി​രി​ക്കു​ന്നത്‌ ക്രൂര​ത​യാ​വും. പെൺകു​ട്ടി ഈ ജന്മത്തിൽ മറ്റാരു​ടെ​യെ​ങ്കി​ലും ഭാര്യ​യാ​യി​ത്തീ​രു​ന്ന​തി​നു​മുമ്പ്‌, മകൻ സംഗതി അറിയ​ട്ടെ​യെ​ന്നാ​ണു മുകു​ന്ദ്‌ഭായ്‌ വിചാ​രി​ച്ചത്‌.

      ഇനി ഇന്ത്യയിൽനി​ന്നു​തന്നെ മറ്റൊരു സംഭവം​കൂ​ടി. കഠിന​വേദന സഹിച്ച്‌ പല പ്രാവ​ശ്യം മും​ബൈ​യി​ലെ ഒരു ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വന്ന ഒരു നാലു​വ​യ​സ്സു​കാ​രി. അവളുടെ ഹൃദയ​ത്തി​ന്റെ ഒരു വാൽവി​നു തകരാ​റു​ണ്ടെ​ന്ന​താ​യി​രു​ന്നു പ്രശ്‌നം. കുട്ടി​യു​ടെ കഷ്ടപ്പാടു കണ്ടുനിൽക്കാൻ ധനിക​രായ മാതാ​പി​താ​ക്കൾക്കു വയ്യെന്നാ​യി. എന്നാൽ അവരുടെ യുക്തി​വി​ചാ​രം ഇങ്ങനെ​യാ​യി​രു​ന്നു: “നാമിത്‌ അംഗീ​ക​രി​ച്ചേ മതിയാ​കൂ. ഇതനു​ഭ​വി​ക്കാൻ അവൾ മുൻജ​ന്മ​ത്തിൽ എന്തോ ചെയ്‌തി​ട്ടു​ണ്ടാ​കണം.”

      ഹിന്ദു​മ​തം, ബുദ്ധമതം, ജൈന​മതം, സിക്കു​മതം എന്നിവ​യി​ലെ​യും ഇന്ത്യയിൽ വേരുള്ള മറ്റു മതങ്ങളി​ലെ​യും കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീവി​ത​ത്തിൽ പുനർജ​ന്മ​വി​ശ്വാ​സ​ത്തി​നു കാര്യ​മായ പങ്കുണ്ട്‌. പ്രേമ​ത്തി​ലാ​കു​ന്ന​തു​മു​തൽ കഠിന​മായ കഷ്ടപ്പാ​ടു​കൾവ​രെ​യുള്ള ജീവി​താ​നു​ഭ​വങ്ങൾ മുൻജ​ന്മ​ത്തി​ലോ മുൻജ​ന്മ​ങ്ങ​ളി​ലോ ചെയ്‌ത പ്രവൃ​ത്തി​ക​ളു​ടെ അനന്തര​ഫ​ല​ങ്ങ​ളാ​യി ഗണിക്ക​പ്പെ​ടു​ന്നു.

      പാശ്ചാ​ത്യ​നാ​ടു​ക​ളി​ലെ അനേകർക്കു പുനർജ​ന്മ​വി​ശ്വാ​സ​ത്തിൽ കമ്പമുണ്ട്‌. താൻ ആ വിശ്വാ​സ​ക്കാ​രി​യാ​ണെന്ന്‌ അമേരി​ക്കൻ നടിയായ ഷർലി മാക്‌ലെയ്‌ൻ പറയു​ക​യു​ണ്ടാ​യി. കാനഡ​യി​ലെ ബ്രിട്ടീഷ്‌ കൊളം​ബി​യ​യി​ലുള്ള വാൻകൂ​വ​റി​ലെ ലോറൽ ഫെലൻ എന്ന എഴുത്തു​കാ​രൻ പറയു​ന്നത്‌ അദ്ദേഹ​ത്തിന്‌ 50 മുൻജ​ന്മ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഓർമ​യു​ണ്ടെ​ന്നാണ്‌. 1994-ൽ, സിഎൻഎൻ/യുഎസ്‌എ ടുഡേ-യ്‌ക്കു​വേണ്ടി നടത്തിയ ഒരു അഭി​പ്രായ വോ​ട്ടെ​ടു​പ്പിൽ, 1,016-ൽ 270 പേർ പുനർജ​ന്മ​ത്തിൽ വിശ്വ​സി​ക്കു​ന്നു​വെന്നു പറയു​ക​യു​ണ്ടാ​യി. പുനർജ​ന്മ​വി​ശ്വാ​സം നവയുഗ പ്രസ്ഥാ​ന​ത്തി​ന്റെ ഭാഗവു​മാണ്‌. എന്നാൽ ഈ വിശ്വാ​സ​ത്തി​നു പിൻബ​ല​മാ​യി എന്തു തെളി​വാ​ണു​ള്ളത്‌?

      “മുൻജ​ന്മ​ത്തെ​ക്കു​റി​ച്ചുള്ള ഓർമകൾ!” ആണ്‌ അതിനുള്ള തെളി​വെന്നു പുനർജ​ന്മ​വി​ശ്വാ​സി​കൾ പറയും. അതിൻപ്ര​കാ​രം, ബാങ്കോ​ക്കി​ലെ മൂന്നു​വ​യ​സ്സു​കാ​രി രത്‌ന, താൻ “മുൻജ​ന്മ​ത്തിൽ 60-ലധികം വയസ്സെത്തി മരിച്ച ഭക്തയായ ഒരു സ്‌ത്രീ”യാണെ​ന്നും “തനിക്ക്‌ അതേക്കു​റിച്ച്‌ ഓർമ”യുണ്ടെ​ന്നും പറഞ്ഞ​പ്പോൾ കാഴ്‌ച​ക്കാ​രിൽ മിക്കവ​രും അതു പുനർജ​ന്മ​ത്തി​നുള്ള ഈടുറ്റ തെളി​വാ​യി കരുതി.

      എങ്കിലും ഇതേക്കു​റി​ച്ചു കാര്യ​മായ സംശയം നിലവി​ലുണ്ട്‌. മുൻജ​ന്മ​വു​മാ​യി ബന്ധപ്പെ​ട്ട​തെന്നു പറയുന്ന ഓർമ​ക​ളെ​ക്കു​റി​ച്ചുള്ള ഭിന്നമായ വിശദീ​ക​ര​ണങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം.a ‘മരണാ​നന്തര അനുഭ​വ​ങ്ങളെ യുക്തി​ചി​ന്ത​യാൽ തെളി​യി​ക്കാ​നാ​വി​ല്ലെ’ന്ന്‌ ഹിന്ദു​മതം: ദേഹി​യു​ടെ മോച​ന​ത്തിന്‌ അതു കൊടു​ക്കുന്ന അർഥം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഹൈന്ദവ തത്ത്വജ്ഞാ​നി​യായ നിഖി​ലാ​നന്ദ പറയുന്നു. എന്നിട്ടും അദ്ദേഹം പറയു​ന്നത്‌ “പുനർജ​ന്മ​വി​ശ്വാ​സം തെറ്റാ​യി​രി​ക്കാ​നല്ല മറിച്ച്‌, ശരിയാ​യി​രി​ക്കാ​നാണ്‌ കൂടുതൽ സാധ്യത” എന്നാണ്‌.

      എന്നാൽ ബൈബിൾ ഈ പഠിപ്പി​ക്ക​ലി​നെ പിന്താ​ങ്ങു​ന്നു​ണ്ടോ? ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ചനം മരിച്ച​വർക്കു​വേണ്ടി എന്തു പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു?

      [അടിക്കു​റി​പ്പു​കൾ]

      a 1994 ജൂൺ 8 ഉണരുക!-യുടെ 5-7 പേജുകൾ കാണുക.

      [4-ാം പേജിലെ ചിത്രം]

      അവളിങ്ങനെ ശിക്ഷി​ക്ക​പ്പെ​ടു​ന്നത്‌ മുൻജ​ന്മ​ത്തിൽ ചെയ്‌ത പാപങ്ങൾനി​മി​ത്ത​മോ?

  • നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കണമോ?
    വീക്ഷാഗോപുരം—1997 | മേയ്‌ 15
    • നിങ്ങൾ പുനർജ​ന്മ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?

      പ്രണയ​ത്തി​ലാ​കു​ന്ന​തി​നു പുനർജന്മ ആശയവു​മാ​യി ബന്ധമു​ണ്ടെന്ന്‌ ഗ്രീക്കു തത്ത്വചി​ന്ത​ക​നായ പ്ലേറ്റോ കരുതി. ശരീര​ത്തി​ന്റെ മരണത്തി​നു​ശേഷം, അമർത്ത്യ ദേഹി “ആശയ​ലോക”ത്തേക്കു പോകു​ന്നു​വെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചു. ശരീര​മി​ല്ലാ​ത്ത​തു​കൊണ്ട്‌, അതവിടെ ആശയങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊണ്ട്‌ കുറെ​ക്കാ​ലം സ്ഥിതി​ചെ​യ്യു​ന്നു. പിന്നീട്‌, അടുത്ത ജൻമത്തിൽ ദേഹി ഉപബോ​ധാ​ത്മ​ക​മാ​യി ആശയ​ലോ​ക​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ക​യും അതിനാ​യി വാഞ്‌ഛി​ക്കു​ക​യും ചെയ്യുന്നു. തങ്ങൾ അവ്യക്ത​മാ​യി ഓർക്കു​ക​യും തേടു​ക​യും ചെയ്യുന്ന സൗന്ദര്യ​ത്തി​ന്റെ ആദർശ​രൂ​പം തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രിൽ കാണു​മ്പോ​ഴാണ്‌ ആളുകൾ പ്രണയ​ബ​ദ്ധ​രാ​കു​ന്ന​തെന്നു പ്ലേറ്റോ പറയുന്നു.

      ഉറവി​ട​വും അടിസ്ഥാ​ന​വും തിരി​ച്ച​റി​യൽ

      പുനർജന്മ പഠിപ്പി​ക്ക​ലി​നു ദേഹി അമർത്ത്യ​മാ​യി​രു​ന്നേ തീരൂ. അതു​കൊണ്ട്‌, പുനർജന്മ പഠിപ്പി​ക്ക​ലി​ന്റെ ഉറവിടം തേടി​പ്പോ​യാൽ ചെന്നെ​ത്തു​ന്നതു ദേഹി അമർത്ത്യ​മാ​ണെന്നു വിശ്വ​സി​ച്ചി​രുന്ന ആളുക​ളി​ലോ ജനതക​ളി​ലോ ആയിരി​ക്കും. ഇതിന്റെ അടിസ്ഥാ​ന​ത്തിൽ, ചിലർ വിശ്വ​സി​ക്കു​ന്നത്‌ പുരാതന ഈജി​പ്‌താണ്‌ അതിന്റെ ഉറവി​ട​മെ​ന്നാണ്‌. പുരാതന ബാബി​ലോ​ണി​യ​യാ​ണെന്നു മറ്റുചി​ലർ. ബാബി​ലോ​ന്യ മതത്തിനു മാറ്റു​കൂ​ട്ടു​ന്ന​തി​നു​വേണ്ടി അതിന്റെ പുരോ​ഹി​ത​ന്മാർ ദേഹിക്കു ദേഹാ​ന്ത​ര​പ്രാ​പ്‌തി​യു​ണ്ടെന്ന പഠിപ്പി​ക്കൽ അവതരി​പ്പി​ച്ചു. അങ്ങനെ ദീർഘ​നാ​ളു​കൾക്കു​മു​മ്പു മരിച്ചു​പോയ പ്രമു​ഖ​രായ പൂർവി​ക​രു​ടെ ഇപ്പോ​ഴത്തെ അവതാ​ര​മാണ്‌ തങ്ങളുടെ മതനേ​താ​ക്ക​ന്മാ​രെന്ന്‌ അവർ അവകാ​ശ​പ്പെട്ടു.

      എന്നിരു​ന്നാ​ലും, പുനർജ​ന്മ​വി​ശ്വാ​സം വളർന്നു വികാസം പ്രാപി​ച്ചത്‌ ഇന്ത്യയി​ലാ​യി​രു​ന്നു. മനുഷ്യർക്കി​ട​യി​ലെ ദുഷ്ടത​യും കഷ്ടപ്പാ​ടും സംബന്ധിച്ച സാർവ​ലൗ​കിക പ്രശ്‌ന​ങ്ങ​ളെ​പ്രതി തല പുകയ്‌ക്കു​ക​യാ​യി​രുന്ന ഹിന്ദു സന്ന്യാ​സി​മാർ ചോദി​ച്ചു, ‘സ്രഷ്ടാവു നീതി​നി​ഷ്‌ഠ​നാ​ണെന്ന ആശയവു​മാ​യി ഇവയെ​ങ്ങനെ പൊരു​ത്ത​പ്പെ​ടും?’ ദൈവ​ത്തി​ന്റെ നീതി​യും ലോക​ത്തിൽ സംഭവി​ക്കുന്ന മുൻകൂ​ട്ടി​ക്കാ​ണാ​നാ​കാത്ത ദുരന്ത​ങ്ങ​ളും അസമത്വ​ങ്ങ​ളും തമ്മിലുള്ള പൊരു​ത്ത​ക്കേടു പരിഹ​രി​ക്കാൻ അവർ ശ്രമിച്ചു. അവസാനം അവർ “കർമഫ​ല​സി​ദ്ധാ​ന്തം”—‘മനുഷ്യൻ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യു’മെന്ന കാര്യ​കാ​രണ തത്ത്വം—ആവിഷ്‌ക​രി​ച്ചു. അവർ അതി​ന്റെ​യൊ​രു ‘വരവു​ചെ​ല​വു​വി​വ​ര​പ്പ​ട്ടിക’ ഉണ്ടാക്കി. ഒരുവന്റെ ഈ ജന്മത്തിലെ സത്‌പ്ര​വൃ​ത്തി​കൾക്കും ദുഷ്‌പ്ര​വൃ​ത്തി​കൾക്കും വരും​ജ​ന്മ​ത്തിൽ പ്രതി​ഫ​ല​മോ ശിക്ഷയോ ലഭിക്കു​മെന്ന്‌ അവരതിൽ വിശദ​മാ​ക്കി.

      “കർമം” എന്നതിനു “പ്രവൃത്തി”യെന്നേ അർഥമു​ള്ളൂ. ഒരു ഹൈന്ദവൻ സാമൂ​ഹി​ക​വും മതപര​വു​മായ ആചാരങ്ങൾ പിൻപ​റ്റു​ന്നെ​ങ്കിൽ അയാളു​ടേത്‌ സത്‌കർമ​മെ​ന്നും പിൻപ​റ്റു​ന്നി​ല്ലെ​ങ്കിൽ ദുഷ്‌കർമ​മെ​ന്നും പറയുന്നു. അയാളു​ടെ പ്രവൃ​ത്തി​യാണ്‌, അഥവാ കർമമാണ്‌ ഓരോ പുനർജ​ന്മ​ത്തി​ലും അയാളു​ടെ ഭാവി നിർണ​യി​ക്കു​ന്നത്‌. “ശാരീ​രിക പ്രത്യേ​ക​തകൾ പാരമ്പ​ര്യ​മനു​സ​രി​ച്ചാ​യി​രി​ക്കു​മെ​ങ്കി​ലും എല്ലാ മനുഷ്യ​രും ജനിക്കു​ന്നത്‌ മുഖ്യ​മാ​യും മുൻജന്മ കർമങ്ങ​ളാൽ രൂപ​പ്പെ​ടു​ത്ത​പ്പെട്ട സ്വഭാ​വ​ത്തി​ന്റെ അടിസ്ഥാ​ന​രേ​ഖ​യു​മാ​യാണ്‌” എന്നു തത്ത്വജ്ഞാ​നി​യായ നിഖി​ലാ​നന്ദ പറയുന്നു. “[ഇപ്രകാ​രം] സ്വന്തം വിധിക്ക്‌ ഉത്തരവാ​ദി​യും ശിൽപ്പി​യും മനുഷ്യൻത​ന്നെ​യാണ്‌.” എന്നിരു​ന്നാ​ലും ആത്യന്തിക ലക്ഷ്യം ഈ ജീവി​ത​ച​ക്ര​ത്തിൽനി​ന്നു മുക്തി​നേടി പരം​പൊ​രു​ളായ ബ്രഹ്മത്തിൽ ലയിച്ചു​ചേ​ര​ലാണ്‌. സാമൂ​ഹി​ക​മാ​യി സ്വീകാ​ര്യ​മായ നടത്തയ്‌ക്കും പ്രത്യേക ഹൈന്ദ​വ​പ​രി​ജ്ഞാ​ന​ത്തി​നും​വേണ്ടി പ്രയത്‌നിച്ച്‌ ഇതു നേടാ​നാ​കു​മെ​ന്നാ​ണു വിശ്വാ​സം.

      അങ്ങനെ കർമഫ​ല​സി​ദ്ധാ​ന്തം ഉപയോ​ഗിച്ച്‌ ദേഹി​യു​ടെ അമർത്ത്യ​ത​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലി​ന്മേൽ പടുത്തു​യർത്തി​യി​രി​ക്കു​ന്ന​താണ്‌ പുനർജ​ന്മ​വി​ശ്വാ​സം. ഈ ആശയങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമായ ബൈബി​ളിന്‌ എന്താണു പറയാ​നു​ള്ള​തെന്നു നമുക്കു നോക്കാം.

      മമനു​ഷ്യ​ന്റെ ഒരു ഭാഗം അമർത്ത്യ​മോ?

      ഈ ചോദ്യ​ത്തിന്‌ ഉത്തരം ലഭിക്കു​ന്ന​തിന്‌, നമുക്ക്‌ ഈ വിഷയം സംബന്ധിച്ച ഏറ്റവും ആധികാ​രിക ഉറവി​ട​മായ, സ്രഷ്ടാ​വി​ന്റെ നിശ്വസ്‌ത വചനത്തി​ലേക്കു തിരി​യാം. ആദ്യ മനുഷ്യ​നായ ആദാമി​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചു വിവരി​ച്ചു​കൊണ്ട്‌, ബൈബി​ളി​ന്റെ പ്രാരംഭ പുസ്‌തകം പറയുന്നു: “യഹോ​വ​യായ ദൈവം നിലത്തെ പൊടി​കൊ​ണ്ടു മനുഷ്യ​നെ നിർമ്മി​ച്ചി​ട്ടു അവന്റെ മൂക്കിൽ ജീവശ്വാ​സം ഊതി, മനുഷ്യൻ ജീവനുള്ള ദേഹി​യാ​യി​തീർന്നു [നീഫെഷ്‌].”a (ഉല്‌പത്തി 2:7) വ്യക്തമാ​യും, തിരു​വെ​ഴു​ത്തു​കൾ ദേഹിയെ ആദ്യ മനുഷ്യ​നിൽനി​ന്നു വ്യതി​രി​ക്ത​മാ​യി പരാമർശി​ക്കു​ന്നില്ല. മനുഷ്യന്‌ ഒരു ദേഹി ഇല്ല, മനുഷ്യൻ ഒരു ദേഹി ആകുന്നു. ഇവിടെ ദേഹി എന്നതി​നുള്ള എബ്രായ പദം നീഫെഷ്‌ ആണ്‌. ബൈബി​ളിൽ ഈ പദം ഏതാണ്ട്‌ 700 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. എന്നാൽ ബൈബിൾ അതിനെ മമനു​ഷ്യ​ന്റെ വ്യതി​രി​ക്ത​വും അമൂർത്ത​വു​മായ ഏതോ ഭാഗമാ​യി ഒരിക്ക​ലും പരാമർശി​ക്കു​ന്നില്ല, പകരം സ്‌പർശ​നീ​യ​വും മൂർത്ത​വു​മായ ഒന്നായി​ട്ടാ​ണു പരാമർശി​ക്കു​ന്നത്‌.—ഇയ്യോബ്‌ 6:7; സങ്കീർത്തനം 35:13; 107:9; 119:28.

      മരണത്തിൽ എന്തു സംഭവി​ക്കു​ന്നു? മരണത്തിൽ ആദാമിന്‌ എന്തു സംഭവി​ച്ചു​വെന്നു ചിന്തി​ക്കുക. അവൻ പാപം ചെയ്‌ത​പ്പോൾ, ദൈവം അവനോ​ടു പറഞ്ഞു: “നിലത്തു​നി​ന്നു നിന്നെ എടുത്തി​രി​ക്കു​ന്നു . . . നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) അതിന്റെ അർഥ​മെ​ന്തെന്നു ചിന്തി​ക്കുക. ദൈവം ആദാമി​നെ പൊടി​യിൽനി​ന്നു സൃഷ്ടി​ക്കു​ന്ന​തി​നു​മുമ്പ്‌, അവൻ സ്ഥിതി​ചെ​യ്‌തി​രു​ന്നില്ല. മരണത്തി​നു​ശേഷം, ആദാം ഇല്ലായ്‌മ എന്ന അതേ അവസ്ഥയി​ലേക്കു തിരി​ച്ചു​പോ​യി.

      ലളിത​മാ​യി പറഞ്ഞാൽ, മരണം ജീവന്റെ വിപരീ​ത​മാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. സഭാ​പ്ര​സം​ഗി 9:5, 10-ൽ നാം വായി​ക്കു​ന്നു: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല; മേലാൽ അവർക്കു ഒരു പ്രതി​ഫ​ല​വും ഇല്ല; അവരെ ഓർമ്മ വിട്ടു​പോ​കു​ന്നു​വ​ല്ലോ. ചെയ്‌വാൻ നിനക്കു സംഗതി​വ​രു​ന്ന​തൊ​ക്കെ​യും ശക്തി​യോ​ടെ ചെയ്‌ക; നീ ചെല്ലുന്ന പാതാ​ള​ത്തിൽ പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”

      ഇതി​ന്റെ​യർഥം മരിച്ച​വർക്ക്‌ എന്തെങ്കി​ലും ചെയ്യാ​നോ ചിന്തി​ക്കാ​നോ സാധ്യ​മ​ല്ലെ​ന്നാണ്‌. അവർക്കു ചിന്തക​ളില്ല, അവരൊ​ന്നും ഓർക്കു​ന്നു​മില്ല. സങ്കീർത്ത​ന​ക്കാ​രൻ പ്രസ്‌താ​വി​ക്കു​ന്നു: “നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുതു. അവന്റെ ശ്വാസം പോകു​ന്നു; അവൻ മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു.”—സങ്കീർത്തനം 146:3, 4.

      മരണത്തിൽ ദേഹി മറ്റൊരു ശരീര​ത്തി​ലേക്കു പോകു​ന്നി​ല്ലെന്നു ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. എന്നാൽ അതു മരിക്കു​ക​തന്നെ ചെയ്യുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്നു ബൈബിൾ തറപ്പി​ച്ചു​പ​റ​യു​ന്നു. (യെഹെ​സ്‌കേൽ 18:4, 20; പ്രവൃ​ത്തി​കൾ 3:23; വെളി​പ്പാ​ടു 16:3) അങ്ങനെ, പുനർജ​ന്മ​വാ​ദ​ത്തി​ന്റെ അടിത്ത​റ​യായ, ദേഹി​യു​ടെ അമർത്ത്യ​ത​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലിന്‌ തിരു​വെ​ഴു​ത്തു​ക​ളിൽ യാതൊ​രു പിന്തു​ണ​യു​മില്ല. അതു​കൊ​ണ്ടു​തന്നെ പ്രസ്‌തുത വാദത്തി​നു കഴമ്പില്ല. അപ്പോൾപ്പി​ന്നെ, നാം ഈ ലോക​ത്തിൽ കാണുന്ന കഷ്ടപ്പാ​ടു​കൾക്കുള്ള വിശദീ​ക​ര​ണ​മെന്ത്‌?

      ആളുകൾ കഷ്ടപ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

      മമനു​ഷ്യ​ന്റെ കഷ്ടപ്പാ​ടു​കൾക്കുള്ള അടിസ്ഥാന കാരണം പാപി​യായ ആദാമിൽനി​ന്നു നാം അവകാ​ശ​പ്പെ​ടു​ത്തുന്ന അപൂർണ​ത​യാണ്‌. “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 5:12) ആദാമിൽനി​ന്നു ജനിച്ച​വ​രാ​യ​തു​കൊണ്ട്‌ നാമെ​ല്ലാം രോഗം, വാർധ​ക്യം, മരണം എന്നിവ​യ്‌ക്കു വിധേ​യ​രാ​കു​ന്നു.—സങ്കീർത്തനം 41:1, 3; ഫിലി​പ്പി​യർ 2:25-27.

      കൂടാതെ, സ്രഷ്ടാ​വി​ന്റെ മാറ്റമി​ല്ലാത്ത ധാർമിക നിയമം പ്രസ്‌താ​വി​ക്കു​ന്നു: “വഞ്ചന​പ്പെ​ടാ​തി​രി​പ്പിൻ; ദൈവത്തെ പരിഹ​സി​ച്ചു​കൂ​ടാ; മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെ​ക്കു​ന്നവൻ ജഡത്തിൽനി​ന്നു നാശം കൊയ്യും.” (ഗലാത്യർ 6:7, 8) അതു​കൊണ്ട്‌ കുത്തഴിഞ്ഞ ജീവി​ത​രീ​തി​യു​ടെ ഫലമായി വൈകാ​രിക ക്ലേശവും ഇച്ഛിക്കാത്ത ഗർഭധാ​ര​ണ​വും ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളും ഉണ്ടാകു​ന്നു. “[ഐക്യ​നാ​ടു​ക​ളിൽ] മുഖ്യ​മാ​യും പുകവ​ലി​നി​മി​ത്തം ഉണ്ടാകുന്ന മാരക​മായ അർബു​ദ​ങ്ങ​ളു​ടെ സംഖ്യ അതിശ​യി​പ്പി​ക്കു​ന്ന​താണ്‌, 30 ശതമാനം. അത്രയും​തന്നെ ശതമാനം ആളുക​ളു​ടെ ജീവി​ത​രീ​തി​നി​മി​ത്ത​വും—വിശേ​ഷി​ച്ചും ഭക്ഷണക്രമ ശീലങ്ങ​ളും വ്യായാ​മ​മി​ല്ലാ​യ്‌മ​യും—സംഭവി​ക്കു​ന്നുണ്ട്‌,” സയൻറി​ഫിക്‌ അമേരി​ക്കൻ എന്ന മാഗസിൻ പറയുന്നു. കഷ്ടപ്പാ​ടി​നി​ട​യാ​ക്കുന്ന ചില ദുരന്ത​ങ്ങൾക്കു കാരണം മനുഷ്യൻ ഭൂമി​യു​ടെ വിഭവങ്ങൾ ചൂഷണം ചെയ്യു​ന്ന​തി​ലെ പാളി​ച്ച​ക​ളാണ്‌.—വെളി​പ്പാ​ടു 11:18 താരത​മ്യം ചെയ്യുക.

      അതേ, മനുഷ്യ​ന്റെ കഷ്ടപ്പാ​ടു​കൾക്ക്‌ ഏറിയ​പ​ങ്കും ഉത്തരവാ​ദി മനുഷ്യൻത​ന്നെ​യാണ്‌. എന്നിരു​ന്നാ​ലും, ദേഹി അമർത്ത്യ​മ​ല്ലാ​ത്ത​തി​നാൽ, ‘വിതക്കു​ന്ന​തു​തന്നെ കൊയ്യു’മെന്ന നിയമ​ത്തി​ന്റെ പിൻബ​ല​ത്തിൽ മമനു​ഷ്യ​ന്റെ കഷ്ടപ്പാ​ടു​കളെ കർമവു​മാ​യി—മുൻജ​ന്മ​മെന്നു പറയ​പ്പെ​ടു​ന്ന​തി​ലെ പ്രവൃ​ത്തി​ക​ളു​മാ​യി—ബന്ധപ്പെ​ടു​ത്താ​നാ​വില്ല. “മരിച്ചവൻ പാപത്തിൽനി​ന്നു മോചനം പ്രാപി​ച്ചി​രി​ക്കു​ന്നു,” ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (റോമർ 6:7, 23) അതു​കൊണ്ട്‌ പാപഫലം മരണത്തി​നു​ശേഷം അനുഭ​വി​ക്കേ​ണ്ടി​വ​രില്ല.

      നല്ലൊരു പങ്കു കഷ്ടപ്പാ​ടു​കൾക്കും കാരണം പിശാ​ചായ സാത്താ​നാണ്‌. വാസ്‌ത​വ​ത്തിൽ, ഈ ലോകം സാത്താന്റെ അധീന​ത​യി​ലാണ്‌. (1 യോഹ​ന്നാൻ 5:19) യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, ‘അവന്റെ നാമം നിമിത്തം’ അവന്റെ ശിഷ്യ​ന്മാ​രെ ‘എല്ലാവ​രും പകെക്കും.’ (മത്തായി 10:22) തത്‌ഫ​ല​മാ​യി, പലപ്പോ​ഴും നീതി​മാ​ന്മാർക്കാണ്‌ ദുഷ്ടന്മാ​രെ​ക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നത്‌.

      ഈ ലോക​ത്തിൽ സംഭവി​ക്കുന്ന ചില സംഗതി​ക​ളു​ടെ കാരണം നമുക്കു പെട്ടെന്നു പിടി​കി​ട്ടി​യെ​ന്നു​വ​രില്ല. ഏറ്റവും വേഗത​യുള്ള ഓട്ടക്കാ​രൻ വീണ്‌ മത്സരത്തിൽനി​ന്നു പുറത്താ​യേ​ക്കാം. പ്രബല​മായ ഒരു സൈന്യം അതി​നെ​ക്കാൾ ശക്തി കുറഞ്ഞ ഒരു സൈന്യ​ത്തോ​ടു തോ​റ്റേ​ക്കാം. ജ്ഞാനി​യായ ഒരു മനുഷ്യൻ നല്ലൊരു തൊഴിൽ കിട്ടാതെ പട്ടിണി കിട​ന്നേ​ക്കാം. ബിസി​ന​സിൽ നല്ല വൈദ​ഗ്‌ധ്യ​മു​ള്ളവർ പ്രതി​കൂല സാഹച​ര്യ​ങ്ങൾനി​മി​ത്തം കഴിവു പ്രയോ​ഗി​ക്കാ​നാ​കാ​തെ ദാരി​ദ്ര്യ​ത്തി​ലാ​യേ​ക്കാം. അറിവുള്ള വ്യക്തികൾ അധികാര സ്ഥാനങ്ങ​ളി​ലു​ള്ള​വ​രു​ടെ കോപ​ത്തി​നി​ര​യാ​യി ഗതി​കേ​ടി​ലാ​യേ​ക്കാം. എന്തു​കൊ​ണ്ടാ​ണി​ങ്ങനെ? “കാരണം അവരു​ടെ​മേ​ലെ​ല്ലാം കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളു​മാ​ണു വന്നു ഭവിക്കു​ന്നത്‌.”—സഭാ​പ്ര​സം​ഗി 9:11, NW.

      കഷ്ടപ്പാ​ടു​ക​ളു​ടെ കാരണം വിശദീ​ക​രി​ക്കാൻ ഹിന്ദു സന്ന്യാ​സി​മാർ ശ്രമി​ക്കു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പു​തന്നെ മനുഷ്യ​വർഗം കഷ്ടപ്പാ​ടു​കൾ അനുഭ​വി​ച്ചി​രു​ന്നു. എന്നാൽ ഒരു മികച്ച ഭാവി​ക്കുള്ള പ്രത്യാ​ശ​യു​ണ്ടോ? മരിച്ച​വർക്കു ബൈബിൾ എന്തു പ്രത്യാ​ശ​യാ​ണു വെച്ചു​നീ​ട്ടു​ന്നത്‌?

      സമാധാ​ന​പൂർണ​മായ ഭാവി

      സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ ലോക​സാ​മൂ​ഹിക വ്യവസ്ഥി​തി​ക്കു താൻ താമസി​യാ​തെ അന്തംവ​രു​ത്തു​മെന്നു സ്രഷ്ടാവു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:21, 22; ദാനീ​യേൽ 2:44) നീതി​നി​ഷ്‌ഠ​മായ ഒരു പുതിയ മനുഷ്യ സമൂഹം—“ഒരു പുതിയ ഭൂമി”—അപ്പോൾ ഒരു യാഥാർഥ്യ​മാ​യി​ത്തീ​രും. (2 പത്രൊസ്‌ 3:13) അന്ന്‌ “നിവാ​സി​ക​ളി​ലാ​രും താൻ രോഗി​യാ​ണെന്നു പറയു​ക​യില്ല.” (യെശയ്യാ​വു 33:24, പി.ഒ.സി. ബൈബിൾ) മരണത്തി​ന്റെ കഠിന​വേ​ദ​ന​പോ​ലും നീക്കം​ചെ​യ്യ​പ്പെ​ടും, കാരണം ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:4, 5.

      ദൈവം വാഗ്‌ദത്തം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തി​ലെ നിവാ​സി​ക​ളെ​ക്കു​റി​ച്ചു സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) കൂടാതെ, സൗമ്യ​ത​യു​ള്ളവർ “സമാധാ​ന​സ​മൃ​ദ്ധി​യിൽ . . . ആനന്ദി​ക്കും.”—സങ്കീർത്തനം 37:11.

      മുൻലേ​ഖ​ന​ത്തിൽ സൂചി​പ്പിച്ച മുകു​ന്ദ്‌ഭായ്‌ ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മായ വാഗ്‌ദ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും അറിയാ​തെ മരണത്തിൽ നിദ്ര​പ്രാ​പി​ച്ചി​രി​ക്കു​ക​യാണ്‌. എന്നാൽ മരിച്ച​വരെ സമാധാ​ന​പൂർണ​മായ അത്തര​മൊ​രു പുതിയ ലോക​ത്തി​ലേക്ക്‌ ഉയിർപ്പി​ക്കാൻ ദൈവ​ത്തിന്‌ ഉദ്ദേശ്യ​മു​ണ്ടെന്ന്‌ അറിയാ​തെ കോടി​ക്ക​ണ​ക്കി​നാ​ളു​കൾ മരിച്ചി​ട്ടുണ്ട്‌. ബൈബി​ളിൽ അവർക്ക്‌ ഈ വാഗ്‌ദാ​ന​മുണ്ട്‌: “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.”—പ്രവൃ​ത്തി​കൾ 24:15; ലൂക്കൊസ്‌ 23:43.

      ഇവിടെ “പുനരു​ത്ഥാ​നം” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദം അനാസ്‌താ​സിസ്‌ ആണ്‌. അതിന്റെ അക്ഷരീയ അർഥം “വീണ്ടും എഴു​ന്നേൽക്കൽ” എന്നാണ്‌. അതിനാൽ ഒരു വ്യക്തി​യു​ടെ ജീവി​ത​ഘ​ട​ന​യു​ടെ പൂർണ​മായ പുനഃ​പ്ര​വർത്ത​ന​മാണ്‌ പുനരു​ത്ഥാ​ന​ത്താൽ സാധ്യ​മാ​ക്കു​ന്നത്‌.

      ഭൂമി​യെ​യും ആകാശ​ത്തെ​യും സൃഷ്ടി​ച്ച​വന്റെ ജ്ഞാനം അപരി​മേ​യ​മാണ്‌. (ഇയ്യോബ്‌ 12:13) മരിച്ച​വ​രു​ടെ ജീവി​ത​ഘ​ട​നയെ ഓർക്കു​ന്നത്‌ അവനൊ​രു പ്രശ്‌ന​മേയല്ല. (യെശയ്യാ​വു 40:26 താരത​മ്യം ചെയ്യുക.) യഹോ​വ​യാം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നും പരിധി​യില്ല. (1 യോഹ​ന്നാൻ 4:8) അതു​കൊണ്ട്‌, അവൻ തന്റെ പൂർണ​ത​യുള്ള ഓർമ​ശക്തി ഉപയോ​ഗി​ക്കും, ചെയ്‌തു​പോയ തെറ്റു​കൾക്കു മരിച്ച​വരെ ശിക്ഷി​ക്കാ​നല്ല, മറിച്ച്‌ മരിക്കു​ന്ന​തി​നു​മുമ്പ്‌ അവർക്കു​ണ്ടാ​യി​രുന്ന വ്യക്തി​ത്വ​ത്തോ​ടെ അവരെ ഒരു പറുദീ​സാ ഭൂമി​യി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തിന്‌.

      മുകു​ന്ദ്‌ഭാ​യി​യെ​പ്പോ​ലുള്ള കോടാ​നു​കോ​ടി ആളുകൾക്ക്‌, പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ വീണ്ടും തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി ഒത്തു​ചേ​രാ​നാ​കും. എന്നാൽ ഇപ്പോൾ ജീവി​ക്കു​ന്ന​വർക്ക്‌ അത്‌ എന്തർഥ​മാ​ക്കു​മെന്നു വിഭാവന ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള അത്ഭുത​ക​ര​മായ സത്യ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ, മുകു​ന്ദ്‌ഭാ​യി​യു​ടെ മകന്റെ കാര്യ​മെ​ടു​ക്കാം. ഓരോ ജന്മത്തി​ലും ദുഷ്ടത​യും കഷ്ടപ്പാ​ടും നിറഞ്ഞ അവസ്ഥയി​ലെ​ത്തി​പ്പെ​ടുന്ന പുനർജ​ന്മ​ങ്ങ​ളു​ടെ മിക്കവാ​റും അന്തമി​ല്ലാത്ത ചക്രത്തിൽ തന്റെ അച്ഛൻ കുടു​ങ്ങി​യി​ട്ടി​ല്ലെന്ന്‌ അറിയു​ന്നത്‌ അദ്ദേഹ​ത്തിന്‌ എന്തൊ​രാ​ശ്വാ​സ​മാണ്‌! അദ്ദേഹം മരണത്തിൽ നിദ്ര​കൊ​ള്ളു​ക​യാണ്‌, ഒരു പുനരു​ത്ഥാന പ്രത്യാ​ശ​യോ​ടെ. താൻ ബൈബി​ളിൽനി​ന്നു പഠിച്ച സംഗതി​കൾ അച്ഛനു​മാ​യി ഒരു നാൾ പങ്കു​വെ​ക്കു​ന്ന​തി​നുള്ള സാധ്യ​ത​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌ ആ മകന്‌ എത്ര പുളക​പ്ര​ദ​മാണ്‌!

      ദൈവം “സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാ​നും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തുവാ​നും” ഇച്ഛിക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:3, 4) ഇതി​നോ​ട​കം​തന്നെ ദൈവ​ഹി​തം നിവർത്തി​ക്കുന്ന ലക്ഷക്കണ​ക്കി​നാ​ളു​ക​ളുണ്ട്‌. അവരോ​ടൊ​പ്പം നിങ്ങൾക്കും ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ എങ്ങനെ സാധി​ക്കും എന്നതി​നെ​ക്കു​റി​ച്ചു പഠിക്കാ​നുള്ള സമയമാ​ണി​പ്പോൾ.—യോഹ​ന്നാൻ 17:3.

      [അടിക്കു​റി​പ്പു​കൾ]

      a നീഫെഷ്‌ എന്ന എബ്രായ പദവും സൈക്കി എന്ന ഗ്രീക്കു പദവും മലയാ​ള​ത്തി​ലുള്ള ബൈബി​ളു​ക​ളിൽ “ദേഹി,” “ആത്മാവ്‌,” “ജീവൻ,” “വ്യക്തി” എന്നിങ്ങനെ പല വിധത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (ഉദാഹ​ര​ണ​ത്തിന്‌, സത്യവേദ പുസ്‌തകം, പി.ഒ.സി. ബൈബിൾ, ഓശാന ബൈബിൾ എന്നിവ​യിൽ യെഹെ​സ്‌കേൽ 18:4-ഉം മത്തായി 10:28-ഉം കാണുക.) നിങ്ങളു​ടെ ബൈബിൾ ഈ മൂലഭാ​ഷാ പദങ്ങളെ ആത്മാവ്‌ എന്നോ ദേഹി എന്നോ, അല്ലെങ്കിൽ മറ്റേ​തെ​ങ്കി​ലും പദമോ ഉപയോ​ഗിച്ച്‌ ഒരേ രീതി​യി​ലോ അല്ലാ​തെ​യോ പരിഭാ​ഷ​പ്പെ​ടു​ത്തി​യാ​ലും, നീഫെഷ്‌ എന്ന പദവും സൈക്കി എന്ന പദവും പ്രത്യ​ക്ഷ​പ്പെ​ടുന്ന പാഠഭാ​ഗം പരി​ശോ​ധി​ക്കു​ന്നത്‌ ഈ പദങ്ങൾ പുരാതന കാലത്തെ ദൈവ​ജ​ന​ത്തിന്‌ എന്തർഥ​മാ​ക്കി​യെന്നു കാണാൻ നിങ്ങളെ സഹായി​ക്കും. അങ്ങനെ ദേഹി വാസ്‌ത​വ​ത്തിൽ എന്താ​ണെന്നു നിങ്ങൾക്കു​തന്നെ നിർണ​യി​ക്കാ​നാ​കും.

      [7-ാം പേജിലെ ആകർഷ​ക​വാ​ക്യം]

      “അവരു​ടെ​മേ​ലെ​ല്ലാം കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളു​മാ​ണു വന്നു ഭവിക്കു​ന്നത്‌.”—സഭാ​പ്ര​സം​ഗി 9:11, NW.

      [6-ാം പേജിലെ ചതുരം]

      ദൈവത്തിന്റെ വ്യക്തി​ത്വ​വും കർമഫ​ല​സി​ദ്ധാ​ന്ത​വും

      “കർമഫ​ലത്തെ തടുക്കാ​നാ​വില്ല, അതിൽനി​ന്നൊ​രു വിടു​ത​ലും സാധ്യമല്ല. അതിനാൽ ദൈവ​ത്തിന്‌ ഇടപെ​ടേണ്ട ആവശ്യ​മി​ല്ലെ​ന്നു​വ​രു​ന്നു. പ്രതീ​കാ​ത്മ​ക​മാ​യി പറയു​ക​യാ​ണെ​ങ്കിൽ, അവൻ ആ നിയമം സ്ഥാപി​ച്ചിട്ട്‌ പിൻവാ​ങ്ങി” എന്നു മോഹൻദാസ്‌ കെ. ഗാന്ധി വിശദീ​ക​രി​ക്കു​ന്നു. എങ്കിലും ഗാന്ധിക്ക്‌ ഇതു മനസ്സു കുഴപ്പി​ക്കുന്ന ഒരു പ്രശ്‌ന​മാ​യി​രു​ന്നു.

      എന്നാൽ പുനരു​ത്ഥാന വാഗ്‌ദാ​നം വെളി​പ്പെ​ടു​ത്തു​ന്ന​ത​നു​സ​രിച്ച്‌ ദൈവം തന്റെ സൃഷ്ടി​യിൽ ആഴമായ താത്‌പ​ര്യ​മു​ള്ള​വ​നാണ്‌. മരിച്ച​യാ​ളെ ഭൂമി​യി​ലെ പറുദീ​സ​യി​ലേക്കു തിരികെ കൊണ്ടു​വ​രു​ന്ന​തിന്‌, ദൈവം ആ വ്യക്തി​യെ​ക്കു​റി​ച്ചുള്ള സകലതും അറിയു​ക​യും ഓർത്തി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ദൈവം നിശ്ചയ​മാ​യും നമ്മിൽ ഓരോ​രു​ത്തർക്കും​വേണ്ടി കരുതു​ന്നുണ്ട്‌.—1 പത്രൊസ്‌ 5:6, 7.

      [5-ാം പേജിലെ ചിത്രം]

      ഹൈന്ദവ ജീവി​ത​ച​ക്രം

      [8-ാം പേജിലെ ചിത്രം]

      ദൈവവചനം പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ക്കു​ന്നു

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക