“തക്ക സമയത്താണ് അതു വന്നത്”
നൈജീരിയയിലെ ആബാക്കാലീക്കി നഗരത്തിൽനിന്നുള്ള ഒരാൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് അയച്ച ഒരു കത്തിൽ എഴുതിയതാണ് അത്. ആയിടെ തനിക്കു ലഭിക്കാനിടയായ, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയെ കുറിച്ചു പരാമർശിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
“പ്രസവത്തെ തുടർന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ ടോച്ചിയെ എനിക്കു നഷ്ടമായി. 2000 ജൂൺ 18-ന് ആയിരുന്നു സംഭവം. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹൃദയഭേദകമായ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽനിന്നും അതു സമ്മാനിച്ച മരവിപ്പിൽനിന്നും ശൂന്യതാബോധത്തിൽനിന്നും ഞാൻ വിമുക്തനായിരുന്നില്ല. അതു സംഭവിച്ചതായി എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് ജൂലൈ മാസത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന നിങ്ങളുടെ പ്രസിദ്ധീകരണം എനിക്കു തന്നത്. ആ ലഘുപത്രിക എന്നെ സംബന്ധിച്ചിടത്തോളം ഒരു ടോണിക്ക് പോലെയായിരുന്നു. അതിലെ ബുദ്ധിയുപദേശത്തിന്റെ സഹായത്താൽ ഞാൻ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു. അതു വാസ്തവമായും എനിക്കു പ്രത്യാശ നൽകിയിരിക്കുന്നു, ഈ ഇരുട്ടിനപ്പുറത്ത് ഒരു വെളിച്ചമുണ്ടെന്ന് അത് എനിക്കു മനസ്സിലാക്കിത്തന്നു.”
ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ 32 പേജുള്ള ഈ ലഘുപത്രികയുടെ വായനയിൽനിന്ന് ആശ്വാസം കണ്ടെത്താൻ കഴിയും. ഇതിന്റെ ഒരു പ്രതി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 7/8)
□ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ ഒരു പ്രതി എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.