ഗീതം 48
എന്നും യഹോവയോടൊപ്പം നടക്കാം
(മീഖ 6:8)
1. പ്രിയ താതൻ യാഹിൻകൂടെ
താഴ്മയോടെ നടന്നീടും നാം.
ഏകുന്നു യഹോവ സ്നേഹം
ദൈവരാജ്യം തേടുവോർക്കെല്ലാം.
തൃക്കൈ നാം പിടിപ്പാൻ ദൈവം
നീട്ടുന്നെന്നും തൻ കൈകൾ.
ഉള്ളം യാഹിന്നേകാം നമ്മൾ
ദൈവഹിതം നാം ചെയ്വാനായ്.
2. ഈ ലോകാന്ത്യനാളിൽ എന്നും
സാത്താൻ ക്രോധം ചൊരിഞ്ഞിടുമ്പോൾ
എതിരികൾ ഏറിടിലും
നാം ഭയന്നു പിന്തിരിയില്ല.
യാഹാം ദൈവം രക്ഷാനാഥൻ;
നിൽക്കാം നാം നിർഭയമായ്.
സേവിക്കാം വിശ്വസ്തമായ് നാം
എന്നും ദൈവമാം യാഹിന്നെ.
3. ദൈവം നൽകുന്നു സഹായം
തന്നാത്മാവാൽ, തിരുവചനാൽ,
അൻപുള്ളോരാം സ്നേഹിതരാൽ,
പ്രാർഥന താൻ കേൾക്കുന്നതിനാൽ.
യാഹിൻകൂടെ നടന്നീടിൽ
വീഴാതെന്നും താങ്ങും താൻ.
വിനീതം വിശ്വസ്തരായ് നാം
നേരിൻ വഴിയേ പോയീടാം.
(ഉൽപ. 5:24; 6:9; 1 രാജാ. 2:3, 4 കൂടെ കാണുക.)