ചോദ്യം 19
ബൈബിൾപുസ്തകങ്ങളുടെ ഉള്ളടക്കം എന്താണ്?
എബ്രായതിരുവെഴുത്തുകൾ (“പഴയ നിയമം”)
പഞ്ചഗ്രന്ഥി (5 പുസ്തകങ്ങൾ):
ഉൽപത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം
സൃഷ്ടിമുതൽ പുരാതന ഇസ്രായേൽ ഒരു ജനതയാകുന്നതുവരെ
ചരിത്രപുസ്തകങ്ങൾ (12 പുസ്തകങ്ങൾ):
യോശുവ, ന്യായാധിപന്മാർ, രൂത്ത്
വാഗ്ദത്തദേശത്തേക്കുള്ള ഇസ്രായേലിന്റെ പ്രവേശനവും തുടർന്നുള്ള സംഭവങ്ങളും
1, 2 ശമുവേൽ; 1, 2 രാജാക്കന്മാർ; 1, 2 ദിനവൃത്താന്തം
യരുശലേമിന്റെ നാശംവരെയുള്ള ഇസ്രായേൽ ജനതയുടെ ചരിത്രം
എസ്ര, നെഹമ്യ, എസ്ഥേർ
ബാബിലോണിലെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ ജൂതന്മാരുടെ ചരിത്രം
കാവ്യപുസ്തകങ്ങൾ (5 പുസ്തകങ്ങൾ):
ഇയ്യോബ്, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാപ്രസംഗകൻ, ഉത്തമഗീതം
ജ്ഞാനമൊഴികളുടെയും ഗീതങ്ങളുടെയും സമാഹാരങ്ങൾ
പ്രവചനപുസ്തകങ്ങൾ (17 പുസ്തകങ്ങൾ):
യശയ്യ, യിരെമ്യ, വിലാപങ്ങൾ, യഹസ്കേൽ, ദാനിയേൽ, ഹോശേയ, യോവേൽ, ആമോസ്, ഓബദ്യ, യോന, മീഖ, നഹൂം, ഹബക്കൂക്ക്, സെഫന്യ, ഹഗ്ഗായി, സെഖര്യ, മലാഖി
ദൈവജനത്തോടു ബന്ധപ്പെട്ട പ്രവചനങ്ങൾ അഥവാ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ
ഗ്രീക്കുതിരുവെഴുത്തുകൾ (“പുതിയ നിയമം”)
നാലു സുവിശേഷങ്ങൾ (4 പുസ്തകങ്ങൾ):
മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ
യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ചരിത്രം
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ (1 പുസ്തകം):
ക്രിസ്തീയസഭയുടെയും മിഷനറിപ്രവർത്തനങ്ങളുടെയും ആരംഭത്തെക്കുറിച്ചുള്ള ചരിത്രം
കത്തുകൾ (21 പുസ്തകങ്ങൾ):
റോമർ; 1, 2 കൊരിന്ത്യർ; ഗലാത്യർ; എഫെസ്യർ; ഫിലിപ്പിയർ; കൊലോസ്യർ; 1, 2 തെസ്സലോനിക്യർ
ക്രിസ്തീയസഭകൾക്കുള്ള കത്തുകൾ
1, 2 തിമൊഥെയൊസ്; തീത്തോസ്; ഫിലേമോൻ
ചില ക്രിസ്ത്യാനികൾക്ക് എഴുതിയ കത്തുകൾ
എബ്രായർ; യാക്കോബ്; 1, 2 പത്രോസ്; 1, 2, 3 യോഹന്നാൻ; യൂദ
ക്രിസ്ത്യാനികൾക്കു പൊതുവായുള്ള കത്തുകൾ
വെളിപാട് (1 പുസ്തകം):
അപ്പോസ്തലനായ യോഹന്നാനു നൽകിയ പ്രാവചനികദർശനങ്ങളുടെ ഒരു പരമ്പര