-
“ദൈവത്തെ അനുകരിപ്പിൻ”വീക്ഷാഗോപുരം—2009 | ജനുവരി 1
-
-
ദൈവവചനം സത്യക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) തന്റെ ദാസന്മാരിൽ ദൈവത്തിന് വിശ്വാസമുണ്ടെന്നാണ് ആ വാക്കുകൾ കാണിക്കുന്നത്. അതെങ്ങനെയാണ്? തന്റെ സ്വരൂപത്തിൽ, തന്റെ സാദൃശ്യപ്രകാരമാണ് യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്‌പത്തി 1:26, 27) അതെ, തന്റേതുപോലുള്ള ഗുണവിശേഷങ്ങൾ അവൻ അവർക്കു നൽകി.a അതുകൊണ്ട് “ദൈവത്തെ അനുകരിപ്പിൻ” എന്ന് ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുമ്പോൾ, ഫലത്തിൽ യഹോവ അവരോട് ഇങ്ങനെ പറയുകയാണ്: ‘നിങ്ങൾക്കതിനു കഴിയും. അപൂർണതകൾ ഉണ്ടെങ്കിലും, ഒരളവുവരെ നിങ്ങൾക്ക് എന്നെ അനുകരിക്കാൻ സാധിക്കുമെന്ന് എനിക്കറിയാം.’
-
-
“ദൈവത്തെ അനുകരിപ്പിൻ”വീക്ഷാഗോപുരം—2009 | ജനുവരി 1
-
-
a ദൈവത്തിന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നത് വ്യക്തിത്വഗുണങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന് കൊലൊസ്സ്യർ 3:9, 10 സൂചിപ്പിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ “സൃഷ്ടിച്ചവന്റെ [ദൈവത്തിന്റെ] പ്രതിമപ്രകാരം . . . പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW]” ധരിക്കേണ്ടതുണ്ട്.
-