സമൃദ്ധിയുടെ ഒരു കാലത്ത മരണകരമായ ക്ഷാമം
“എന്റെ സ്വന്തം ദാസൻമാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾതന്നെ വിശന്നു നടക്കും.”—യെശയ്യാവ് 65:13.
1, 2. (എ) ജനതകൾ ഏതു പ്രശ്നവുമായി വ്യർത്ഥമായി പോരാടുന്നു? (ബി) ബൈബിൾ ഏതു പ്രായോഗിക പ്രത്യാശയിലേക്ക് വിരൽ ചൂണ്ടുന്നു?
ക്ഷാമമാകുന്ന ഭൂതം മുഴുലോകത്തിനും മീതെ തങ്ങിനിൽക്കുകയാണ്. ഈ പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ദ ബോസ്ററൺ ഗ്ലോബ് ഇങ്ങനെ പ്രസ്താവിച്ചു: “പട്ടിണിയോടടുത്ത് ഒരു നൂറുകോടി ആളുകൾ ജീവിക്കുന്ന ഒരു ലോകത്തിന്, അതിസമൃദ്ധരാഷ്ട്രങ്ങൾ കൊയ്യുന്ന സമൃദ്ധിയോടടുത്ത് എന്തെങ്കിലും ആസ്വദിക്കുന്നതിന് അതിദരിദ്ര ജനതകളെ സഹായിക്കുന്നതിനുള്ള വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.” എന്നിരുന്നാലും, സാങ്കേതികമായി പുരോഗതി പ്രാപിച്ചതെന്നു പറയപ്പെടുന്ന രാഷ്ട്രങ്ങൾക്കുപോലും ഭക്ഷ്യദൗർല്ലഭ്യത്തിൽനിന്നുള്ള തികഞ്ഞ വിമുക്തി അവകാശപ്പെടാൻ കഴികയില്ല. തങ്ങളുടെ എല്ലാ പൗരൻമാരും പോഷിപ്പിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിന് ഒരു പദ്ധതി ആവിഷ്ക്കരിക്കാൻ അവ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. തൽപ്പരരായ മനുഷ്യസ്നേഹികൾ വർദ്ധിച്ചുവരുന്ന പ്രശ്നവുമായി മല്ലിടുകയാണ്. ഒരു പരിഹാരമുണ്ടോ?
2 മേലുദ്ധരിച്ച മുഖപ്രസംഗം ഇങ്ങനെ സമ്മതിച്ചു: “അല്പപോഷണത്തിന്റെ അത്യന്തം അധൈര്യപ്പെടുത്തുന്ന വശം . . . ലോകത്തിന് എല്ലാവരെയും പോററുന്നതിനുള്ള വ്യക്തമായ പ്രാപ്തി ഉണ്ടെന്നുള്ളതാണ്.” എന്നിട്ടും ക്ഷാമത്തിന്റെയും പട്ടിണിയുടെയും ബാധ മുന്നേറിക്കൊണ്ടേയിരിക്കുന്നു. ഇത് ഇങ്ങനെയായിരിക്കേണ്ടതെന്തുകൊണ്ട്? നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് സർവ്വഭൂമിയിലും നിറഞ്ഞിരിക്കുന്ന ശതകോടികൾക്കുവേണ്ടി ധാരാളമായി പ്രദാനം ചെയ്തിട്ടുണ്ട്. ഭൂമിയെ മനുഷ്യഭവനമായി ഒരുക്കിയപ്പോൾ അവൻ സമൃദ്ധമായി, എല്ലാവർക്കും വേണ്ടതിലധികം, ഉല്പാദിപ്പിക്കാനുള്ള പ്രാപ്തിയോടെയാണ് അതിനെ നിർമ്മിച്ചത്. (സങ്കീർത്തനം 72:16-19; 104:15, 16, 24) ഈ കുഴപ്പം നിറഞ്ഞ കാലങ്ങളിൽപോലും, ശരിയായ ഉറവിലേക്കു നോക്കുന്നവർക്കുവേണ്ടി നമ്മുടെ മഹൽദാതാവ് വേണ്ടത്ര ആഹാരം നൽകുമെന്ന് നമുക്ക് ഉറപ്പു നൽകിയിട്ടുണ്ട്. വലിയ ഭക്ഷ്യകാര്യനിർവ്വാഹകനെന്നനിലയിൽ അവൻ നൽകിയിട്ടുള്ളവൻ മുഖാന്തരം അവൻ നമ്മോടു പറയുന്നു: “ഒന്നാമതായി രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മററുള്ള വസ്തുക്കളെല്ലാം [ഭൗതിക ജീവിതാവശ്യങ്ങൾ] നിങ്ങൾക്ക് കൂട്ടപ്പെടും.”—മത്തായി 6:33; 1 യോഹന്നാൻ 4:14.
മരണകരമായ ഒരു ക്ഷാമം
3. ഏററവും വലിയ പ്രാധാന്യമുള്ള ക്ഷാമം ഏതാണ്, അതിനെക്കുറിച്ച് എങ്ങനെ മുൻകൂട്ടിപ്പറയപ്പെട്ടു?
3 ഭൂമിയിൽ ഇന്ന് ഏററവും അർത്ഥവത്തായിരിക്കുന്നത് പരിതാപകരമായ ആത്മീയ ക്ഷാമമാണ്. അത് സമാധാനമില്ലായ്മയോട് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗം ഭ്രാന്തമായി ഒരു പോംവഴി അന്വേഷിച്ചുകൊണ്ട് ഉഴറിനടക്കുകയാണ്. അനേകം നൂററാണ്ടുകൾക്കു മുമ്പ് ഈ സാഹചര്യത്തെക്കുറിച്ചു സർവ്വശക്തനായ ദൈവം തന്റെ പ്രവാചകനെക്കൊണ്ട് എഴുതിച്ചു: “നോക്കു, നാളുകൾ വരുന്നു, ഞാൻ ദേശത്തേക്ക് ഒരു ക്ഷാമം അയയ്ക്കും, അപ്പത്തിനായുള്ള ഒരു ക്ഷാമമല്ല, വെള്ളത്തിനായുള്ള ഒരു ദാഹവുമല്ല, പിന്നെയോ യഹോവയുടെ വചനങ്ങൾ കേൾക്കുന്നതിനുള്ളത്. അവർ തീർച്ചയായും, സമുദ്രം മുതൽ സമുദ്രം വരെ മുഴു വഴിയും, വടക്കുമുതൽ സൂര്യോദയം വരെപോലും ഉഴറിനടക്കും. അവർ യഹോവയുടെ വചനം അന്വേഷിക്കെ, അവർ ചുററിക്കറങ്ങും, എന്നാൽ അവർ അതു കാണുകയില്ല’ എന്നാണ് പരമാധികാരിയാം കർത്താവായ യഹോവയുടെ അരുളപ്പാട്.”—ആമോസ് 8:11, 12.
4, 5. (എ) ചിലർ ദൈവത്തെ അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താത്തതെന്തുകൊണ്ട്? (ബി) യേശു തന്റെ നാളിലെ മതനേതാക്കൻമാരിൽനിന്ന് വ്യത്യസ്തനായിരുന്നതെങ്ങനെ? (മത്തായി 15:1-14)
4 എന്നിരുന്നാലും, ഈ സ്തംഭനാവസ്ഥയിൽനിന്നുള്ള ഒരു പോംവഴി ഉണ്ടോ? നമ്മെ ഈ വാക്കുകളിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഉവ്വ് എന്ന് ഉത്തരം പറയുന്നു: “ലോകത്തെ നിർമ്മിച്ച ദൈവം . . . നിയമിത കാലങ്ങൾ കല്പിക്കുകയും മനുഷ്യരുടെ നിവാസത്തിന് അതിരുകൾ വെക്കുകയും ചെയ്തു, യഥാർത്ഥത്തിൽ ദൈവം നമ്മിൽ ഓരോരുത്തരിൽനിന്നും ദൂരെയല്ലെങ്കിലും അവർ അവനെ തപ്പിത്തിരയുകയും യഥാർത്ഥമായി കണ്ടെത്തുകയും ചെയ്യുമോയെന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ.”—പ്രവൃത്തികൾ 17:24-27.
5 ദൈവം “നമ്മിൽ ഓരോരുത്തരിൽനിന്നും ദൂരെയല്ലെ”ങ്കിൽ അനേകർ അവനെ തപ്പിത്തിരഞ്ഞിട്ടും കണ്ടെത്താത്തതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ തെററായ സ്ഥലങ്ങളിലാണ് അവനെ അന്വേഷിക്കുന്നത്. ക്രിസ്ത്യാനികളെന്നു തങ്ങളേത്തന്നെ വിളിക്കുന്ന എത്രപേർ ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന പാഠപ്പുസ്തകമായ വിശുദ്ധ ബൈബിൾ വ്യക്തിപരമായി പരിശോധിക്കുന്നുണ്ട്? “ഇടയൻമാർ” എന്നു വിളിക്കപ്പെടുന്ന എത്രപേർ “ആടുകളെ” പഠിപ്പിക്കുന്നതിന് ദൈവവചനം ഉപയോഗിക്കുന്നുണ്ട്? (യെഹെസ്ക്കേൽ 34:10 താരതമ്യപ്പെടുത്തുക) തന്റെ നാളിലെ അഹങ്കാരികളായ മതനേതാക്കൻമാർ “തിരുവെഴുത്തുകളെയോ ദൈവശക്തിയേയോ അറിയുന്നില്ല” എന്ന് യേശു അവരോടു പറഞ്ഞു. (മത്തായി 22:29; യോഹന്നാൻ 5:44) എന്നിരുന്നാലും, യേശുവിനു തിരുവെഴുത്തുകൾ അറിയാമായിരുന്നുവെന്നു മാത്രമല്ല, അവർ ജനങ്ങളെ അതു പഠിപ്പിക്കുകയും ചെയ്തു, അവർ “ഒരു ഇടയനില്ലാത്ത ആടുകളെപ്പോലെ തൊലിയുരിയപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തിരുന്നതുകൊണ്ട്” അവരോട് അവന് സഹതാപം തോന്നി.—മത്തായി 9:36.
ഒരു സമൃദ്ധിയുടെ കാലം എങ്ങനെ?
6. ആത്മീയ സമൃദ്ധിസംബന്ധിച്ച് യഹോവ തന്റെ ദാസൻമാർക്ക് വീണ്ടും ഉറപ്പുകൊടുക്കുന്നതെങ്ങനെ?
6 തന്നെ അറിയാൻ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് യഹോവ വീണ്ടും ഉറപ്പും പ്രോത്സാഹനവും കൊടുക്കുന്നു. വ്യാജമത ഇടയൻമാരെ ശാസിക്കുമ്പോൾ അവൻ യെശയ്യാ പ്രവാചകൻ മുഖാന്തരം ഇങ്ങനെ പറയുന്നു: “നോക്കു! എന്റെ സ്വന്തം ദാസൻമാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾതന്നെ വിശന്നുനടക്കും. നോക്കു! എന്റെ സ്വന്തം ദാസൻമാർ കുടിക്കും, എന്നാൽ നിങ്ങൾതന്നെ ദാഹിച്ചുനടക്കും. നോക്കു! എന്റെ സ്വന്തം ദാസൻമാർ സന്തോഷിക്കും, എന്നാൽ നിങ്ങൾതന്നെ ലജ്ജ അനുഭവിക്കും.” (യെശയ്യാവ് 65:13, 14) എന്നാൽ യഹോവ അവന്റെ സ്വന്തം ദാസൻമാർക്ക് എങ്ങനെ സമൃദ്ധിപ്രദാനം ചെയ്യുന്നു? ഇന്നത്തെ ആത്മീയ ക്ഷാമം ഗണ്യമാക്കാതെ, ജീവസംരക്ഷണാർത്ഥമുള്ള അവന്റെ കരുതലിൽ സസന്തോഷം പങ്കെടുക്കാൻ നാം എന്തുചെയ്യണം?
7. ഇന്നത്തെ നമ്മുടെ പ്രോത്സാഹനത്തിനുവേണ്ടി ഏതു പുരാതന നാടകം സ്നേഹപൂർവ്വം പ്രദാനം ചെയ്യപ്പെട്ടു?
7 അതിജീവനം തികച്ചും ദൈവവ്യവസ്ഥകൾ അറിയുന്നതിനെയും വിശ്വാസത്തോടെ അവയനുസരിച്ചു പ്രവർത്തിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നതിനാൽ നാം നമ്മേസംബന്ധിച്ചുള്ള ദൈവേഷ്ടം അറിയാനും നമ്മോടുള്ള അവന്റെ ഇടപെടലിന്റെ രീതി മനസ്സിലാക്കാനും സന്തോഷപൂർവ്വം അവന്റെ വചനത്തെ സമീപിക്കണം. (യോഹന്നാൻ 17:3) ഈ ലക്ഷ്യത്തിൽ, നാം ഇന്നു സംഭവിക്കുന്നതിനു സമാന്തരമായ ഒരു ബൈബിൾ നാടകം ഇപ്പോൾ പരിചിന്തിക്കുന്നതായിരിക്കും. ഈ നാടകത്തിലെ കേന്ദ്രകഥാപാത്രം ഗോത്ര പിതാവായ യോസേഫാണ്. യഹോവ യോസേഫ് മുഖാന്തരം തന്റെ ജനത്തിനുവേണ്ടി ജ്ഞാനപൂർവ്വകമായ കരുതൽ ചെയ്തതുപോലെ, അവൻ ഇന്നു തന്നെ അന്വേഷിക്കുന്നവരെ സ്നേഹപൂർവ്വം നയിക്കുന്നു.—റോമർ 15:4; 1 കൊരിന്ത്യർ 10:11, റഫറൻസ് ബൈബിൾ അടിക്കുറിപ്പ് (*) ഗലാത്യർ 4:24.
യോസേഫ്, ജീവന്റെ സംരക്ഷകൻ
8, 9. (എ) പിൽക്കാലങ്ങളിൽ യോസേഫിനും യാക്കോബിനും ഫറവോനും നാം ഏതു സമാന്തരങ്ങൾ കാണുന്നു? (ബി) നിവൃത്തിയിൽ നാം തന്നെ എങ്ങനെ ഉൾപ്പെട്ടേക്കാം?
8 ജീവന്റെ ഒരു സംരക്ഷകനെന്നനിലയിൽ യാക്കോബിന്റെ പുത്രനായ യോസേഫ് ഒരു ശ്രദ്ധേയമായ റോൾ അഭിനയിച്ചു. യോസേഫ് അവന്റെ സഹോദരൻമാരാലുള്ള അനർഹമായ പെരുമാററം സഹിച്ചു, ഒരു വിദേശത്ത് പരിശോധനകളെയും പീഡാനുഭവങ്ങളെയും നേരിട്ടു; ഇതോടൊപ്പം അവന്റെ അചഞ്ചലമായ വിശ്വാസവും അവന്റെ നിർമ്മലതാപാലനവും വിപത്ക്കരമായ ഒരു ക്ഷാമകാലത്ത് ജ്ഞാനിയായ ഒരു ഭരണകർത്താവിന്റെ പദവിയിലേക്കുള്ള അവന്റെ ഉയർത്തലും പരിചിന്തിക്കുക. (ഉല്പത്തി 39:1-3, 7-9; 41:38-41) യേശുവിന്റെ ജീവിതഗതിയിൽ നാം ഒരു സമാന്തരം കാണുന്നില്ലേ?
9 യഹോവയുടെ വചനം കേൾക്കുന്നതിലുള്ള പട്ടിണിയനുഭവിക്കുന്ന ഒരു ലോകത്തിൻമദ്ധ്യേ യേശു ജീവന്റെ അപ്പമായിത്തീർന്നത് പ്രാതികൂല്യത്തിലൂടെയായിരുന്നു. (ആമോസ് 8:11; എബ്രായർ 5:8, 9; യോഹന്നാൻ 6:35) യാക്കോബും ഫറവോനും യോസേഫിനോടുള്ള തങ്ങളുടെ ബന്ധങ്ങളിൽ യഹോവയെയും അവൻ തന്റെ പുത്രനിലൂടെ നിർവ്വഹിക്കുന്നതിനെയും നമ്മെ അനുസ്മരിപ്പിക്കുന്നു. (യോഹന്നാൻ 3:17, 34; 20:17; റോമർ 8:15, 16; ലൂക്കോസ് 4:18) ഈ ജീവിതഗന്ധിയായ നാടകം അഭിനയിച്ചതിൽ പങ്കെടുത്ത മററു ചിലരുമുണ്ടായിരുന്നു. നാം അവരുടെ പങ്കുകളെ താൽപ്പര്യപൂർവ്വം പരിചിന്തിക്കുന്നതായിരിക്കും. വലിപ്പമേറിയ യോസേഫായ ക്രിസ്തുയേശുവിലുള്ള നമ്മുടെ ആശ്രയത്തെക്കുറിച്ചും നാം അനുസ്മരിക്കപ്പെടുമെന്നുള്ളതിനു സംശയമില്ല. അവൻ ഈ മോശമായിക്കൊണ്ടിരിക്കുന്ന “അന്ത്യനാളുകളിലെ” മരണകരമായ ക്ഷാമത്തിൽ നമ്മെ സംരക്ഷിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്.—2 തിമൊഥെയോസ് 3:1, 13.
നാടകം അനാവരണം ചെയ്യപ്പെടുന്നു
10. (എ) യോസേഫ് അഭിനയിക്കേണ്ടിയിരുന്ന ഉത്തരവാദിത്തമുള്ള റോളിനുവേണ്ടി അവൻ ഒരുക്കപ്പെട്ടതെങ്ങനെ? (ബി) അവൻ ബാല്യത്തിൽതന്നെ ഏതു ഗുണങ്ങൾ പ്രദർശിപ്പിച്ചു?
10 യോസേഫിന്റെ നാളിൽ തന്റെ ജനത്തിനുവേണ്ടി യഹോവ എന്തു കരുതിവെച്ചിരിക്കുന്നുവെന്ന് യാതൊരു മനുഷ്യനും മുൻകൂട്ടി അറിയാൻ കഴിയുമായിരുന്നില്ല. എന്നാൽ യോസേഫ് തന്റെ ജീവൽപ്രധാനമായ പങ്കുനിർവ്വഹിക്കുന്നതിന് വിളിക്കപ്പെട്ട സമയമായപ്പോഴേക്ക് അവൻ യോഗ്യതകൾ സംബന്ധിച്ച് പരിശീലിപ്പിക്കപ്പെടുകയും പൂർണ്ണനാക്കപ്പെടുകയും ചെയ്തിരുന്നു. അവന്റെ ബാല്യകാലജീവിതത്തെ സംബന്ധിച്ച് വിവരണം ഇങ്ങനെ വായിക്കപ്പെടുന്നു: “യോസേഫ്, പതിനേഴു വയസ്സിൽ, ആട്ടിൻകൂട്ടത്തിന്റെ ഇടയിൽ അവന്റെ സഹോദരൻമാരോടുകൂടെ ആടുകളെ മേയിക്കാനിടയായി; ഒരു ബാലൻ മാത്രമായിരുന്നതുകൊണ്ട് അവൻ തന്റെ പിതാവിന്റെ ഭാര്യമാരായിരുന്ന ബിൽഹയുടെയും സിൽപ്പയുടെയും പുത്രൻമാരോടുകൂടെയായിരുന്നു. അതുകൊണ്ട് യോസേഫ് അവരെ സംബന്ധിച്ച് ഒരു ചീത്ത വർത്തമാനം കൊണ്ടുവന്നു.” (ഉല്പത്തി 37:2) അവൻ തന്റെ പിതാവിന്റെ താൽപര്യങ്ങളോട് വിശ്വസ്തത പ്രകടമാക്കി, “വിശ്വാസരഹിതവും കോട്ടമുള്ളതുമായ ഒരു തലമുറ”യിൻമദ്ധ്യേ തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിൽ അചഞ്ചല വിശ്വസ്തനായിരുന്ന യേശുവിനെപ്പോലെതന്നെ.—മത്തായി 17:17, 22, 23.
11. (എ) യോസേഫിന്റെ അർദ്ധസഹോദരൻമാർ അവനെ വെറുക്കാനിടയായതെന്തുകൊണ്ട്? (ബി) ഏതു സമാന സാഹചര്യത്തിൽ യേശു ഉൾപ്പെട്ടിരുന്നു?
11 യോസേഫിന്റെ പിതാവായ യിസ്രായേൽ അവന്റെ സഹോദരൻമാരെക്കാളെല്ലാമധികമായി അവനെ സ്നേഹിക്കാനിടയാകുകയും അവന് നീണ്ട വരയൻ ഷർട്ടുപോലെയുള്ള ഒരു അങ്കി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതു നിമിത്തം, യോസേഫിന്റെ അർദ്ധസഹോദരൻമാർ “അവനെ വെറുക്കാൻ തുടങ്ങി, അവർക്ക് അവനോട് സമാധാനപരമായി സംസാരിക്കാൻ കഴിഞ്ഞില്ല.” അവൻ രണ്ടു സ്വപ്നം കണ്ടപ്പോൾ അവനെ വെറുക്കുന്നതിന് അവർ കൂടുതലായ കാരണം കണ്ടെത്തി, അവൻ തങ്ങളെ ഭരിക്കുമെന്ന് അവ അർത്ഥമാക്കിയതായി അവർ വ്യാഖ്യാനിച്ചു. സമാനമായ രീതിയിൽ, യേശുവിന്റെ വിശ്വസ്തതയും അവന്റെ പ്രേരണാത്മകമായ പഠിപ്പിക്കലും അവന്റെമേലുണ്ടായിരുന്ന യഹോവയുടെ സ്പഷ്ടമായ അനുഗ്രഹവും നിമിത്തം യഹൂദൻമാരുടെ ഇടയിലെ നേതാക്കൻമാർ യേശുവിനെ വെറുക്കാനിടയായി.—ഉല്പത്തി 37:3-11; യോഹന്നാൻ 7:46; 8:40.
12. (എ) യാക്കോബ് അവന്റെ പുത്രൻമാരുടെ ക്ഷേമത്തിൽ തൽപ്പരനായിരുന്നതെന്തുകൊണ്ട്? (ബി) യോസേഫിന്റെയും യേശുവിന്റെയും ജീവിതഗതിയിൽ നാം ഏതു സമാന്തരം കാണുന്നു?
12 കാലക്രമത്തിൽ, യോസേഫിന്റെ സഹോദരൻമാർ ശേഖേമിനടുത്ത് ആടുകളെ മേയിച്ചുകൊണ്ടിരുന്നു. ശേഖേം ദീനായെ വഷളാക്കിയതും അവിടെയായിരുന്നു, തന്നിമിത്തം ശിമയോനും ലേവിയും തങ്ങളുടെ സഹോദരൻമാരോടുകൂടെ ആ നഗരത്തിലെ പുരുഷൻമാരെ വകവരുത്തിയിരുന്നു. ഈ കാരണത്താൽ യോസേഫിന്റെ പിതാവിന് ഉചിതമായ ഉൽക്കണ്ഠയുണ്ടായിരുന്നു. പോയി അവരുടെ ക്ഷേമം അന്വേഷിക്കാനും തിരിച്ചുവന്ന് തന്നെ വിവരമറിയിക്കാനും യാക്കോബ് യോസേഫിനോടാവശ്യപ്പെട്ടു. തന്റെ സഹോദരൻമാർക്കു തന്നോടുള്ള ശത്രുത ഗണ്യമാക്കാതെ യോസേഫ് സത്വരം അവരെ കണ്ടെത്താൻ പുറപ്പെട്ടു. സമാനമായ രീതിയിൽ, രക്ഷയുടെ മുഖ്യകാര്യസ്ഥനെന്നനിലയിൽ തന്നെ പൂർണ്ണനാക്കുന്ന സമയത്ത് വളരെ കഷ്ടപ്പാടു വരുത്തിക്കൂട്ടുമായിരുന്നിട്ടും യേശു ഭൂമിയിലേക്കുള്ള യഹോവയുടെ നിയമനത്തെ സസന്തോഷം സ്വീകരിച്ചു. യേശു തന്റെ സഹിഷ്ണുതയിൽ നമുക്കെല്ലാം എത്ര നല്ല മാതൃകാപുരുഷനായിത്തീർന്നു!—ഉൽപത്തി 34:25-27; 37:12-17; എബ്രായർ 2:10; 12:1, 2.
13. (എ) യോസേഫിന്റെ അർദ്ധസഹോദരൻമാർ തങ്ങളുടെ ദ്വേഷം പ്രകടമാക്കിയതെങ്ങനെ? (ബി) യാക്കോബിന്റെ സങ്കടത്തെ എന്തിനോടു താരതമ്യപ്പെടുത്താം?
13 യോസേഫ് ദൂരെനിന്നു വരുന്നത് അവന്റെ പത്ത് അർദ്ധസഹോദരൻമാർ കണ്ടു. പെട്ടെന്ന് അവനെതിരെ അവരുടെ കോപം ജ്വലിച്ചു, അവനെ വകവരുത്താൻ അവർ പദ്ധതിയാലോചിച്ചു. അവനെ കൊല്ലാൻ ആദ്യം അവർ പ്ലാനിട്ടു. എന്നാൽ ആദ്യജാതനായുള്ള തന്റെ ഉത്തരവാദിത്തത്തെ ഭയന്ന് രൂബേൻ അവനെ വെള്ളമില്ലാത്ത ഒരു പൊട്ടക്കിണററിൽ തള്ളുന്നതിന് അവരെക്കൊണ്ടു സമ്മതിപ്പിച്ചു. പിന്നീട് മടങ്ങിവന്ന് അവനെ വിടുവിക്കാമെന്നായിരുന്നു അവന്റെ പ്രതീക്ഷ. എന്നിരുന്നാലും, ഒരു അടിമയായി അവനെ യിശ്മായേല്യർക്കു വിൽക്കാൻ യഹൂദാ അവന്റെ സഹോദരൻമാരെ പ്രേരിപ്പിച്ചു, അവരുടെ ഒരു സാർത്ഥവാഹകസംഘം കടന്നുപോകുന്നുണ്ടായിരുന്നു. പിന്നീട് ആ സഹോദരൻമാർ യോസേഫിന്റെ നീണ്ട അങ്കി ഊരി ഒരു കോലാട്ടിൻകുട്ടിയുടെ രക്തത്തിൽ മുക്കി അവരുടെ പിതാവിന് കൊടുത്തയച്ചു. യാക്കോബ് അതു പരിശോധിച്ചപ്പോൾ, അവൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “ഇത് എന്റെ പുത്രന്റെ നീണ്ട അങ്കിയാണ്. ഒരു ഹിംസ്രമൃഗം അവനെ വിഴുങ്ങിയിരിക്കണം! തീർച്ചയായും യോസേഫിനെ പറിച്ചുകീറിപ്പോയി!” യേശു ഭൂമിയിലെ തന്റെ നിയോഗം നിറവേററിയപ്പോൾ അനുഭവിച്ച കഷ്ടപ്പാടിൽ യഹോവയ്ക്ക് സമാനമായ ദുഃഖം തോന്നിയിരിക്കണം.—ഉല്പത്തി 37:18-35; 1 യോഹന്നാൻ 4:9, 10.
യോസേഫ് ഈജിപ്ററൽ
14. ഈ പുരാതന നാടകം ഇന്നു നമുക്ക് പ്രയോജനം ചെയ്തേക്കാവുന്നതെങ്ങനെ?
14 യോസേഫ് ഉൾപ്പെടുന്ന നാടകീയസംഭവങ്ങളുടെ നിവൃത്തികൾ കാലാനുക്രമമായി കൃത്യമായ തുടർച്ചയിൽ സംഭവിക്കുന്നുവെന്ന് നാം നിഗമനം ചെയ്യരുത്. പകരം, ഇന്നത്തെ നമുക്ക് പ്രബോധനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുള്ള മാതൃകകളുടെ ഒരു പരമ്പര അവിടെ നാം കാണുന്നു. അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നതുപോലെ: “നമ്മുടെ സഹിഷ്ണുതയിലൂടെയും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്തിലൂടെയും നമുക്കു പ്രത്യാശയുണ്ടാകേണ്ടതിനാണ് മുൻകാലത്ത് എഴുതപ്പെട്ട സകല കാര്യങ്ങളും എഴുതപ്പെട്ടത്. ഇപ്പോൾ സഹിഷ്ണുതയും ആശ്വാസവും നൽകുന്ന ദൈവം നിങ്ങളുടെ ഇടയിൽ ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മാനസികഭാവം ഉണ്ടായിരിക്കാൻ അനുവദിക്കട്ടെ, നിങ്ങൾ ഏകവായാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ഐക്യത്തിൽ മഹത്വപ്പെടുത്തേണ്ടതിനുതന്നെ.”—റോമർ 15:4-6.
15. യോസേഫും പോത്തീഫറിന്റെ ഗൃഹവും അഭിവൃദ്ധിപ്പെട്ടതെന്തുകൊണ്ട്?
15 യോസേഫിനെ ഈജിപ്ററിലേക്കു കൊണ്ടുപോയി, അവിടെ അവൻ പോത്തീഫർ എന്നു പേരുണ്ടായിരുന്ന ഒരു ഈജിപ്ററുകാരനു വിൽക്കപ്പെട്ടു, അയാൾ ഫറവോന്റെ അംഗരക്ഷകപ്രമാണിയായിരുന്നു. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നെന്നു തെളിഞ്ഞു, അവൻ തന്റെ പിതാവിന്റെ വീട്ടിൽനിന്ന് വളരെയകലെയായിരുന്നെങ്കിലും അവന്റെ പിതാവ് അവനെ ഉദ്ബോധിപ്പിച്ചിരുന്ന നല്ല തത്വങ്ങളനുസരിച്ച് അവൻ തുടർന്നു ജീവിച്ചു. യോസേഫ് യഹോവയുടെ ആരാധന ഉപേക്ഷിച്ചില്ല. അവന്റെ യജമാനനായ പോത്തീഫർ യോസേഫിന്റെ മുന്തിയ ഗുണങ്ങളെ വിലമതിക്കുകയും അവന്റെ മുഴു കുടുംബത്തിൻമേലും അവനെ നിയമിക്കുകയും ചെയ്തു. യോസേഫ് നിമിത്തം യഹോവ പോത്തീഫറിന്റെ ഭവനത്തെ അനുഗ്രഹിച്ചുകൊണ്ടിരുന്നു.—ഉല്പത്തി 37:36; 39:1-6.
16, 17. (എ) യോസേഫ് നിർമ്മലതയുടെ കൂടുതലായ ഒരു പരിശോധനയെ നേരിട്ടതെങ്ങനെ? (ബി) തടവിലെ യോസേഫിന്റെ അനുഭവം കാര്യങ്ങളുടെ ഏതു നടത്തിപ്പിനെ പ്രകടമാക്കുന്നു?
16 അവിടെ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചു. അവൻ അവളെ നിരസിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവൾ അവന്റെ ഉടുപ്പിൽ കയറിപ്പിടിച്ചു, എന്നാൽ അവൻ അത് അവളുടെ കൈയിൽ വിട്ടിട്ട് ഓടിപ്പോയി. യോസേഫ് അസാൻമാർഗ്ഗിക മുന്നേററങ്ങൾ നടത്തിയതായി അവൾ പോത്തീഫറിന്റെ മുമ്പാകെ അവനെ കുററപ്പെടുത്തി. പോത്തീഫർ യോസേഫിനെ തടവിലാക്കി. ഒരു കാലത്തേക്ക് അവന് ഇരുമ്പുവിലങ്ങുകളിട്ടു. എന്നാൽ യോസേഫ് തന്റെ തടവുവാസകാലത്ത് ഉടനീളം താൻ ഒരു നിർമ്മല മനുഷ്യനാണെന്ന് തെളിയിക്കുന്നതിൽ തുടർന്നു. അങ്ങനെ, കാരാഗൃഹസൂക്ഷിപ്പുകാരൻ സകല തടവുപുള്ളികളുടെയും മേൽ അവനെ അധിപതിയാക്കി.—ഉല്പത്തി 39:7-23; സങ്കീർത്തനം 105:17, 18.
17 കാലക്രമേണ ഫറവോന്റെ മുഖ്യപാനപാത്രവാഹകനും മുഖ്യഅപ്പക്കാരനും അവനെ അപ്രീതിപ്പെടുത്തുകയും തടവിലാക്കപ്പെടുകയും ചെയ്തു. അവരെ ശുശ്രൂഷിക്കാൻ യോസേഫ് നിയുക്തനായി. വീണ്ടും യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഈ രണ്ട് കൊട്ടാര ഉദ്യോഗസ്ഥൻമാർ തങ്ങളെ സംഭ്രാന്തരാക്കിയ സ്വപ്നങ്ങൾ കണ്ടു. “വ്യാഖാനങ്ങൾ ദൈവത്തിനുള്ളവയാണ്” എന്ന് ഊന്നിപ്പറഞ്ഞശേഷം സ്വപ്നങ്ങളുടെ അർത്ഥമെന്തെന്ന് യോസേഫ് അവരോടു പറഞ്ഞു. യോസേഫ് സൂചിപ്പിച്ചതുപോലെ, മൂന്നു ദിവസം കഴിഞ്ഞ് (ഫറവോന്റെ ജൻമദിനത്തിൽ) പാനപാത്രവാഹകൻ അവന്റെ പദവിയിൽ പുനഃസ്ഥിതീകരിക്കപ്പെട്ടു, എന്നാൽ മുഖ്യ അപ്പക്കാരൻ തൂക്കിലേററപ്പെട്ടു.—ഉല്പത്തി 40:1-22.
18. (എ) യോസേഫ് ഓർക്കപ്പെടാനിടയായതെങ്ങനെ? (ബി) ഫറവോന്റെ സ്വപ്നങ്ങളുടെ ചുരുക്കം എന്തായിരുന്നു?
18 തനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണമെന്ന് യോസേഫ് പാനപാത്രവാഹകനോട് അപേക്ഷിച്ചിരുന്നെങ്കിലും യോസേഫിനെ ആ മനുഷ്യൻ ഓർത്തത് രണ്ടു വർഷം കഴിഞ്ഞായിരുന്നു. അപ്പോൾ പോലും, അത് ഫറവോൻ ഒരു രാത്രിയിൽ അന്ധാളിപ്പിക്കുന്ന രണ്ടു സ്വപ്നങ്ങൾ കണ്ടതു നിമിത്തം മാത്രമായിരുന്നു. രാജാവിന്റെ മന്ത്രവാദികളായ പുരോഹിതൻമാരിൽ ആർക്കും അവയുടെ അർത്ഥം വെളിപ്പെടുത്താൻ കഴിയാഞ്ഞപ്പോൾ, യോസേഫിന് സ്വപ്നങ്ങൾ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് പാനപാത്രവാഹകൻ ഫറവോനോടു പറഞ്ഞു. അങ്ങനെ ഫറവോൻ യോസേഫിനെ ആളയച്ചുവരുത്തി. അവൻ വിനയപൂർവ്വം യഥാർത്ഥ വ്യാഖ്യാനങ്ങളുടെ ഉറവിലേക്ക് വിരൽചൂണ്ടിക്കൊണ്ടു പറഞ്ഞു: “ദൈവം ഫറവോനോടു ക്ഷേമം പ്രഖ്യാപിക്കും.” ഈജിപ്ററിലെ ഭരണാധികാരി അപ്പോൾ യോസേഫിനോട് സ്വപ്നങ്ങൾ വിവരിച്ചു, പിൻവരുന്ന പ്രകാരം:
“ഇവിടെ ഞാൻ നൈൽനദീതീരത്തു നിൽക്കുകയായിരുന്നു. ഇതാ മാംസക്കൊഴുപ്പും രൂപഭംഗിയുമുള്ള ഏഴു പശുക്കൾ നൈൽനദിയിൽനിന്നു കയറിവന്നു, അവ നൈൽ പുല്ലിനിടയിൽ മേയാൻ തുടങ്ങി. ഇതാ വേറെ ഏഴു പശുക്കൾ അവയ്ക്കു പിന്നാലെ കയറിവന്നു, മോശവും വളരെ വികലവുമായ രൂപമുള്ളതും മെലിഞ്ഞതുമായവ. ഈജിപ്ററു ദേശത്തെങ്ങും അവയെപ്പോലെ മോശമായവയെ ഞാൻ കണ്ടിട്ടില്ല. ചടച്ച ഈ വിലകെട്ട പശുക്കൾ ആദ്യത്തെ ഏഴുപശുക്കളെ തിന്നാൻ തുടങ്ങി. അങ്ങനെ അവ അവയുടെ വയററിലായി, എന്നിട്ടും അവ അവയുടെ വയററിലെത്തിയെന്ന് അറിയാൻ കഴിയുമായിരുന്നില്ല, കാരണം അവയുടെ പ്രകൃതം ആരംഭത്തിലെപ്പോലെ മോശമായിരുന്നു. . . .
“അതിനുശേഷം ഞാൻ എന്റെ സ്വപ്നത്തിൽ കണ്ടു, ഇതാ ഒരു തണ്ടിൽ നിറഞ്ഞതും നല്ലതുമായ ഏഴു ധാന്യക്കതിരുകൾ ഉളവായി. ഇതാ അവയ്ക്കു പിന്നാലെ ചുക്കിച്ചുളുങ്ങിയതും ശുഷ്ക്കിച്ചതും കിഴക്കൻ കാററിനാൽ കരിഞ്ഞതുമായ ഏഴു ധാന്യക്കതിരുകൾ വളർന്നുവന്നു. ശുഷ്ക്കിച്ച ധാന്യക്കതിരുകൾ നല്ല ഏഴു ധാന്യക്കതിരുകളെ വിഴുങ്ങാൻ തുടങ്ങി. അങ്ങനെ ഞാൻ അത് മന്ത്രവാദികളായ പുരോഹിതൻമാരോടു പ്രസ്താവിച്ചു, എന്നാൽ എന്നോടു പറയുന്ന ആരും ഉണ്ടായിരുന്നില്ല.”—ഉല്പത്തി 40:23-41:24.
19. (എ) യോസേഫ് താഴ്മ പ്രകടമാക്കിയതെങ്ങനെ? (ബി) സ്വപ്നങ്ങളുടെ വ്യാഖ്യാനത്താൽ ഏതു സന്ദേശം കൊടുക്കപ്പെട്ടു?
19 എത്ര വിചിത്ര സ്വപ്നങ്ങൾ! ആർക്കെങ്കിലും അവയെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യോസേഫ് വ്യാഖ്യാനിച്ചു, എന്നാൽ അവന്റെ സ്വന്തം മഹത്വത്തിനായിരുന്നില്ല. അവൻ പറഞ്ഞു: “ഫറവോന്റെ സ്വപ്നം ഒന്നു മാത്രമാണ്. സത്യദൈവം ചെയ്യുന്നത് . . . അവൻ ഫറവോനെ കാണിച്ചിരിക്കുന്നു.” അനന്തരം യോസേഫ് ആ സ്വപ്നങ്ങളിൽ ഉൾക്കൊണ്ടിരുന്ന ശക്തമായ പ്രാവചനിക സന്ദേശം തുടർന്നു വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:
“ഇതാ ഈജിപ്ററുദേശത്തെല്ലാം വലിയ സമൃദ്ധിയോടെ ഏഴുവർഷങ്ങൾ വരുന്നു. എന്നാൽ ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ അവയ്ക്കുശേഷം തീർച്ചയായും ഉണ്ടാകും, ഈജിപ്ററുദേശത്തെ സകല സമൃദ്ധിയും തീർച്ചയായും വിസ്മരിക്കപ്പെടുകയും ക്ഷാമം ദേശത്തെ കേവലം തിന്നുകളയുകയും ചെയ്യും . . . സ്വപ്നം ഫറവോന് രണ്ടു പ്രാവശ്യം ആവർത്തിക്കപ്പെട്ടുവെന്ന വസ്തുത, കാര്യം സത്യദൈവത്തിന്റെ ഭാഗത്ത് ഉറപ്പായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അർത്ഥമാക്കുന്നു, സത്യദൈവം അതു ചെയ്യാൻ ത്വരിതഗമനം ചെയ്യുകയാണ്.”—ഉല്പത്തി 41:25-32.
20, 21. (എ) ഫറവോൻ മുന്നറിയിപ്പിനോട് എങ്ങനെ പ്രതികരിച്ചു? (ബി) ഈ ഘട്ടത്തിൽ, യോസേഫിനെയും യേശുവിനെയും എങ്ങനെ താരതമ്യപ്പെടുത്താം?
20 ഈ വരാനിരിക്കുന്ന ക്ഷാമം സംബന്ധിച്ച് ഫറവോന് എന്തു ചെയ്യാൻ കഴിയുമായിരുന്നു? സുഭിക്ഷ വർഷങ്ങളിലെ മിച്ചമുള്ള വിളവ് സംഭരിച്ചുവെക്കാൻ വിശ്വസ്തനും ജ്ഞാനിയുമായ ഒരു മനുഷ്യനെ ദേശത്തിൻമേൽ ആക്കിവെച്ചുകൊണ്ട് ഫറവോൻ ഒരുക്കം ചെയ്യണമെന്ന് യോസേഫ് ശുപാർശ ചെയ്തു. ഇപ്പോഴേക്കും ഫറവോൻ യോസേഫിന്റെ മുന്തിനിന്ന ഗുണങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഫറവോൻ സ്വന്തം കൈയിൽനിന്ന് മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിൽ ഇട്ടുകൊണ്ട് അവനെ സർവ്വ ഈജിപ്ററുദേത്തിൻമേലും നിയമിച്ചു.—ഉല്പത്തി 41:33-46.
21 യോസേഫ് ഫറവോന്റെ മുമ്പാകെ നിന്നപ്പോൾ അവന് 30 വയസ്സായിരുന്നു, യേശു സ്നാപനമേൽക്കുകയും തന്റെ ജീവദായക ശുശ്രൂഷ തുടങ്ങുകയും ചെയ്ത അതേ പ്രായം. നമ്മുടെ സ്വന്തം കാലത്തെ പ്രത്യേകം പരാമർശിക്കുന്ന ആത്മീയ ക്ഷാമകാലത്തെ യഹോവയുടെ “മുഖ്യകാര്യസ്ഥനും രക്ഷകനു”മായവനെ മുൻനിഴലാക്കാൻ യോസേഫ് യഹോവയാൽ എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്ന് ഭാവിയിൽ വരുന്ന ഒരു ലേഖനം പ്രകടമാക്കും.—പ്രവൃത്തികൾ 3:15; 5:31. (w87 5/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയുന്നു?
◻ ഏതു രണ്ടു വിധത്തിൽ ക്ഷാമം ഇന്ന് ഒരു ഭീഷണിയാണ്?
◻ യോസേഫ് തന്റെ അർദ്ധസഹോദരൻമാരോടുകൂടെ ആയിരുന്നപ്പോൾ ഏതു നല്ല ഗുണങ്ങൾ നട്ടുവളർത്തി?
◻ യോസേഫിന്റെ ഈജിപ്ററിലെ ആദ്യകാല അനുഭവങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
◻ യോസേഫിനോടും ക്ഷാമബാധിത ജനത്തോടുമുള്ള യഹോവയുടെ താൽപ്പര്യം നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
[25-ാം പേജിലെ ചതുരം]
സണ്ടേ സ്ററാറിലെ (റെറാറാണ്ടോ, മാർച്ച് 30, 1986) ഒരു പംക്തീകാരൻ മുഖ്യധാരാ സഭകളെന്നു വിളിക്കപ്പെടുന്നവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവ പരിതാപകരമായി പരാജയപ്പെടുന്നത് ഇന്നത്തെ സ്ത്രീപുരുഷൻമാരുടെയും യുവജനങ്ങളുടെയും കടുത്ത ആത്മീയ വിശപ്പിനെ നേരിടുന്നതിലാണ്.”