-
സമുദ്രങ്ങൾ ആർക്ക് അവയെ രക്ഷിക്കാൻ കഴിയും?ഉണരുക!—1990 | ഒക്ടോബർ 8
-
-
‘ഭൂമിയെ കീഴടക്കാനുള്ള’ ദൈവത്തിന്റെ കല്പന അതിനെ നശിപ്പിക്കാനുള്ള ലൈസൻസായിരുന്നില്ല, എന്നാൽ അത് ഒരു ഗൃഹവിചാരകപദവി, ഭൂമിയെ പരിപാലിക്കാനും അതിൽ കൃഷിനടത്താനുമുള്ള ഒരു ഉത്തരവാദിത്തം, ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. ഏതായാലും, ‘ഭൂമിയെ കീഴടക്കാൻ’ മനുഷ്യവർഗ്ഗത്തോടു കല്പിച്ചതിനാൽ നാം ഒരു മലിനീകൃതചെളിക്കുണ്ടായി അതിനെ മാററാൻ ദൈവം ഉദ്ദേശിച്ചിരുന്നെങ്കിൽ—ഇപ്പോൾ സത്വരം അത് അങ്ങനെയായിക്കൊണ്ടിരിക്കുകയാണ്—അവൻ ഒരു മാതൃകയായി ഉപയോഗിക്കാൻ ആദാമിനും ഹവ്വായിക്കും ഒരു ഏദൻപറുദീസാ പ്രദാനം ചെയ്തതെന്തുകൊണ്ട്? “അതിൽ കൃഷിചെയ്യാനും അതിനെ പരിപാലിക്കാനും” ഒടുവിൽ ഈ മാതൃകാതോട്ടത്തിനു പുറത്തു വളരുന്ന “മുള്ളുകളെയും പറക്കാരകളെയും” കീഴടക്കി അതിരുകൾ വ്യാപിപ്പിക്കാനും ദൈവം മനുഷ്യനോടു പറഞ്ഞതെന്തുകൊണ്ട്?—ഉല്പത്തി 2:15; 3:18.
-
-
സമുദ്രങ്ങൾ ആർക്ക് അവയെ രക്ഷിക്കാൻ കഴിയും?ഉണരുക!—1990 | ഒക്ടോബർ 8
-
-
ഏതാണ്ട് 6,000 വർഷം മുമ്പ് ഏദനിൽവെച്ച് ഏർപ്പെടുത്തിയ ഗൃഹവിചാരകത്വം ലുപ്തമായിപ്പോയില്ല. സ്രഷ്ടാവിനെ ബഹുമാനിക്കുന്ന ഏവനും ഇന്ന് പരിസ്ഥിതിയെ അശ്രദ്ധമായി ദുഷിപ്പിക്കുന്നതിനു പകരം അവന്റെ ക്രിയകളെ ബഹുമാനിക്കുന്നതിനാൽ അതു പ്രകടമാക്കാൻ കഴിയും. സമുദ്രങ്ങളെ ശുദ്ധമായി സൂക്ഷിക്കാൻ നമ്മിലോരോരുത്തർക്കും സഹായിക്കാൻ കഴിയും. (താഴെ കാണുക.) എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഭൂമിയുടെ മലിനീകരണത്തിന് യാതൊരു കാരണവും ഉണ്ടാക്കാനാഗ്രഹിക്കാത്ത ഒരുവൻ മരുഭൂമിയിൽ ഏകാന്തവാസം നയിക്കുന്ന ഒരു മുനിയായിത്തീരേണ്ടിയിരിക്കുന്ന വിധത്തിലാണ് ഈ ലോകവ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. യേശുവിന്റെ അനുകാരികൾക്ക് അങ്ങനെയൊന്നിനെ തെരഞ്ഞെടുക്കാവുന്നതല്ല; അവരുടെ ശുശ്രൂഷ അതനുവദിക്കുന്നില്ല.—മത്തായി 28:19, 20.
-