വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr20 ഒക്‌ടോബർ പേ. 1-3
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
  • ഉപതലക്കെട്ടുകള്‍
  • ഒക്‌ടോ​ബർ 5-11
  • ഒക്‌ടോ​ബർ 12-18
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2020)
mwbr20 ഒക്‌ടോബർ പേ. 1-3

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഒക്‌ടോ​ബർ 5-11

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 31–32

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

w87-E 9/1 29

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഒരു വ്യക്തി​യു​ടെ പേര്‌ “ജീവന്റെ പുസ്‌ത​ക​ത്തിൽ” എഴുതു​ന്നു, അതായത്‌ ആ വ്യക്തിയെ യഹോവ അംഗീ​കാ​ര​ത്തോ​ടെ ഓർക്കു​ന്നു എന്നത്‌ ആ വ്യക്തിക്ക്‌ ഉറപ്പാ​യും നിത്യ​ജീ​വൻ കിട്ടു​മെന്ന്‌ അർഥമാ​ക്കു​ന്നില്ല. ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ മോശ യഹോ​വ​യോ​ടു പറഞ്ഞു: “തിരു​ഹി​ത​മെ​ങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറു​ക്കേ​ണമേ. അല്ലാത്ത​പക്ഷം, അങ്ങ്‌ എഴുതിയ അങ്ങയുടെ പുസ്‌ത​ക​ത്തിൽനിന്ന്‌ എന്റെ പേര്‌ ദയവായി മായ്‌ച്ചു​ക​ള​ഞ്ഞാ​ലും.” ദൈവം മോശ​യ്‌ക്ക്‌ ഇങ്ങനെ ഉത്തരം കൊടു​ത്തു: “ആരാണോ എനിക്ക്‌ എതിരെ പാപം ചെയ്‌തത്‌ അവന്റെ പേര്‌ എന്റെ പുസ്‌ത​ക​ത്തിൽനിന്ന്‌ ഞാൻ മായ്‌ച്ചു​ക​ള​യും.” (പുറപ്പാട്‌ 32:32, 33) അതെ, ഒരു വ്യക്തി​യു​ടെ പേര്‌ ദൈവം തന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യാ​ലും, പിന്നീട്‌ ആ വ്യക്തി അനുസ​ര​ണ​ക്കേടു കാണി​ക്കാ​നും വിശ്വാ​സം ഉപേക്ഷി​ക്കാ​നും സാധ്യ​ത​യുണ്ട്‌. അങ്ങനെ സംഭവി​ച്ചാൽ, ‘ജീവന്റെ പുസ്‌ത​ക​ത്തിൽനിന്ന്‌ ദൈവം അവന്റെ പേര്‌ മായ്‌ച്ചു​ക​ള​യും.’—വെളി​പാട്‌ 3:5.

ഒക്‌ടോ​ബർ 12-18

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 33–34

“യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങൾ”

it-2-E 466-467

പേര്‌

ഈ പ്രപഞ്ചം ഒരു ദൈവ​മു​ണ്ടെന്നു തെളി​യി​ക്കു​ന്നുണ്ട്‌, പക്ഷേ അത്‌ ആ ദൈവ​ത്തി​ന്റെ പേര്‌ വെളി​പ്പെ​ടു​ത്തു​ന്നില്ല. (സങ്ക 19:1; റോമ 1:20) ദൈവ​ത്തി​ന്റെ പേര്‌ അറിയു​ന്ന​തിൽ, ‘യഹോവ’ എന്ന വാക്ക്‌ അറിയു​ന്ന​തി​ലും കൂടുതൽ ഉൾപ്പെ​ടു​ന്നുണ്ട്‌. (2ദിന 6:33) ദൈവത്തെ ഒരു വ്യക്തി​യെന്ന നിലയിൽ അറിയുക എന്നാണ്‌ അതിന്റെ അർഥം. അതിൽ, ദൈവ​വ​ച​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളും ഗുണങ്ങ​ളും ദൈവം കാര്യങ്ങൾ ചെയ്യുന്ന രീതി​യും അറിയു​ന്നത്‌ ഉൾപ്പെ​ടു​ന്നു. (1രാജ 8:41-43-ഉം 9:3, 7-ഉം നെഹ 9:10-ഉം താരത​മ്യം ചെയ്യുക.) അതു മനസ്സി​ലാ​ക്കാൻ ഒരു ഉദാഹ​രണം നോക്കാം. മോശയെ യഹോ​വ​യ്‌ക്കു “പേരി​നാൽ അറിയാം” എന്നു പറഞ്ഞി​ട്ടുണ്ട്‌. വ്യക്തമാ​യും അതിന്‌ അർഥം യഹോ​വ​യ്‌ക്കു മോശയെ അടുത്ത്‌ അറിയാം എന്നാണ്‌. (പുറ 33:12, അടിക്കു​റിപ്പ്‌) ഒരിക്കൽ മോശ​യ്‌ക്ക്‌ യഹോ​വ​യു​ടെ തേജസ്സി​ന്റെ ഒരു പ്രകടനം കാണാ​നും യഹോവ ‘തന്റെ പേര്‌ പ്രഖ്യാ​പി​ക്കു​ന്നതു കേൾക്കാ​നും’ ഉള്ള അവസരം ലഭിച്ചു. (പുറ 34:5) ആ സാഹച​ര്യ​ത്തിൽ യഹോവ തന്റെ പേര്‌ വെറുതേ പറയുക മാത്ര​മാ​ണോ ചെയ്‌തത്‌? അല്ല. തന്റെ ഗുണങ്ങ​ളും താൻ കാര്യങ്ങൾ ചെയ്യുന്ന രീതി​യും ആണ്‌ ആ സമയത്ത്‌ യഹോവ മോശ​യു​ടെ മുമ്പാകെ പ്രഖ്യാ​പി​ച്ചത്‌. നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ, യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ, ആയിര​മാ​യി​ര​ങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ. എന്നാൽ കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും അവൻ ശിക്ഷി​ക്കാ​തെ വിടില്ല. പിതാ​ക്ക​ന്മാ​രു​ടെ അകൃത്യ​ത്തി​നുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും തലമു​റ​യോ​ളം അവൻ അവരെ ശിക്ഷി​ക്കും.” (പുറ 34:6, 7) അതു​പോ​ലെ, മോശ​യു​ടെ പാട്ടിന്റെ ആദ്യഭാ​ഗത്ത്‌ “ഞാൻ യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും” എന്ന വാക്കുകൾ കാണാം. അതിൽ ഇസ്രാ​യേ​ല്യ​രു​മാ​യുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളും യഹോ​വ​യു​ടെ വ്യക്തി​ത്വ​വും ആണ്‌ വർണി​ക്കു​ന്നത്‌.—ആവ 32:3-44.

ഒക്‌ടോ​ബർ 26–നവംബർ 1

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 37–38

“വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ യാഗപീ​ഠ​ങ്ങ​ളും സത്യാ​രാ​ധ​ന​യിൽ അവയ്‌ക്കുള്ള പങ്കും”

it-1-E 82 ¶3

യാഗപീ​ഠം

സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം. “സ്വർണം​കൊ​ണ്ടുള്ള യാഗപീ​ഠം” എന്നും വിളി​ച്ചി​രുന്ന സുഗന്ധ​ക്കൂ​ട്ടി​ന്റെ യാഗപീ​ഠം കരു​വേ​ല​ത്ത​ടി​കൊ​ണ്ടാണ്‌ ഉണ്ടാക്കി​യത്‌. (പുറ 39:38) അതിന്റെ ഉപരി​ത​ല​വും, ചുറ്റോ​ടു​ചു​റ്റും അതിന്റെ വശങ്ങളും സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞി​രു​ന്നു. അതിന്റെ മുകൾഭാ​ഗത്ത്‌ സ്വർണം​കൊ​ണ്ടുള്ള വക്കുണ്ടാ​യി​രു​ന്നു. യാഗപീ​ഠ​ത്തി​ന്റെ വീതി​യും നീളവും 44.5 സെന്റി​മീ​റ്റ​റാ​യി​രു​ന്നു, ഉയരം 89 സെന്റി​മീ​റ്റ​റും. മുകളി​ലത്തെ നാലു മൂലയിൽനി​ന്നും നാലു ‘കൊമ്പു​ക​ളു​ണ്ടാ​യി​രു​ന്നു.’ യാഗപീ​ഠം ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ ഇടാനാ​യി അതിന്റെ വക്കിനു കീഴെ എതിർവ​ശ​ങ്ങ​ളി​ലാ​യി സ്വർണം​കൊ​ണ്ടുള്ള രണ്ടു വളയങ്ങ​ളും ഉണ്ടാക്കി​യി​രു​ന്നു. തണ്ടുകൾ കരു​വേ​ല​ത്ത​ടി​കൊണ്ട്‌ ഉണ്ടാക്കി​യിട്ട്‌ അതിൽ സ്വർണം പൊതി​ഞ്ഞി​രു​ന്നു. (പുറ 30:1-5; 37:25-28) ഈ യാഗപീ​ഠ​ത്തിൽ ഒരു പ്രത്യേക സുഗന്ധ​ക്കൂട്ട്‌ ദിവസം രണ്ടു പ്രാവ​ശ്യം, രാവി​ലെ​യും വൈകു​ന്നേ​ര​വും, കത്തിച്ചി​രു​ന്നു. (പുറ 30:7-9, 34-38) സുഗന്ധ​ക്കൂട്ട്‌ കത്തിക്കാ​നാ​യി ഒരു പാത്രം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മറ്റിട​ങ്ങ​ളിൽ പറയു​ന്നുണ്ട്‌. സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠ​ത്തി​നോ​ടുള്ള ബന്ധത്തി​ലും അത്തരം ഒരു പാത്രം ഉപയോ​ഗി​ച്ചി​രി​ക്കാം. (ലേവ 16:12, 13; എബ്ര 9:4; വെളി 8:5; 2ദിന 26:16, 19 താരത​മ്യം ചെയ്യുക.) വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ അതിവി​ശു​ദ്ധ​ത്തി​ലേ​ക്കുള്ള തിരശ്ശീ​ല​യു​ടെ തൊട്ടു​മു​ന്നി​ലാ​യി​രു​ന്നു ഈ യാഗപീ​ഠം. അതു​കൊണ്ട്‌ അത്‌ ‘സാക്ഷ്യ​പ്പെ​ട്ട​ക​ത്തി​ന്റെ മുന്നി​ലാ​യി​രു​ന്നു’ എന്നു പറഞ്ഞി​രി​ക്കു​ന്നു.—പുറ 30:1, 6; 40:5, 26, 27.

it-1-E 1195

സുഗന്ധ​ക്കൂട്ട്‌

ഇസ്രാ​യേ​ല്യർ സംഭാ​വ​ന​യാ​യി കൊടു​ത്തി​രുന്ന വില​യേ​റിയ സാധന​ങ്ങ​ളിൽനി​ന്നാണ്‌ വിജന​ഭൂ​മി​യിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ഉപയോ​ഗ​ത്തി​നുള്ള വിശു​ദ്ധ​മായ സുഗന്ധ​ക്കൂട്ട്‌ തയ്യാറാ​ക്കി​യി​രു​ന്നത്‌. (പുറ 25:1, 2, 6; 35:4, 5, 8, 27-29) നാലു ചേരു​വകൾ അടങ്ങിയ ഇതിന്റെ കൂട്ട്‌ യഹോവ മോശ​യ്‌ക്കു പറഞ്ഞു​കൊ​ടു​ത്തു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാ​നപ്പശ, ശുദ്ധമായ കുന്തി​രി​ക്കം എന്നീ പരിമ​ള​ദ്ര​വ്യ​ങ്ങൾ ഒരേ അളവിൽ എടുത്ത്‌ അവകൊണ്ട്‌ സുഗന്ധ​ക്കൂട്ട്‌ ഉണ്ടാക്കുക. ഈ സുഗന്ധ​വ്യ​ഞ്‌ജ​ന​ക്കൂ​ട്ടു നിപു​ണ​ത​യോ​ടെ സംയോ​ജി​പ്പിച്ച്‌ ഉപ്പു ചേർത്ത്‌ ഉണ്ടാക്കി​യ​താ​യി​രി​ക്കണം. അതു നിർമ​ല​വും വിശു​ദ്ധ​വും ആയിരി​ക്കണം. അതിൽ കുറച്ച്‌ എടുത്ത്‌ ഇടിച്ച്‌ നേർത്ത പൊടി​യാ​ക്കണം. എന്നിട്ട്‌ അതിൽനിന്ന്‌ അൽപ്പം എടുത്ത്‌ ഞാൻ നിന്റെ മുന്നിൽ സന്നിഹി​ത​നാ​കാ​നുള്ള സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക്‌ ഏറ്റവും വിശു​ദ്ധ​മാ​യി​രി​ക്കണം.” ഈ സുഗന്ധ​ക്കൂട്ട്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ഉപയോ​ഗ​ത്തി​നു​വേണ്ടി മാത്ര​മു​ള്ള​താ​യി​രു​ന്നു. അതിന്റെ പവിത്രത ജനത്തിനു ശരിക്കും മനസ്സി​ലാ​കാൻ യഹോവ ഇങ്ങനെ​യൊ​രു കാര്യം​കൂ​ടി പറഞ്ഞു: “സൗരഭ്യം ആസ്വദി​ക്കാൻ ആരെങ്കി​ലും അതു​പോ​ലൊന്ന്‌ ഉണ്ടാക്കി​യാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.”—പുറ 30:34-38; 37:29.

it-1-E 82 ¶1

യാഗപീ​ഠം

വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ യാഗപീ​ഠങ്ങൾ. വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, ദൈവം കൊടുത്ത മാതൃക അനുസ​രിച്ച്‌ രണ്ടു യാഗപീ​ഠങ്ങൾ പണിതു. “ചെമ്പു​കൊ​ണ്ടുള്ള യാഗപീ​ഠം” എന്നും വിളി​ച്ചി​രുന്ന ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം കരു​വേ​ല​ത്ത​ടി​കൊ​ണ്ടാണ്‌ ഉണ്ടാക്കി​യത്‌, (പുറ 39:39) പൊള്ള​യായ ഒരു പെട്ടി​യു​ടെ രൂപത്തി​ലുള്ള ആ യാഗപീ​ഠ​ത്തിന്‌ താഴെ​യും മുകളി​ലും മൂടി​യി​ല്ലാ​യി​രു​ന്നു. അതിന്റെ വീതി​യും നീളവും 2.2 മീറ്ററാ​യി​രു​ന്നു, ഉയരം 1.3 മീറ്ററും. മുകളി​ലത്തെ നാലു മൂലക​ളിൽനി​ന്നും നാലു ‘കൊമ്പു​ക​ളു​ണ്ടാ​യി​രു​ന്നു.’ യാഗപീ​ഠം ചെമ്പു​കൊണ്ട്‌ പൊതി​ഞ്ഞി​രു​ന്നു. യാഗപീ​ഠ​ത്തി​ന്റെ അരികു​പാ​ളി​ക്കു കീഴെ അതിന്റെ “മധ്യഭാ​ഗ​ത്തേക്ക്‌ ഇറങ്ങി​യി​രി​ക്കുന്ന” രീതി​യിൽ ഒരു ജാലവും, അതായത്‌ ചെമ്പു​കൊ​ണ്ടുള്ള ഒരു വലയും, ഉണ്ടായി​രു​ന്നു. അതിന്റെ നാലു കോണി​ലാ​യി ചെമ്പു​കൊ​ണ്ടുള്ള നാലു വളയവും ഉണ്ടായി​രു​ന്നു. ഈ വളയങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ​യാ​യി​രി​ക്കാം, യാഗപീ​ഠം ചുമന്നു​കൊ​ണ്ടു​പോ​കു​ന്ന​തിന്‌ കരു​വേ​ല​ത്ത​ടി​കൊ​ണ്ടുള്ള, ചെമ്പു​കൊണ്ട്‌ പൊതി​ഞ്ഞി​രുന്ന തണ്ടുകൾ കടത്തി​യി​രു​ന്നത്‌. ഒരുപക്ഷേ ഈ ജാലം, അഥവാ വല യാഗപീ​ഠ​ത്തി​നു​ള്ളി​ലേക്കു നേരെ കയറ്റു​ന്ന​തിന്‌ അതിന്റെ രണ്ടു വശങ്ങളിൽ സ്ഥലമി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​രി​ക്കാം, ചില​പ്പോൾ ഈ ജാലത്തിൽത്ത​ന്നെ​യാ​യി​രി​ക്കാം നാലു വളയങ്ങൾ പിടി​പ്പി​ച്ചി​രു​ന്നത്‌. ഈ വിഷയ​ത്തിൽ പണ്ഡിത​ന്മാർക്കി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മുണ്ട്‌. ചിലർ പറയു​ന്നത്‌, രണ്ടു സെറ്റ്‌ വളയങ്ങ​ളു​ണ്ടാ​യി​രു​ന്നു എന്നാണ്‌. രണ്ടാമത്തെ സെറ്റ്‌ യാഗപീ​ഠം ചുമന്നു​കൊ​ണ്ടു​പോ​കു​ന്ന​തി​നുള്ള തണ്ടുകൾ കടത്താൻ യാഗപീ​ഠ​ത്തിൽത്തന്നെ പിടി​പ്പി​ച്ചി​രു​ന്ന​വ​യാണ്‌ എന്നാണ്‌ അവരുടെ അഭി​പ്രാ​യം. ഇതുമാ​യി ബന്ധപ്പെട്ട മറ്റ്‌ ഉപകര​ണ​ങ്ങ​ളും ചെമ്പു​കൊണ്ട്‌ ഉണ്ടാക്ക​ണ​മാ​യി​രു​ന്നു, ചാരം വാരാ​നുള്ള വീപ്പക​ളും കോരി​ക​ക​ളും മൃഗങ്ങ​ളു​ടെ രക്തം ശേഖരി​ക്കാ​നുള്ള കുഴി​യൻപാ​ത്ര​ങ്ങ​ളും മൃഗങ്ങ​ളു​ടെ മാംസം കുത്തി​യെ​ടു​ക്കാ​നും മറ്റും ഉപയോ​ഗി​ച്ചി​രുന്ന മുൾക്ക​ര​ണ്ടി​ക​ളും അതു​പോ​ലെ കനൽപ്പാ​ത്ര​ങ്ങ​ളും എല്ലാം.—പുറ 27:1-8; 38:1-7, 30; സംഖ 4:14.

it-1-E 36

കരു​വേ​ലം

കരു​വേ​ല​ത്തി​ന്റെ പടർന്നു​കി​ട​ക്കുന്ന ശിഖി​ര​ങ്ങ​ളിൽ നീളമുള്ള മുള്ളു​ക​ളു​ണ്ടാ​യി​രു​ന്നു. ചില​പ്പോൾ ഇവയുടെ ശിഖി​രങ്ങൾ വേറെ കരു​വേ​ല​ത്തി​ന്റെ ശിഖി​ര​ങ്ങ​ളു​മാ​യി കെട്ടു​പി​ണഞ്ഞ്‌ ഒരു കുറ്റി​ക്കാ​ടു​പോ​ലെ​യാ​കും. ബൈബി​ളിൽ പലപ്പോ​ഴും ഈ മരത്തിന്റെ പേര്‌ ബഹുവ​ച​ന​മായ ഷിത്തിം എന്നു കൊടു​ത്തി​രി​ക്കു​ന്ന​തി​ന്റെ കാരണം അതാണ്‌. കരു​വേലം 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വളരാ​റുണ്ട്‌. പക്ഷേ പലപ്പോ​ഴും അതു കണ്ടാൽ ഒരു കുറ്റി​ക്കാ​ടെ​ണെന്നേ തോന്നൂ. തൂവൽപോ​ലെ നേർത്ത ഇലകളാണ്‌ അവയ്‌ക്കു​ള്ളത്‌, മഞ്ഞ നിറത്തി​ലുള്ള അവയുടെ പൂക്കൾ സുഗന്ധം പരത്തു​ന്ന​വ​യാണ്‌. അതിന്റെ തടി കട്ടിയു​ള്ള​തും ഈടു​നിൽക്കു​ന്ന​തും കീടങ്ങ​ളു​ടെ ആക്രമ​ണത്തെ ചെറു​ക്കു​ന്ന​തും ആണ്‌. അവയ്‌ക്കു ഇരുണ്ട നിറത്തി​ലുള്ള, നല്ല കട്ടിയുള്ള തൊലി​യും ഉണ്ട്‌. ഈ പ്രത്യേ​ക​ത​കൾകൊ​ണ്ടും അതു വിജന​ഭൂ​മി​യിൽ സുലഭ​മാ​യി​രു​ന്ന​തു​കൊ​ണ്ടും ആണ്‌ വിശു​ദ്ധ​കൂ​ടാ​ര​വും അതിന്റെ ഉപകര​ണ​ങ്ങ​ളും പണിയാൻ ഈ മരം അനു​യോ​ജ്യ​മാ​യി​രു​ന്നത്‌. ഉടമ്പടി​പ്പെ​ട്ടകം, (പുറ 25:10; 37:1), കാഴ്‌ച​യ​പ്പ​ത്തി​ന്റെ മേശ, (പുറ 25:23; 37:10), യാഗപീ​ഠങ്ങൾ, (പുറ 27:1; 37:25; 38:1), ഇവയെ​ല്ലാം എടുത്തു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ, (പുറ 25:13, 28; 27:6; 30:5; 37:4, 15, 28; 38:6), തിരശ്ശീ​ല​യ്‌ക്കും യവനി​ക​യ്‌ക്കും ഉള്ള തൂണുകൾ, (പുറ 26:32, 37; 36:36),  ചട്ടങ്ങൾ, (പുറ 26:15; 36:20) അവ ബന്ധിപ്പി​ക്കാ​നുള്ള കഴകൾ (പുറ 26:26; 36:31) ഇവയെ​ല്ലാം ഉണ്ടാക്കി​യി​രു​ന്നത്‌ ഈ മരത്തടി വെച്ചാ​യി​രു​ന്നു.

w15-E 4/1 15 ¶4

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബിൾക്കാ​ല​ങ്ങ​ളി​ലെ കണ്ണാടി​കൾ ഇന്നുള്ള ചില്ലു കണ്ണാടി​കൾപോ​ലെ​യ​ല്ലാ​യി​രു​ന്നു. അവ നിർമി​ച്ചി​രു​ന്നത്‌ തേച്ചു​മി​നു​ക്കിയ വെങ്കലം കൊണ്ടാ​യി​രു​ന്നു. ഒരുപക്ഷേ ചെമ്പ്‌, വെള്ളി, സ്വർണം, രജതസ്വർണം പോലുള്ള ലോഹ​ങ്ങ​ളും ഉപയോ​ഗി​ച്ചി​രു​ന്നി​രി​ക്കാം. ഇസ്രാ​യേ​ല്യർ ആരാധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ച്ചി​രുന്ന വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ നിർമാ​ണ​ത്തോ​ടുള്ള ബന്ധത്തി​ലാ​ണു ബൈബി​ളിൽ കണ്ണാടി​യെ​ക്കു​റിച്ച്‌ ആദ്യമാ​യി പരാമർശി​ക്കു​ന്നത്‌. വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും ചെമ്പു​കൊണ്ട്‌ ഉണ്ടാക്കു​ന്ന​തിന്‌ സ്‌ത്രീ​കൾ കണ്ണാടി​കൾ സംഭാ​വ​ന​യാ​യി നൽകി. (പുറപ്പാട്‌ 38:8) ഒരുപക്ഷേ ഈ കണ്ണാടി​കൾ ഉരുക്കി​യാ​യി​രി​ക്കാം അവ ഉണ്ടാക്കി​യത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക