ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 1-3
“ഞാൻ എന്തായിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും”
യഹോവ, താൻ കാര്യങ്ങൾ ചെയ്യുന്ന രീതിയുടെ വളരെ പ്രത്യേകമായ ഒരു സവിശേഷത മോശയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തു. ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ എന്താണോ ആവശ്യമായത് യഹോവ അത് ആയിത്തീരും. തന്റെ പൂർണതയുള്ള നിലവാരങ്ങൾ ലംഘിക്കാതെയാണ് യഹോവ അത് ചെയ്യുന്നത്. ഒരു അച്ഛനോ അമ്മയോ ചെയ്യുന്നതുപോലെ തന്റെ മക്കൾക്കുവേണ്ടി കരുതാൻ യഹോവ എന്തും ആയിത്തീരും.
യഹോവ എനിക്കുവേണ്ടി എങ്ങനെയാണ് തന്റെ പേരിനു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നത്?