-
“യഹോവയെ പാടി സ്തുതിക്കുവിൻ!”അവരുടെ വിശ്വാസം അനുകരിക്കുക
-
-
താൻ സ്നേഹിക്കുന്നവർക്കു യഹോവ ശിക്ഷണം കൊടുക്കും. (എബ്രായർ 12:5, 6) യഹോവ മിര്യാമിനെ അത്രമേൽ സ്നേഹിച്ചിരുന്നതുകൊണ്ട് അവളുടെ അഹങ്കാരം തിരുത്താതെ വിടാൻ യഹോവയ്ക്കായില്ല. അൽപ്പം വേദനിച്ചെങ്കിലും ആ തിരുത്തൽ അവളെ രക്ഷിച്ചു. വിശ്വാസത്തോടെ അതു സ്വീകരിച്ചതുകൊണ്ട് അവൾക്കു വീണ്ടും യഹോവയുടെ പ്രീതി ലഭിച്ചു. വിജനഭൂമിയിലെ പ്രവാസകാലം ഏതാണ്ട് അവസാനിക്കുന്നതുവരെ അവൾ ജീവിച്ചിരുന്നു. സീൻ വിജനഭൂമിയിലെ കാദേശിൽവെച്ച് മിര്യാം മരിക്കുമ്പോൾ സാധ്യതയനുസരിച്ച് അവൾക്കു 130-വയസ്സിനോട്b അടുത്ത് പ്രായമുണ്ടായിരുന്നു. (സംഖ്യ 20:1) നൂറ്റാണ്ടുകൾക്കിപ്പുറം, യഹോവ മിര്യാമിന്റെ വിശ്വസ്‌ത സേവനത്തെ സ്നേഹത്തോടെ ഓർക്കുകയും ആദരിക്കുകയും ചെയ്‌തു. മീഖ പ്രവാചകനിലൂടെ യഹോവ തന്റെ ജനത്തെ ഇങ്ങനെ ഓർമിപ്പിച്ചു: “അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു; നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.”—മീഖ 6:4.
യഹോവയിൽനിന്ന് ശിക്ഷണം കിട്ടിയപ്പോഴും താഴ്മയുള്ളവളായിരിക്കാൻ വിശ്വാസം മിര്യാമിനെ സഹായിച്ചു
-
-
“യഹോവയെ പാടി സ്തുതിക്കുവിൻ!”അവരുടെ വിശ്വാസം അനുകരിക്കുക
-
-
b ആ മൂന്നു സഹോദരങ്ങൾ, ജനിച്ച അതേ ക്രമത്തിലാണു മരിച്ചതും—ആദ്യം മിര്യാം, പിന്നെ അഹരോൻ, പിന്നെ മോശ. സാധ്യതയനുസരിച്ച്, ഒരു വർഷത്തിനുള്ളിലാണ് അവർ മൂന്നു പേരും മരിച്ചത്.
-