വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • pe അധ്യാ. 16 പേ. 134-141
  • ദൈവത്തിന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തിന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങുന്നു
  • നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ക്രിസ്‌ത്യാ​നി​കൾ പ്രാർഥി​ക്കുന്ന രാജ്യം
  • ശത്രു​ക്ക​ളു​ടെ മധ്യേ​യു​ളള ഭരണത്തി​ന്റെ ആരംഭം
  • ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരിച്ചു​തു​ട​ങ്ങുന്ന സമയം
  • ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം
    2006 വീക്ഷാഗോപുരം
  • ദൈവരാജ്യം ഭരിക്കുന്നു
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ദൈവരാജ്യം എന്താണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ദൈവരാജ്യം എന്താണ്‌?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
pe അധ്യാ. 16 പേ. 134-141

അധ്യായം 16

ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങു​ന്നു

1. (എ) വിശ്വാ​സ​മു​ളള ആളുകൾ ദീർഘ​നാ​ളാ​യി എന്തിനു നോക്കി​പ്പാർത്തി​രു​ന്നി​ട്ടുണ്ട്‌? (ബി) ദൈവ​രാ​ജ്യം ഒരു “നഗരം” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

1 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളിൽ ദൈവ​ത്തി​ന്റെ ഗവൺമെൻറിൽ വിശ്വാ​സ​മു​ളള ആളുകൾ അതു ഭരണം തുടങ്ങുന്ന സമയത്തി​നു​വേണ്ടി നോക്കി​പ്പാർത്തി​രു​ന്നി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി, വിശ്വ​സ്‌ത​നായ അബ്രാ​ഹാം “യഥാർഥ അടിസ്ഥാ​ന​ങ്ങ​ളോ​ടു കൂടിയ നഗരത്തി​നാ​യി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു”വെന്നു ബൈബിൾ പറയുന്നു, “ആ നഗരത്തി​ന്റെ ശില്‌പി​യും നിർമാ​താ​വും ദൈവ​മാ​കു​ന്നു.” (എബ്രായർ 11:10) ആ “നഗരം” ദൈവ​രാ​ജ്യ​മാണ്‌. എന്നാൽ അത്‌ ഇവിടെ ഒരു “നഗരം” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ഒരു നഗരത്തെ ഒരു രാജാവു ഭരിക്കു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു ജനങ്ങൾ മിക്ക​പ്പോ​ഴും ഒരു നഗരത്തെ ഒരു രാജ്യ​മാ​യി വിചാ​രി​ച്ചി​രു​ന്നു.

2. (എ) രാജ്യം ക്രിസ്‌തു​വി​ന്റെ ആദിമ അനുഗാ​മി​കൾക്കു യഥാർഥ​മാ​യി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) അതുസം​ബ​ന്ധിച്ച്‌ എന്തറി​യാൻ അവർ ആഗ്രഹി​ച്ചു?

2 ദൈവ​രാ​ജ്യം ക്രിസ്‌തു​വി​ന്റെ ആദിമ അനുഗാ​മി​കൾക്കു യഥാർഥ​മാ​യി​രു​ന്നു. അതിന്റെ ഭരണത്തി​ലു​ളള അവരുടെ തീവ്ര​മായ താല്‌പ​ര്യ​ത്താൽ അതു പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. (മത്തായി 20:20-23) അവരുടെ മനസ്സിലെ ഒരു ചോദ്യം: ക്രിസ്‌തു​വും അവന്റെ ശിഷ്യൻമാ​രും എപ്പോൾ ഭരിക്കാൻ തുടങ്ങും എന്നതാ​യി​രു​ന്നു. ഒരിക്കൽ യേശു തന്റെ പുനരു​ത്ഥാ​ന​ശേഷം ശിഷ്യൻമാർക്കു പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ “കർത്താവേ, നീ ഈ കാലത്താ​ണോ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ക്കു​ന്നത്‌” എന്ന്‌ അവർ ചോദി​ച്ചു. (പ്രവൃ​ത്തി​കൾ 1:6) അതു​കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ ശിഷ്യൻമാ​രെ​പ്പോ​ലെ ദൈവ​ത്തി​ന്റെ ഗവൺമെൻറി​ന്റെ രാജാ​വെന്ന നിലയിൽ ക്രിസ്‌തു എപ്പോൾ ഭരിച്ചു തുടങ്ങു​മെ​ന്ന​റി​യാൻ നിങ്ങൾക്ക്‌ ആകാം​ക്ഷ​യു​ണ്ടോ?

ക്രിസ്‌ത്യാ​നി​കൾ പ്രാർഥി​ക്കുന്ന രാജ്യം

3, 4. (എ) ദൈവം എല്ലായ്‌പ്പോ​ഴും രാജാ​വാ​യി ഭരിച്ചി​ട്ടു​ണ്ടെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) അതു​കൊണ്ട്‌ ദൈവ​രാ​ജ്യം വരാൻ പ്രാർഥി​ക്കു​ന്ന​തി​നു ക്രിസ്‌തു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ച​തെ​ന്തു​കൊണ്ട്‌?

3 “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ” എന്നു ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ ക്രിസ്‌തു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. (മത്തായി 6:9, 10) എന്നാൽ ‘യഹോ​വ​യാം ദൈവം എല്ലായ്‌പ്പോ​ഴും രാജാ​വാ​യി ഭരിച്ചി​ട്ടി​ല്ലേ? ഉണ്ടെങ്കിൽ അവന്റെ രാജ്യം വരാൻ പ്രാർഥി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം.

4 ബൈബിൾ യഹോ​വയെ “നിത്യ​ത​യു​ടെ രാജാവ്‌” എന്നു വിളി​ക്കു​ന്നു​വെ​ന്നതു സത്യം​തന്നെ. (1 തിമൊ​ഥെ​യോസ്‌ 1:17) അതു പറയുന്നു: “യഹോ​വ​തന്നെ ആകാശ​ങ്ങ​ളിൽ തന്റെ സിംഹാ​സനം സ്ഥാപി​ച്ചി​രി​ക്കു​ന്നു; അവന്റെ സ്വന്തം രാജത്വം സകലത്തിൻമേ​ലും ആധിപ​ത്യം നടത്തി​യി​രി​ക്കു​ന്നു.” (സങ്കീർത്തനം 103:19) അതു​കൊണ്ട്‌ യഹോവ തന്റെ സകല സൃഷ്ടി​ക​ളു​ടെ​മേ​ലും എല്ലായ്‌പ്പോ​ഴും പരമോ​ന്ന​ത​ഭ​ര​ണാ​ധി​കാ​രി ആയിരു​ന്നി​ട്ടുണ്ട്‌. (യിരെ​മ്യാവ്‌ 10:10) എന്നുവ​രി​കി​ലും, തന്റെ ഭരണാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യി ഏദൻതോ​ട്ട​ത്തി​ലു​ണ്ടായ മത്സരം ഹേതു​വാ​യി ദൈവം ഒരു പ്രത്യേക ഗവൺമെൻറി​നു ക്രമീ​ക​രണം ചെയ്‌തു. ഈ ഗവൺമെൻറി​നു​വേണ്ടി പ്രാർഥി​ക്കാ​നാണ്‌ യേശു​ക്രി​സ്‌തു പിന്നീടു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌. അതിന്റെ ഉദ്ദേശ്യം പിശാ​ചായ സാത്താ​നും മററു​ള​ള​വ​രും ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തിൽനിന്ന്‌ അകന്നു​പോ​യ​പ്പോ​ഴു​ണ്ടായ പ്രശ്‌നങ്ങൾ അവസാ​നി​പ്പി​ക്കു​ക​യാണ്‌.

5. അതു ദൈവ​ത്തി​ന്റെ രാജ്യ​മാ​ണെ​ങ്കിൽ അതു ക്രിസ്‌തു​വി​ന്റെ രാജ്യ​മെ​ന്നും 1,44,000 പേരുടെ രാജ്യ​മെ​ന്നും​കൂ​ടെ വിളി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ഈ പുതിയ രാജ്യ​ഗ​വൺമെൻറി​നു ഭരിക്കാ​നു​ളള അവകാ​ശ​വും അധികാ​ര​വും ലഭിക്കു​ന്നതു മഹാരാ​ജാ​വായ യഹോ​വ​യാം ദൈവ​ത്തിൽനി​ന്നാണ്‌. അത്‌ അവന്റെ രാജ്യ​മാണ്‌. ബൈബിൾ വീണ്ടും​വീ​ണ്ടും അതിനെ “ദൈവ​രാ​ജ്യം” എന്നു വിളി​ക്കു​ന്നു. (ലൂക്കോസ്‌ 9:2, 11, 60, 62; 1 കൊരി​ന്ത്യർ 6:9, 10; 15:50) എന്നിരു​ന്നാ​ലും, യഹോവ തന്റെ പുത്രനെ അതിന്റെ മുഖ്യ​ഭ​ര​ണാ​ധി​കാ​രി​യാ​യി നിയമി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അതിനെ ക്രിസ്‌തു​വി​ന്റെ രാജ്യം എന്നും പരാമർശി​ക്കു​ന്നുണ്ട്‌. (2 പത്രോസ്‌ 1:11) നാം ഒരു മുൻ അധ്യാ​യ​ത്തിൽ പഠിച്ച​പ്ര​കാ​രം മനുഷ്യ​വർഗ​ത്തി​ന്റെ ഇടയിൽനി​ന്നു​ളള 1,44,000 പേർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ അവന്റെ രാജ്യ​ത്തിൽ ഭരിക്കും. (വെളി​പ്പാട്‌ 14:1-4; 20:6) അതു​കൊ​ണ്ടു ബൈബിൾ അതിനെ “അവരുടെ രാജ്യം” എന്നും പരാമർശി​ക്കു​ന്നു.—ദാനി​യേൽ 7:27.

6. ചിലർ പറയു​ന്ന​ത​നു​സ​രിച്ച്‌, ദൈവ​രാ​ജ്യം എപ്പോൾ ഭരിക്കാൻ തുടങ്ങി?

6 യേശു സ്വർഗ​ത്തി​ലേക്കു മടങ്ങി​പ്പോയ വർഷത്തിൽ രാജ്യം ഭരിക്കാൻ തുടങ്ങി​യെന്നു ചിലർ പറയുന്നു. പൊ. യു. 33-ാമാണ്ടി​ലെ യഹൂദ​പെ​ന്തെ​ക്കോ​സ്‌തു പെരു​ന്നാ​ളിൽ ക്രിസ്‌തു തന്റെ അനുഗാ​മി​ക​ളു​ടെ​മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​പ്പോൾ അവൻ ഭരിച്ചു​തു​ട​ങ്ങി​യെ​ന്നാ​ണവർ പറയു​ന്നത്‌. (പ്രവൃ​ത്തി​കൾ 2:1-4) എന്നാൽ സാത്താന്റെ മത്സരത്താൽ സൃഷ്ടി​ക്ക​പ്പെട്ട എല്ലാ പ്രശ്‌ന​ങ്ങ​ളും അവസാ​നി​പ്പി​ക്കാൻ യഹോവ ക്രമീ​ക​രിച്ച രാജ്യ​ഗ​വൺമെൻറ്‌ അന്നു ഭരണം തുടങ്ങി​യില്ല. ക്രിസ്‌തു ഭരണാ​ധി​കാ​രി​യാ​യു​ളള ദൈവ​ത്തി​ന്റെ ഗവൺമെൻറാ​കുന്ന ‘ആൺകുട്ടി’ അന്നു ജനിച്ചു​വെ​ന്നും ഭരണം തുടങ്ങി​യെ​ന്നും പ്രകട​മാ​ക്കുന്ന യാതൊ​ന്നു​മില്ല. (വെളി​പ്പാട്‌ 12:1-10) എന്നാൽ, പൊ. യു. 33-ാമാണ്ടിൽ യേശു​വിന്‌ ഏതെങ്കി​ലും വിധത്തിൽ ഒരു രാജ്യം ലഭിച്ചോ?

7. ക്രിസ്‌തു പൊ. യു. 33 മുതൽ ആരു​ടെ​മേൽ ഭരിച്ചു​കൊ​ണ്ടാ​ണി​രു​ന്നത്‌?

7 ഉവ്വ്‌, യേശു അന്നു തക്കസമ​യത്തു സ്വർഗ​ത്തിൽ തന്നോടു ചേരേ​ണ്ടി​യി​രുന്ന തന്റെ അനുഗാ​മി​ക​ളു​ടെ സഭയു​ടെ​മേൽ ഭരിക്കാൻ തുടങ്ങി. അങ്ങനെ ബൈബിൾ അവരെ​ക്കു​റിച്ച്‌ അവർ ഭൂമി​യി​ലാ​യി​രി​ക്കു​മ്പോൾ “ദൈവ​ത്തി​ന്റെ ഇഷ്ടപു​ത്രന്റെ രാജ്യ”ത്തിലേക്ക്‌ എടുക്ക​പ്പെ​ടു​ന്ന​താ​യി പറയുന്നു. (കൊ​ലോ​സ്യർ 1:13) എന്നാൽ സ്വർഗീ​യ​ജീ​വന്റെ പ്രത്യാ​ശ​യു​ളള ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേ​ലു​ളള ഈ ഭരണം അഥവാ “രാജ്യം” യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ച​ത​നു​സ​രി​ച്ചു വരാൻവേണ്ടി അവർ പ്രാർഥി​ക്കുന്ന രാജ്യ​ഗ​വൺമെൻറല്ല. തന്നോ​ടു​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കാ​നു​ളള 1,44,000 പേരു​ടെ​മേൽ മാത്ര​മു​ളള ഒരു രാജ്യ​മാ​ണത്‌. ഈ നൂററാ​ണ്ടു​ക​ളി​ലെ​ല്ലാം അവർ മാത്ര​മാണ്‌ അതിന്റെ പ്രജക​ളാ​യി​രു​ന്നി​ട്ടു​ള​ളത്‌. അതു​കൊണ്ട്‌ ഈ ഭരണം അഥവാ ‘ദൈവ​ത്തി​ന്റെ ഇഷ്ടപു​ത്രന്റെ രാജ്യം’ സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ളള ഈ പ്രജക​ളിൽ അവസാ​ന​ത്ത​വ​നും മരിച്ചു സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടു ചേരു​മ്പോൾ അവസാ​നി​ക്കും. അവർ മേലാൽ ക്രിസ്‌തു​വി​ന്റെ പ്രജക​ളാ​യി​രി​ക്ക​യില്ല, എന്നാൽ അവർ ദീർഘ​നാ​ളാ​യി വാഗ്‌ദത്തം ചെയ്യ​പ്പെ​ട്ടി​രുന്ന ദൈവ​ത്തി​ന്റെ രാജ്യ​ഗ​വൺമെൻറിൽ അവനോ​ടു​കൂ​ടെ അന്നു രാജാ​ക്കൻമാ​രാ​യി​രി​ക്കും.

ശത്രു​ക്ക​ളു​ടെ മധ്യേ​യു​ളള ഭരണത്തി​ന്റെ ആരംഭം

8. (എ) ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം അവൻ ഭരിച്ചു​തു​ട​ങ്ങു​ന്ന​തി​നു​മുമ്പ്‌ ഒരു കാത്തി​രി​പ്പിൻകാ​ലം ഉണ്ടായി​രി​ക്കു​മെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) ക്രിസ്‌തു​വി​നു ഭരിക്കാ​നു​ളള സമയം വന്നപ്പോൾ ദൈവം അവനോട്‌ എന്തു പറഞ്ഞു?

8 ക്രിസ്‌തു പുനരു​ത്ഥാ​ന​ശേഷം സ്വർഗ​ത്തി​ലേക്കു മടങ്ങി​പ്പോ​യ​പ്പോൾ അവൻ ദൈവ​ത്തി​ന്റെ ഗവൺമെൻറി​ന്റെ രാജാ​വാ​യി അന്നു ഭരിച്ചു​തു​ട​ങ്ങി​യില്ല. പകരം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ ഒരു കാത്തി​രി​പ്പിൻ കാലം ഉണ്ടായി​രി​ക്ക​ണ​മാ​യി​രു​ന്നു. “ഈ മനുഷ്യൻ [യേശു​ക്രി​സ്‌തു] നിത്യ​മാ​യി പാപങ്ങൾക്കു​വേണ്ടി ഏകയാഗം അർപ്പി​ക്കു​ക​യും ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ക​യും ചെയ്‌തു, അവന്റെ ശത്രുക്കൾ അവന്റെ പാദങ്ങൾക്ക്‌ ഒരു പീഠമാ​യി വെക്ക​പ്പെ​ടു​ന്ന​തു​വരെ അന്നുമു​തൽ കാത്തി​രു​ന്നു​കൊ​ണ്ടു​തന്നെ.” (എബ്രായർ 10:12, 13) ക്രിസ്‌തു​വി​നു ഭരിക്കാ​നു​ളള സമയം വന്നപ്പോൾ, “നിന്റെ ശത്രു​ക്ക​ളു​ടെ മധ്യേ കീഴട​ക്കി​ക്കൊണ്ട്‌ [അഥവാ ജയിച്ച​ട​ക്കി​ക്കൊണ്ട്‌] പുറ​പ്പെ​ടുക” എന്നു യഹോവ അവനോ​ടു പറഞ്ഞു.—സങ്കീർത്തനം 110:1, 2, 5, 6.

9. (എ) എല്ലാവ​രും ദൈവ​രാ​ജ്യം ആഗ്രഹി​ക്കു​ന്നി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരിച്ചു​തു​ട​ങ്ങു​മ്പോൾ ജനതകൾ എന്തു ചെയ്യുന്നു?

9 ആരെങ്കി​ലും ദൈവ​ത്തി​ന്റെ ഗവൺമെൻറി​ന്റെ ശത്രു ആയിരി​ക്കു​മെ​ന്നു​ള​ളതു വിചി​ത്ര​മെന്നു തോന്നു​ന്നു​വോ? എന്നിരു​ന്നാ​ലും, പ്രജകൾ നീതി​ചെ​യ്യ​ണ​മെന്നു നിഷ്‌ക്കർഷി​ക്കുന്ന ഒരു ഗവൺമെൻറിൻകീ​ഴിൽ ജീവി​ക്കാൻ എല്ലാവ​രും ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ യഹോ​വ​യും അവന്റെ പുത്ര​നും എങ്ങനെ ലോകാ​ധി​പ​ത്യം ഏറെറ​ടു​ക്കു​മെന്നു പറഞ്ഞ​ശേഷം ബൈബിൾ “ജനതകൾ ക്രുദ്ധി​ച്ചു” എന്നു പറയുന്നു. (വെളി​പ്പാട്‌ 11:15, 17, 18) ദൈവ​രാ​ജ്യ​ത്തെ എതിർക്കു​ന്ന​തി​ലേക്കു സാത്താൻ ജനതകളെ വഴി​തെ​റ​റി​ക്കു​ന്നതു നിമിത്തം അവർ അതിനെ സ്വാഗതം ചെയ്യു​ന്നില്ല.

10, 11. (എ) ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങു​മ്പോൾ സ്വർഗ​ത്തിൽ എന്തു സംഭവി​ക്കു​ന്നു? (ബി) ഭൂമി​യിൽ എന്തു സംഭവി​ക്കു​ന്നു? (സി) അതു​കൊ​ണ്ടു നാം ഏതു പ്രധാന ആശയം ഓർത്തി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു?

10 ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങു​മ്പോൾ സാത്താ​നും അവന്റെ ദൂതൻമാ​രും സ്വർഗ​ത്തി​ലാ​ണു വസിക്കു​ന്നത്‌. അവർ രാജ്യ​ഭ​ര​ണത്തെ എതിർക്കു​ന്ന​തു​കൊ​ണ്ടു പെട്ടെന്നു യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു. തൽഫല​മാ​യി സാത്താ​നും അവന്റെ ദൂതൻമാ​രും സ്വർഗ​ത്തിൽനി​ന്നു പുറന്ത​ള​ള​പ്പെ​ടു​ന്നു. ഇപ്പോൾ ഒരു വലിയ ശബ്ദം പറയുന്നു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ അധികാ​ര​വും തുടങ്ങി​യി​രി​ക്കു​ന്നു.” ഉവ്വ്‌, ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ആരംഭി​ക്കു​ന്നു! സാത്താ​നും അവന്റെ ദൂതൻമാ​രും സ്വർഗ​ത്തിൽനി​ന്നു നീക്കം ചെയ്യ​പ്പെ​ട്ട​തു​കൊണ്ട്‌ അവിടെ ആനന്ദമുണ്ട്‌. “ഈ കാരണ​ത്താൽ സ്വർഗ​ങ്ങളേ, നിങ്ങളും, സ്വർഗ​നി​വാ​സി​കളേ, നിങ്ങളും സന്തോ​ഷി​പ്പിൻ!” എന്നു ബൈബിൾ പറയുന്നു.—വെളി​പ്പാട്‌ 12:7-12.

11 ഇതു ഭൂമി​ക്കും ഒരു സന്തോ​ഷ​കാ​ല​മാ​ണോ? അല്ല! പകരം, ഭൂമി​യിൽ ഉണ്ടായി​ട്ടു​ള​ള​തി​ലേ​ക്കും വലിയ അനർഥ​കാ​ലം ആണ്‌. ബൈബിൾ പറയുന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​നും മഹാകഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ തനിക്ക്‌ ഒരു ചുരു​ങ്ങിയ കാലഘ​ട്ട​മാണ്‌ ഉളള​തെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു മഹാ​കോ​പ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാട്‌ 12:12) അതു​കൊണ്ട്‌ ഇത്‌ ഓർത്തി​രി​ക്കേണ്ട ഒരു പ്രധാന ആശയമാണ്‌: ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​ന്റെ തുടക്കം ഭൂമി​യിൽ പെട്ടെന്നു സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്തു​ന്നില്ല. ദൈവ​രാ​ജ്യം ഭൂമി​യു​ടെ പൂർണ​നി​യ​ന്ത്രണം ഏറെറ​ടു​ക്കു​മ്പോൾ പിന്നീ​ടാ​ണു യഥാർഥ​സ​മാ​ധാ​നം കൈവ​രു​ന്നത്‌. ഇതു സംഭവി​ക്കു​ന്നതു “ചുരു​ങ്ങിയ കാലഘട്ട”ത്തിന്റെ അന്ത്യത്തി​ലാണ്‌, അന്നു മേലാൽ ആരെയും ഉപദ്ര​വി​ക്കാൻ കഴിയാ​ത്ത​വി​ധം സാത്താ​നെ​യും അവന്റെ ദൂതൻമാ​രെ​യും നീക്കം​ചെ​യ്യും.

12. ദൈവ​രാ​ജ്യം എപ്പോൾ ഭരിച്ചു​തു​ട​ങ്ങു​മെന്നു ബൈബിൾ പറയും എന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

12 എന്നാൽ “ഒരു ചുരു​ങ്ങിയ കാലഘട്ട”ത്തിൽ ഭൂമി​യിൽ കുഴപ്പങ്ങൾ വരുത്ത​ത്ത​ക്ക​വണ്ണം സാത്താനെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക്ക​രി​ക്കു​ന്നത്‌ എപ്പോ​ഴാണ്‌? ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങു​ന്നത്‌ എപ്പോ​ഴാണ്‌? ബൈബിൾ ഒരു ഉത്തരം നൽകു​ന്നു​ണ്ടോ? അത്‌ ഉത്തരം നൽകു​മെന്നു നാം പ്രതീ​ക്ഷി​ക്കേ​ണ്ട​താണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​പു​ത്രൻ മിശിഹ ആയിത്തീ​രു​ന്ന​തിന്‌ ആദ്യം ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ എപ്പോ​ഴെന്നു ദീർഘ​നാൾ മുമ്പേ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ക​യു​ണ്ടാ​യി. യഥാർഥ​ത്തിൽ അവൻ മിശി​ഹാ​യാ​യി​ത്തീർന്ന വർഷത്തി​ലേ​ക്കു​തന്നെ അതു വിരൽ ചൂണ്ടി. അപ്പോൾ അതിലും പ്രധാ​ന​പ്പെട്ട, തന്റെ രാജ്യ​ഭ​രണം തുടങ്ങാ​നു​ളള മിശി​ഹാ​യു​ടെ അഥവാ ക്രിസ്‌തു​വി​ന്റെ വരവു സംബന്ധി​ച്ചെന്ത്‌? തീർച്ച​യാ​യും ഇത്‌ എപ്പോൾ സംഭവി​ക്കു​മെ​ന്നും ബൈബിൾ പറയു​മെന്നു നാം പ്രതീ​ക്ഷി​ക്കും!

13. മിശിഹാ ഭൂമി​യിൽ പ്രത്യ​ക്ഷ​പ്പെട്ട കൃത്യ​വർഷം ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തെ​ങ്ങനെ?

13 എന്നാൽ ഒരു വ്യക്തി ചോദി​ച്ചേ​ക്കാം: ‘മിശിഹാ ഭൂമി​യിൽ പ്രത്യ​ക്ഷ​പ്പെട്ട കൃത്യ​വർഷം ബൈബിൾ എവിടെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?’ ദാനി​യേൽ എന്ന ബൈബിൾ പുസ്‌തകം പറയുന്നു: “യരൂശ​ലേ​മി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തി പുതു​ക്കി​പ്പ​ണി​യാ​നു​ളള കല്‌പന പുറ​പ്പെ​ടു​ന്നതു മുതൽ നേതാ​വായ മിശി​ഹാ​വരെ ഏഴ്‌ ആഴ്‌ച​ക​ളും അറുപ​ത്തി​രണ്ട്‌ ആഴ്‌ച​ക​ളും ഉണ്ടായി​രി​ക്കും,” അല്ലെങ്കിൽ മൊത്തം 69 ആഴ്‌ചകൾ. (ദാനി​യേൽ 9:25) എന്നിരു​ന്നാ​ലും, ഇവ 69 അക്ഷരീയ ആഴ്‌ച​കളല്ല, അവ 483 ദിവസങ്ങൾ അഥവാ ഒരു വർഷത്തിൽ അല്‌പം കൂടുതൽ മാത്രമേ ആകുന്നു​ളളു. അവ വർഷങ്ങ​ളു​ടെ 69 ആഴ്‌ച​ക​ളാണ്‌, അല്ലെങ്കിൽ 483 വർഷങ്ങൾ. (സംഖ്യാ​പു​സ്‌തകം 14:34 താരത​മ്യ​പ്പെ​ടു​ത്തുക.) യരൂശ​ലേ​മി​ന്റെ മതിലു​കൾ യഥാസ്ഥാ​ന​പ്പെ​ടു​ത്തി പുതു​ക്കി​പ്പ​ണി​യാ​നു​ളള കല്‌പന കൊടു​ക്ക​പ്പെ​ട്ടതു പൊ. യു. മു. 455a-ൽ ആണ്‌. (നെഹെ​മ്യാവ്‌ 2:1-8) അതു​കൊ​ണ്ടു വർഷങ്ങ​ളു​ടെ ഈ 69 ആഴ്‌ചകൾ 483 വർഷം കഴിഞ്ഞു പൊ. യു. 29-ൽ അവസാ​നി​ച്ചു. ഈ വർഷത്തിൽത്ത​ന്നെ​യാ​യി​രു​ന്നു യേശു സ്‌നാ​ന​മേൽക്കാൻ യോഹ​ന്നാൻ സ്‌നാ​പ​കന്റെ അടുക്ക​ലേക്കു ചെന്നത്‌! ആ സന്ദർഭ​ത്തിൽ അവൻ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും മിശി​ഹാ​യോ ക്രിസ്‌തു​വോ ആയിത്തീ​രു​ക​യും ചെയ്‌തു.—ലൂക്കോസ്‌ 3:1, 2, 21-23.

ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ ഭരിച്ചു​തു​ട​ങ്ങുന്ന സമയം

14. ദാനി​യേൽ നാലാ​മ​ധ്യാ​യ​ത്തി​ലെ “വൃക്ഷം” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

14 കൊള​ളാം, ദൈവ​ത്തി​ന്റെ ഗവൺമെൻറി​ന്റെ രാജാ​വെന്ന നിലയിൽ ക്രിസ്‌തു ഭരിച്ചു​തു​ട​ങ്ങുന്ന വർഷത്തെ ബൈബിൾ എവി​ടെ​യാ​ണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌? അതും ദാനി​യേൽ എന്ന ഇതേ ബൈബിൾ പുസ്‌ത​ക​ത്തി​ലാണ്‌. (ദാനി​യേൽ 4:10-37) അവിടെ ആകാശ​ത്തോ​ളം ഉയരമു​ളള ഒരു പടുകൂ​ററൻ വൃക്ഷം ബാബി​ലോ​നി​ലെ നെബു​ഖ​ദ്‌നേസ്സർ രാജാ​വി​നെ പ്രതി​നി​ധാ​നം ചെയ്യാൻ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ കാലത്തെ ഏററവും ഉയർന്ന മാനു​ഷ​രാ​ജാവ്‌ അവനാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, തന്നെക്കാൾ ഉയർന്ന ഒരുവൻ ഭരിക്കു​ന്നു​ണ്ടെന്ന്‌ അറിയാൻ നെബു​ഖ​ദ്‌നേസ്സർ രാജാവു നിർബ​ന്ധി​ത​നാ​ക്ക​പ്പെട്ടു. ഈ ഒരുവൻ “അത്യു​ന്നതൻ” അഥവാ “സ്വർഗ​ത്തി​ലെ രാജാവ്‌” ആയ യഹോ​വ​യാം ദൈവ​മാണ്‌. (ദാനി​യേൽ 4:34, 37) അതു​കൊണ്ട്‌, പ്രാധാ​ന്യ​മേ​റിയ ഒരു വിധത്തിൽ ഈ ആകാശ​ത്തോ​ള​മെ​ത്തുന്ന വൃക്ഷം വിശേ​ഷി​ച്ചു നമ്മുടെ ഭൂമി​യോ​ടു​ളള ബന്ധത്തിൽ ദൈവ​ത്തി​ന്റെ പരമോ​ന്നത ഭരണാ​ധി​പ​ത്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യാൻ ഇടയാ​കു​ന്നു. യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യം കുറേ​ക്കാ​ല​ത്തേക്ക്‌ അവൻ ഇസ്രാ​യേൽ ജനതയു​ടെ​മേൽ സ്ഥാപിച്ച രാജ്യം മുഖേന പ്രകട​മാ​ക്ക​പ്പെ​ട്ടി​രു​ന്നു. അങ്ങനെ ഇസ്രാ​യേ​ല്യ​രു​ടെ​മേൽ ഭരിച്ചി​രുന്ന യഹൂദാ​ഗോ​ത്ര​ത്തി​ലെ രാജാ​ക്കൻമാർ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന”തായി പറയ​പ്പെ​ട്ടി​രു​ന്നു.—1 ദിനവൃ​ത്താ​ന്തം 29:23.

15. “വൃക്ഷം” വെട്ടി​യി​ട​പ്പെ​ട്ട​പ്പോൾ അതിൻമേൽ ബന്ധനങ്ങൾ വെക്ക​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌?

15 ദാനി​യേൽ നാലാ​മ​ധ്യാ​യ​ത്തി​ലെ ബൈബിൾ വിവര​ണ​പ്ര​കാ​രം ആകാശ​ത്തോ​ളം ഉയർന്ന ആ വൃക്ഷം വെട്ടി​യി​ട​പ്പെട്ടു. എന്നിരു​ന്നാ​ലും കുററി ശേഷി​ച്ചി​രു​ന്നു, ഇരുമ്പും ചെമ്പും കൊണ്ടു​ളള ബന്ധനങ്ങൾ അതിൻമേൽ വെക്ക​പ്പെട്ടു. ഇതു ബന്ധനങ്ങൾ നീക്കാ​നും വീണ്ടും വളരാൻ അനുവ​ദി​ക്കാ​നു​മു​ളള ദൈവ​ത്തി​ന്റെ തക്കസമ​യം​വരെ കുററി വളരാതെ തടയും. എന്നാൽ ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യം എങ്ങനെ, എപ്പോൾ വെട്ടി​യി​ട​പ്പെട്ടു?

16. (എ) ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യം എങ്ങനെ, എപ്പോൾ വെട്ടി​യി​ട​പ്പെട്ടു? (ബി) യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ലി​രുന്ന അവസാ​നത്തെ യഹൂദാ​രാ​ജാ​വി​നോട്‌ എന്തു പറയ​പ്പെട്ടു?

16 കാല​ക്ര​മ​ത്തിൽ, യഹോവ സ്ഥാപി​ച്ചി​രുന്ന യഹൂദാ​രാ​ജ്യം വളരെ വഷളാ​യി​ത്തീർന്ന​തു​കൊണ്ട്‌ അതിനെ നശിപ്പി​ക്കാൻ, വെട്ടി​യി​ടാൻ, അവൻ നെബു​ഖ​ദ്‌നേസ്സർ രാജാ​വി​നെ അനുവ​ദി​ച്ചു. ഇതു പൊ. യു. മു. 607 എന്ന വർഷത്തി​ലാ​ണു സംഭവി​ച്ചത്‌. ആ കാലത്തു യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ലി​രുന്ന യഹൂദ​യി​ലെ അവസാ​നത്തെ രാജാ​വായ സെദക്യാ​വി​നോട്‌ ഇങ്ങനെ പറയ​പ്പെട്ടു: “കിരീടം എടുത്തു​ക​ള​യുക. . . .നിയമ​പ​ര​മായ അവകാ​ശ​മു​ള​ളവൻ വരുന്ന​തു​വരെ അതു തീർച്ച​യാ​യും ആരു​ടേ​തു​മ​ല്ലാ​താ​യി​ത്തീ​രും, ഞാൻ അത്‌ അവനു കൊടു​ക്കേ​ണ്ട​താണ്‌.”—യെഹെ​സ്‌കേൽ 21:25-27.

17. പൊ. യു. മു. 607-ൽ ഏതു കാലഘട്ടം തുടങ്ങി?

17 അങ്ങനെ “വൃക്ഷ”ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യം പൊ. യു. മു. 607-ൽ വെട്ടി​യി​ട​പ്പെട്ടു. ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യാൻ മേലാൽ ഒരു ഗവൺമെൻറും ഉണ്ടായി​രു​ന്നില്ല. അങ്ങനെ പൊ. യു. മു. 607-ൽ യേശു​ക്രി​സ്‌തു പിന്നീട്‌ “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങൾ” അഥവാ “വിജാ​തീ​യ​രു​ടെ കാലങ്ങൾ” എന്നു പരാമർശിച്ച ഒരു കാലഘട്ടം തുടങ്ങി. (ലൂക്കോസ്‌ 21:24; കിംഗ്‌ ജയിംസ്‌ വേർഷൻ) ഈ “നിയമി​ത​കാ​ല​ങ്ങ​ളിൽ” ദൈവ​ത്തി​നു ഭൂമി​യിൽ തന്റെ ഭരണാ​ധി​പ​ത്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യാൻ ഒരു ഗവൺമെൻറ്‌ ഉണ്ടായി​രു​ന്നില്ല.

18. “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങ”ളുടെ അന്ത്യത്തിൽ എന്തു സംഭവി​ക്ക​ണ​മാ​യി​രു​ന്നു?

18 ഈ “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങ”ളുടെ അന്ത്യത്തിൽ എന്തു സംഭവി​ക്ക​ണ​മാ​യി​രു​ന്നു? യഹോവ ഭരണാ​ധി​കാ​രം “നിയമ​പ​ര​മായ അവകാ​ശ​മു​ള​ള​വനു” കൊടു​ക്കേ​ണ്ടി​യി​രു​ന്നു. അവൻ യേശു​ക്രി​സ്‌തു ആണ്‌. അതു​കൊണ്ട്‌ “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങൾ” എപ്പോൾ അവസാ​നി​ക്കു​മെന്നു നമുക്കു കണ്ടുപി​ടി​ക്കാൻ കഴിയു​മെ​ങ്കിൽ ക്രിസ്‌തു എപ്പോൾ രാജാ​വാ​യി ഭരിക്കാൻ തുടങ്ങു​ന്നു​വെന്നു നാം അറിയും.

19. ഭൂമി​മേ​ലു​ളള ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യം എത്ര “കാലങ്ങ​ളിൽ” മുടങ്ങി​പ്പോ​കു​മാ​യി​രു​ന്നു?

19 ദാനി​യേൽ നാലാ​മ​ധ്യാ​യ​മ​നു​സ​രിച്ച്‌, ഈ “നിയമി​ത​കാ​ലങ്ങൾ” “ഏഴു കാലങ്ങൾ” ആയിരി​ക്കും. “വൃക്ഷ”ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യം ഭൂമി​മേൽ പ്രവർത്ത​ന​ത്തി​ലി​രി​ക്കാത്ത “ഏഴു കാലങ്ങൾ” ഉണ്ടായി​രി​ക്കു​മെന്നു ദാനി​യേൽ പ്രകട​മാ​ക്കു​ന്നു. (ദാനി​യേൽ 4:16, 23) ഈ “ഏഴു കാലങ്ങൾ” എത്ര ദീർഘ​മാണ്‌?

20. (എ) ഒരു “കാലം” എത്ര ദീർഘ​മാണ്‌? (ബി) “ഏഴു കാലങ്ങൾ” എത്ര ദീർഘ​മാണ്‌? (സി) നാം ഒരു വർഷത്തിന്‌ ഒരു ദിവസം കണക്കാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

20 വെളി​പ്പാട്‌ 12-ാം അധ്യാ​യ​ത്തിൽ 6-ഉം 14-ഉം വാക്യ​ങ്ങ​ളിൽനിന്ന്‌ 1,260 ദിവസം “ഒരു കാല​ത്തോ​ടും [അതായത്‌ 1 കാലം] കാലങ്ങ​ളോ​ടും [അതായത്‌ 2 കാലങ്ങൾ] അര കാല​ത്തോ​ടും” തുല്യ​മാ​ണെന്നു നാം മനസ്സി​ലാ​ക്കു​ന്നു. അതു മൊത്തം 31⁄2 കാലങ്ങ​ളാണ്‌. അതു​കൊണ്ട്‌ “ഒരു കാലം” 360 ദിവസ​ങ്ങ​ളോ​ടു തുല്യ​മാണ്‌. അതു​കൊണ്ട്‌ “ഏഴു കാലങ്ങൾ” 360ന്റെ 7 ഇരട്ടി അഥവാ 2,520 ദിവസ​ങ്ങ​ളാണ്‌. ഒരു ബൈബിൾ ചട്ടമനു​സ​രി​ച്ചു നാം ഒരു വർഷത്തിന്‌ ഒരു ദിവസം കണക്കാ​ക്കു​ന്നു​വെ​ങ്കിൽ “ഏഴു കാലങ്ങൾ” 2,520 വർഷങ്ങൾക്കു തുല്യ​മാണ്‌.—സംഖ്യാ​പു​സ്‌തകം 14:34; യെഹെ​സ്‌കേൽ 4:6.

21. (എ) “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങൾ” എപ്പോൾ തുടങ്ങു​ന്നു, എപ്പോൾ അവസാ​നി​ക്കു​ന്നു? (ബി) ദൈവ​ത്തി​ന്റെ ഗവൺമെൻറ്‌ എപ്പോൾ ഭരണം തുടങ്ങു​ന്നു? (സി) ദൈവ​രാ​ജ്യം വരാൻ പ്രാർഥി​ക്കു​ന്നത്‌ ഇപ്പോ​ഴും ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

21 “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങൾ” പൊ. യു. മു. 607-ാമാണ്ടിൽ തുടങ്ങി​യെന്നു നാം നേരത്തെ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ആ തീയതി​മു​തൽ 2,520 വർഷം എണ്ണു​മ്പോൾ നാം പൊ. യു. 1914-ൽ എത്തുന്നു. ഈ “നിയമിത കാലങ്ങൾ” അവസാ​നിച്ച വർഷം അതാണ്‌. ഇപ്പോ​ഴും ജീവി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ 1914-ൽ സംഭവി​ച്ചവ ഓർക്കു​ന്നുണ്ട്‌. ആ വർഷത്തിൽ നമ്മുടെ നാളോ​ളം തുടർന്നി​രി​ക്കുന്ന ഭയങ്കര പ്രക്ഷു​ബ്ധ​ത​യു​ടെ ഒരു കാലഘ​ട്ട​ത്തിന്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധം തുടക്കം കുറിച്ചു. അതിന്റെ അർഥം യേശു​ക്രി​സ്‌തു 1914-ൽ ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെൻറി​ന്റെ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി എന്നാണ്‌. രാജ്യം അതിന്റെ ഭരണം തുടങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന​തി​നാൽ അതു “വരാനും” സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യെ ഭൂമി​യിൽനി​ന്നു തുടച്ചു​നീ​ക്കാ​നും നാം പ്രാർഥി​ക്കു​ന്നത്‌ എത്ര കാലോ​ചി​ത​മാണ്‌!—മത്തായി 6:10; ദാനി​യേൽ 2:44.

22. ചിലർ ഏതു ചോദ്യം ചോദി​ച്ചേ​ക്കാം?

22 എന്നിരു​ന്നാ​ലും, ‘ക്രിസ്‌തു തന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ ഭരിക്കാൻ ഇപ്പോൾത്തന്നെ തിരി​ച്ചു​വ​ന്നി​രി​ക്കു​ന്നു​വെ​ങ്കിൽ നാം അവനെ എന്തു​കൊ​ണ്ടു കാണു​ന്നില്ല?’ എന്ന്‌ ഒരുവൻ ചോദി​ച്ചേ​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a ഈ കല്‌പന പൊ. യു. മു. 455-ലാണു കൊടു​ക്ക​പ്പെ​ട്ട​തെ​ന്നു​ള​ള​തി​ന്റെ ചരി​ത്ര​ത്തെ​ളി​വി​നു വാച്ച്‌റ​റവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ ന്യൂ​യോർക്ക്‌, ഇൻക്‌. പ്രസി​ദ്ധീ​ക​രിച്ച ബൈബിൾഗ്രാ​ഹ്യ​സ​ഹാ​യി [ഇംഗ്ലീഷ്‌] എന്ന പുസ്‌ത​ക​ത്തിൽ “അർത്ഥഹ്‌ശ​ഷ്ടാവ്‌” എന്ന വിഷയം കാണുക.

[140, 141 പേജു​ക​ളി​ലെ ചാർട്ട്‌]

പൊ.യു.മു. 607-ൽ ദൈവ​ത്തി​ന്റെ യഹൂദാ​രാ​ജ്യം നിപതി​ച്ചു.

പൊ.യു. 1914-ൽ യേശു​ക്രി​സ്‌തു ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെൻറി​ന്റെ രാജാ​വെന്ന നിലയിൽ ഭരിക്കാൻ തുടങ്ങി

പൊ.യു.മു. 607—പൊ.യു. 1914

പൊ.യു.മു. 607 ഒക്‌ടോ​ബർ—പൊ.യു.മു. 1ഒക്‌ടോബർ = 606 വർഷങ്ങൾ

പൊ.യു.മു. 1 ഒക്‌ടോ​ബർ—പൊ.യു. 1914 ഒക്‌ടോ​ബർ = 1,914 വർഷങ്ങൾ

ജാതികളുടെ ഏഴു കാലങ്ങൾ = 2,520 വർഷങ്ങൾ

[134-ാം പേജിലെ ചിത്രം]

“നീ ഈ കാലത്താ​ണോ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ക്കു​ന്നത്‌?”

[139-ാം പേജിലെ ചിത്രം]

ദാനിയേൽ 4-ാം അധ്യാ​യ​ത്തി​ലെ ഉയരമു​ളള വൃക്ഷം ദിവ്യ​ഭ​ര​ണാ​ധി​പ​ത്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. ഇതു കുറേ​ക്കാ​ല​ത്തേക്കു യഹൂദാ​രാ​ജ്യ​ത്തി​ലൂ​ടെ​യാ​ണു പ്രകടി​ത​മാ​യത്‌

[140, 141 പേജു​ക​ളി​ലെ ചിത്രം]

യഹൂദാരാജ്യം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ വൃക്ഷം വെട്ടി​യി​ട​പ്പെ​ട്ടു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക