വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 132 പേ. 300-പേ. 301 ഖ. 3
  • “ഈ മനുഷ്യൻ ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഈ മനുഷ്യൻ ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു”
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • “തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശുവിന്റെ മാനുഷ ജീവിതത്തിലെ അവസാന ദിവസം
    വീക്ഷാഗോപുരം—1999
  • ദുഃഖത്തിന്റെ വാൾ അവൾ അതിജീവിച്ചു
    2014 വീക്ഷാഗോപുരം
  • “ഞാൻ കർത്താ​വി​നെ കണ്ടു”
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 132 പേ. 300-പേ. 301 ഖ. 3
യേശു സ്‌തംഭത്തിൽ രണ്ടു കുറ്റവാളികൾക്കൊപ്പം കൊല്ലപ്പെട്ട്‌ കഴിഞ്ഞപ്പോൾ ഒരു സൈനിക ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”

അധ്യായം 132

“ഈ മനുഷ്യൻ ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു”

മത്തായി 27:45-56; മർക്കോസ്‌ 15:33-41; ലൂക്കോസ്‌ 23:44-49; യോഹ​ന്നാൻ 19:25-30

  • യേശു ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കു​ന്നു

  • യേശു​വി​ന്റെ മരണസ​മ​യത്ത്‌ അസാധാ​ര​ണ​മായ സംഭവങ്ങൾ നടക്കുന്നു

ഇപ്പോൾ സമയം “ആറാം മണി” നേരം, അതായത്‌ ഏകദേശം 12 മണി. ഒരുതരം അസാധാ​ര​ണ​മായ ഇരുട്ട്‌ ‘ഒൻപതാം മണിവരെ ആ നാട്ടി​ലെ​ങ്ങും പരക്കുന്നു.’ അതായത്‌ ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണിവരെ. (മർക്കോസ്‌ 15:33) ആ ഇരുട്ട്‌ സൂര്യ​ഗ്ര​ഹണം നിമി​ത്തമല്ല. കാരണം സൂര്യ​ഗ്ര​ഹണം സംഭവി​ക്കു​ന്നത്‌ കറുത്ത​വാ​വി​ന്റെ ദിവസ​മാണ്‌. എന്നാൽ പെസഹ ആചരണ​ത്തി​ന്റെ ദിവസ​മായ ഇന്ന്‌ വെളു​ത്ത​വാ​വാണ്‌. സൂര്യ​ഗ്ര​ഹണം സംഭവി​ക്കു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ ഇരുട്ട്‌ ഏതാനും മിനിട്ടു നേര​ത്തേക്കേ ഉണ്ടാകൂ. എന്നാൽ ഈ ഇരുട്ട്‌ കൂടുതൽ സമയം നിൽക്കു​ന്നു. അതു​കൊണ്ട്‌ ഇതിനു പിന്നിൽ ദൈവ​മാ​ണെന്നു വ്യക്തം. ഇതൊക്കെ കണ്ടപ്പോൾ യേശു​വി​നെ കളിയാ​ക്കി​യവർ ഞെട്ടി​പ്പോ​യ്‌ക്കാ​ണും.

ഈ ഇരുട്ടുള്ള സമയത്ത്‌, നാലു സ്‌ത്രീ​കൾ ദണ്ഡനസ്‌തം​ഭ​ത്തിന്‌ അടുത്ത്‌ വരുന്നു. യേശു​വി​ന്റെ അമ്മയും ശലോ​മ​യും മഗ്‌ദ​ല​ക്കാ​രി മറിയ​യും അപ്പോ​സ്‌ത​ല​നായ ചെറിയ യാക്കോ​ബി​ന്റെ അമ്മയായ മറിയ​യും ആയിരു​ന്നു അവർ.

“ദണ്ഡനസ്‌തം​ഭ​ത്തിന്‌ അരികെ” യേശു​വി​ന്റെ അമ്മ കരഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. അടുത്ത്‌ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നു​മുണ്ട്‌. താൻ സ്‌നേ​ഹി​ച്ചും ലാളി​ച്ചും വളർത്തിയ തന്റെ മകൻ ഇപ്പോൾ കഠിന​വേദന അനുഭ​വിച്ച്‌ സ്‌തം​ഭ​ത്തിൽ തൂങ്ങി​ക്കി​ട​ക്കു​ന്നു. ‘ഒരു നീണ്ട വാൾ തുളച്ചു​ക​യ​റി​യ​തു​പോ​ലെ’ ആയിരു​ന്നു മറിയ​യ്‌ക്ക്‌ ആ കാഴ്‌ച. (യോഹ​ന്നാൻ 19:25; ലൂക്കോസ്‌ 2:35) കഠിന​വേ​ദ​ന​യിൽപ്പോ​ലും യേശു തന്റെ അമ്മയെ​പ്പറ്റി ചിന്തി​ക്കു​ന്നു. ബുദ്ധി​മു​ട്ടി​യാ​ണെ​ങ്കി​ലും യോഹ​ന്നാ​നെ ഒന്നു നോക്കി​യിട്ട്‌ യേശു അമ്മയോ​ടാ​യി പറയുന്നു: “സ്‌ത്രീ​യേ, ഇതാ നിങ്ങളു​ടെ മകൻ.” പിന്നെ യോഹ​ന്നാ​നോട്‌, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു.​—യോഹ​ന്നാൻ 19:26, 27.

സാധ്യ​ത​യ​നു​സ​രിച്ച്‌ വിധവ​യാ​യി​രുന്ന അമ്മയെ യേശു ഇപ്പോൾ, താൻ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രുന്ന യോഹ​ന്നാ​നെ ഏൽപ്പി​ക്കു​ന്നു. യേശു​വി​ന്റെ അർധസ​ഹോ​ദ​ര​ന്മാർ, അതായത്‌ മറിയ​യു​ടെ മറ്റ്‌ ആൺമക്കൾ അപ്പോ​ഴും യേശു​വിൽ വിശ്വ​സി​ച്ചി​രു​ന്നില്ല. അതു​കൊണ്ട്‌, തന്റെ അമ്മയുടെ ശാരീ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ വേണ്ട ഏർപ്പാ​ടു​കൾ യേശു ചെയ്‌തു. എത്ര നല്ല മാതൃക!

ഉച്ച കഴിഞ്ഞ്‌ ഏകദേശം മൂന്നു മണിയാ​യ​പ്പോൾ, യേശു “എനിക്കു ദാഹി​ക്കു​ന്നു” എന്നു പറഞ്ഞു. അതിലൂ​ടെ യേശു ഒരു തിരു​വെ​ഴു​ത്തു നിവർത്തി​ക്കു​ക​യാ​യി​രു​ന്നു. (യോഹ​ന്നാൻ 19:28; സങ്കീർത്തനം 22:15) യേശു​വി​ന്റെ വിശ്വ​സ്‌തത അങ്ങേയറ്റം പരി​ശോ​ധി​ക്ക​പ്പെ​ടാൻ പോകു​ക​യാണ്‌. പിതാ​വായ ദൈവം യേശു​വി​ന്റെ മേലുള്ള എല്ലാ സംരക്ഷ​ണ​വും നീക്കി​യി​രി​ക്കു​ന്നു. ഇക്കാര്യം യേശു തിരി​ച്ച​റി​യു​ന്നു. യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളി​ച്ചു​പ​റഞ്ഞു. പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌ ” എന്നാണ്‌ അതിന്റെ അർഥം. അരികെ നിന്നി​രുന്ന ചിലർ തെറ്റി​ദ്ധ​രിച്ച്‌ ഇങ്ങനെ പറയുന്നു: “കണ്ടോ! അവൻ ഏലിയയെ വിളി​ക്കു​ക​യാണ്‌.” ഒരാൾ ഓടി​ച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ സ്‌പോഞ്ച്‌ മുക്കി ഒരു ഈറ്റത്ത​ണ്ടി​ന്മേൽ വെച്ച്‌ യേശു​വി​നു കുടി​ക്കാൻ കൊടു​ക്കു​ന്നു. അപ്പോൾ മറ്റുള്ളവർ “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറയുന്നു.​—മർക്കോസ്‌ 15:34-36.

യേശു ഉറക്കെ കരഞ്ഞു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “എല്ലാം പൂർത്തി​യാ​യി.” (യോഹ​ന്നാൻ 19:30) പിതാവ്‌ ഭൂമി​യി​ലേക്കു തന്നെ എന്തിനു​വേണ്ടി അയച്ചോ അതെല്ലാം യേശു പൂർണ​മാ​യി ചെയ്‌തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഒടുവിൽ ഇതാ യേശു പറയുന്നു: “പിതാവേ, ഞാൻ എന്റെ ജീവൻ തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു.” (ലൂക്കോസ്‌ 23:46) അങ്ങനെ തന്റെ ജീവൻ യഹോവ വീണ്ടും മടക്കി​ത്ത​രു​മെന്ന വിശ്വാ​സ​ത്തോ​ടെ യേശു അത്‌ യഹോ​വയെ ഭരമേൽപ്പി​ക്കു​ന്നു. എന്നിട്ട്‌ തല കുനിച്ച്‌ ജീവൻ വെടി​യു​ന്നു. യേശു​വിന്‌ യഹോ​വ​യി​ലുള്ള ആശ്രയ​ത്വ​ത്തിന്‌ ഒരു കുറവും സംഭവി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു.

യേശു മരിച്ച ആ നിമിഷം ശക്തമായ ഒരു ഭൂചല​ന​മു​ണ്ടാ​യി. അത്‌ പാറക്കൂ​ട്ട​ങ്ങളെ പിളർത്തി. അത്‌ വളരെ ശക്തമാ​യി​രു​ന്ന​തു​കൊണ്ട്‌ യരുശ​ലേ​മിന്‌ പുറത്തു​ണ്ടാ​യി​രുന്ന സ്‌മാ​ര​ക​ക്ക​ല്ല​റകൾ പിളർന്ന്‌ ശവശരീ​രങ്ങൾ തെറിച്ച്‌ പുറത്തു​വീ​ഴു​ന്നു. ഇതു കണ്ട വഴി​പോ​ക്കർ ആ വിവരം “വിശു​ദ്ധ​ന​ഗ​ര​ത്തിൽ” ചെന്ന്‌ അറിയി​ക്കു​ന്നു.​—മത്തായി 12:11; 27:51-53.

കൂടാതെ, യേശു മരിക്കുന്ന ആ സമയത്ത്‌ ദേവാ​ല​യ​ത്തി​ലുള്ള വിശു​ദ്ധ​സ്ഥ​ലത്തെ അതിവി​ശു​ദ്ധ​ത്തിൽനിന്ന്‌ വേർതി​രി​ച്ചി​രുന്ന വലിയ തിരശ്ശീല മുകളിൽനിന്ന്‌ താഴെ​വരെ രണ്ടായി കീറി​പ്പോ​യി. ഞെട്ടി​ക്കുന്ന ഈ സംഭവം തന്റെ പുത്രന്റെ കൊല​യാ​ളി​കൾക്കെ​തി​രെ​യുള്ള ദൈവ​ത്തി​ന്റെ കോപം വെളി​വാ​ക്കു​ന്ന​താ​യി​രു​ന്നു. കൂടാതെ, അതിവി​ശു​ദ്ധ​സ്ഥ​ല​മായ സ്വർഗ​ത്തി​ലേ​ക്കുള്ള വഴി തുറന്നി​രി​ക്കു​ന്നെ​ന്നും ഇത്‌ സൂചി​പ്പി​ച്ചു.​—എബ്രായർ 9:2, 3; 10:19, 20.

ഇതൊക്കെ കണ്ട്‌ അവിടെ നിന്നി​രുന്ന ജനം വല്ലാതെ ഭയപ്പെ​ട്ടു​പോ​യി. വധശിക്ഷ നടപ്പാ​ക്കാൻ ചുമത​ല​പ്പെ​ടു​ത്തി​യി​രുന്ന സൈനി​കോ​ദ്യോ​ഗസ്ഥൻ ഇങ്ങനെ പറയുന്നു: “ഈ മനുഷ്യൻ ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു.” (മർക്കോസ്‌ 15:39) പീലാ​ത്തൊ​സി​ന്റെ മുമ്പാകെ യേശു ദൈവ​പു​ത്ര​നാ​ണോ അല്ലയോ എന്നതി​നെ​ക്കു​റി​ച്ചുള്ള വിചാരണ നടക്കുന്ന സമയത്ത്‌ ഇദ്ദേഹം അവി​ടെ​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ഇപ്പോൾ യേശു നീതി​മാ​നാ​ണെ​ന്നും ദൈവ​പു​ത്ര​നാ​ണെ​ന്നും അദ്ദേഹ​ത്തിന്‌ ബോധ്യം വന്നിരി​ക്കു​ന്നു.

ഈ അസാധാ​ര​ണ​സം​ഭ​വങ്ങൾ കണ്ട മറ്റുള്ളവർ ദുഃഖ​വും ലജ്ജയും കാരണം, “നെഞ്ചത്ത​ടി​ച്ചു​കൊണ്ട്‌ ” വീട്ടി​ലേക്കു തിരി​ച്ചു​പോ​യി. (ലൂക്കോസ്‌ 23:48) കുറച്ച്‌ ദൂരെ​മാ​റി​നിന്ന്‌ സംഭവങ്ങൾ കണ്ടു​കൊ​ണ്ടി​രു​ന്ന​വ​രിൽ യേശു​വി​ന്റെ ശിഷ്യ​രാ​യി​രുന്ന ചില സ്‌ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. അവർ ചില​പ്പോ​ഴൊ​ക്കെ യേശു​വി​നോ​ടൊ​പ്പം സഞ്ചരി​ച്ചി​രു​ന്നു. അന്നു നടന്ന സംഭവ​ബ​ഹു​ല​മായ കാര്യങ്ങൾ അവരെ​യും വല്ലാതെ ഉലയ്‌ക്കു​ന്നു.

“സ്‌തം​ഭ​ത്തി​ലേറ്റ്‌ ”

“അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌ ” എന്നു യേശു​വി​ന്റെ ശത്രുക്കൾ ആക്രോ​ശി​ച്ചു. (യോഹ​ന്നാൻ 19:15) സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “സ്‌തംഭം” എന്ന വാക്കിന്റെ അടിസ്ഥാന ഗ്രീക്ക്‌ പദം സ്റ്റോ​റോസ്‌ എന്നാണ്‌. കുരി​ശി​ന്റെ ചരിത്രം എന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇപ്രകാ​രം പറയുന്നു: “‘കുത്തനെ നിർത്തി​യി​രി​ക്കുന്ന സ്‌തംഭം,’ അതായത്‌ ഉറപ്പുള്ള ഒരു മരത്തൂൺ, എന്നാണ്‌ ഇതിന്റെ അർഥം. ഇതു​പോ​ലു​ള്ളവ മണ്ണിൽ താഴ്‌ത്തി​യു​റ​പ്പി​ച്ചാ​ണു കൃഷി​ക്കാർ വേലി​യും സംരക്ഷ​ക​മ​തി​ലും ഉണ്ടാക്കി​യി​രു​ന്നത്‌. (സ്റ്റോ​റോ​സി​ന്റെ) അർഥം ഇത്രമാ​ത്രം; കൂടു​ത​ലു​മില്ല, കുറവു​മില്ല.”

  • മൂന്നു മണിക്കൂർ നേരത്തെ ഇരുട്ടിന്‌ കാരണം സൂര്യ​ഗ്ര​ഹ​ണമല്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  • പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​ന്റെ എന്തു നല്ല മാതൃ​ക​യാണ്‌ യേശു കാണി​ച്ചത്‌?

  • ഭൂചല​ന​മു​ണ്ടാ​യ​പ്പോൾ എന്തു സംഭവി​ച്ചു, ദേവാ​ല​യ​ത്തി​ന്റെ തിരശ്ശീല മുകളിൽനിന്ന്‌ താഴെ​വരെ രണ്ടായി കീറി​പ്പോ​യത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

  • യേശു​വി​ന്റെ മരണവും ചുറ്റും നടന്ന സംഭവ​ങ്ങ​ളും കണ്ടപ്പോൾ അവിടെ കൂടി​വ​ന്നവർ എങ്ങനെ പ്രതി​ക​രി​ച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക