വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 10/1 പേ. 24-28
  • “യഹോവ എന്റെ ഇടയനാകുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “യഹോവ എന്റെ ഇടയനാകുന്നു”
  • വീക്ഷാഗോപുരം—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ, ഒരു സ്‌നേ​ഹ​വാ​നായ ഇടയൻ
  • യഹോവ തന്റെ ആടുകളെ സംരക്ഷി​ക്കു​ന്നു
  • ശത്രു​ക്ക​ളു​ടെ മദ്ധ്യേ ഒരു സമൃദ്ധ​മായ വിരുന്ന്‌
  • യഹോവ നമ്മുടെ ഇടയൻ
    2005 വീക്ഷാഗോപുരം
  • സങ്കീർത്തനം 23:4—“മരണത്തി​ന്റെ നിഴൽവീണ താഴ്‌വ​ര​യി​ലൂ​ടെ​യാ​ണു ഞാൻ നടക്കു​ന്ന​തെ​ങ്കി​ലും”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • സ്‌നേഹമുളള ഒരു ഇടയൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ആശ്വാസം എവിടെനിന്ന്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 10/1 പേ. 24-28

“യഹോവ എന്റെ ഇടയനാ​കു​ന്നു”

“യഹോവ എന്റെ ഇടയനാ​കു​ന്നു. എനിക്ക്‌ ഒന്നിനും കുറവ്‌ അനുഭ​വ​പ്പെ​ടു​ക​യില്ല.”—സങ്കീർത്തനം 23:1.

1, 2. ദാവീ​ദി​ന്റെ നേട്ടങ്ങ​ളിൽ ചിലത്‌ എന്തൊ​ക്കെ​യാ​യി​രു​ന്നു, അവൻ എത്ര സങ്കീർത്ത​നങ്ങൾ രചിച്ചു?

ഈ രംഗം ഒന്നു സങ്കല്‌പി​ക്കുക: ഫെലി​സ്‌ത്യ​സൈ​ന്യം ഇസ്രാ​യേൽ സൈന്യ​ത്തെ അഭിമു​ഖീ​ക​രി​ച്ചു​നിൽക്കു​ന്നു. ഒരു ഫെലി​സ്‌ത്യ​മ​ല്ല​നായ ഗോല്യാത്ത്‌ വെല്ലു​വി​ളി​ക്കു​ക​യാണ്‌. കവിണ​യും കല്ലുക​ളും മാത്രം ആയുധ​മാ​ക്കി​യി​രി​ക്കുന്ന ഒരു യുവാവ്‌ അയാളെ നേരി​ടാൻ ഓടി​യ​ടു​ക്കു​ന്നു. നല്ല ഉന്നംപി​ടി​ച്ചെ​റിഞ്ഞ ഒരു കല്ല്‌ മല്ലന്റെ തലയോ​ട്ടി ഭേദിച്ച്‌ അവനെ കൊല്ലു​ന്നു. ഈ യുവാവ്‌ ആരായി​രു​ന്നു? ദാവീദ്‌, യഹോ​വ​യാം ദൈവ​ത്തി​ന്റെ സഹായ​ത്തോ​ടെ ഈ ഗംഭീ​ര​വി​ജയം നേടിയ ഒരു ഇടയൻ.—1 ശമുവേൽ, അദ്ധ്യായം 17.

2 കാല​ക്ര​മ​ത്തിൽ ഈ യുവാവ്‌ ഇസ്രാ​യേ​ലി​ലെ രാജാ​വാ​യി​ത്തീർന്നു, 40 വർഷം ഭരിച്ചു. അവൻ വിദഗ്‌ദ്ധ​നായ ഒരു വീണവാ​യ​ന​ക്കാ​ര​നാ​യി​രു​ന്നു, അവൻ ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ വളരെ​യ​ധി​കം കാവ്യം രചിക്കു​ക​യും ചെയ്‌തു. ദാവീദ്‌ മനോ​ഹ​ര​ങ്ങ​ളായ 70ൽപരം സങ്കീർത്ത​ന​ങ്ങ​ളും എഴുതി. അവ യഹോ​വ​യു​ടെ ഇന്നത്തെ ജനത്തിന്‌ വളരെ​യ​ധി​കം പ്രോൽസാ​ഹ​ന​ത്തി​ന്റെ​യും മാർഗ്ഗ​ദർശ​ന​ത്തി​ന്റെ​യും ഉറവാണ്‌. ഇവയിൽ ഏററം നന്നായി അറിയ​പ്പെ​ടു​ന്നത്‌ 23-ാം സങ്കീർത്ത​ന​മാണ്‌. നാം ഈ സങ്കീർത്ത​ന​ത്തി​ന്റെ വാക്യം​പ്ര​തി​യുള്ള ഒരു പഠനം നടത്തു​മ്പോൾ എന്തു​കൊണ്ട്‌ നിങ്ങളു​ടെ ബൈബിൾ തുറന്ന്‌ നോക്കി​ക്കൂ​ടാ?

യഹോവ, ഒരു സ്‌നേ​ഹ​വാ​നായ ഇടയൻ

3. (എ) ഏതു സന്ദർഭ​ങ്ങ​ളിൽ ദാവീദ്‌ തന്റെ ആടുകളെ സംരക്ഷി​ക്കാൻ തന്റെ ജീവനെ അപകട​പ്പെ​ടു​ത്തി? (ബി) യഹോവ ഏതർത്ഥ​ത്തി​ലാണ്‌ നമ്മുടെ ഇടയനാ​യി​രി​ക്കു​ന്നത്‌?

3 “യഹോവ എന്റെ ഇടയനാ​കു​ന്നു”. (സങ്കീർത്തനം 23:1) പരിച​യ​സ​മ്പ​ന്ന​നായ ഒരു ഇടയനെന്ന നിലയിൽ ആടുകളെ നടത്താ​നും തീററാ​നും സംരക്ഷി​ക്കാ​നും ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവൻ ഒരു സന്ദർഭ​ത്തിൽ ഒരു സിംഹ​ത്തിൽനി​ന്നും മറെറാ​ര​വ​സ​ര​ത്തിൽ ഒരു കരടി​യിൽനി​ന്നും തന്റെ ആടുകളെ സധൈ​ര്യം രക്ഷിച്ചു. (1 ശമുവേൽ 17:34-36) ദാവീ​ദി​ന്റെ ആടുകൾ അവയുടെ ഇടയനെ സമ്പൂർണ്ണ​മാ​യി ആശ്രയി​ച്ചു. എന്നാൽ യഹോ​വ​യോ​ടുള്ള ബന്ധത്തിൽ അവൻതന്നെ ഒരു ആടായി​രു​ന്നു. ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ പരിപാ​ല​ന​ത്തിൽ ദാവീ​ദിന്‌ സുരക്ഷി​ത​ത്വം തോന്നി​യ​തു​കൊണ്ട്‌ അവന്‌ “യഹോവ എന്റെ ഇടയനാ​കു​ന്നു”വെന്ന്‌ പറയാൻ കഴിഞ്ഞു. വലിയ ഇടയനായ യഹോ​വ​യാം ദൈവ​ത്തി​ന്റെ കീഴിൽ നിങ്ങൾക്ക്‌ ഈ സുരക്ഷി​ത​ത്വ​ബോ​ധം അനുഭ​വ​പ്പെ​ടു​ന്നു​ണ്ടോ? അവൻ തീർച്ച​യാ​യും തന്റെ ആടുതു​ല്യ​രായ ആരാധ​കരെ ഇന്ന്‌ നടത്തു​ക​യും തീററു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. തന്നെയു​മല്ല, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളി​ലെ നിയമിത മൂപ്പൻമാർ എന്ന നിലയിൽ വിശ്വ​സ്‌ത​രും സ്‌നേ​ഹ​മു​ള്ള​വ​രു​മായ ഉപ ഇടയൻമാർ തീക്ഷ്‌ണ​ത​യോ​ടെ ആടുകളെ പരിപാ​ലി​ക്കു​ന്നു.—1 പത്രോസ്‌ 5:1-4.

4. ഇന്നത്തെ നമ്മുടെ സാഹച​ര്യം മരുഭൂ​മി​യി​ലെ ഇസ്രാ​യേ​ല്യ​രു​ടേ​തി​നോ​ടു സമാന​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

4 “എനിക്ക്‌ യാതൊ​ന്നി​നും കുറവ്‌ അനുഭ​വ​പ്പെ​ടു​ക​യില്ല.” ഈ പ്രസ്‌താ​വ​ന​യെ​ക്കു​റിച്ച്‌ ശ്രദ്ധാ​പൂർവം ചിന്തി​ക്കുക. യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ പരിപാ​ലനം നിമിത്തം നിങ്ങൾക്ക്‌ പ്രശാ​ന്ത​ത​യു​ടെ​യും ആത്മ​ധൈ​ര്യ​ത്തി​ന്റെ​യും ഒരു അനുഭൂ​തി ഉണ്ടാകു​ന്നി​ല്ലേ? ഇസ്രാ​യേ​ല്യർ 40 വർഷം മരുഭൂ​മി​യിൽ അലഞ്ഞു​ന​ട​ന്ന​പ്പോൾ അവർക്ക്‌ എന്ത്‌ സംഭവി​ച്ചു​വെന്ന്‌ നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? എന്തിന്‌, ദൈവം അവരുടെ അടിസ്ഥാന ആവശ്യ​ങ്ങൾക്കെ​ല്ലാം വേണ്ടി കരുതി! ഇന്നും അങ്ങനെ​ത​ന്നെ​യാണ്‌. യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാർക്ക്‌ ഒന്നിനും കുറവില്ല. അനേകർക്ക്‌ ദാവീ​ദി​ന്റെ ഈ നിശ്വ​സ്‌ത​വാ​ക്കു​കൾ പ്രതി​ദ്ധ്വ​നി​പ്പി​ക്കാൻ കഴിയും: “ഞാൻ ഒരു യുവാ​വാ​യി​രു​ന്നു, ഞാൻ വൃദ്ധനു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു, എന്നാലും നീതി​മാ​നായ ആര​തന്നെ പൂർണ്ണ​മാ​യി ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യോ അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​താ​യോ ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) ഇന്ന്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” മുഖേന ധാരാളം ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യ​പ്പെ​ടു​ന്നുണ്ട്‌. (മത്തായി 4:4; 24:45-47) വാരത്തി​ലെ പല മീററിം​ഗു​കൾക്കു പുറമേ നമുക്ക്‌ ബൈബി​ളും വീക്ഷാ​ഗോ​പു​രം, ഉണരുക! എന്നീ മാസി​ക​ക​ളും മററ​നേകം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല നിരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ പോലും ആത്മീയാ​ഹാ​രം ക്രമമാ​യി ലഭിക്കു​ന്നുണ്ട്‌. യഹോ​വ​യു​ടെ ആടുകൾക്ക്‌ യാതൊ​ന്നി​നും കുറവില്ല!

5. യഹോ​വ​യു​ടെ ആടുകൾ ഇന്ന്‌ സമാധാ​ന​വും സ്വസ്ഥത​യു​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

5 “പുല്ലു​നി​റഞ്ഞ മേച്ചൽസ്ഥ​ല​ങ്ങ​ളിൽ അവൻ എന്നെ കിടത്തു​ന്നു.” (സങ്കീർത്തനം 23:2) പുരാതന ഇസ്രാ​യേ​ലി​ലെ അനേകം നഗരങ്ങൾക്കു ചുററും പുല്ലു​നി​റഞ്ഞ വലിയ മേച്ചൽസ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്‌നേ​ഹ​മുള്ള അന്നത്തെ ഒരു ഇടയൻ തന്റെ ആടുകളെ സുരക്ഷി​ത​മായ നല്ല മേച്ചൽസ്ഥ​ല​ങ്ങ​ളി​ലേക്ക്‌ നടത്തി​യ​തു​പോ​ലെ യഹോവ ഇന്ന്‌ തന്റെ ആടുകളെ പരിപാ​ലി​ക്കു​ന്നു. “നാം അവന്റെ മേച്ചിൽസ്ഥ​ലത്തെ ആളുക​ളാ​കു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പറയുന്നു. (സങ്കീർത്തനം 79:13; 95:7) അക്ഷരീയ ആടുകൾക്ക്‌ തൃപ്‌തി​യാ​കു​മ്പോ​ഴും പകലിലെ ചൂടിൽ വിശ്ര​മി​ക്കാൻ കഴിയു​മ്പോ​ഴും അവക്ക്‌ സുഖം തോന്നു​ന്നു. ഇന്നത്തെ യഹോ​വ​യു​ടെ ആടുകൾക്ക്‌ പക്വത​യുള്ള ഇടയൻമാ​രിൽ—സഭകളി​ലെ​യും സർക്കി​ട്ടി​ലെ​യും പരിശീ​ലിത മേൽവി​ചാ​ര​കൻമാ​രിൽ—വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ അവ ഇന്ന്‌ സമാധാ​ന​വും സ്വസ്ഥത​യു​മു​ള്ള​വ​യാണ്‌. തത്‌ഫ​ല​മാ​യി, ആത്മീയ ആട്ടിൻകൂ​ട്ടം വർദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മഹാബാ​ബി​ലോ​നി​ലെ കള്ളയി​ട​യൻമാ​രിൽനിന്ന്‌ മോശ​മായ പെരു​മാ​ററം ലഭിച്ചി​രുന്ന അനേകർ ഇപ്പോൾ യഹോ​വ​യു​ടെ ആടുകൾ എന്ന നിലയിൽ വളരെ സന്തുഷ്‌ട​രും സംതൃ​പ്‌ത​രു​മാണ്‌.

6. യഹോവ നമ്മെ ‘നല്ല വെള്ളമുള്ള വിശ്ര​മ​സ്ഥ​ല​ങ്ങൾക്ക​രി​കെ നടത്തുന്ന’തെങ്ങനെ?

6 “നല്ല വെള്ളമുള്ള വിശ്ര​മ​സ്ഥ​ല​ങ്ങൾക്ക​രി​കെ അവൻ എന്നെ നടത്തുന്നു.” ഇസ്രാ​യേ​ലിൽ ഒരു ഇടയൻ തന്റെ ആട്ടിൻകൂ​ട്ടത്തെ വെള്ളത്തി​നു​വേണ്ടി ഒരു കുളത്തി​ങ്ക​ലേ​ക്കോ ഒരു അരുവി​യി​ങ്ക​ലേ​ക്കോ നയി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ വരണ്ട കാലത്ത്‌ മിക്ക​പ്പോ​ഴും വെള്ളം കണ്ടെത്തുക പ്രയാ​സ​മാ​യി​രു​ന്നു. ഇന്ന്‌, യഹോവ അത്യന്തം സമൃദ്ധ​മാ​യി സത്യത്തി​ന്റെ വെള്ളം പ്രദാ​നം​ചെ​യ്‌തു​കൊണ്ട്‌ ‘നമ്മെ നല്ല വെള്ളമുള്ള വിശ്ര​മ​സ്ഥ​ല​ങ്ങ​ളി​ലേക്ക്‌ നടത്തുന്നു.’ (യെഹെ​സ്‌ക്കേൽ 34:13, 14 താരത​മ്യ​പ്പെ​ടു​ത്തുക.) പ്രവാ​ച​ക​നായ യെശയ്യാവ്‌ ഈ ഗംഭീ​ര​ക്ഷണം നൽകുന്നു: “അല്ലയോ, ദാഹി​ക്കു​ന്ന​വ​രായ സകലരു​മേ! വെള്ളത്തി​ങ്ക​ലേക്കു വരുക.” (യെശയ്യാവ്‌ 55:1) ഈ ആത്മീയ വെള്ളങ്ങൾ ഉൾക്കൊ​ള്ളു​ന്ന​തി​നാൽ ആടുകൾ “ദൈവത്തെ അറിയാ​ത്ത​വ​രും സുവാർത്ത അനുസ​രി​ക്കാ​ത്ത​വരു”മായവ​രു​ടെ​മേൽ വരാനി​രി​ക്കുന്ന അഗ്നിമ​യ​മായ ന്യായ​വി​ധി​ക​ളിൽ നിന്നുള്ള സംരക്ഷണം നേടുന്നു.—2 തെസ്സ​ലോ​നീ​ക്യർ 1:8; വെളി​പ്പാട്‌ 7:16, 17.

7. യഹോ​വ​യിൽനി​ന്നുള്ള ആത്മീയ നവോൻമേഷം വിശേ​ഷാൽ സഹായ​ക​മാ​യി​രി​ക്കു​ന്ന​തെ​പ്പോൾ, ഓർമ്മ​യി​ലുള്ള ബൈബിൾവാ​ക്യ​ങ്ങൾ ഏതു സാഹച​ര്യ​ങ്ങ​ളിൽ അത്യന്തം പ്രയോ​ജ​ന​ക​ര​മെന്നു തെളി​യാം?

7 “എന്റെ ദേഹിക്ക്‌ അവൻ നവോൻമേഷം പകരുന്നു.” (സങ്കീർത്തനം 23:3) നാം ക്ഷീണി​ത​രോ ക്ലേശി​ത​രോ നിരുൽസാ​ഹി​ത​രോ ആയിരി​ക്കു​നോൾ, അല്ലെങ്കിൽ ഗുരു​ത​ര​മായ എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ യഹോവ തന്റെ വചനത്താൽ നമുക്ക്‌ നവോൻമേഷം പകരുന്നു. അതു​കൊണ്ട്‌ ദിവസ​വും ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ന്നത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ നല്ലതാണ്‌. നിങ്ങൾ ഇതു ചെയ്യു​ന്നു​ണ്ടോ? ചിലർ പുറപ്പാട്‌ 34:6, 7 അല്ലെങ്കിൽ സദൃശ​വാ​ക്യം 3:5, 6 എന്നിങ്ങ​നെ​യുള്ള ചില വാക്യങ്ങൾ ഓർമ്മ​യിൽ വെക്കു​ന്നത്‌ സഹായ​ക​മെന്ന്‌ കണ്ടെത്തു​ന്നു. ഇത്‌ പ്രയോ​ജ​നക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ശരി, ഒരു പ്രതി​സന്ധി ഉണ്ടാകു​ക​യും നിങ്ങൾക്ക്‌ ബൈബിൾ കൈവ​ശ​മി​ല്ലാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ആശ്വാ​സ​പ്ര​ദ​മായ തിരു​വെ​ഴു​ത്തു​ചി​ന്ത​കൾക്ക്‌ നിങ്ങളെ ഉടൻതന്നെ ശക്തി​പ്പെ​ടു​ത്താൻ കഴിയും. നീതി​നി​ഷ്‌ഠ​മായ തത്വങ്ങൾക്കു​വേണ്ടി ഉറച്ചു​നി​ന്ന​തു​നി​മി​ത്തം ജയിലു​ക​ളി​ലോ തടങ്കൽപാ​ള​യ​ങ്ങ​ളി​ലോ ശിക്ഷാ​വി​ധി അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന അനേകം സഹോ​ദ​രൻമാർ മനഃപാ​ഠ​മാ​ക്കി​യി​രുന്ന തിരു​വെ​ഴു​ത്തു​കൾ ഓർമ്മി​ച്ച​തു​കൊണ്ട്‌ വളരെ​യ​ധി​കം ആശ്വസി​പ്പി​ക്ക​പ്പെ​ടു​ക​യും ബലിഷ്‌ഠ​രാ​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അതെ, ദൈവ​വ​ച​ന​ത്തിന്‌ “ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നും” “കണ്ണുകളെ പ്രകാ​ശി​പ്പി​ക്കാ​നും” കഴിയും!—സങ്കീർത്തനം 19:7-10.

8. “നീതി​യു​ടെ പാതകൾ” പിന്തു​ട​രു​ന്നത്‌ എളുപ്പ​മാ​ണോ, എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ എന്തി​ലേക്കു നയിക്കു​ന്നു?

8 “അവൻ എന്നെ നീതി​യു​ടെ പാതക​ളിൽ നയിക്കു​ന്നു.” നീതി​പാ​തകൾ പിന്തു​ട​രുക പ്രയാ​സ​മാണ്‌, എന്നാൽ അവ ജീവനി​ലേക്കു നയിക്കു​ന്നു. യേശു പറഞ്ഞതു​പോ​ലെ, “ജീവനി​ലേക്കു നയിക്കുന്ന പടിവാ​തിൽ ഇടുങ്ങി​യ​തും പാത ഞെരു​ക്ക​മു​ള്ള​തു​മാ​കു​ന്നു.” (മത്തായി 7:14) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ലുസ്‌ത്ര​യി​ലും ഇക്കോ​ന്യ​യി​ലും അന്ത്യോ​ക്യ​യി​ലു​മു​ണ്ടാ​യി​രുന്ന ശിഷ്യൻമാ​രോട്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ഒരു ബന്ധപ്പെട്ട ആശയം പ്രകാ​ശി​പ്പി​ച്ചു: “നാം അനേകം കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കേ​ണ്ട​താണ്‌.” താൻ എന്തി​നെ​ക്കു​റി​ച്ചാണ്‌ സംസാ​രി​ക്കു​ന്ന​തെന്ന്‌ പൗലോ​സിന്‌ തീർച്ച​യാ​യും അറിയാ​മാ​യി​രു​ന്നു. അതിന്‌ അല്‌പ​കാ​ലം​മുമ്പ്‌ അവൻ ലുസ്‌ത്ര​യിൽവെച്ച്‌ കല്ലെറി​യ​പ്പെ​ടു​ക​യും മരി​ച്ചെ​ന്നു​വി​ചാ​രിച്ച്‌ ഉപേക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു!—പ്രവൃ​ത്തി​കൾ 14:19-22.

9. (എ) ദൈവം ‘നമ്മെ നീതി​പാ​ത​ക​ളിൽ നടത്തുന്ന’തെങ്ങനെ? (ബി) ഏതു വിധത്തിൽ സങ്കീർത്തനം 19:14 സഹായ​ക​മാ​യി​രി​ക്കാൻ കഴിയും? (സി) അവിഹിത ലൈം​ഗി​ക​ത​യു​ടെ കെണി​കളെ ഒഴിവാ​ക്കാൻ ഏതു തിരു​വെ​ഴു​ത്തു​കൾക്ക്‌ നമ്മെ സഹായി​ക്കാൻ കഴിയും?

9 യഹോവ തന്റെ വചനത്താ​ലും സ്ഥാപന​ത്താ​ലും നമ്മെ നയിച്ചു​കൊണ്ട്‌ നമ്മെ നീതി​പാ​ത​ക​ളിൽ നടത്തുന്നു. എന്നാൽ മിക്കവ​രും “നാശത്തി​ലേക്കു നയിക്കുന്ന” വീതി​യും വിശാ​ല​ത​യു​മുള്ള പാതയാണ്‌ പിന്തു​ട​രു​ന്നത്‌. (മത്തായി 7:13) പ്രബല​പ്പെ​ട്ടി​രി​ക്കുന്ന ലൈം​ഗി​കാ​ശു​ദ്ധി​യും സത്വരം പരക്കുന്ന എയിഡ്‌സ്‌ബാ​ധ​യും ക്രിസ്‌ത്യാ​നി​കൾ ചീത്ത സഹവാ​സ​ങ്ങളെ ഒഴിവാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തിന്‌ അടിവ​ര​യി​ടു​ന്നു. (1 കൊരി​ന്ത്യർ 15:33) നമ്മുടെ ചിന്തകൾതന്നെ അശുദ്ധ​സ​ര​ണി​ക​ളി​ലേക്കു വഴുതി​പ്പോ​കാ​തെ തടയാ​നും നാം ശ്രദ്ധി​ക്കണം. (സങ്കീർത്തനം 19:14) ആ ലക്ഷ്യത്തിൽ ലൈം​ഗി​ക​തയെ സംബന്ധി​ച്ചും ദുർമ്മാർഗ്ഗ​ത്തി​ന്റെ കെണി​കളെ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നതു സംബന്ധി​ച്ചും ദൈവ​വ​ചനം നൽകുന്ന നല്ല ബുദ്ധി​യു​പ​ദേശം നമുക്ക്‌ എപ്പോ​ഴും ബാധക​മാ​ക്കാം.—1 കൊരി​ന്ത്യർ 7:2-5; എഫേസ്യർ 5:5; 1 തെസ്സ​ലോ​നീ​ക്യർ 4:3-8.

10. (എ) യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ദിവ്യ​നാ​മം സംബന്ധിച്ച്‌ എന്ത്‌ ഉത്തരവാ​ദി​ത്ത​മുണ്ട്‌? (ബി) ലോക​ജ​നങ്ങൾ മിക്ക​പ്പോ​ഴും നമ്മെ വിമർശി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (സി) ഏതു സാഹച​ര്യ​ങ്ങ​ളിൽ യഹോവ നമ്മെ സഹായി​ക്കും?

10 “അവന്റെ നാമത്തി​നു​വേണ്ടി.” യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ദൈവ​നാ​മത്തെ മഹത്വ​പ്പെ​ടു​ത്താ​നും അതിൻമേൽ നിന്ദ വരുത്താ​തി​രി​ക്കാ​നു​മുള്ള ഭാരിച്ച ഉത്തരവാ​ദി​ത്ത​മുണ്ട്‌. (മത്തായി 6:9; പുറപ്പാട്‌ 6:3; യെഹെ​സ്‌ക്കേൽ 38:23) അനേകം ലോക​ജ​നങ്ങൾ യഹോ​വ​യു​ടെ ജനത്തെ കുററ​പ്പെ​ടു​ത്താൻ തിടു​ക്കം​കൂ​ട്ടാ​റുണ്ട്‌. ഇത്‌ നിഷ്‌പക്ഷത, രക്തത്തിന്റെ പവിത്രത മുതലായ ബൈബിൾ തത്വങ്ങൾ സംബന്ധിച്ച നമ്മുടെ നിലപാട്‌ നിമി​ത്ത​മാ​ണെ​ങ്കിൽ നമ്മുടെ മനസ്സാക്ഷി ശുദ്ധമാണ്‌. എന്നാൽ ഇത്‌ സംഭവി​ക്കു​ന്നത്‌ നമ്മുടെ ദുഷ്‌പ്ര​വൃ​ത്തി​നി​മി​ത്ത​മാ​ണെ​ങ്കിൽ നാം ദൈവത്തെ അപമാ​നി​ക്കു​ക​യാ​യി​രി​ക്കും. (യെശയ്യാവ്‌ 2:4; പ്രവൃ​ത്തി​കൾ 15:28, 29; 1 പത്രോസ്‌ 4:15, 16) അതു​കൊണ്ട്‌ നമുക്ക്‌ തിൻമയെ വെറു​ക്കാം. (സങ്കീർത്തനം 97:10) നാം പീഡന​ത്തിന്‌ വിധേ​യ​രാ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ യഹോവ തന്റെ നാമത്തി​നു​വേണ്ടി എല്ലായ്‌പ്പോ​ഴും നമ്മെ സഹായി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യും.

യഹോവ തന്റെ ആടുകളെ സംരക്ഷി​ക്കു​ന്നു

11. “കൂരി​രു​ട്ടുള്ള താഴ്‌വര” എന്നതി​നാൽ അർത്ഥമാ​ക്ക​പ്പെ​ടു​ന്ന​തെന്ത്‌, ഇത്‌ യേശു​വി​നെ​സം​ബ​ന്ധിച്ച്‌ നമ്മെ എന്ത്‌ അനുസ്‌മ​രി​പ്പി​ച്ചേ​ക്കാം?

11 “ഞാൻ കൂരി​രു​ട്ടുള്ള താഴ്‌വ​ര​യി​ലൂ​ടെ നടക്കു​ന്നു​വെ​ങ്കി​ലും ഞാൻ യാതൊ​രു ദോഷ​ത്തെ​യും ഭയപ്പെ​ടു​ന്നില്ല.” (സങ്കീർത്തനം 23:4) ഐസക്ക്‌ ലീസറി​ന്റെ വിവർത്തനം ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “മരണനി​ഴ​ലി​ന്റെ താഴ്‌വ​ര​യി​ലൂ​ടെ ഞാൻ നടക്കു​ന്നു​വെ​ങ്കി​ലും ഞാൻ തിൻമയെ ഭയപ്പെ​ടു​ക​യില്ല.” ഇത്‌ ചാവു​ക​ട​ലി​ന്റെ പടിഞ്ഞാ​റു​വ​ശ​ത്തുള്ള യഹൂദാ​പർവ​ത​ങ്ങ​ളിൽനിന്ന്‌ കീഴോ​ട്ടുള്ള അഗാധ​മായ ഗർത്തങ്ങളെ, അഥവാ താഴ്‌വ​ര​കളെ മനസ്സി​ലേക്കു വരുത്തി​യേ​ക്കാം. ഇരപി​ടി​യൻമൃ​ഗങ്ങൾ നിഴലു​ക​ളിൽ പതിയി​രി​ക്കുന്ന ഒരു താഴ്‌വര അഥവാ മലയി​ടുക്ക്‌ ആടുകൾക്ക്‌ അപകട​ക​ര​മായ ഒരു സ്ഥലമാണ്‌. ദാവീദ്‌ തന്റെ ജീവി​ത​ത്തിൽ അപകട​ക​ര​ങ്ങ​ളായ അനേകം താഴ്‌വ​ര​ക​ളി​ലൂ​ടെ കടന്നു​പോ​യി, മരണം അവന്റെ മുഖത്തു തുറി​ച്ചു​നോ​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ദൈവം അവനെ നയിച്ചി​രു​ന്ന​തി​നാൽ അവന്‌ ആത്മ​ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നു, അവൻ അനിയ​ന്ത്രി​ത​മായ ഭയത്തിന്‌ വഴങ്ങി​യില്ല. നമുക്ക്‌ യഹോ​വ​യിൽ അത്തരം ധൈര്യ​മു​ണ്ടാ​യി​രി​ക്കണം. “കൂരി​രു​ട്ടി”നെയുള്ള ഈ പരാമർശം യെശയ്യാ​വി​ന്റെ പ്രവച​ന​ത്തെ​യും നമ്മെ അനുസ്‌മ​രി​പ്പി​ച്ചേ​ക്കാം: “കൂരി​രു​ട്ടിൻ ദേശത്തു വസിക്കു​ന്നവർ, അവരു​ടെ​മേൽ വെളി​ച്ചം​തന്നെ പ്രകാ​ശി​ച്ചി​രി​ക്കു​ന്നു.” മത്തായി ഈ പ്രവച​നത്തെ പരാമർശി​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​നു ബാധക​മാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയ ഒരു വെളിച്ചം കണ്ടു, മരണനി​ഴൽപ്ര​ദേ​ശത്ത്‌ ഇരിക്കു​ന്ന​വ​രേ​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ വെളിച്ചം അവരു​ടെ​മേൽ ഉദിച്ചു.” എങ്ങനെ? യേശു നടത്തിയ വലിയ പ്രസം​ഗ​പ്ര​സ്ഥാ​ന​ത്താൽ.—യെശയ്യാവ്‌ 9:2; മത്തായി 4:13-16.

12. (എ) യഹോ​വ​യു​ടെ ദാസൻമാർ അനേകം രാജ്യ​ങ്ങ​ളിൽ പീഡന​ത്തോട്‌ പൊരു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ? (ബി) പീഡി​പ്പി​ക്ക​പ്പെട്ട ആദിമ​ക്രി​സ്‌ത്യാ​നി​കളെ പത്രോസ്‌ എങ്ങനെ പ്രോൽസാ​ഹി​പ്പി​ച്ചു?

12 ‘ദാവീദ്‌ യാതൊ​രു ദോഷ​ത്തെ​യും ഭയപ്പെ​ട്ടില്ല.’ യഹോ​വ​യു​ടെ ദാസൻമാ​രെ​ക്കു​റിച്ച്‌ ഇന്ന്‌ അതുതന്നെ സത്യമാണ്‌, അവർ സാത്താ​നാൽ ഭരിക്ക​പ്പെ​ടുന്ന ഈ ദുഷ്ട​ലോ​ക​ത്തിൽ ജനസമ്മ​തി​യു​ള്ള​വ​ര​ല്ലെ​ങ്കി​ലും. (1 യോഹ​ന്നാൻ 5:19) അനേകർ അവരെ യഥാർത്ഥ​മാ​യി വെറു​ക്കു​ന്നു, ചില രാജ്യ​ങ്ങ​ളിൽ അവർ കഠിന​മാ​യി പീഡി​പ്പി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഈ രാജ്യ​ങ്ങ​ളിൽ അവർ രാജ്യ​ത്തി​ന്റെ ഈ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ തുടരു​ന്നു, അവർ സാധാരണ ചെയ്യു​ന്ന​തു​പോ​ലെ അത്ര പരസ്യ​മാ​യി​ട്ട​ല്ലെ​ങ്കി​ലും. യഹോവ തങ്ങളോ​ടു​കൂ​ടെ​യു​ണ്ടെ​ന്നും തങ്ങളെ സംരക്ഷി​ക്കു​മെ​ന്നും അവർക്ക​റി​യാം. (സങ്കീർത്തനം 27:1) രാജ്യ​വേല ഒളിവിൽ നിർവ​ഹി​ക്കേ​ണ്ടി​യി​രി​ക്കുന്ന അനേകം രാജ്യ​ങ്ങ​ളിൽ നല്ല അഭിവൃ​ദ്ധി​യുണ്ട്‌. അങ്ങനെ​യുള്ള രാജ്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ പ്രതി​ദ്ധ്വ​നി​പ്പി​ക്കു​ന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ ഭയപ്പെ​ടു​ക​യില്ല. ഭൗമിക മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6) ഈ സാക്ഷികൾ, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഈ പ്രോൽസാ​ഹ​ക​വാ​ക്കു​ക​ളെ​ഴു​തിയ ആദിമ​ക്രി​സ്‌ത്യാ​നി​ക​ളു​ടേ​തു​പോ​ലെ​യുള്ള ഒരു സ്ഥാനത്താണ്‌: “നീതി​ക്കു​വേണ്ടി നിങ്ങൾ കഷ്ടപ്പെ​ട​ണ​മെ​ങ്കിൽപോ​ലും, നിങ്ങൾ സന്തുഷ്ട​രാണ്‌. എന്നിരു​ന്നാ​ലും, അവരുടെ ഭയവി​ഷ​യത്തെ നിങ്ങൾ ഭയപ്പെ​ട​രുത്‌, പ്രക്ഷു​ബ്ധ​രാ​ക​യു​മ​രുത്‌.”—1 പത്രോസ്‌ 3:14.

13. (എ) സങ്കീർത്തനം 23:4-ൽ എന്ത്‌ രസാവ​ഹ​മായ മാററം സംഭവി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) ക്രിസ്‌ത്യാ​നി​കൾക്ക്‌ തങ്ങളുടെ ഭയങ്ങളെ എങ്ങനെ തരണം​ചെ​യ്യാം?

13 “എന്തെന്നാൽ നീ എന്നോ​ടു​കൂ​ടെ​യുണ്ട്‌.” ഈ പദപ്ര​യോ​ഗ​ത്തിൽ വളരെ രസകര​മായ ഒരു ഘടകം ദയവായി ശ്രദ്ധി​ക്കുക. നിശ്വസ്‌ത സങ്കീർത്ത​ന​ക്കാ​രൻ ഉത്തമപു​രു​ഷ​നിൽനിന്ന്‌ മദ്ധ്യമ​പു​രു​ഷ​നി​ലേക്കു മാറി​യി​രി​ക്കു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ “അവൻ” എന്ന്‌ പറയു​ന്ന​തി​നു പകരം ദാവീദ്‌ ഇപ്പോൾ “നീ” എന്ന സർവനാ​മം ഉപയോ​ഗി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ കൂടുതൽ അടുപ്പ​മു​ള്ള​താണ്‌. അപകടം നമ്മെ നമ്മുടെ സ്‌നേ​ഹ​വാ​നായ പിതാ​വായ യഹോ​വ​യോട്‌ കൂടുതൽ അടുപ്പി​ക്കു​ന്നു. അപ്പോൾ നാം അവനോട്‌ കൂടുതൽ അടുത്ത ഒരു ബന്ധം അനുഭ​വി​ക്കു​ന്നു. പ്രാർത്ഥ​ന​യാ​ലും അഭ്യർത്ഥ​ന​യാ​ലും നമുക്ക്‌ സംരക്ഷ​ണ​ത്തി​നു​വേണ്ടി അവനെ വിളി​ച്ച​പേ​ക്ഷി​ക്കാൻ കഴിയും, അങ്ങനെ നമ്മുടെ ഭയങ്ങളെ തരണം​ചെ​യ്യാൻ കഴിയും.—സെഫന്യാവ്‌ 3:12 താരത​മ്യ​പ്പെ​ടു​ത്തുക.

14. (എ) ദാവീ​ദി​ന്റെ കാലത്ത്‌ ഇടയൻമാർക്ക്‌ ഏത്‌ ഉപകര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, അവർ അവ എങ്ങനെ ഉപയോ​ഗി​ച്ചു? (ബി) ഇന്ന്‌ ക്രിസ്‌തീയ ഇടയൻമാർ ആട്ടിൻകൂ​ട്ടത്തെ സംരക്ഷി​ക്കു​ന്ന​തെ​ങ്ങനെ?

14 “നിന്റെ വടിയും നിന്റെ കോലു​മാണ്‌ എന്നെ ആശ്വസി​പ്പി​ക്കുന്ന വസ്‌തു​ക്കൾ.” “വടി” എന്ന്‌ വിവർത്ത​നം​ചെ​യ്‌തി​രി​ക്കുന്ന എബ്രാ​യ​പ​ദ​മായ ഷെവെ​റ​റന്‌ ഒരു ഇടയന്റെ വളഞ്ഞ അഗ്ര​ത്തോ​ടു​കൂ​ടിയ വടിയെ അർത്ഥമാ​ക്കാൻ കഴിയും. വടിയും കോലും സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യും അധികാ​രത്തെ പ്രതി​നി​ധാ​നം​ചെ​യ്യാ​നോ സൂചി​പ്പി​ക്കാ​നോ​വേ​ണ്ടി​യും ഉപയോ​ഗി​ക്കാൻ കഴിയും. തീർച്ച​യാ​യും ഈ ഉപകര​ണങ്ങൾ ചെന്നാ​യും പാമ്പു​ക​ളും പോ​ലെ​യുള്ള ഇരപി​ടി​യൻമാ​രെ അടി​ച്ചോ​ടി​ക്കാൻ വളരെ ഉപയോ​ഗ​പ്ര​ദ​മാ​യി​രി​ക്കും. ഒരു ഇടയന്റെ വടി ആടുകളെ ശരിയായ ദിശയിൽ തിരി​ച്ചു​വി​ടാ​നും അല്ലെങ്കിൽ വീണ്‌ പരി​ക്കേൽക്കാ​വുന്ന ഒരു സ്ഥാന​ത്തോട്‌ വളരെ​യ​ടുത്ത്‌ അലഞ്ഞു​ന​ട​ക്കുന്ന ഒരു ആടിനെ പിൻതി​രി​പ്പി​ക്കാ​നും ഉപയോ​ഗി​ക്കാൻ കഴിയും. ഇന്ന്‌ വിശ്വാ​സ​ത്യാ​ഗി​ക​ളെ​പ്പോ​ലെ​യുള്ള അത്തരം ആത്മീയ ഇരപി​ടി​യൻമാ​രിൽനിന്ന്‌ ആട്ടിൻകൂ​ട്ടത്തെ സംരക്ഷി​ക്കാൻ വിശ്വ​സ്‌ത​രായ ഇടയൻമാ​രെ, സഭകളി​ലെ മൂപ്പൻമാ​രെ, പ്രദാ​നം​ചെ​യ്യു​ന്നു. അല്ലെങ്കിൽ മൂപ്പൻമാർ യോഗ​ത്തിന്‌ ഹാജരാ​കു​ന്ന​തിൽ പിന്നോ​ക്കം​നിൽക്കു​ന്ന​വ​രെ​യോ ക്രിസ്‌തീ​യ​ന​ട​ത്ത​യിൽനിന്ന്‌ വ്യതി​ച​ലി​ക്കു​ന്ന​വ​രെ​യോ ബുദ്ധി​യു​പ​ദേ​ശി​ക്കേ​ണ്ട​തു​ണ്ടാ​യിരി​ക്കാം.

ശത്രു​ക്ക​ളു​ടെ മദ്ധ്യേ ഒരു സമൃദ്ധ​മായ വിരുന്ന്‌

15. (എ) സങ്കീർത്തനം 23:5-ൽ അർത്ഥവ​ത്തായ ഏതു ദൃഷ്‌ടാ​ന്ത​മാ​ററം സംഭവി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ ജനം ആരിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ആത്മീയ​മാ​യി നന്നായി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന്‌ ഏതു വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു?

15 “എന്നോടു ശത്രുത പ്രകട​മാ​ക്കു​ന്ന​വ​രു​ടെ മുമ്പാകെ നീ എനിക്കു​വേണ്ടി ഒരു മേശ ഒരുക്കു​ന്നു.” (സങ്കീർത്തനം 23:5) ഇവിടെ നമുക്ക്‌ ദൃഷ്ടാ​ന്ത​ത്തി​ന്റെ അർത്ഥവ​ത്തായ ഒരു മാററ​മുണ്ട്‌, ഒരു ഇടയനിൽനിന്ന്‌ ഒരു ആതി​ഥേ​യ​നി​ലേക്ക്‌. വളരെ ഉദാര​നായ ഒരു ആതി​ഥേയൻ എന്ന നിലയിൽ യഹോവ അഭിഷിക്ത “അടിമ”വർഗ്ഗം മുഖാ​ന്തരം നമുക്ക്‌ സമൃദ്ധ​മായ ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യു​ന്നു. (മത്തായി 24:45) നാം ശത്രു​ത​നി​റഞ്ഞ ഒരു ലോക​ത്തി​ലാണ്‌ ജീവി​ക്കു​ന്ന​തെ​ങ്കി​ലും നാം നന്നായി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. സൗത്താ​ഫ്രി​ക്കാ, ഗ്രീൻലാൻഡ്‌, സോളമൻ അയലണ്ട്‌, ഇൻഡ്യാ എന്നിങ്ങനെ വിവിധ രാജ്യ​ങ്ങ​ളിൽ ജീവി​ക്കുന്ന ആളുകൾക്ക്‌ ആത്മീയ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടാൻ കഴി​യേ​ണ്ട​തിന്‌ വീക്ഷാ​ഗോ​പു​രം നൂറി​ല​ധി​കം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. അതിനും​പു​റമേ, ലോക​വ്യാ​പ​ക​മാ​യി ഏകദേശം 60,000ത്തോളം വരുന്ന സഭകളിൽ നല്ല പരിശീ​ല​നം​ല​ഭിച്ച പരസ്യ​പ്ര​സം​ഗ​ക​രും ഉപദേ​ഷ്ടാ​ക്കൻമാ​രും നൂറു​ക​ണ​ക്കിന്‌ പുതിയ രാജ്യ​ഹാ​ളു​ക​ളുൾപ്പെടെ നല്ല യോഗ​സ്ഥ​ല​ങ്ങ​ളു​മുണ്ട്‌. ചെമ്മരി​യാ​ടു​തു​ല്യ​രെ സഹായി​ക്കാൻ 32,00,000ത്തിൽപരം ഭവന ബൈബി​ള​ദ്ധ്യ​യ​നങ്ങൾ നടത്ത​പ്പെ​ടു​ന്നു. ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മഹാബാ​ബി​ലോ​നി​ലു​ള്ളവർ വിശന്നു​ന​ട​ക്കു​ന്നു.—യെശയ്യാവ്‌ 65:13.

16. (എ) ഒരു പാപി​നി​യായ സ്‌ത്രീ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ഒരു പരീശൻ യേശു​വി​നു​വേണ്ടി എന്തു ചെയ്‌തില്ല? (ബി) യഹോവ തന്റെ ഇന്നത്തെ വിശ്വ​സ്‌ത​ദാ​സൻമാർക്ക്‌ ഏതു തരം തൈലം പ്രദാ​നം​ചെ​യ്യു​ന്നു?

16 “നീ എന്റെ തലയിൽ തൈലം പൂശുന്നു.” പുരാതന ഇസ്രാ​യേ​ലിൽ ആതിഥ്യം​കാ​ട്ടുന്ന ഒരു ആതി​ഥേയൻ തന്റെ അതിഥി​ക​ളു​ടെ തലയിൽ പൂശാൻ തൈലം കൊടു​ത്തി​രു​ന്നു. രസാവ​ഹ​മാ​യി, യേശു ഒരു സന്ദർഭ​ത്തിൽ ഒരു പരീശന്റെ അതിഥി​യാ​യി, അയാൾ യേശു​വി​ന്റെ തലയിൽ തൈലം പൂശി​യില്ല, അവന്റെ പാദങ്ങൾ കഴുകാൻ വെള്ളവും കൊടു​ത്തില്ല. ആ സമയത്ത്‌, പാപി​നി​യായ ഒരു സ്‌ത്രീ തന്റെ കണ്ണുനീർകൊണ്ട്‌ അവന്റെ പാദങ്ങൾ കഴുകു​ക​യും പ്രത്യേക സുഗന്ധ​തൈ​ലം​കൊണ്ട്‌ അവയെ പൂശു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 7:36-38, 44-46) എന്നാൽ യഹോവ വളരെ അതിഥി​പ്രി​യ​മുള്ള ഒരു ആതി​ഥേ​യ​നാണ്‌! അവൻ തന്റെ വിശ്വ​സ്‌ത​ദാ​സൻമാർക്കു​വേണ്ടി ആത്മീയ “ആനന്ദ തൈലം” പ്രദാ​നം​ചെ​യ്യു​ന്നു. (യെശയ്യാവ്‌ 61:1-3) അതെ, തീർച്ച​യാ​യും യഹോ​വ​യു​ടെ ജനം ഇന്ന്‌ ആനന്ദി​ക്കു​ക​യാണ്‌.

17. (എ) ഒരു ‘നന്നായി നിറഞ്ഞ പാനപാ​ത്രം’ എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) യഹോവ തന്റെ ഇന്നത്തെ ദാസൻമാർക്ക്‌ ഒരു ‘നന്നായി നിറഞ്ഞ പാനപാ​ത്രം’ പ്രദാ​നം​ചെ​യ്യു​ന്ന​തെ​ങ്ങനെ?

17 “എന്റെ പാനപാ​ത്രം നന്നായി നിറഞ്ഞി​രി​ക്കു​ന്നു.” മറെറാ​രു വിവർത്തനം “എന്റെ പാനപാ​ത്രം തുളു​മ്പു​ന്നു” എന്നാണ്‌. (മോഫ​ററ) ഇത്‌ ആത്മീയ സമൃദ്ധി​യെ സൂചി​പ്പി​ക്കു​ന്നു. അമിത​കു​ടി​യെ അർത്ഥമാ​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ വാക്കുകൾ നല്ല ഒരു പാത്രം വീഞ്ഞിനെ സൂചി​പ്പി​ക്കു​ന്നു. ഈ പാനീ​യ​ത്തിന്‌ സൗഖ്യ​മാ​ക്കൽ ഗുണങ്ങൾ ഉണ്ട്‌, തിമൊ​ഥെ​യോ​സി​നോ​ടുള്ള പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്താൽ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ​തന്നെ: “മേലാൽ വെള്ളം കുടി​ക്ക​രുത്‌, എന്നാൽ നിന്റെ വയറി​നു​വേ​ണ്ടി​യും നിന്റെ കൂടെ​ക്കൂ​ടെ​യുള്ള അസുഖ​ത്തി​നും​വേ​ണ്ടി​യും അല്‌പം വീഞ്ഞ്‌ ഉപയോ​ഗി​ക്കുക.” (1 തിമൊ​ഥെ​യോസ്‌ 5:23) ഒരു ആത്‌മീ​യാർത്ഥ​ത്തിൽ വീഞ്ഞ്‌ നമ്മുടെ ഹൃദയ​ത്തെ​യും സന്തോ​ഷി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 104:15) നമ്മുടെ സ്‌നേ​ഹ​വാ​നായ പിതാ​വായ യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സൻമാർക്ക്‌ സന്തോ​ഷ​ത്തി​ന്റെ ‘നന്നായി നിറച്ച പാനപാ​ത്രം’ സഹിതം നല്ല വസ്‌തു​ക്ക​ളു​ടെ ഒരു ആത്മീയ​വി​രുന്ന്‌ ഉദാര​മാ​യി പ്രദാ​നം​ചെ​യ്യു​ന്നു.

18. (എ) യഹോ​വ​യു​ടെ നൻമയും സ്‌നേ​ഹ​ദ​യ​യും അനുഭ​വി​ക്കു​ന്ന​താർ, സങ്കീർത്തനം 103:17, 18 ഇത്‌ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ? (ബി) യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വർക്ക്‌ എന്ത്‌ മഹത്തായ പ്രതീക്ഷ ഭാവി​യി​ലേ​ക്കുണ്ട്‌?

18 “തീർച്ച​യാ​യും നൻമയും സ്‌നേ​ഹ​ദ​യ​യും തന്നെ എന്റെ ആയുസ്സി​ന്റെ നാളു​ക​ളി​ലെ​ല്ലാം എന്നെ പിന്തു​ട​രും.” (സങ്കീർത്തനം 23:6) നൻമ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്‌മാ​വി​ന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്‌. (ഗലാത്യർ 5:22, 23) ദൈവ​ത്തി​ന്റെ നൻമയും സ്‌നേ​ഹ​ദ​യ​യും അവന്റെ വഴിക​ളിൽ നടക്കു​ന്ന​വ​രാണ്‌ ആസ്വദി​ക്കു​ന്നത്‌. (സങ്കീർത്തനം 103:17, 18) യഹോ​വ​യി​ലുള്ള ശക്തമായ വിശ്വാ​സ​ത്തോ​ടെ അവന്റെ ജനത്തിന്‌ അവർ അഭിമു​ഖീ​ക​രി​ക്കുന്ന ഏതു പരി​ശോ​ധ​ന​യെ​യും നേരി​ടാൻ കഴിയും. അവർ എല്ലായ്‌പ്പോ​ഴും അവന്റെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മായ പരിപാ​ല​ന​ത്തി​ന്റെ​യും ലക്ഷ്യങ്ങ​ളാണ്‌. അവസാ​ന​ത്തോ​ള​മുള്ള വിശ്വ​സ്‌തത പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വനെ അർത്ഥമാ​ക്കും. എത്ര അത്ഭുത​ക​ര​മായ പ്രതീക്ഷ!

19. (എ) “യഹോ​വ​യു​ടെ ഭവനത്തിൽ വസിക്കുക” എന്നതിന്റെ അർത്ഥ​മെന്ത്‌? (ബി) ഇന്ന്‌ സത്യരാ​ധ​നയെ പുരോ​ഗ​മി​പ്പി​ക്കാൻ യഹോ​വ​യു​ടെ സ്ഥാപനം എന്ത്‌ സ്ഥാപി​ച്ചി​രി​ക്കു​ന്നു, അവിടെ സേവി​ക്കു​ന്നത്‌ ഒരു പദവി​യാ​ണെന്ന്‌ ആയിര​ക്ക​ണ​ക്കിന്‌ സമർപ്പി​തർ കരുതു​ന്ന​തെ​ന്തു​കൊണ്ട്‌? (സി) യഹോ​വയെ എന്നേക്കും സേവി​ക്കാൻ വേറെ ആരും ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു?

19 “ഞാൻ ആയുസ്സി​ന്റെ നീള​ത്തോ​ളം യഹോ​വ​യു​ടെ ഭവനത്തിൽ വസിക്കും.” ദാവീ​ദി​ന്റെ നാളിൽ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം സമാഗ​മ​ന​കൂ​ടാ​ര​മാ​യി​രു​ന്നു, കാരണം അന്നുവരെ ആലയം പണിയ​പ്പെ​ട്ടി​രു​ന്നില്ല. സങ്കീർത്ത​ന​ക്കാ​രന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഒരു കൃപാ​ലു​വായ ആതി​ഥേയൻ ആയിരു​ന്ന​തു​കൊണ്ട്‌ ‘യഹോ​വ​യു​ടെ ഭവനത്തിൽ വസിക്കുക’യെന്നതിന്‌ അവന്റെ അതിഥി​യെന്ന നിലയിൽ ദൈവ​വു​മാ​യി ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കുക എന്നാണർത്ഥം. (സങ്കീർത്തനം 15:1-5) ഇന്ന്‌ ആ ഭവനം, യഹോ​വ​യു​ടെ വിശു​ദ്ധാ​ലയം, നിർമ്മ​ലാ​രാ​ധ​ന​ക്കുള്ള അവന്റെ ക്രമീ​ക​രണം ആണെന്ന്‌ തിരി​ച്ച​റി​യാ​വു​ന്ന​താണ്‌. ആദ്യത്തെ ഭൗതി​കാ​ലയം പണിയാ​നുള്ള പദവി ശലോ​മോൻ രാജാ​വി​നു ലഭിച്ചു, അത്‌ സ്വർണ്ണം​കൊണ്ട്‌ സമൃദ്ധ​മാ​യി അലങ്കരി​ക്ക​പ്പെ​ട്ട​തും യഹോ​വ​യു​ടെ ബഹുമ​തി​ക്കാ​യി പണിയ​പ്പെ​ട്ട​തു​മാ​യി​രു​ന്നു. അവിടെ സേവി​ക്കു​ന്നത്‌ എന്തോരു വലിയ പദവി​യാ​യി​രു​ന്നു! അത്തര​മൊ​രു ആലയം മേലാൽ സ്ഥിതി​ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും ദൈവ​ത്തിന്‌ തന്നെ ബഹുമാ​നി​ക്കാ​നും നിർമ്മ​ലാ​രാ​ധ​നയെ പുരോ​ഗ​മി​പ്പി​ക്കാ​നും ഒരു വിശു​ദ്ധ​സ്ഥാ​പ​ന​മുണ്ട്‌. ഇതു ചെയ്യു​ന്ന​തി​നുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ യഹോ​വ​യു​ടെ സ്ഥാപനം പല രാജ്യ​ങ്ങ​ളി​ലും ബഥേൽഭ​വ​നങ്ങൾ സ്ഥാപി​ച്ചി​ട്ടുണ്ട്‌. “ബഥേൽ” എന്നതിന്റെ അർത്ഥം “ദൈവ​ത്തി​ന്റെ ഭവനം” എന്നാണ്‌. ഈ ദിവ്യാ​ധി​പ​ത്യ​കേ​ന്ദ്ര​ങ്ങ​ളിൽ ആയിര​ക്ക​ണ​ക്കിന്‌ സമർപ്പി​തർ സേവി​ക്കു​ന്നുണ്ട്‌. ഈ സ്‌ത്രീ​പു​രു​ഷൻമാ​രിൽ ചിലർ ഈ വിധത്തിൽ “ആയുസ്സി​ന്റെ നീള​ത്തോ​ളം” സേവി​ച്ചി​രി​ക്കു​ന്നു. അവർ തങ്ങളുടെ ആയുസ്സി​ന്റെ അധിക​പ​ങ്കും ബഥേൽസേ​വ​ന​ത്തിൽ ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. ഒരു ബഥേൽകു​ടും​ബ​ത്തി​ലെ അംഗമ​ല്ലാത്ത വേറെ ദശലക്ഷങ്ങൾ സമാന​മാ​യി യഹോ​വയെ എന്നേക്കും സേവി​ക്കാൻ ദൃഢനി​ശ്ച​യം​ചെ​യ്‌തി​രി​ക്കു​ന്നു.

20. (എ) 23-ാം സങ്കീർത്തനം തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു മുന്തിയ ഭാഗമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അത്‌ എന്തു നട്ടുവ​ളർത്താൻ നമ്മെ സഹായി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാർക്ക്‌ ഏതു പദവികൾ കിട്ടാ​നി​രി​ക്കു​ന്നു?

20 ഇരുപ​ത്തി​മൂ​ന്നാം സങ്കീർത്തനം പ്രകാ​ശ​ത്തിൽ തിളങ്ങുന്ന അനേക​വ​ശ​ങ്ങ​ളുള്ള ഒരു രത്‌നം​പോ​ലെ​യാണ്‌. അത്‌ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗ്ഗീ​യ​പി​താ​വായ യഹോ​വ​യു​ടെ മഹത്തായ നാമത്തെ ഉന്നതമാ​ക്കു​ക​യും അവൻ തന്റെ ജനത്തെ എങ്ങനെ നയിക്കു​ക​യും സംരക്ഷി​ക്കു​ക​യും കരുതു​ക​യും ചെയ്യു​ന്നു​വെന്ന്‌ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. തൽഫല​മാ​യി, അവന്റെ ജനം സന്തുഷ്‌ട​രും ആത്‌മീ​യ​മാ​യി നന്നായി പോഷി​പ്പി​ക്ക​പ്പെ​ട്ട​വ​രും കഠിന​മായ എതിർപ്പുള്ള രാജ്യ​ങ്ങ​ളിൽ പോലും സത്വരം വർദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാണ്‌. സങ്കീർത്തനം 23 നമ്മുടെ സ്രഷ്ടാ​വു​മാ​യി ഊഷ്‌മ​ള​മായ ഒരു അടുത്ത ബന്ധം നട്ടുവ​ളർത്താ​നും നമ്മെ സഹായി​ക്കു​ന്നു. തന്റെ ആടുകളെ സൂക്ഷി​ക്കവേ ദാവീദ്‌ മിക്ക​പ്പോ​ഴും ചെയ്‌തി​ട്ടു​ള്ള​തു​പോ​ലെ നാം നക്ഷത്ര​നി​ബി​ഡ​മായ ആകാശ​ങ്ങളെ നോക്കു​മ്പോൾ ഈ ഗംഭീ​ര​പ്ര​പ​ഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌ ഒരു സ്‌നേ​ഹ​മുള്ള ഇടയ​നെ​പ്പോ​ലെ നമ്മെ പരിപാ​ലി​ക്കു​ന്ന​തിൽ നമുക്ക്‌ നന്ദിയുണ്ട്‌. നാം അവനോ​ടു നിർമ്മലത പാലി​ക്കു​ന്നു​വെ​ങ്കിൽ സ്‌നേ​ഹ​പൂർവം അവൻ നമുക്ക്‌ പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വ​നും നൽകുന്നു. അപ്പോൾ ദാവീ​ദി​നെ​പ്പോ​ലെ​യുള്ള പുനരു​ത്ഥാ​നം പ്രാപിച്ച വിശ്വസ്‌ത ദൈവ​ദാ​സൻമാ​രെ കണ്ടുമു​ട്ടു​ന്നത്‌ എത്ര മഹത്താ​യി​രി​ക്കും! സകല നിത്യ​ത​യി​ലും വലിയ ഇടയനായ യഹോ​വയെ സേവി​ക്കു​ന്നത്‌ എന്തോരു പദവി​യാ​യി​രി​ക്കും! (w88 7/1)

നിങ്ങൾ എങ്ങനെ ഉത്തരം​പ​റ​യും?

◻ യഹോവ നമ്മുടെ സ്‌നേ​ഹ​വാ​നായ ഇടയൻ എന്നു തെളി​യു​ന്ന​തെ​ങ്ങനെ?

◻ എന്തു മുഖേന യഹോവ ‘നമ്മെ നീതി​പാ​ത​ക​ളിൽ നടത്തുന്നു?’

◻ യഹോവ തന്റെ ആടുകളെ സംരക്ഷി​ക്കു​ന്ന​തെ​ങ്ങനെ?

◻ ദൈവം ഏതു വിധത്തിൽ നമ്മുടെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ നമുക്കു​വേണ്ടി ഒരു മേശ ഒരുക്കി​യി​രി​ക്കു​ന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക