വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 1/1 പേ. 10-18
  • യഹോവയിൽ ശരണം വെക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയിൽ ശരണം വെക്കുക
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ വൻ ഗായക​ഗ​ണം
  • നാം വസി​ച്ചേ​ക്കാ​വുന്ന ഒരു കോട്ട
  • ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രസം​ഗി​ക്കൽ
  • ‘നൻമയു​ടെ ഒരു നിധി’
  • ‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക’
    2011 വീക്ഷാഗോപുരം
  • യഹോവയുടെ സാക്ഷികൾ—വാർഷികപുസ്‌തക റിപ്പോർട്ട്‌ 1998
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1998
വീക്ഷാഗോപുരം—1994
w94 1/1 പേ. 10-18

യഹോ​വ​യിൽ ശരണം വെക്കുക

“യഹോവേ, ഞാൻ അങ്ങിൽ ശരണം വെച്ചി​രി​ക്കു​ന്നു.”—സങ്കീർത്തനം 31:1, NW.

1. അഭയം നൽകാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ സങ്കീർത്തനം 31 എങ്ങനെ​യാ​ണു വിശ്വാ​സം പ്രകടി​പ്പി​ക്കു​ന്നത്‌?

മനസ്സും ശരീര​വും വാടി​ത്ത​ളർന്ന​തെ​ങ്കി​ലും തന്നേത്തന്നെ യഹോ​വക്ക്‌ അർപ്പിച്ച ഒരു മനുഷ്യ​നെ​പ്പ​ററി ശ്രുതി​മ​ധു​ര​മായ സ്വരത്തിൽ ഒരു ഗാനമുണ്ട്‌. വിശ്വാ​സം വിജയം വരിക്കു​ന്നു​വെന്ന്‌ ഈ വിശുദ്ധ ഗാനത്തി​ന്റെ ഈരടി​ക​ളിൽ പറയുന്നു. തന്നെ വേട്ടയാ​ടു​ന്ന​വ​രിൽനി​ന്നു രക്ഷതേ​ടുന്ന ഈ മനുഷ്യൻ സർവശ​ക്തന്റെ നീട്ടിയ ഭുജങ്ങ​ളിൽ അഭയം തേടുന്നു. സങ്കീർത്തനം ഇങ്ങനെ ആലപി​ക്കു​ന്നു: “യഹോവേ, ഞാൻ അങ്ങിൽ ശരണം വെച്ചി​രി​ക്കു​ന്നു; ഞാൻ ഒരുനാ​ളും ലജ്ജിച്ചു​പോ​ക​രു​തേ; അങ്ങയുടെ നീതി​യിൽ എനിക്കു രക്ഷ പ്രദാ​നം​ചെ​യ്യ​ണമേ.”—സങ്കീർത്തനം 31:1, NW.

2. (എ) ഏതു രണ്ടു തൂണു​കളെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു നമ്മുടെ ശക്തിദുർഗ​മെന്ന നിലയിൽ യഹോ​വ​യിൽ നമുക്കു വിശ്വാ​സ​മർപ്പി​ക്കാൻ കഴിയു​ന്നത്‌? (ബി) യഹോവ ഏതുതരം ദൈവ​മാണ്‌?

2 ആ സങ്കീർത്ത​ന​ക്കാ​രന്റെ ശരണം ഏററവും നല്ലവനി​ലാ​ണു വെച്ചി​രി​ക്കു​ന്നത്‌! മററു സംഗതി​കൾ വ്യക്തമ​ല്ലാ​തി​രു​ന്നോ​ട്ടെ, എങ്കിലും ഈ വസ്‌തുത വ്യക്തമാണ്‌: യഹോ​വ​യാണ്‌ അദ്ദേഹ​ത്തി​ന്റെ ശക്തിദുർഗം, അദ്ദേഹ​ത്തി​ന്റെ കോട്ട​യും. ഉറപ്പുള്ള രണ്ടു തൂണു​ക​ളിൽമേൽ അദ്ദേഹം പ്രത്യാശ വെച്ചി​രി​ക്കു​ന്നു. ഒന്നാമ​താ​യി, അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം, ഇതു മുഖാ​ന്തരം ലജ്ജി​ക്കേ​ണ്ടി​വ​രുന്ന അവസ്ഥയു​ണ്ടാ​കാൻ യഹോവ അനുവ​ദി​ക്ക​യില്ല. രണ്ടാമ​താ​യി, യഹോ​വ​യു​ടെ നീതി, ഇതിനർഥം യഹോവ തന്റെ ദാസനെ എന്നന്നേ​ക്കു​മാ​യി ഒരിക്ക​ലും കൈ​വെ​ടി​യി​ല്ലെ​ന്നാണ്‌. തന്റെ വിശ്വ​സ്‌ത​രായ ദാസൻമാ​രെ ലജ്ജിപ്പി​ക്കുന്ന ഒരു ദൈവമല്ല യഹോവ; അവിടു​ന്നു വാഗ്‌ദാ​ന​ലം​ഘ​കനല്ല. നേരെ​മ​റിച്ച്‌, അവിടു​ന്നു സത്യമുള്ള ദൈവ​വും തന്നിൽ ആത്മാർഥ​ത​യോ​ടെ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​വ​നു​മാണ്‌. അവസാനം, വിശ്വാ​സ​ത്തി​നു പ്രതി​ഫലം ലഭിക്കും! രക്ഷ വരും!—സങ്കീർത്തനം 31:5, 6.

3. സങ്കീർത്ത​ന​ക്കാ​രൻ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

3 തീരാ​ദുഃ​ഖ​ത്തിൽനി​ന്നും തീരാ​ദു​രി​ത​ത്തിൽനി​ന്നും പ്രത്യാ​ശ​യു​ടെ ഉത്തും​ഗ​ശൃം​ഗ​ത്തി​ലേക്ക്‌ ഉററു​നോ​ക്കി തന്റെ സംഗീ​തത്തെ തരംഗി​ത​മാം​വി​ധം കോർത്തി​ണ​ക്കി​ക്കൊണ്ട്‌ സങ്കീർത്ത​ന​ക്കാ​രൻ ആന്തരി​ക​ശ​ക്തി​യാർജി​ക്കു​ന്നു. അദ്ദേഹം യഹോ​വയെ അവിടു​ത്തെ വിശ്വസ്‌ത സ്‌നേ​ഹ​ത്തെ​പ്രതി മഹത്ത്വീ​ക​രി​ക്കു​ന്നു. “യഹോവ വാഴ്‌ത്ത​പ്പെ​ട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുത​മാ​യി കാണി​ച്ചി​രി​ക്കു​ന്നു” എന്ന്‌ അദ്ദേഹം പാടുന്നു.—സങ്കീർത്തനം 31:21.

രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ വൻ ഗായക​ഗ​ണം

4, 5. (എ) ഇന്നു യഹോ​വയെ സ്‌തു​തി​ക്കുന്ന വൻ ഗായക​ഗണം ഏത്‌, കഴിഞ്ഞ സേവന​വർഷ​ത്തിൽ അവർ ചെയ്‌തി​രി​ക്കു​ന്ന​തെന്ത്‌? (12-15 പേജു​ക​ളി​ലെ പട്ടിക കാണുക.) (ബി) രാജ്യ​ഗാ​യ​ക​ഗ​ണ​ത്തിൽ ചേരാൻ മനസ്സൊ​രു​ക്ക​മു​ള്ളവർ ഇനിയു​മു​ണ്ടെന്നു സ്‌മാ​ര​ക​ഹാ​ജർ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ? (പട്ടിക കാണുക.) (സി) നിങ്ങളു​ടെ സഭയിൽ ഗായക​ഗ​ണ​ത്തിൽ ചേരാൻ തങ്ങളുടെ ഊഴം കാത്തി​രി​ക്കുന്ന ഗണമേത്‌?

4 ഇന്ന്‌, ആ സങ്കീർത്ത​ന​വാ​ക്കു​കൾക്കു കൂടു​ത​ലായ അർഥം കൈവ​ന്നി​രി​ക്കു​ന്നു. യഹോ​വ​ക്കുള്ള സ്‌തു​തി​ഗീ​ത​ങ്ങളെ ഒതുക്കി​ക്ക​ള​യാൻ ഏതെങ്കി​ലും ദുഷ്ടനായ എതിരാ​ളി​ക്കോ പ്രകൃ​തി​വി​പ​ത്തി​നോ സാമ്പത്തി​ക​ദു​രി​ത​ത്തി​നോ സാധ്യമല്ല; സത്യമാ​യും, തന്റെ ജനങ്ങ​ളോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹദയ അത്ഭുതം ജനിപ്പി​ക്കു​ന്ന​താ​യി​രി​ക്കു​ന്നു. കഴിഞ്ഞ സേവന​വർഷ​ത്തിൽ ലോക​മെ​മ്പാ​ടും 231 രാജ്യ​ങ്ങ​ളി​ലാ​യി 47,09,889 പേർ എണ്ണത്തിൽ ഒരു അത്യുച്ചം കാഴ്‌ച​വെ​ച്ചു​കൊണ്ട്‌ ദൈവ​രാ​ജ്യ​സ​ന്ദേശം ആലപിച്ചു. അവരെ നിരാ​ശ​പ്പെ​ടു​ത്തു​ക​യി​ല്ലാത്ത ഒരു സങ്കേത​മാ​ണു ക്രിസ്‌തു​യേ​ശു​വി​നാ​ലുള്ള യഹോ​വ​യു​ടെ സ്വർഗീയ ഗവൺമെൻറ്‌. 73,070 സഭകളി​ലാ​യി കഴിയുന്ന ഈ രാജ്യ​പ്ര​സാ​ധകർ കഴിഞ്ഞ​വർഷം സുവി​ശേ​ഷ​വേ​ല​യിൽ 1,05,73,41,972 മണിക്കൂ​റു​കൾ ചെലവി​ട്ടു. അതിന്റെ ഫലമോ, 2,96,004 പേർ ദൈവ​ത്തി​നുള്ള തങ്ങളുടെ സമർപ്പ​ണത്തെ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി. ഇക്കഴിഞ്ഞ ആഗസ്‌റ​റിൽ ഉക്രെ​യ്‌നി​ലെ കീവിൽ ദിവ്യ ബോധന അന്തർദേ​ശീയ കൺ​വെൻ​ഷൻ നടന്ന​പ്പോൾ സന്നിഹി​ത​രാ​യി​രു​ന്ന​വർക്കെ​ല്ലാം എന്തൊരു വിസ്‌മ​യ​മാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ ഇതുവരെ നടന്നി​ട്ടു​ള്ള​തി​ലേ​ക്കും​വെച്ച്‌ ഏററവും വലിയ കൂട്ടം സ്‌നാ​പ​ന​മേ​ററ്‌ ചരിത്രം സൃഷ്ടിച്ച സംഭവ​ത്തിന്‌ അവർ സാക്ഷ്യം വഹിച്ചു! യെശയ്യാ​വു 54:2, 3-ൽ പ്രവചി​ച്ചു പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവ​ജനം മുൻകാല സംഖ്യ​കളെ കടത്തി​വെട്ടി പെരു​കു​ക​യാണ്‌.

5 എന്നിരു​ന്നാ​ലും, ഗായക​ഗ​ണ​ത്തി​ലുൾപ്പെ​ടാൻ തങ്ങളുടെ ഊഴം കാത്തി​രി​ക്കുന്ന, ദൈവ​രാ​ജ്യ​ത്തി​ന്റെ മനസ്സൊ​രു​ക്ക​മുള്ള കൂടു​ത​ലായ പ്രജക​ളുണ്ട്‌. കഴിഞ്ഞ​വർഷം, യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ പങ്കെടു​ത്ത​വ​രു​ടെ എണ്ണം ആരെയും അതിശ​യി​പ്പി​ക്കു​ന്ന​താണ്‌, 1,18,65,765 പേർ. ഇവരിൽ പലരും വീടു​തോ​റും രാജ്യ​ഗീ​തം പാടാൻ ഈ സേവന​വർഷം യോഗ്യത പ്രാപി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. ഈ പ്രതീക്ഷ പിശാ​ചായ സാത്താൻ എന്ന സത്യത്തി​ന്റെ ശത്രു​വി​നെ എത്രകണ്ട്‌ കോപാ​വേ​ശ​നാ​ക്കും!—വെളി​പ്പാ​ടു 12:12, 17.

6, 7. യഹോ​വ​യു​ടെ സഹായ​ത്താൽ ഒരു താത്‌പ​ര്യ​ക്കാ​രൻ ഭൂതശ​ല്യ​ത്തിൽനി​ന്നു മുക്തനാ​യത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

6 ആ വൻ ഗായക​ഗ​ണ​ത്തോ​ടൊ​പ്പം തങ്ങളുടെ സ്വരവും കൂട്ടു​ന്ന​തിൽനി​ന്നു മററു​ള്ള​വരെ തടയാൻ സാത്താൻ ശ്രമി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, തായ്‌ലൻഡി​ലെ പ്രസാ​ധകർ കൂടു​തൽക്കൂ​ടു​തൽ ആളുകൾ ഭൂതശ​ല്യ​ത്താൽ കഷ്ടപ്പെ​ടു​ന്നതു കാണുന്നു. എന്നുവ​രി​കി​ലും, യഹോ​വ​യു​ടെ സഹായ​ത്താൽ ആത്മാർഥ​ത​യുള്ള അനേകർ അതിൽനി​ന്നു വിമു​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ജിജ്ഞാസ നിമിത്തം ഒരാൾ ഒരു മന്ത്രവാ​ദി​യെ സന്ദർശി​ച്ചു, ഫലമോ, പത്തു വർഷ​ത്തോ​ളം അയാൾ ഭൂതങ്ങൾക്ക്‌ അടിമ​യാ​യി​ത്തീർന്നു. അവരുടെ പിടി​യിൽനി​ന്നു വിട്ടു​പോ​രാൻ ഒരു പുരോ​ഹി​തന്റെ സഹായം തേടി​നോ​ക്കി, ഒരു മെച്ചവും ഉണ്ടായില്ല. ആ മനുഷ്യ​നു​മാ​യി ബൈബി​ള​ധ്യ​യനം തുടങ്ങിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മുഴു​സമയ ശുശ്രൂ​ഷകൻ, ഭൂതസ്വാ​ധീ​ന​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​കാ​നുള്ള ഒരേ ഒരു മാർഗം ബൈബി​ളിൽനിന്ന്‌ ആ മനുഷ്യ​നെ പഠിപ്പി​ച്ചു—സത്യത്തി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടി യഹോ​വ​യാം ദൈവ​ത്തിൽ വിശ്വാ​സം അർപ്പിച്ച്‌ പ്രാർഥ​ന​യിൽ അവിടു​ത്തോട്‌ അഭയയാ​ചന നടത്തുക.—1 കൊരി​ന്ത്യർ 2:5; ഫിലി​പ്പി​യർ 4:6, 7; 1 തിമൊ​ഥെ​യൊസ്‌ 2:3, 4.

7 ആ ചർച്ച നടന്ന രാത്രി​യിൽ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു, ആത്മമധ്യ​വർത്തി​യാ​യി തുടരാ​ത്ത​തിൽ തനി​ക്കെ​തി​രെ ഭീഷണി​യു​മാ​യി വരുന്ന മരിച്ചു​പോയ പിതാ​വി​നെ. അദ്ദേഹ​ത്തി​ന്റെ കുടും​ബം കഷ്ടപ്പെ​ടാൻ തുടങ്ങി. പതറാതെ, ആ മനുഷ്യൻ തന്റെ ബൈബിൾ പഠനം തുടരു​ക​യും യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങു​ക​യും ചെയ്‌തു. തങ്ങളുടെ സ്വാധീ​ന​ത്തിൽനി​ന്നു കുതറി​മാ​റാൻ ശ്രമി​ക്കു​ന്ന​വരെ പീഡി​പ്പി​ക്കു​ന്ന​തി​നു ഭൂതങ്ങൾക്ക്‌ എത്തി​പ്പെ​ടാ​നുള്ള ഒരു വാതാ​യ​ന​മാ​യി​രി​ക്കാൻ മന്ത്രവാ​ദ​പ​ര​മായ കർമാ​ദി​ക​ളിൽ ഉപയോ​ഗി​ച്ചി​രുന്ന വസ്‌തു​ക്കൾക്കു ചില​പ്പോൾ കഴിയും എന്ന്‌ പയനിയർ സഹോ​ദരൻ പഠനത്തി​നി​ടെ ഒരിക്കൽ വിശദീ​ക​രി​ച്ചു. അപ്പോ​ഴാ​യി​രു​ന്നു രക്ഷാക​വ​ച​മാ​യി ഉപയോ​ഗി​ച്ചി​രുന്ന കുറച്ച്‌ എണ്ണ കൈവ​ശ​മി​രി​ക്കു​ന്ന​താ​യി അയാൾക്ക്‌ ഓർമ വന്നത്‌. അതു വലി​ച്ചെ​റി​ഞ്ഞു കളയണ​മെന്ന്‌ അയാൾക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി. അത്‌ ഒഴിവാ​ക്കി​യ​തി​നു ശേഷം, പിന്നീട്‌ ഒരിക്ക​ലും ദുഷ്ടാ​ത്മാ​ക്കൾ അയാളെ പൊറു​തി​മു​ട്ടി​ച്ചി​ട്ടില്ല. (എഫെസ്യർ 6:13; യാക്കോബ്‌ 4:7, 8 താരത​മ്യ​പ്പെ​ടു​ത്തുക.) അദ്ദേഹ​വും ഭാര്യ​യും അവരുടെ അധ്യയ​ന​ത്തിൽ നന്നായി പുരോ​ഗ​മി​ക്കു​ന്നു, ബൈബിൾ പ്രബോ​ധ​ന​ങ്ങൾക്കു​വേണ്ടി ക്രമമാ​യി യോഗ​ങ്ങൾക്കും അവർ സംബന്ധി​ക്കു​ന്നുണ്ട്‌.

8, 9. വേറെ ഏതെല്ലാം തടസ്സങ്ങ​ളാ​ണു ചില രാജ്യ​പ്ര​ഘോ​ഷകർ തരണം ചെയ്‌തി​ട്ടു​ള്ളത്‌?

8 സുവാർത്ത മുഴങ്ങി​കേൾക്കാ​തി​രി​ക്കാൻ ഇടയാ​ക്കുന്ന മററു പ്രതി​ബ​ന്ധ​ങ്ങ​ളും വന്നു​പെ​ട്ടേ​ക്കാം. ഘാനയിൽ സാമ്പത്തിക ഞെരുക്കം കഠിന​മാ​യി അനുഭ​വ​പ്പെ​ടു​ന്നതു നിമിത്തം ജോലി​ക്കാർക്കു പണിയി​ല്ലാ​താ​വു​ന്നു. കുതി​ച്ചു​യ​രുന്ന ജീവി​ത​ച്ചെ​ല​വു​കൾ മൂലം അടിസ്ഥാന ആവശ്യങ്ങൾ നിറ​വേ​റ​റു​ന്ന​തു​പോ​ലും ഒരു വലിയ ഭാരമാ​യി അനുഭ​വ​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ ജനം ഇതിനെ നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? തങ്ങളിൽത്ത​ന്നെയല്ല, യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബ്രാഞ്ച്‌ ഓഫീ​സി​ന്റെ റിസപ്‌ഷ​നിൽ ഒരു മനുഷ്യൻ ഒട്ടിച്ച ഒരു കവർ വെച്ചിട്ടു പോയി. കവറിൽ 200 ഡോളർ അഥവാ മൂന്നു മാസത്തെ വേതനം ഉണ്ടായി​രു​ന്നു. പേരു വെളി​പ്പെ​ടു​ത്താൻ ഇഷ്ടമി​ല്ലാത്ത ഒരു സമ്മാന​ദാ​താ​വിൽനി​ന്നാ​യി​രു​ന്നു ആ കവർ, എന്നാൽ അതിൽ ഇങ്ങനെ ഒരെഴു​ത്തു​ണ്ടാ​യി​രു​ന്നു: “എനിക്ക്‌ എന്റെ ജോലി നഷ്ടമായി, എങ്കിലും യഹോവ എനിക്കു മറെറാ​ന്നു ശരിയാ​ക്കി​ത്തന്നു. അതിൽ എനിക്ക്‌ അവിടു​ത്തോ​ടും അവിടു​ത്തെ പുത്ര​നായ ക്രിസ്‌തു​യേ​ശു​വി​നോ​ടും നന്ദിയുണ്ട്‌. അന്ത്യം വരുന്ന​തി​നു മുമ്പ്‌, രാജ്യ​ത്തി​ന്റെ സുവാർത്ത പ്രചരി​പ്പി​ക്കാൻ ഞാൻ ഒരു എളിയ സംഭാവന അടക്കം ചെയ്യുന്നു.”—2 കൊരി​ന്ത്യർ 9:11 താരത​മ്യ​പ്പെ​ടു​ത്തുക.

9 യഹോ​വക്കു സ്‌തു​തി​യർപ്പി​ക്കുന്ന വൻ ഗായക​ഗ​ണ​ത്തിൽ ചേരു​ന്ന​വർക്കുള്ള പരിശീ​ലനം യോഗ​ങ്ങ​ളി​ലെ പങ്കുപ​റ​റ​ലി​ലൂ​ടെ സിദ്ധി​ക്കു​ന്നു. (സങ്കീർത്തനം 22:22 താരത​മ്യ​പ്പെ​ടു​ത്തുക.) ഹോണ്ടു​റ​സി​ന്റെ തെക്കു​ഭാ​ഗ​ത്താ​യി ഒരു സഭയുണ്ട്‌, ഏൽ ഹോർദാൻ എന്നാണ്‌ അതിന്റെ പേർ. ഈ ചെറിയ ഗണത്തി​നെന്താ ഇത്ര പ്രത്യേ​കത? യോഗ​ങ്ങ​ളി​ലെ അവരുടെ വിശ്വ​സ്‌ത​മായ പങ്കുപ​റ​റൽതന്നെ. 19 പ്രസാ​ധ​ക​രിൽ 12 പേർക്കും ഓരോ ആഴ്‌ച​യും യോഗ​ത്തി​നു വരണ​മെ​ങ്കിൽ ഒരു വലിയ നദി കുറുകെ കടക്കണം. വേനൽക്കാ​ലത്ത്‌ ഇത്‌ അത്ര പ്രശ്‌നമല്ല, പാറക്ക​ഷ​ണങ്ങൾ നിരത്തി​യിട്ട്‌ അതിൽ ചവിട്ടി അവർക്കു കടന്നു പോരാ​വു​ന്ന​തേ​യു​ള്ളൂ. എങ്കിലും, മഴക്കാ​ലത്തു സ്ഥിതി​യാ​കെ മാറും. ഒരിക്കൽ നിരു​പ​ദ്ര​വ​ക​ര​മാ​യി, പരന്നു കിടന്നി​രുന്ന വെള്ളം എന്തി​നെ​യും ഒഴുക്കി​ക്കൊ​ണ്ടു​പോ​കുന്ന കുത്തി​യൊ​ഴു​ക്കാ​യി മാറുന്നു. ഈ പ്രതി​ബ​ന്ധത്തെ മറിക​ട​ക്കാൻ സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും നന്നായി നീന്താൻ പഠിക്ക​ണ​മാ​യി​രു​ന്നു. നീന്തു​ന്ന​തി​നു മുമ്പ്‌, യോഗ​സ്ഥ​ലത്തു ചെന്നിട്ട്‌ ഉടുക്കാ​നുള്ള വസ്‌ത്രങ്ങൾ ഒരു ടീനാ​യി​ലാ​ക്കി (ലോഹ​ത്തൊ​ട്ടി) അതിനെ ഒരു പ്ലാസ്‌റ​റിക്‌ ബാഗ്‌ കൊണ്ടു പൊതി​യും. ഏററവും ശക്തികൂ​ടിയ നീന്തൽക്കാ​രൻ ടീനായെ ഒരു പൊങ്ങ്‌ ആയി ഉപയോ​ഗിച്ച്‌ ആ കൂട്ടത്തെ മറുക​ര​യെ​ത്തി​ക്കു​ന്നു. അക്കര​യെ​ത്തി​ക്ക​ഴി​ഞ്ഞാൽ എല്ലാവ​രും തുവർത്തി, വസ്‌ത്രം മാറി സന്തോഷം തുടി​ക്കുന്ന മുഖ​ത്തോ​ടെ വൃത്തി​യാ​യി​ത്തന്നെ രാജ്യ​ഹാ​ളി​ലെ​ത്തു​ന്നു!—സങ്കീർത്തനം 40:9.

നാം വസി​ച്ചേ​ക്കാ​വുന്ന ഒരു കോട്ട

10. പ്രയാസ സമയങ്ങ​ളിൽ നമുക്കു യഹോ​വ​യി​ലേക്കു തിരി​യാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

10 നിങ്ങൾ ഭൂതങ്ങ​ളു​ടെ നേരി​ട്ടുള്ള ആക്രമ​ണ​ങ്ങൾക്കു വിധേ​യ​രോ മററു പ്രശ്‌ന​ങ്ങ​ളാൽ കുഴഞ്ഞ​വ​രോ ആയാലും യഹോ​വക്കു നിങ്ങളു​ടെ ശക്തിദുർഗ​മാ​യി​രി​ക്കാൻ കഴിയും. പ്രാർഥ​ന​യിൽ അവിടു​ത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​വിൻ. തന്റെ ജനത്തിന്റെ ഏററവും ലോല​മായ ഞരക്കങ്ങൾക്കു​പോ​ലും അവിടു​ന്നു സൂക്ഷ്‌മ ശ്രദ്ധ നൽകുന്നു. അതു സത്യമാ​ണെന്നു മനസ്സി​ലാ​ക്കിയ സങ്കീർത്ത​ന​ക്കാ​രൻ എഴുതി: “നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടു​വി​ക്കേ​ണമേ. നീ എനിക്കു ഉറപ്പുള്ള പാറയാ​യും എന്നെ രക്ഷി​ക്കേ​ണ്ട​തി​ന്നു കോട്ട​യാ​യും ഇരി​ക്കേ​ണമേ; നീ എന്റെ പാറയും എന്റെ കോട്ട​യു​മ​ല്ലോ. നിന്റെ നാമം​നി​മി​ത്തം എന്നെ നടത്തി പാലി​ക്കേ​ണമേ. അവർ എനിക്കാ​യി ഒളിച്ചു​വെ​ച്ചി​രി​ക്കുന്ന വലയിൽനി​ന്നു എന്നെ വിടു​വി​ക്കേ​ണമേ; നീ എന്റെ ദുർഗ്ഗ​മാ​കു​ന്നു​വ​ല്ലോ.”—സങ്കീർത്തനം 31:2-4.

11. യഹോ​വ​യു​ടെ കോട്ട താത്‌കാ​ലി​ക​മായ ഒരു സ്ഥലമല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

11 കേവലം താത്‌കാ​ലി​ക​മായ അഭയമല്ല, മറിച്ച്‌ ആർക്കും അതി​ക്ര​മി​ച്ചു​ക​ട​ക്കാൻ കഴിയാത്ത കോട്ട​യാ​ണു യഹോവ പ്രദാനം ചെയ്യു​ന്നത്‌, അവിടെ നമുക്കു നിർഭയം വസിക്കാം. അവിടു​ത്തെ നേതൃ​ത്വ​വും മാർഗ​നിർദേ​ശ​വും തന്റെ ജനങ്ങൾക്ക്‌ ഒരു പരാജ​യ​മാ​യി​രു​ന്നി​ട്ടില്ല. നാം മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​മ്പോൾ സാത്താന്റെ തന്ത്രങ്ങ​ളിൽനിന്ന്‌ അവിടു​ന്നു നമ്മെ വിടു​വി​ക്കും. (എഫെസ്യർ 6:10, 11) യഹോ​വ​യു​ടെ നിയമിത സമയത്ത്‌, അവിടു​ത്തെ ശക്തി സാത്താന്റെ കെണി​യിൽനി​ന്നു നമ്മെ വലിച്ചു പുറത്തു​കൊ​ണ്ടു​വ​രും. (2 പത്രൊസ്‌ 2:9) കഴിഞ്ഞ നാലു വർഷത്തി​നി​ട​യിൽ ഏതാണ്ടു 35 രാജ്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​വേല പുതു​താ​യി ആരംഭി​ച്ചു. കൂടാതെ, സാമൂ​ഹിക-സാമ്പത്തിക-രാഷ്‌ട്രീയ സ്ഥിതി​ഗ​തി​കൾ സുവാർത്താ​പ്ര​സം​ഗത്തെ തടസ്സ​പ്പെ​ടു​ത്തുന്ന ലോക​ത്തി​ന്റെ ഭാഗങ്ങ​ളിൽനി​ന്നു ചെമ്മരി​യാ​ടു​തു​ല്യ​രായ ചിലയാ​ളു​കൾ കൂടുതൽ സ്വത​ന്ത്ര​മാ​യി പഠിക്കാൻ കഴിയുന്ന സ്ഥലങ്ങളി​ലേക്കു മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. അത്തര​മൊ​രു സ്ഥലമാണു ജപ്പാൻ.

12. ജപ്പാനി​ലെ ഒരു പയനിയർ യഹോ​വയെ തന്റെ ശക്തിദുർഗ​മാ​ക്കി​യ​തെ​ങ്ങനെ?

12 പുറം​രാ​ജ്യ​ങ്ങ​ളിൽനി​ന്നുള്ള ജോലി​ക്കാ​രു​ടെ പ്രവാഹം അനുഭ​വ​പ്പെ​ടുന്ന ഒരു രാജ്യ​മാ​ണു ജപ്പാൻ, അതു​കൊ​ണ്ടു​തന്നെ അനേകം വിദേ​ശ​ഭാ​ഷാ​സ​ഭകൾ അവിടെ സ്ഥാപി​ത​മാ​യി​ട്ടുണ്ട്‌. ഈ വിദേ​ശ​ഭാ​ഷാ​വയൽ എത്ര ഫലോ​ത്‌പാ​ദ​ക​മാ​ണെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​താ​ണു ജാപ്പനീസ്‌ സഭയിലെ ഒരു സഹോ​ദ​രന്റെ അനുഭവം. ആവശ്യം കൂടു​ത​ലുള്ള സ്ഥലത്തു പോയി സേവി​ക്കാൻ അദ്ദേഹം ആഗ്രഹം പ്രകടി​പ്പി​ച്ചു. എന്നാൽ, അപ്പോൾത്തന്നെ തന്റെ സ്വന്തം പ്രദേ​ശത്ത്‌ അദ്ദേഹ​ത്തി​നു 10 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതിനാൽ “ആവശ്യം കൂടു​ത​ലുള്ള സ്ഥലത്തേ​ക്കാ​ണു നിങ്ങൾ പോകു​ന്ന​തെ​ങ്കിൽ നിങ്ങൾ അവിടെ 20 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തേ​ണ്ടി​വ​രും!” എന്ന്‌ അദ്ദേഹ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളിൽ ഒരാൾ തമാശ​രൂ​പേണ പറഞ്ഞു. നിയമനം കിട്ടി​യ​ത​നു​സ​രിച്ച്‌ അദ്ദേഹം ഹിരോ​ഷി​മ​യി​ലേക്കു പോയി. എന്നിരു​ന്നാ​ലും, കേവലം ഒരു അധ്യയനം ലഭിച്ചതു നാലു മാസം കഴിഞ്ഞാ​യി​രു​ന്നു. പോർച്ചു​ഗീ​സു ഭാഷ മാത്രം സംസാ​രി​ച്ചി​രുന്ന ഒരു ബ്രസീൽകാ​രനെ ഒരു ദിവസം അദ്ദേഹം സന്ദർശി​ക്കു​ക​യു​ണ്ടാ​യി. ആ മനുഷ്യ​നു​മാ​യി ആശയവി​നി​യമം നടത്താൻ സഹോ​ദ​രനു കഴിയാ​ഞ്ഞ​തി​നാൽ അദ്ദേഹം പോർച്ചു​ഗീ​സു ഭാഷയി​ലുള്ള ഒരു പാഠപു​സ്‌തകം വാങ്ങി. ലളിത​മായ ഏതാനും സംഭാഷണ വാചകങ്ങൾ വശമാ​ക്കി​ക്കൊണ്ട്‌ ആ മമനു​ഷ്യ​ന്റെ അടുത്ത്‌ അദ്ദേഹം വീണ്ടും ചെന്നു. സഹോ​ദരൻ അദ്ദേഹത്തെ പോർച്ചു​ഗീ​സു ഭാഷയിൽ അഭിവാ​ദനം ചെയ്‌ത​പ്പോൾ ആ മനുഷ്യന്‌ അതൊരു അത്ഭുത​മാ​യി. ഒരു വിശാ​ല​മായ ചിരി​യോ​ടെ വാതിൽ തുറന്ന്‌ അദ്ദേഹം സഹോ​ദ​രനെ അകത്തേക്കു ക്ഷണിച്ചു. അതൊരു ബൈബി​ള​ധ്യ​യ​ന​ത്തി​ന്റെ തുടക്ക​മാ​യി​രു​ന്നു. താമസി​യാ​തെ, സഹോ​ദ​രനു നടത്താൻ കഴിഞ്ഞത്‌ മൊത്തം 22 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളാ​യി​രു​ന്നു, 14 എണ്ണം പോർച്ചു​ഗീ​സിൽ, 6 എണ്ണം സ്‌പാ​നീ​ഷിൽ, 2 എണ്ണം ജാപ്പനീ​സിൽ!

ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രസം​ഗി​ക്കൽ

13. മററു​ള്ളവർ നമ്മെ പറഞ്ഞു ലജ്ജിപ്പി​ക്കാൻ ശ്രമി​ച്ചി​ട്ടല്ല നാം യഹോ​വയെ സേവി​ക്കേ​ണ്ടത്‌, എന്തു​കൊണ്ട്‌?

13 യഹോ​വ​യു​ടെ ജനം ഉറപ്പോ​ടെ രാജ്യ​ഗീ​തം പാടു​ന്നതു യഹോ​വ​യാ​ണു തങ്ങളുടെ ശരണം എന്ന പൂർണ​വി​ശ്വാ​സ​ത്തോ​ടെ​യാണ്‌. (സങ്കീർത്തനം 31:14) അവർ ലജ്ജിക്ക​യില്ല—യഹോവ അവരെ നാണം​കെ​ടു​ത്തു​ക​യില്ല, എന്തെന്നാൽ അവിടു​ന്നു തന്റെ വാക്കു പാലി​ക്കും. (സങ്കീർത്തനം 31:17) നാണം​കെ​ടു​ന്നതു പിശാ​ചും അവന്റെ ഭൂത​സൈ​ന്യ​വ്യൂ​ഹ​ങ്ങ​ളു​മാ​യി​രി​ക്കും. ലജ്ജിക്കാൻ വകയി​ല്ലാത്ത ഒരു സന്ദേശം പ്രസം​ഗി​ക്കാ​നാ​ണു യഹോ​വ​യു​ടെ ജനം ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, അതു​കൊണ്ട്‌, മററു​ള്ളവർ പറഞ്ഞു ലജ്ജിപ്പി​ച്ചി​ട്ടല്ല അവർ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്നത്‌. യഹോ​വയെ ആ വിധത്തിൽ ആരാധി​ക്കാ​നല്ല അവിടു​ന്നോ പുത്ര​നോ ജനത്തെ ഉത്സാഹി​പ്പി​ക്കു​ന്നത്‌. യഹോ​വ​യു​ടെ നൻമയി​ലും സ്‌നേ​ഹ​ദ​യ​യി​ലു​മുള്ള വിശ്വാ​സ​വും വിലമ​തി​പ്പും നിമിത്തം ആളുക​ളു​ടെ ഹൃദയങ്ങൾ നിറഞ്ഞി​രി​ക്കു​മ്പോൾ അവരുടെ ഹൃദയ​നൈർമ​ല്യ​മാണ്‌ അവരെ സംസാ​രി​ക്കാൻ പ്രചോ​ദി​പ്പി​ക്കു​ന്നത്‌. (ലൂക്കൊസ്‌ 6:45) അതിനാൽ, മാസം​തോ​റും നാം സേവന​ത്തിൽ ചെലവ​ഴി​ക്കുന്ന സമയം എത്രതന്നെ ആയാലും, വിശേ​ഷിച്ച്‌ നമുക്കു ചെയ്യാ​വു​ന്ന​തി​ന്റെ പരമാ​വ​ധി​യാണ്‌ അതെങ്കിൽ അത്‌ അഭികാ​മ്യ​മാണ്‌, അപമാ​ന​ക​രമല്ല. യേശു​വും അവിടു​ത്തെ പിതാ​വും വിധവ​യു​ടെ ചില്ലി​ക്കാ​ശി​നെ പൂർണ​മാ​യി വിലമ​തി​ച്ചി​ല്ലേ?—ലൂക്കൊസ്‌ 21:1-4.

14. പയനി​യർവേ​ലയെ സംബന്ധി​ച്ചു നിങ്ങൾക്ക്‌ എന്ത്‌ അഭി​പ്രാ​യ​പ്ര​ക​ടനം നടത്താം? (പട്ടിക​കൂ​ടി കാണുക.)

14 അനേകം പ്രസാ​ധ​കരെ സംബന്ധി​ച്ച​ട​ത്തോ​ളം തങ്ങളുടെ ആരാധ​ന​യിൽ മുഴു​ദേ​ഹി​യോ​ടെ ഏർപ്പെ​ടു​ന്ന​തിൽ നിരന്ത​ര​പ​യ​നി​യ​റാ​യി സേവി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു—കഴിഞ്ഞ​വർഷത്തെ അത്യുച്ചം 8,90,231 പേരാ​യി​രു​ന്നു! മുൻ വർഷങ്ങ​ളി​ലെ പുരോ​ഗതി തുടർന്നാൽ ഈ സംഖ്യ 10,00,000-വും കവിയാ​നാ​ണു സാധ്യത. നൈജീ​രി​യ​യി​ലെ ഒരു സഹോ​ദരി പയനിയർ അണിക​ളിൽ പ്രവേ​ശി​ച്ച​തെ​ങ്ങനെ എന്നു പ്രകട​മാ​ക്കുന്ന അനുഭ​വ​മാ​ണു പിൻവ​രു​ന്നത്‌. ആ സഹോ​ദരി ഇപ്രകാ​രം എഴുതു​ന്നു: “എന്റെ ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം തീരാ​റായ സമയം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പയനി​യർസ്‌കൂ​ളിൽ സംബന്ധി​ക്കു​ന്ന​വർക്കു ഭക്ഷണം പാകം​ചെ​യ്യു​ന്ന​തി​നു സഹായി​ക്കാൻ ഞാനും കൂടി. എന്റെ മുത്തശ്ശി​യെ​ക്കാൾ പ്രായ​മുള്ള രണ്ടു സഹോ​ദ​രി​മാ​രെ ഞാൻ അവിടെ കണ്ടുമു​ട്ടി. അവർ സ്‌കൂ​ളിൽ സംബന്ധി​ക്കുന്ന പയനി​യർമാ​രാണ്‌ എന്നു മനസ്സി​ലാ​ക്കിയ ഞാൻ എന്നോ​ടു​തന്നെ ചോദി​ച്ചു, ‘ഈ രണ്ടു പേർക്കു പയനി​യ​റിങ്‌ ചെയ്യാ​മെ​ങ്കിൽ എനിക്ക്‌ എന്തു​കൊ​ണ്ടാ​യി​ക്കൂ​ടാ?’ അതു​കൊണ്ട്‌, സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​ക്ക​ഴിഞ്ഞ്‌ ഞാനും ഒരു നിരന്ത​ര​പ​യ​നി​യ​റാ​യി.”

15. മററു​ള്ളവർ യഹോ​വ​യിൽ ശരണം വെക്കാൻത​ക്ക​വണ്ണം അനൗപ​ചാ​രിക സാക്ഷീ​ക​രണം വഴി​തെ​ളി​ക്കു​ന്ന​തെ​ങ്ങനെ?

15 എല്ലാവർക്കും പയനി​യ​റിങ്‌ ചെയ്യാ​നാ​വില്ല, എന്നാൽ എല്ലാവർക്കും ചെയ്യാ​നാ​വുന്ന ഒന്നുണ്ട്‌, സാക്ഷീ​ക​രണം. ബെൽജി​യ​ത്തിൽ ഒരു 82-കാരി സഹോ​ദരി കടയിൽ പോയത്‌ ഇറച്ചി വാങ്ങാ​നാ​യി​രു​ന്നു. ആയിടെ നടന്ന രാഷ്‌ട്രീയ ലഹളക​ളിൽ ഇറച്ചി​ക്കാ​രന്റെ ഭാര്യ അസ്വസ്ഥ​യാ​ണെന്നു തോന്നിയ അവർ പൈസ കൊടുത്ത കൂട്ടത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? എന്ന ലഘു​ലേ​ഖ​യും വെച്ചു​കൊ​ടു​ത്തു. അടുത്ത പ്രാവ​ശ്യം കടയി​ലെ​ത്തിയ സഹോ​ദ​രി​യെ കണ്ട മാത്ര​യിൽ ഇറച്ചി​ക്കാ​രന്റെ ഭാര്യ ചോദി​ക്കു​ക​യാണ്‌, മൂന്നാം ലോക​മ​ഹാ​യു​ദ്ധത്തെ കുറിച്ചു ബൈബിൾ എന്താണു പറയു​ന്നത്‌? അവർക്കു കൊടു​ക്കാൻ സഹോ​ദരി ഒരു പുസ്‌തകം കൊണ്ടു​വ​ന്നി​രു​ന്നു, യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം? ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ ഈ വൃദ്ധസ​ഹോ​ദരി കടയിൽ വീണ്ടും ചെന്ന​പ്പോൾ ഇറച്ചി​ക്കാ​രന്റെ ഭാര്യക്കു പിന്നെ​യു​മു​ണ്ടാ​യി​രു​ന്നു ചോദ്യ​ങ്ങൾ. ഈ സ്‌ത്രീ​യോ​ടു സഹതാപം തോന്നിയ സഹോ​ദരി ഒരു ബൈബി​ള​ധ്യ​യനം വാഗ്‌ദാ​നം ചെയ്‌തു, അവർ അതു സ്വീക​രി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ ഇറച്ചി​ക്കാ​രന്റെ ഭാര്യക്കു സ്‌നാ​പ​ന​മേൽക്കാൻ ആഗ്രഹം. ഇറച്ചി​ക്കാ​ര​നോ? ലഘുലേഖ വായിച്ച അദ്ദേഹ​വും ഇപ്പോൾ ബൈബിൾ പഠിക്കു​ന്നു.

‘നൻമയു​ടെ ഒരു നിധി’

16. തന്റെ ജനങ്ങൾക്കു​വേണ്ടി യഹോവ നൻമയു​ടെ ഒരു നിധി മാററി​വെ​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

16 സമ്മർദ​പൂ​രി​ത​മായ ഈ അന്ത്യകാ​ലത്തു തന്നിൽ ശരണം വെച്ചി​രി​ക്കു​ന്ന​വർക്കു യഹോവ “അത്ഭുത​ക​ര​മായ സ്‌നേ​ഹദയ പ്രദാനം ചെയ്‌തി”ട്ടില്ലേ? [NW] സ്‌നേ​ഹ​വാ​നും രക്ഷിതാ​വു​മായ ഒരു പിതാ​വി​നെ​പ്പോ​ലെ യഹോവ തന്റെ ഭൗമിക മക്കൾക്കു​വേണ്ടി നൻമയു​ടെ ഒരു നിധി കരുതി​വെ​ച്ചി​രി​ക്കു​ന്നു. സകലരും കാൺകെ അവിടുന്ന്‌ അവരു​ടെ​മേൽ സന്തുഷ്ടി വർഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു, അതു സങ്കീർത്ത​ന​ക്കാ​രൻ പറയു​ന്ന​തു​പോ​ലെ​യാണ്‌: “നിന്റെ ഭക്തൻമാർക്കു​വേണ്ടി നീ സംഗ്ര​ഹി​ച്ച​തും നിന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു വേണ്ടി മനുഷ്യ​പു​ത്രൻമാർ കാൺകെ നീ പ്രവർത്തി​ച്ച​തു​മായ നിന്റെ നൻമ എത്ര വലിയ​താ​കു​ന്നു.”—സങ്കീർത്തനം 31:19, 21.

17-19. ഘാനയിൽ ഒരു വൃദ്ധൻ തന്റെ വിവാഹം നിയമാ​നു​സൃ​ത​മാ​ക്കി​യത്‌ എന്തു നല്ല ഫലമു​ള​വാ​ക്കി?

17 അതു​കൊണ്ട്‌, യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​ടെ സത്യസ​ന്ധ​ത​യ്‌ക്കു ദൃക്‌സാ​ക്ഷി​ക​ളാ​യി​ത്തീ​രുന്ന ലോക​ക്കാ​രായ ആളുകൾ അതിൽ അത്ഭുത​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഘാനയിൽ 96 വയസ്സുള്ള ഒരു വൃദ്ധൻ വിവാഹ രജിസ്‌റ്ര​റാ​റു​ടെ ഓഫീ​സി​ലേക്കു ചെന്ന്‌ 70 വർഷം പിന്നിട്ട തന്റെ വിവാഹം രജിസ്‌ററർ ചെയ്‌തു തരണ​മെന്ന്‌ അഭ്യർഥി​ച്ചു. “അതുത​ന്നെ​യാ​ണു താങ്കൾക്കു വേണ്ടത്‌ എന്ന്‌ ഉറപ്പാ​ണോ? അതും ഈ പ്രായ​ത്തിൽ?” എന്നായി​രു​ന്നു അന്തംവി​ട്ടു​പോയ വിവാഹ രജിസ്‌റ്ര​റാർ ചോദി​ച്ചത്‌.

18 ആ മനുഷ്യൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ ആഗ്രഹി​ക്കു​ന്നു, ലോകാ​വ​സാ​നം വരുന്ന​തി​നു മുമ്പ്‌ എനിക്ക്‌ ഏററവും പ്രധാ​ന​പ്പെട്ട വേലയിൽ പങ്കുപ​റ​റണം, അതായത്‌, ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കുന്ന വേലയിൽ. നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്ന​താണ്‌ ഈ വേല. വിവാഹം രജിസ്‌ററർ ചെയ്യണ​മെന്ന നിയമം ഉൾപ്പെ​ടെ​യുള്ള ഗവൺമെൻറ്‌ നിയമങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ അനുസ​രി​ക്കു​ന്നു. അതു​കൊണ്ട്‌, ദയവായി എനിക്ക്‌ ഈ രജിസ്‌​റ്രേ​റഷൻ നടത്തി​ത്ത​രിക.” ഓഫീ​സ​റു​ടെ നാവി​റ​ങ്ങി​പ്പോ​യ​പോ​ലെ​യാ​യി. അദ്ദേഹം രജിസ്‌​റ്രേ​റഷൻ നടത്തി​ക്കൊ​ടു​ത്തു. തന്റെ വിവാഹം നിയമാ​നു​സൃ​ത​മാ​യ​തിൽ സന്തോ​ഷ​വാ​നാ​യി വൃദ്ധൻ സ്ഥലം വിടു​ക​യും ചെയ്‌തു.—റോമർ 12:2 താരത​മ്യ​പ്പെ​ടു​ത്തുക.

19 അതിനു ശേഷം, താൻ കേട്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഗഹനമായ ചിന്തയി​ലാ​യി വിവാഹ രജിസ്‌റ്ര​റാർ. ‘യഹോ​വ​യു​ടെ സാക്ഷികൾ . . . ഏററവും പ്രധാ​ന​പ്പെട്ട വേല . . . ലോകാ​വ​സാ​നം . . . ദൈവ​രാ​ജ്യം . . . നിത്യ​ജീ​വൻ.’ 96-കാരനായ ഒരു വൃദ്ധന്റെ ജീവി​ത​വും ഇവയും തമ്മി​ലെന്തു ബന്ധം, ഒരു എത്തും പിടി​യും കിട്ടാതെ അദ്ദേഹം കൂടുതൽ അറിയാൻ സാക്ഷി​കളെ കണ്ടെത്താൻ തീരു​മാ​നി​ച്ചു. ഒരു ബൈബി​ള​ധ്യ​യനം സ്വീക​രിച്ച അദ്ദേഹം തകൃതി​യാ​യി പുരോ​ഗ​മി​ച്ചു. ഇപ്പോൾ, സ്‌നാ​പ​ന​മേററ ഒരു സാക്ഷി​യാണ്‌ ഈ വിവാഹ രജിസ്‌റ്ര​റാർ. മററു​ള്ളവർ നിസ്സാ​ര​മെന്നു കരുതുന്ന സംഗതി​ക​ളി​ലാ​ണെ​ങ്കിൽപ്പോ​ലും നാം യഹോ​വയെ അനുസ​രി​ക്കു​മ്പോൾ അതു നമുക്കും നമ്മുടെ ആ പ്രവൃ​ത്തി​ക്കു ദൃക്‌സാ​ക്ഷി​ക​ളാ​കു​ന്ന​വർക്കും അവർണ​നീ​യ​മായ പ്രയോ​ജ​ന​ങ്ങ​ളാ​വും കൈവ​രു​ത്തുക.—1 പത്രൊസ്‌ 2:12 താരത​മ്യ​പ്പെ​ടു​ത്തുക.

20. മ്യാൻമാ​റിൽ ഒരു യുവസ​ഹോ​ദ​രി​യു​ടെ സത്യസന്ധത ഒരു നല്ല സാക്ഷ്യ​ത്തിൽ കലാശി​ച്ച​തെ​ങ്ങനെ?

20 തങ്ങളെ സത്യസ​ന്ധ​രായ ആളുക​ളാ​ക്കി മാററാൻ സത്യത്തെ അനുവ​ദിച്ച പ്രായം​ചെ​ന്നവർ സത്യസ​ന്ധ​ത​യി​ല്ലാത്ത ഈ ലോക​ത്തി​ലെ ചെറു​പ്പ​ക്കാർക്ക്‌ ഒരു ഉത്തമ മാതൃ​ക​യാ​ണു വെക്കു​ന്നത്‌. അത്തര​മൊ​രു യുവസ​ഹോ​ദരി മ്യാൻമാ​റി​ലുണ്ട്‌. പത്തു കുട്ടികൾ ഉൾപ്പെട്ട ഒരു ദരിദ്ര കുടും​ബ​ത്തി​ലെ അംഗമാണ്‌ ഈ സഹോ​ദരി. പെൻഷൻ പററിയ പിതാവു നിരന്ത​ര​പ​യ​നി​യ​റാണ്‌. ഒരു ദിവസം സ്‌കൂ​ളിൽനിന്ന്‌ ഈ സഹോ​ദ​രിക്ക്‌ ഒരു വജ്ര​മോ​തി​രം കിട്ടി, അവൾ അത്‌ ഉടനെ ടീച്ചറെ ഏൽപ്പിച്ചു. അടുത്ത ദിവസം ക്ലാസ്സ്‌ തുടങ്ങി​യ​പ്പോൾ മോതി​രം കണ്ടെത്തി​യ​വി​ധ​വും അതിന്റെ ഉടമസ്ഥ​യ്‌ക്കു തിരി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു തന്നെ ഏൽപ്പിച്ച കാര്യ​വും ടീച്ചർ കുട്ടി​ക​ളോ​ടു പറഞ്ഞു. എന്നിട്ട്‌, മററു കുട്ടി​കൾക്കാ​ണു കിട്ടി​യ​തെ​ങ്കിൽ അവർ അതു തിരി​ച്ചേൽപ്പി​ക്കാ​തെ തങ്ങൾക്കാ​യി​ത്തന്നെ സൂക്ഷി​ക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അവൾ എന്തു​കൊ​ണ്ടാണ്‌ ഇതു ചെയ്‌തത്‌ എന്നു ക്ലാസ്സിനു മുമ്പിൽ വന്നുനി​ന്നു വിശദീ​ക​രി​ക്ക​ണ​മെ​ന്നാ​യി ടീച്ചർ. താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെ​ന്നും മോഷ​ണ​മോ ഏതെങ്കി​ലും തരത്തി​ലുള്ള സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യോ ഇഷ്ടപ്പെ​ടു​ന്ന​വനല്ല തന്റെ ദൈവ​മെ​ന്നും സഹോ​ദരി വിശദീ​ക​രി​ച്ചു. സ്‌കൂൾ മുഴു​വ​നും അതി​നെ​ക്കു​റി​ച്ചു കേട്ടു, ഇത്‌ ഈ യുവസ​ഹോ​ദ​രിക്ക്‌ അധ്യാ​പ​ക​രോ​ടും വിദ്യാർഥി​ക​ളോ​ടും ഒരു​പോ​ലെ സാക്ഷീ​ക​രി​ക്കാൻ അവസരം നൽകി.

21. യുവജ​നങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കു​മ്പോൾ അവരുടെ നടത്ത അവിടു​ത്തെ എങ്ങനെ പ്രതി​ഫ​ലി​പ്പി​ക്കും?

21 ബെൽജി​യ​ത്തിൽ ക്ലാസ്സിൽവെച്ച്‌ ഒരു അധ്യാ​പകൻ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഒരു രസാവ​ഹ​മായ അഭി​പ്രാ​യ​പ്ര​ക​ടനം നടത്തി. തന്റെ വിദ്യാർഥി​ക​ളിൽ ഒരാളു​ടെ, ഇവി​ടെ​യും ഒരു യുവസ​ഹോ​ദ​രി​യു​ടെ​തന്നെ, സ്വഭാവം നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രുന്ന ഈ അധ്യാ​പകൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ എനിക്ക്‌ ഇപ്പോൾ മറെറാ​ര​ഭി​പ്രാ​യ​മാ​ണു​ള്ളത്‌. ഒട്ടും സഹിഷ്‌ണുത ഇല്ലാത്ത​വ​രാ​യി​രി​ക്കും അവർ എന്നു ഞാൻ ധരിച്ചത്‌ എന്റെ മുൻവി​ധി​യാ​യി​പ്പോ​യി. അവരാണ്‌ ഏററവും കൂടുതൽ സഹിഷ്‌ണു​ത​യു​ള്ളവർ, അതേസ​മയം അവർ തത്ത്വങ്ങൾ അടിയ​റ​വെ​ക്കു​ക​യു​മില്ല.” അധ്യാ​പകർ വർഷം​തോ​റും തങ്ങളുടെ ഏററവും നല്ല വിദ്യാർഥി​കൾക്കു സമ്മാനം കൊടു​ക്കാ​റുണ്ട്‌. അതി​ലൊ​രു സമ്മാനം സദാചാ​ര​ത്തി​നാണ്‌. മൂന്ന്‌ ഉന്നത ഗ്രേഡു​കൾക്കുള്ള സമ്മാനങ്ങൾ തുടർച്ച​യാ​യുള്ള മൂന്നു വർഷങ്ങ​ളിൽ ഈ അധ്യാ​പകൻ നൽകി​യതു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​കൾക്കാ​യി​രു​ന്നു. വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വ​യിൽ ആശ്രയം വെച്ചി​ട്ടു​ള്ള​വ​രു​ടെ കാര്യ​ത്തിൽ അങ്ങനെ​യാ​ണു മിക്ക​പ്പോ​ഴും സംഭവി​ക്കുക.—സങ്കീർത്തനം 31:23.

22. സങ്കീർത്തനം 31-നുള്ള ജയാഹ്ലാ​ദ​പൂർണ​മായ ഉപസം​ഹാ​രം എന്താണ്‌, സാത്താന്റെ വ്യവസ്ഥി​തി​യു​ടെ സമാപന നാളു​ക​ളിൽ അതു നമ്മെ എങ്ങനെ സഹായി​ക്കും?

22 വിജയ​ഭേരി മുഴക്കി​പ്പാ​ടി​യാ​ണു സങ്കീർത്തനം 31 ഉപസം​ഹ​രി​ക്കു​ന്നത്‌. “യഹോ​വ​യിൽ പ്രത്യാ​ശ​യുള്ള ഏവരുമേ, ധൈര്യ​പ്പെ​ട്ടി​രി​പ്പിൻ; നിങ്ങളു​ടെ ഹൃദയം ഉറെച്ചി​രി​ക്കട്ടെ.” (സങ്കീർത്തനം 31:24) അതു​കൊണ്ട്‌, നാം സാത്താന്റെ ദുഷ്ട വ്യവസ്ഥി​തി​യു​ടെ സമാപന നാളു​കളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, യഹോവ നമ്മെ വിട്ടക​ലു​ന്ന​തി​നു പകരം, നമ്മോടു വളരെ അടുത്തു വന്ന്‌ നമുക്ക്‌ അവിടു​ത്തെ ശക്തി പകർന്നു​ത​രും. യഹോവ വിശ്വ​സ്‌ത​നാണ്‌, അവിടു​ന്നു പരാജ​യ​പ്പെ​ടില്ല. അവിടു​ന്നാ​ണു നമ്മുടെ ശരണം; അവിടു​ന്നാ​ണു നമ്മുടെ ഗോപു​രം.—സദൃശ​വാ​ക്യ​ങ്ങൾ 18:10.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ യഹോ​വയെ ഉറപ്പോ​ടെ നമ്മുടെ ശരണമാ​ക്കാൻ നമുക്കു കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ഒരു വൻ ഗായക​ഗണം ധൈര്യ​ത്തോ​ടെ രാജ്യ​സ്‌തു​തി പാടു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

◻ സാത്താന്റെ വലയ്‌ക്കു യഹോ​വ​യു​ടെ ജനത്തെ കെണി​യി​ലാ​ക്കാ​നാ​കി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ തന്നിൽ ശരണം വെച്ചി​രി​ക്കു​ന്ന​വർക്കു യഹോവ എന്തു നിധി​യാ​ണു മാററി​വെ​ച്ചി​രി​ക്കു​ന്നത്‌?

[12-15 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ 1993 സേവന​വർഷ​ത്തി​ലെ ലോക​വ്യാ​പക റിപ്പോർട്ട്‌

(ബയന്റിട്ട വാല്യം കാണുക)

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യഹോവയിൽ ശരണം വെക്കു​ന്നവർ രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ ഒരു വൻ ഗായക​ഗ​ണത്തെ സൃഷ്ടി​ക്കു​ന്നു—47,09,889 പേർ!

1. സെനിഗൾ

2. ബ്രസീൽ

3. ചിലി

4. ബൊളീ​വി​യ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക