വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ സങ്കീർത്തനം 37:29, “നീതിമാന്മാർ ദേശത്തെ കൈവശമാക്കി എന്നേക്കും അതിൽ വസിക്കും” എന്നു് ഭാഷാന്തരം ചെയ്തിരിക്കുന്നതിനാൽ അതു് കേവലം യിസ്രായേല്യർ വാഗ്ദത്തദേശം സ്ഥിരമായി കൈവശമാക്കുന്നതിനെയാണോ അർത്ഥമാക്കുന്നത്?
അല്ല, ആ വ്യാഖ്യാനം ഈ നിശ്വസ്ത വാഗ്ദാനത്തിന്റെ അടിസ്ഥാനരഹിതമായ ഒരു പരിമിതിയായിരിക്കും. സങ്കീർത്തനം 37 നീതിമാന്മാരുടെ മുമ്പാകെ നമ്മുടെ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രതീക്ഷ വെക്കുന്നു.
സങ്കീർത്തനം 37:29-ന്റെ, മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ധരണി ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ നിന്നാണു്. മറ്റു പല ഭാഷാന്തരങ്ങളിലുമെന്ന പോലെ അതു് എറെറ്റ്സ് (Erets) എന്ന എബ്രായ പദം “ദേശം” എന്നു വിവർത്തനം ചെയ്യുന്നു. എറെറ്റ്സ് എന്ന പദത്തിനു് വേർതിരിക്കപ്പെട്ട ഒരു പ്രദേശത്തെ അല്ലെങ്കിൽ “ശിനാർദേശം” അഥവാ “ഈജിപ്റ്റുദേശം” എന്നിങ്ങനെ ഒരു രാഷ്ട്രത്തിന്റെ പ്രദേശത്തെ പരാമർശിക്കാൻ കഴിയും.—ഉല്പത്തി 10:10, 11; 21:21; സങ്കീർത്തനം 78:12; യിരെമ്യാവു് 25:20.
അതുകൊണ്ടു് സങ്കീർത്തനം 37:11, 29, യിസ്രായേല്യർ വാഗ്ദത്ത ദേശത്തിലെ സ്ഥിരവാസക്കാരായിരിക്കാൻ കഴിഞ്ഞിരുന്നുവെന്നും അങ്ങനെ ആയിരുന്നിരിക്കണം എന്നും സൂചിപ്പിക്കുന്നു. ദൈവം അബ്രാഹാമിനോടു് ചെയ്ത ഉടമ്പടിയനുസരിച്ച് ദൈവം അവർക്കു നൽകിയ ആ പ്രദേശത്തു് തലമുറതലമുറയായി അവന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് തുടരാൻ കഴിയുമായിരുന്നു. എന്നിരുന്നാലും യിസ്രായേല്യർ ദൈവത്തോടു് അവനിശ്വസ്തരായിതീർന്നതുകൊണ്ടു് അതു് അപ്രകാരം പ്രാവർത്തികമായില്ല.—ഉല്പത്തി 15:18-21; 17:8; ആവർത്തനം 7:12-16, 22; 28:7-14; 31:7; യോശുവ 21:43-45.
എന്നിരുന്നാലും സങ്കീർത്തനം 37:11, 29-ലെ എറെറ്റ്സ് കേവലം യിസ്രായേല്യർക്കു് നൽകിയ ദേശത്തിൽ പരിമിതപ്പെടുത്തുന്നതിനു് തിരുവെഴുത്തു ന്യായമില്ല.
എ ഹീബ്രൂ ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദി ഓൾഡ് ടെസ്റ്റമെൻറ് (ജെസിനിയസ്, ബൗൺ, ഡ്രൈവർ, ബ്രിഗ്സ്; 1951) അനുസരിച്ച് എറെറ്റ്സിന്റെ അർത്ഥം താഴെ പറുയന്നു: “1. a. ഭൂമി, മുഴുഭൂമിയും (ഒരു ഭാഗത്തിനു [വിപരീതമായി] . . . b. ഭൂമി, സ്വർഗ്ഗം, ആകാശം എന്നതിനു [വിപരീതമായി], . . . c. ഭൂമി=ഭൂമിയിലെ നിവാസികൾ . . . 2. ദേശം=a. രാജ്യം, പ്രദേശം . . . b. ജില്ല, മേഖല . . . 3. a. നിലം, കരയുടെ ഉപരിതലം . . . b. മണ്ണു്, ഉല്പാദനക്ഷമമായ എന്നപോലെ.” വില്യം വിൽസണാലുള്ള പഴയനിയമ പദ പഠനങ്ങൾ എറെറ്റ്സ് എന്നതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: ഭൂമി എന്നതു് വിശാലമായ അർഥത്തിൽ, വാസയോഗ്യവും വാസയോഗ്യമല്ലാത്തതും ആയ ഭാഗങ്ങൾ പരിമിതിയുടെ ഏതെങ്കിലും വാക്കുകളോടുകൂടെ ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാനും ഭാഗം, ഒരു ദേശം അഥവാ രാജ്യം.” അതുകൊണ്ടു് എബ്രായപദത്തിന്റെ പ്രഥമവും പ്രധാനവുമായ അർത്ഥം നമ്മുടെ ഗ്രഹം അഥവാ ഗോളം, ഭൂമി എന്നാണു്.
അർത്ഥവത്തായി, സങ്കീർത്തനം 37:11, 29 സെപ്റ്റുവജിൻറിൽ ഗ്രീക്കിലേക്കു ഭാഷാന്തരം ചെയ്തപ്പോൾ എറെറ്റ്സ് എന്ന എബ്രായപദത്തിനു് ഗീ എന്ന ഗ്രീക്കു പദം ഉപയോഗിച്ചു. അതു് “ഭൂമി, കൃഷിക്ക് ഉപയുക്തമായ സ്ഥലം അഥവാ മണ്ണു് എന്നതിനെ കുറിക്കുന്നു.” മത്തായി 5:5-ലെ യേശുവിന്റെ അർഥവത്തായ പ്രവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഗീണ എന്നാണു്: “സൗമ്യതയുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.”
നിശ്ചയമായും യേശു സങ്കീർത്തനം 37:11-ലെ വാഗ്ദാനം ഉദ്ധരിക്കുകയിൽ കേവലം വാഗ്ദത്ത ദേശത്തെക്കുറിച്ചു സംസാരിക്കയല്ലായിരുന്നു. അവന്റെ അഭിഷിക്താനുഗാമികൾ മുഴു ഭൂഗോളത്തിൻമേലുമുള്ള ഒരു ഭരണത്തിൽ പങ്കുവഹിക്കാനായി അവനോടുകൂടെ സ്വർഗ്ഗീയ രാജ്യ—പുരോഹിതവർഗ്ഗമായിത്തീരും. (വെളിപ്പാടു് 21:4; ഉല്പത്തി 1:28) അതുകൊണ്ടു് നമുക്കെല്ലാം താഴെ പറയുന്ന വാഗ്ദാനത്തിന്റെ അത്ഭുതകരമായ ഭാവി നിവൃത്തിക്കുവേണ്ടി നോക്കാം: “എന്തുകൊണ്ടെന്നാൽ നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29, ഫെൻറൺ.