വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹോവയോട്‌ പററിനിൽക്കുക
    വീക്ഷാഗോപുരം—1992 | മാർച്ച്‌ 15
    • 1. പ്രാർത്ഥനസംബന്ധിച്ച്‌ യഹോവയുടെ ഇഷ്‌ടം എന്താണ്‌, പ്രാർത്ഥനസംബന്ധിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ എന്തു പ്രോൽസാഹനം നൽകി?

      യഹോവ തന്റെ സകല വിശ്വസ്‌ത ജനത്തിനും “പ്രത്യാശ നൽകുന്ന ദൈവ”മാകുന്നു. “പ്രാർത്ഥന കേൾക്കുന്നവൻ” എന്ന നിലയിൽ അവൻ അവരുടെ മുമ്പാകെ വെക്കുന്ന സന്തോഷകരമായ പ്രത്യാശ പ്രാപിക്കാൻ സഹായത്തിനായുള്ള അവരുടെ അഭ്യർഥനകൾ അവൻ കേൾക്കുന്നു. (റോമർ 15:13; സങ്കീർത്തനം 65:2) ആഗ്രഹിക്കുന്ന ഏതു സമയത്തും തന്റെ അടുക്കലേക്കു വരാൻ അവൻ തന്റെ ദാസൻമാരെയെല്ലാം തന്റെ വചനമായ ബൈബിളിലൂടെ പ്രോൽസാഹിപ്പിക്കുന്നു. അവൻ എല്ലായ്‌പ്പോഴും അവരുടെ ഉള്ളിന്റെ ഉള്ളിലെ താത്‌പര്യങ്ങൾ സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ അവിടെയുണ്ട്‌. യഥാർത്ഥത്തിൽ, “പ്രാർത്ഥനയിൽ ഉററിരിക്കുക” എന്നും “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നും പറഞ്ഞുകൊണ്ട്‌ അവൻ അവരെ പ്രോൽസാഹിപ്പിക്കുന്നു.a (റോമർ 12:12; 1 തെസ്സലോനീക്യർ 5:17) സകല ക്രിസ്‌ത്യാനികളും തങ്ങളുടെ ഹൃദയം അവങ്കൽ പകർന്നുകൊണ്ടും അവന്റെ പ്രിയപുത്രനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ അങ്ങനെ ചെയ്‌തുകൊണ്ടും നിരന്തരം പ്രാർത്ഥനയിൽ തന്നെ വിളിച്ചപേക്ഷിക്കണമെന്നുള്ളത്‌ യഹോവയുടെ ഇഷ്‌ടമാണ്‌.—യോഹന്നാൻ 14:6, 13, 14.

  • യഹോവയോട്‌ പററിനിൽക്കുക
    വീക്ഷാഗോപുരം—1992 | മാർച്ച്‌ 15
    • 3 ശിഷ്യനായിരുന്ന യാക്കോബ്‌ ഇങ്ങനെ എഴുതി: “ദൈവത്തോട്‌ അടുത്തുചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തുവരും..” (യാക്കോബ്‌ 4:8) അതെ, നമ്മുടെ അപൂർണ്ണമായ മാനുഷാവസ്ഥയുണ്ടെങ്കിലും അവനോടുള്ള നമ്മുടെ ആശയപ്രകടനങ്ങൾ കേൾക്കാൻ പാടില്ലാത്തവണ്ണം അവൻ വളരെ ഉയർന്നവനോ വളരെ അകന്നവനോ അല്ല. (പ്രവൃത്തികൾ 17:27) മാത്രവുമല്ല, അവൻ ഉദാസീനനോ അശ്രദ്ധനോ അല്ല. സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവയുടെ കണ്ണു നീതിമാൻമാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.”—സങ്കീർത്തനം 34:15; 1 പത്രോസ്‌ 3:12.

      4. പ്രാർത്ഥനയിലുള്ള യഹോവയുടെ ശ്രദ്ധയെ എങ്ങനെ ദൃഷ്‌ടാന്തീകരിക്കാം?

      4 യഹോവ പ്രാർത്ഥന ക്ഷണിക്കുന്നു. നിരവധി ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ആൾക്കൂട്ടത്തോട്‌ നമുക്ക്‌ ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്‌. മററുള്ളവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട്‌ നിങ്ങൾ അവിടെയുണ്ട്‌. നിങ്ങളുടെ റോൾ ഒരു നിരീക്ഷകന്റേതാണ്‌. എന്നാൽ ആരെങ്കിലും നിങ്ങളുടെ പേർ പറഞ്ഞുകൊണ്ട്‌ നിങ്ങളിലേക്കു തിരിയുകയും തന്റെ വാക്കുകൾ നിങ്ങളിലേക്കു തിരിച്ചുവിടുകയും ചെയ്യുന്നു. ഇത്‌ ഒരു പ്രത്യേക വിധത്തിൽ നിങ്ങളുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നു. സമാനമായി, തന്റെ ജനം എവിടെയായിരുന്നാലും ദൈവം എപ്പോഴും അവരെ ശ്രദ്ധിക്കുന്നു. (2 ദിനവൃത്താന്തം 16:9; സദൃശവാക്യങ്ങൾ 15:3) അതുകൊണ്ട്‌ അവൻ സംരക്ഷണാത്‌മകമായും താത്‌പര്യപൂർവവും നിരീക്ഷിച്ചുകൊണ്ട്‌ നമ്മുടെ വാക്കുകൾ കേൾക്കുന്നു. ഏതായാലും, നാം പ്രാർത്ഥനയിൽ ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ അവന്റെ ശ്രദ്ധ പിടിച്ചുനിർത്തപ്പെടുന്നു, ഇപ്പോൾ അവൻ ഒരു വ്യക്തമായ വിധത്തിൽ നമ്മിൽ കേന്ദ്രീകരിക്കപ്പെടുന്നു. തന്റെ ശക്തികളാൽ യഹോവക്ക്‌ മമനുഷ്യന്റെ ഹൃദയത്തിന്റെയും മനസ്സിന്റെയും ഗൂഢമായ ഉള്ളറകളിൽ അർപ്പിക്കപ്പെടുന്ന നിശബ്‌ദമായ അപേക്ഷകൾപോലും ശ്രദ്ധിക്കാനും ഗ്രഹിക്കാനും കഴിയും. ആത്‌മാർത്ഥമായി തന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും തന്നോട്‌ അടുത്തുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന എല്ലാവരോടും താൻ അടുത്തുചെല്ലുമെന്ന്‌ ദൈവം നമുക്ക്‌ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 145:18.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക