വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 12/15 പേ. 11-15
  • യഹോവയിൽ ആശ്രയിക്കുക!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയിൽ ആശ്രയിക്കുക!
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പിതൃ​തു​ല്യ​മായ പ്രബോ​ധ​നം
  • ഒരു സ്ഥായി​യായ ആശ്രയം
  • യഹോ​വ​യിൽ ആശ്രയി​ക്കു​ക
  • “നിന്റെ എല്ലാ വഴിക​ളി​ലും . . .”
  • സുഭാ​ഷി​തങ്ങൾ 3:5, 6—’സ്വന്തം ബുദ്ധിയെ ആശ്രയി​ക്ക​രുത്‌’
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • യഹോവയുമായി സഖിത്വം നട്ടുവളർത്തുക
    2000 വീക്ഷാഗോപുരം
  • യഹോവയിലുള്ള നിങ്ങളുടെ ആശ്രയം ബലിഷ്‌ഠമാക്കുക
    2001 വീക്ഷാഗോപുരം
  • മറ്റുള്ളവരിലുള്ള വിശ്വാസം സന്തുഷ്ടജീവിതത്തിന്‌ അനിവാര്യം
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 12/15 പേ. 11-15

യഹോ​വ​യിൽ ആശ്രയി​ക്കുക!

“പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക.”—സദൃശ​വാ​ക്യ​ങ്ങൾ 3:5.

1. സദൃശ​വാ​ക്യ​ങ്ങൾ 3:5 ഒരു യുവാ​വിൽ മതിപ്പു​ള​വാ​ക്കി​യത്‌ എങ്ങനെ, എന്തു ദീർഘ​കാല ഫലത്തോ​ടെ?

“‘നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ കർത്താ​വിൽ ആശ്രയി​ക്കുക; നിന്റെ സ്വന്ത വിവേ​ക​ത്തിൽ ഊന്നരുത്‌.’ ഞാൻ സന്ദർശിച്ച ഒരു ഭവനത്തിൽ ബൈബി​ളിൽനി​ന്നുള്ള ആ വാക്കുകൾ ഫ്രെയിം ചെയ്‌തു ഭിത്തി​യിൽ തൂക്കി​യി​ട്ടി​രു​ന്നത്‌ എന്റെ ശ്രദ്ധ പിടി​ച്ചു​പ​ററി. അന്നു ശേഷിച്ച സമയം മുഴുവൻ ഞാൻ അതി​നെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ എനിക്കു ദൈവ​ത്തിൽ ആശ്രയി​ക്കാൻ കഴിയു​മോ? എന്നു ഞാൻ സ്വയം ചോദി​ച്ചു” എന്ന്‌ ഒരു ദീർഘ​കാല മിഷനറി എഴുതു​ന്നു. ഈ വ്യക്തിക്ക്‌ അന്ന്‌ 21 വയസ്സു​ണ്ടാ​യി​രു​ന്നു. 90-ാമത്തെ വയസ്സിൽ, ആസ്‌​ട്രേ​ലി​യ​യി​ലെ പെർത്തിൽ ഒരു മൂപ്പനാ​യി ഇപ്പോ​ഴും വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന അദ്ദേഹ​ത്തിന്‌ സിലോൺ (ഇപ്പോൾ ശ്രീലങ്ക), ബർമ (ഇപ്പോൾ മ്യാൻമാർ), മലയ, തായ്‌ലൻഡ്‌, ഇൻഡ്യ, പാക്കി​സ്ഥാൻ എന്നീ രാജ്യ​ങ്ങ​ളിൽ പുതിയ മിഷനറി വയലു​കൾക്ക്‌ ആരംഭം കുറി​ച്ചു​കൊ​ണ്ടു ചെലവ​ഴിച്ച തീവ്ര​മായ 26 വർഷങ്ങൾ ഉൾപ്പെടെ യഹോ​വ​യിൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ ആശ്രയി​ച്ച​തി​ന്റെ ഫലങ്ങളാൽ സമ്പന്നമാ​ക്ക​പ്പെട്ട സ്വജീ​വി​ത​ത്തി​ലേക്കു പിന്തി​രി​ഞ്ഞു നോക്കാൻ കഴിയും.a

2. സദൃശ​വാ​ക്യ​ങ്ങൾ 3:5 നമ്മിൽ എന്ത്‌ ആത്മവി​ശ്വാ​സം ജനിപ്പി​ക്കേ​ണ്ട​താണ്‌?

2 സദൃശ​വാ​ക്യ​ങ്ങൾ 3:5-ന്റെ പുതി​യ​ലോക ഭാഷാ​ന്ത​ര​പ്ര​കാ​ര​മുള്ള “നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക” എന്ന വാക്കുകൾ പർവത​സ​മാ​ന​മായ തടസ്സങ്ങളെ അതിജീ​വി​ക്കുന്ന ഘട്ടത്തോ​ളം നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കാൻ അവിടു​ത്തേക്കു കഴിയു​മെന്ന ഉറപ്പോ​ടെ യഹോ​വക്കു നമ്മുടെ ജീവി​തത്തെ മുഴു​ഹൃ​ദ​യ​ത്തോ​ടെ അർപ്പി​ക്കു​ന്ന​തിൽ തുടരാൻ നമ്മെ പ്രചോ​ദി​പ്പി​ക്കേ​ണ്ട​തുണ്ട്‌. (മത്തായി 17:20) നമുക്കി​പ്പോൾ സദൃശ​വാ​ക്യ​ങ്ങൾ 3:5 അതിന്റെ സന്ദർഭ​ത്തി​ന്റെ വെളി​ച്ച​ത്തിൽ ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കാം.

പിതൃ​തു​ല്യ​മായ പ്രബോ​ധ​നം

3. (എ) സദൃശ​വാ​ക്യ​ങ്ങ​ളു​ടെ ആദ്യത്തെ ഒൻപത്‌ അധ്യാ​യ​ങ്ങ​ളിൽ എന്തു പ്രോ​ത്സാ​ഹനം കണ്ടെത്താം? (ബി) സദൃശ​വാ​ക്യ​ങ്ങൾ 3:1, 2-നു നാം അടുത്ത ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 ബൈബിൾ പുസ്‌ത​ക​മായ സദൃശ​വാ​ക്യ​ങ്ങ​ളി​ലെ ആദ്യത്തെ ഒൻപത്‌ അധ്യാ​യങ്ങൾ പിതൃ​തു​ല്യ​മായ പ്രബോ​ധ​ന​ങ്ങ​ളാൽ അഥവാ യഹോ​വ​യിൽനി​ന്നുള്ള ജ്ഞാന​മേ​റിയ ഉപദേ​ശ​ങ്ങ​ളാൽ വിളങ്ങു​ന്ന​വ​യാണ്‌. അവ സ്വർഗ​ങ്ങ​ളിൽ പുത്ര​ത്വം ആസ്വദി​ക്കാൻ അല്ലെങ്കിൽ പറുദീ​സാ ഭൂമി​യിൽ “ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യം” ആസ്വദി​ക്കാൻ നോക്കി​പ്പാർത്തി​രി​ക്കുന്ന എല്ലാവർക്കും വേണ്ടി​യു​ള്ള​താണ്‌. (റോമർ 8:18-21, 23) പുത്രീ​പു​ത്രൻമാ​രെ വളർത്തു​ന്ന​തിൽ മാതാ​പി​താ​ക്കൾക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന ജ്ഞാന​മേ​റിയ ബുദ്ധ്യു​പ​ദേശം ഇവി​ടെ​യുണ്ട്‌. “മകനേ, എന്റെ ഉപദേശം മറക്കരു​തു; നിന്റെ ഹൃദയം എന്റെ കല്‌പ​ന​കളെ കാത്തു​കൊ​ള്ളട്ടെ” എന്ന അനുശാ​സ​ന​ത്തോ​ടെ തുടങ്ങുന്ന സദൃശ​വാ​ക്യ​ങ്ങൾ 3-ാമധ്യാ​യ​ത്തി​ലെ ബുദ്ധ്യു​പ​ദേശം ശ്രദ്ധേ​യ​മാണ്‌. സാത്താന്റെ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യനാ​ളു​കൾ അവയുടെ പരിസ​മാ​പ്‌തി​യി​ലേക്കു നീങ്ങി​ക്കൊ​ണ്ടി​രി​ക്കെ, നാം യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കു​ന്ന​വ​രാ​യി​രി​ക്കട്ടെ. കാലം വളരെ ദീർഘ​മാ​ണെന്നു തോന്നി​യി​രി​ക്കാം. എന്നാൽ സഹിച്ചു നിൽക്കുന്ന സകല​രോ​ടു​മുള്ള വാഗ്‌ദത്തം “അവ ദീർഘാ​യു​സ്സും ജീവകാ​ല​വും സമാധാ​ന​വും നിനക്കു വർദ്ധി​പ്പി​ച്ചു തരും” എന്നാണ്‌—യഹോ​വ​യു​ടെ പുതിയ വ്യവസ്ഥി​തി​യി​ലെ അനന്തജീ​വൻതന്നെ.—സദൃശ​വാ​ക്യ​ങ്ങൾ 3:1, 2.

4, 5. (എ) യോഹ​ന്നാൻ 5:19, 20-ൽ സന്തുഷ്ട​മായ ഏതു ബന്ധമാണു വർണി​ച്ചി​രി​ക്കു​ന്നത്‌? (ബി) ആവർത്ത​ന​പു​സ്‌തകം 11:18-21-ലെ ബുദ്ധ്യു​പ​ദേശം നമ്മുടെ നാളിൽ ബാധക​മാ​കു​ന്നത്‌ എങ്ങനെ?

4 സന്തുഷ്ട​മായ ഒരു പിതൃ-പുത്ര ബന്ധം വളരെ അമൂല്യ​മായ ഒന്നായി​രി​ക്കാ​വു​ന്ന​താണ്‌. അതങ്ങ​നെ​യാ​യി​രി​ക്കാൻ നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം ക്രമീ​ക​രണം ചെയ്‌തു. ക്രിസ്‌തു​യേശു യഹോ​വ​യു​മാ​യി തനിക്കു​ത​ന്നെ​യുള്ള ഉററബ​ന്ധ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു: “പിതാവു ചെയ്‌തു കാണു​ന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴിക​യില്ല; അവൻ ചെയ്യു​ന്നതു എല്ലാം പുത്ര​നും അവ്വണ്ണം തന്നേ ചെയ്യുന്നു. പിതാവു പുത്രനെ സ്‌നേ​ഹി​ക്ക​യും താൻ ചെയ്യു​ന്നതു ഒക്കെയും അവന്നു കാണി​ച്ചു​കൊ​ടു​ക്ക​യും ചെയ്യുന്നു.” (യോഹ​ന്നാൻ 5:19, 20) താനും ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും തമ്മിലും അതു​പോ​ലെ മാനുഷ പിതാ​ക്കൻമാ​രും അവരുടെ മക്കളും തമ്മിലും സമാന​മായ അടുപ്പം നിലനിൽക്ക​ണ​മെന്നു യഹോവ ഉദ്ദേശി​ച്ചു.

5 പുരാതന ഇസ്ര​യേ​ലിൽ ആശ്രയ​യോ​ഗ്യ​മായ കുടും​ബ​ബന്ധം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. യഹോവ അവിടത്തെ പിതാ​ക്കൻമാ​രെ ഇങ്ങനെ ഉപദേ​ശി​ച്ചു: “ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളു​ടെ ഹൃദയ​ത്തി​ലും മനസ്സി​ലും സംഗ്ര​ഹി​ച്ചു നിങ്ങളു​ടെ കൈമേൽ അടയാ​ള​മാ​യി കെട്ടു​ക​യും അവ നിങ്ങളു​ടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമാ​യി​രി​ക്ക​യും വേണം. വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും നിങ്ങൾ അവയെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടു നിങ്ങളു​ടെ മക്കൾക്കു അവയെ ഉപദേ​ശി​ച്ചു​കൊ​ടു​ക്കേണം. യഹോവ നിങ്ങളു​ടെ പിതാ​ക്കൻമാർക്കു കൊടു​ക്കു​മെന്നു അവരോ​ടു സത്യം​ചെയ്‌ത ദേശത്തു നിങ്ങളും നിങ്ങളു​ടെ മക്കളും ഭൂമി​ക്കു​മീ​തെ ആകാശ​മുള്ള കാല​ത്തോ​ളം ദീർഘാ​യു​സ്സോ​ടി​രി​ക്കേ​ണ്ട​തി​ന്നു അവയെ നിന്റെ വീട്ടിന്റെ കട്ടിള​ക​ളിൻമേ​ലും പടിവാ​തി​ലു​ക​ളി​ലും എഴു​തേണം.” (ആവർത്ത​ന​പു​സ്‌തകം 11:18-21) മാതാ​പി​താ​ക്ക​ളെ​യും അവരുടെ മക്കളെ​യും അതു​പോ​ലെ​തന്നെ ക്രിസ്‌തീയ സഭയിൽ അവിടു​ത്തെ സേവി​ക്കുന്ന മറെറ​ല്ലാ​വ​രെ​യും ദൈവ​വു​മാ​യി ഒരു ഉററബ​ന്ധ​ത്തിൽ കൊണ്ടു​വ​രാൻ നമ്മുടെ മഹാ ഉപദേ​ഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​നു തീർച്ച​യാ​യും കഴിയും.—യെശയ്യാ​വു 30:20, 21.

6. ദൈവ​ത്തി​ന്റെ​യും മനുഷ്യ​ന്റെ​യും പ്രീതി നേടാൻ കഴിയു​ന്ന​തെ​ങ്ങനെ?

6 ദൈവ​ജ​ന​ത്തിൽപ്പെട്ട പ്രായം കൂടി​യ​വർക്കും കുറഞ്ഞ​വർക്കു​മാ​യുള്ള ജ്ഞാന​മേ​റിയ, പിതൃ​തു​ല്യ​മായ ഉപദേ​ശ​മാ​ണു സദൃശ​വാ​ക്യ​ങ്ങൾ 3-ാമധ്യാ​യ​ത്തി​ന്റെ 3-ഉം 4-ഉം വാക്യ​ങ്ങ​ളിൽ തുടർന്നു​വ​രു​ന്നത്‌: “ദയയും വിശ്വ​സ്‌ത​ത​യും [സത്യവും, NW] നിന്നെ വിട്ടു​പോ​ക​രു​തു; അവയെ നിന്റെ കഴുത്തിൽ കെട്ടി​ക്കൊൾക; നിന്റെ ഹൃദയ​ത്തി​ന്റെ പലകയിൽ എഴുതി​ക്കൊൾക. അങ്ങനെ നീ ദൈവ​ത്തി​ന്നും മനുഷ്യർക്കും ബോദ്ധ്യ​മായ ലാവണ്യ​വും സൽബു​ദ്ധി​യും പ്രാപി​ക്കും.” ദയയും സത്യവും പ്രകട​മാ​ക്കു​ന്ന​തിൽ യഹോ​വ​യാം ദൈവം​തന്നെ മികച്ചു​നിൽക്കു​ന്നു. സങ്കീർത്തനം 25:10 അതാണു പ്രസ്‌താ​വി​ക്കു​ന്നത്‌: “അവന്റെ പാതക​ളൊ​ക്കെ​യും ദയയും സത്യവും ആകുന്നു.” യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ ഈ ഗുണങ്ങ​ളും അവയുടെ സംരക്ഷ​ണാ​ത്മ​ക​മായ ശക്തിയും നാം കാത്തു​സൂ​ക്ഷി​ക്കണം, അമൂല്യ​മായ ഒരു മാലയ്‌ക്കു നാം വില കൽപ്പി​ക്കു​ന്ന​തു​പോ​ലെ അതിനു വില കൽപ്പി​ച്ചു​കൊ​ണ്ടും അവയെ നമ്മുടെ ഹൃദയ​ത്തിൽ മായാതെ കൊത്തി​വ​ച്ചു​കൊ​ണ്ടും​തന്നെ. എങ്കിൽ നമുക്ക്‌ തീക്ഷ്‌ണ​മാ​യി ഇങ്ങനെ പ്രാർഥി​ക്കാൻ കഴിയും: “യഹോവേ, . . . നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാ​ലിക്ക”ണമേ.—സങ്കീർത്തനം 40:11.

ഒരു സ്ഥായി​യായ ആശ്രയം

7. യഹോവ തന്റെ ആശ്രയ​യോ​ഗ്യത ഏതു വിധങ്ങ​ളിൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു?

7 “ആരു​ടെ​യെ​ങ്കി​ലും അല്ലെങ്കിൽ എന്തി​ന്റെ​യെ​ങ്കി​ലും സ്വഭാ​വ​ത്തി​ലോ, കഴിവി​ലോ, ശക്തിയി​ലോ, സത്യത്തി​ലോ ഉള്ള ഉറച്ച ആലംബം” എന്നാണ്‌ ആശ്രയത്തെ വെബ്‌സ്‌റേ​റ​ഴ്‌സ്‌ നയന്ത്‌ ന്യൂ കൊളീ​ജി​യ​ററ്‌ ഡിക്‌ഷ്‌ണറി നിർവ​ചി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സ്വഭാവം തന്റെ സ്‌നേ​ഹ​ദ​യ​യി​ലാണ്‌ ഉറപ്പായി സ്ഥാപി​ത​മാ​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌, താൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നതു ചെയ്യാ​നുള്ള അവിടു​ത്തെ കഴിവിൽ നമുക്കു പൂർണ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. കാരണം യഹോ​വ​യെന്ന നാമം​തന്നെ ഉദ്ദേശ്യ​ങ്ങൾ കണിശ​മാ​യി നിവർത്തി​ക്കുന്ന വലിയവൻ എന്ന്‌ അവിടു​ത്തെ തിരി​ച്ച​റി​യി​ക്കു​ന്നു. (പുറപ്പാ​ടു 3:14; 6:2-8) സ്രഷ്ടാ​വെന്ന നിലയിൽ അവിടു​ന്നാ​ണു ശക്തിയു​ടെ​യും ചലനാത്മക ഊർജ​ത്തി​ന്റെ​യും ഉറവിടം. (യെശയ്യാ​വു 40:26, 29) “ദൈവ​ത്തി​ന്നു ഭോഷ്‌കു പറവാൻ കഴിയാത്ത”തിനാൽ അവിടു​ന്നു സത്യത്തി​ന്റെ സാരസം​ഗ്ര​ഹ​മാണ്‌. (എബ്രായർ 6:18) അതു​കൊണ്ട്‌, തന്നിലാ​ശ്ര​യി​ക്കു​ന്ന​വരെ സംരക്ഷി​ക്കാ​നും തന്റെ മഹത്തായ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം വൻവി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നും വേണ്ട മഹാശ​ക്തി​യുള്ള, എല്ലാ സത്യത്തി​ന്റെ​യും വൻ ഉറവി​ട​മായ നമ്മുടെ ദൈവ​മായ യഹോ​വ​യിൽ സമ്പൂർണ ആശ്രയം വെക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്ക​യാണ്‌.—സങ്കീർത്തനം 91:1, 2; യെശയ്യാ​വു 55:8-11.

8, 9. ലോക​ത്തിൽ ആശ്രയ​ത്വം സങ്കടക​ര​മാം​വി​ധം കുറഞ്ഞു​പോ​കു​ന്നത്‌ എന്തു​കൊണ്ട്‌, യഹോ​വ​യു​ടെ ജനം വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 ദുഃഖ​ക​ര​മെന്നു പറയട്ടെ, നമുക്കു ചുററു​മുള്ള ഈ അധഃപ​തിച്ച ലോക​ത്തിൽ ആശ്രയം സങ്കടക​ര​മാ​യി കുറഞ്ഞു​വ​രി​ക​യാണ്‌. നാം എല്ലായി​ട​ത്തും കാണു​ന്നത്‌ അത്യാ​ഗ്ര​ഹ​വും അഴിമ​തി​യു​മാണ്‌. വേൾഡ്‌ പ്രസ്‌ റിവ്യൂ മാസി​ക​യു​ടെ 1993 മേയ്‌ ലക്കത്തിന്റെ പുറം​താ​ളിൽ ഘോഷി​ച്ചി​രുന്ന സന്ദേശ​മി​താ​യി​രു​ന്നു: “അഴിമതി വ്യാപനം—പുതിയ ലോക​ക്ര​മ​ത്തിൽ വൃത്തി​കെട്ട പണം. അഴിമതി വ്യവസാ​യം ബ്രസീൽ തൊട്ടു ജർമനി വരെയും ഐക്യ​നാ​ടു​കൾ തൊട്ട്‌ അർജൻറീന വരെയും സ്‌പെയ്‌ൻ തൊട്ടു പെറു വരെയും ഇററലി തൊട്ടു മെക്‌സി​ക്കോ വരെയും വത്തിക്കാൻ തൊട്ടു റഷ്യ വരെയും വ്യാപി​ച്ചു​കി​ട​ക്കു​ന്നു.” വിദ്വേ​ഷം, അത്യാ​ഗ്രഹം, അവിശ്വാ​സം എന്നിവ​യിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കുന്ന മമനു​ഷ്യ​ന്റെ പുതിയ ലോക​ക്രമം മനുഷ്യ​രാ​ശി​ക്കു​വേണ്ടി കൊയ്‌തെ​ടു​ക്കു​ന്നതു കുന്നു​കൂ​ടുന്ന കുഴപ്പ​ങ്ങ​ള​ല്ലാ​തെ മറെറാ​ന്നു​മല്ല.

9 രാഷ്‌ട്രീയ ജനതക​ളിൽനി​ന്നു വിഭി​ന്ന​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ “യഹോവ ദൈവ​മാ​യി​രി​ക്കുന്ന ജാതി [ജനത, NW]”യായി​രി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. അവർക്കു മാത്രമേ “ഞങ്ങൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു” എന്നു സത്യമാ​യി പറയാ​നാ​വൂ. “ഞാൻ ദൈവ​ത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല” എന്ന്‌ അവർക്കോ​രോ​രു​ത്തർക്കും ആഹ്ലാദി​ച്ചാർപ്പി​ടാൻ കഴിയും.—സങ്കീർത്തനം 33:12; 56:4, 11.

10. നിർമലത കാക്കാൻ അനേകം യുവ​ക്രി​സ്‌ത്യാ​നി​കളെ എന്താണു ശക്തീക​രി​ച്ചി​രി​ക്കു​ന്നത്‌?

10 ആയിര​ക്ക​ണ​ക്കി​നു യുവസാ​ക്ഷി​കൾ കഠിന​മായ പ്രഹര​വും തടങ്കലും അനുഭ​വി​ച്ചി​രി​ക്കുന്ന ഒരു ഏഷ്യൻ രാജ്യത്ത്‌, സഹിഷ്‌ണുത കാട്ടു​ന്ന​തി​നു യഹോ​വ​യി​ലുള്ള ആശ്രയം ബഹുഭൂ​രി​പ​ക്ഷ​ത്തെ​യും പ്രാപ്‌ത​രാ​ക്കി​യി​ട്ടുണ്ട്‌. ഒരു രാത്രി​യിൽ, ഭയങ്കര പീഡനങ്ങൾ അനുഭ​വിച്ച ഒരു യുവസാ​ക്ഷി തനിക്ക്‌ ഇനി താങ്ങാൻ വയ്യ എന്നു വിചാ​രി​ച്ചു. എന്നാൽ മറെറാ​രു യുവാവ്‌ ഇരുട്ടി​ന്റെ മറവിൽ രഹസ്യ​മാ​യി അയാളു​ടെ അടു​ത്തേക്കു വന്നിട്ട്‌ മന്ത്രിച്ചു: “വഴങ്ങി​ക്കൊ​ടു​ക്ക​രുത്‌; ഞാനങ്ങനെ ചെയ്‌ത​തിൽപ്പി​ന്നെ എനിക്ക്‌ ഒട്ടും മനസ്സമാ​ധാ​നം കിട്ടി​യി​ട്ടില്ല.” അപ്പോൾ ആദ്യത്തെ യുവാവ്‌ ഉറച്ചു​നിൽക്കാ​നുള്ള ദൃഢതീ​രു​മാ​നം വീണ്ടും പുതുക്കി. അതു​കൊണ്ട്‌, നമ്മുടെ നിർമ​ല​തയെ കാർന്നു തിന്നാ​നുള്ള സാത്താന്റെ ഏതു ശ്രമ​ത്തെ​യും അതിജീ​വി​ക്കാൻ യഹോവ നമ്മെ സഹായി​ക്കു​മെന്നു നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാൻ കഴിയും.—യിരെ​മ്യാ​വു 7:3-7; 17:1-8; 38:6-13, 15-17.

11. യഹോ​വ​യിൽ ആശ്രയി​ക്കാൻ നാം എങ്ങനെ​യാ​ണു പ്രചോ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌?

11 ഒന്നാമത്തെ കൽപ്പന ഭാഗി​ക​മാ​യി ഇങ്ങനെ പറയുന്നു: “നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും . . . സ്‌നേ​ഹി​ക്കേണം.” (മർക്കൊസ്‌ 12:30) നാം ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോൾ നാം പഠിക്കുന്ന മഹത്തായ സത്യങ്ങൾ നമ്മുടെ ഹൃദയ​ത്തി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങും. അത്‌ പരമാ​ധീശ കർത്താ​വായ യഹോ​വ​യെന്ന നമ്മുടെ അത്ഭുത​വാ​നായ ദൈവ​ത്തി​ന്റെ സേവന​ത്തിൽ നമുക്കു​ള്ള​തെ​ല്ലാം ചെലവി​ടാൻ നമ്മെ പ്രേരി​പ്പി​ക്കും. അവിടു​ന്നു നമ്മെ പഠിപ്പി​ച്ചി​ട്ടു​ള്ള​തും നമുക്കു ചെയ്‌തി​ട്ടു​ള്ള​തും ഇനിയും ചെയ്യാ​നി​രി​ക്കു​ന്ന​തു​മായ സകലതി​നും വേണ്ടി വിലമ​തി​പ്പു നിറഞ്ഞു തുളു​മ്പുന്ന ഒരു ഹൃദയ​ത്തോ​ടെ​യാണ്‌ നാം അവിടു​ത്തെ രക്ഷയിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ പ്രേരി​ത​രാ​കു​ന്നത്‌.—യെശയ്യാ​വു 12:2.

12. വർഷങ്ങ​ളാ​യി അനേകം ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യി​ലുള്ള തങ്ങളുടെ ആശ്രയം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 ഈ ആശ്രയം വർഷങ്ങ​ളി​ലൂ​ടെ നട്ടുവ​ളർത്താൻ കഴിയും. 1927 ഏപ്രി​ലിൽ തുടങ്ങി 50 വർഷത്തി​ല​ധി​കം വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ബ്രുക്ക്‌ളിൻ ആസ്ഥാനത്തു വിശ്വ​സ്‌ത​മാ​യി സേവിച്ച ഒരു എളിയ യഹോ​വ​യു​ടെ സാക്ഷി ഇങ്ങനെ എഴുതി: “ആ മാസാ​വ​സാ​നം എനിക്ക്‌ . . . സദൃശ​വാ​ക്യ​ങ്ങൾ 3:5, 6-ലെ ബൈബിൾവാ​ക്യം എടുത്തു​കാ​ട്ടുന്ന മനോ​ഹ​ര​മായ ഒരു കാർഡും അലവൻസാ​യി 5 ഡോള​റും അടക്കം ചെയ്‌ത ഒരു കവർ കിട്ടി. യഹോ​വ​യിൽ ആശ്രയി​ക്കാൻ എനിക്കു സകല കാരണ​വു​മു​ണ്ടാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ഭൂമി​യി​ലെ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കെ​ല്ലാം വേണ്ടി വിശ്വ​സ്‌ത​മാ​യി കരുതുന്ന ഒരു ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ’ യഹോ​വ​ക്കു​ണ്ടെന്ന്‌ ഹെഡ്‌ ക്വാർട്ടേ​ഴ്‌സിൽവച്ചു താമസി​യാ​തെ ഞാൻ മനസ്സി​ലാ​ക്കി.—മത്തായി 24:45-47.”b ഈ ക്രിസ്‌ത്യാ​നി​യു​ടെ ഹൃദയം ഉറച്ചി​രു​ന്നതു പണസ്‌നേ​ഹ​ത്തി​ലാ​യി​രു​ന്നില്ല, പിന്നെ​യോ “ഒടുങ്ങാത്ത നിക്ഷേപം സ്വർഗ്ഗ​ത്തിൽ” സംഭരി​ക്കാ​നാ​യി​രു​ന്നു. സമാന​മാ​യി ഇന്ന്‌, ലോക​ത്തി​നു ചുററു​മുള്ള വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ബെഥേൽ ഭവനങ്ങ​ളിൽ സേവി​ക്കുന്ന ആയിരങ്ങൾ നിയമ​പ​ര​മായ ഒരുതരം നിർധന-വ്രതത്തിൻ കീഴിൽ അങ്ങനെ ചെയ്യുന്നു. തങ്ങളുടെ ദൈനം​ദി​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റ​റു​ന്ന​തിന്‌ അവർ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.—ലൂക്കാ 12:29-31, 33, 34, പി.ഒ.സി. ബൈ.

യഹോ​വ​യിൽ ആശ്രയി​ക്കു​ക

13, 14. (എ) പക്വത​യുള്ള ബുദ്ധ്യു​പ​ദേശം എവിടെ മാത്രമേ കണ്ടെത്താൻ കഴിയൂ? (ബി) പീഡനത്തെ അതിജീ​വി​ക്കു​ന്ന​തിന്‌ എന്ത്‌ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌?

13 നമ്മുടെ സ്വർഗീയ പിതാവു നമ്മെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “നിന്റെ സ്വന്ത വിവേ​ക​ത്തിൽ ആശ്രയി​ക്ക​രുത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 3:5, NW) ലോക​ത്തി​ലെ ബുദ്ധ്യു​പ​ദേ​ശ​കർക്കും മനഃശാ​സ്‌ത്ര​ജ്ഞർക്കും യഹോവ പ്രകട​മാ​ക്കുന്ന ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും അടു​ത്തെ​ങ്ങും എത്താൻ കഴിയില്ല. “അവിടു​ത്തെ ജ്ഞാനം അളവറ​റ​താണ്‌.” (സങ്കീർത്ത​നങ്ങൾ 147:5, പി.ഒ.സി.ബൈ.) ലോക​ത്തി​ലെ പ്രമു​ഖ​രു​ടെ ജ്ഞാനത്തി​ലോ അജ്ഞതയിൽനി​ന്നുള്ള സ്വന്തം വികാ​ര​ങ്ങ​ളി​ലോ ആശ്രയി​ക്കു​ന്ന​തി​നു​പ​കരം പക്വത​യുള്ള ഉപദേ​ശ​ത്തി​നാ​യി നമുക്കു യഹോ​വ​യി​ലേ​ക്കും അവിടു​ത്തെ വചനത്തി​ലേ​ക്കും ക്രിസ്‌തീയ സഭയിലെ മൂപ്പൻമാ​രി​ലേ​ക്കും നോക്കാം.—സങ്കീർത്തനം 55:22; 1 കൊരി​ന്ത്യർ 2:5.

14 അതി​വേഗം അടുത്തു​കൊ​ണ്ടി​രി​ക്കുന്ന കഠിന പരി​ശോ​ധ​ന​യു​ടെ നാളിൽ മനുഷ്യ ജ്ഞാനമോ പദവി​യി​ലുള്ള അഹന്തയോ നമ്മെ ഒരിട​ത്തും കൊ​ണ്ടെ​ത്തി​ക്കു​ക​യില്ല. (യെശയ്യാ​വു 29:14; 1 കൊരി​ന്ത്യർ 2:14) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ജപ്പാനിൽ ദൈവ​ജ​ന​ത്തി​നി​ട​യി​ലെ കഴിവു​ള്ള​വ​നെ​ങ്കി​ലും അഹങ്കാ​രി​യാ​യി​രുന്ന ഒരു ഇടയൻ തന്റെ സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ച്ചു. സമ്മർദ​മു​ണ്ടാ​യ​പ്പോൾ അദ്ദേഹം വിശ്വാ​സ​ത്യാ​ഗി​യാ​യി മാറു​ക​യും പീഡനം വന്നപ്പോൾ ആട്ടിൻകൂ​ട്ട​ത്തി​ലെ മിക്കവ​രും പ്രവർത്തനം നിർത്തു​ക​യും ചെയ്‌തു. വൃത്തി​ഹീ​ന​മായ ജയില​റ​യി​ലെ ക്രൂര​മായ പെരു​മാ​റ​റത്തെ ധൈര്യ​മാ​യി അതിജീ​വിച്ച വിശ്വ​സ്‌ത​യായ ഒരു ജപ്പാൻകാ​രി സഹോ​ദരി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടവർ എന്തെങ്കി​ലും പ്രത്യേക കഴിവു​ള്ള​വ​രോ പ്രമു​ഖ​രോ ആയിരു​ന്നില്ല. തീർച്ച​യാ​യും നമ്മളെ​ല്ലാം എല്ലായ്‌പോ​ഴും മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തുണ്ട്‌.”c

15. യഹോ​വയെ പ്രീതി​പ്പെ​ടു​ത്തു​ന്ന​തിന്‌ ഏതു ദൈവിക ഗുണം അത്യാ​വ​ശ്യ​മാണ്‌?

15 നമ്മുടെ സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തിൽ താഴ്‌മ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. യഹോ​വയെ പ്രീതി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കുന്ന ഏവർക്കും ഈ ഗുണം എത്ര പ്രധാ​ന​മാണ്‌! എന്തിന്‌, മുഴു​പ്ര​പ​ഞ്ച​ത്തി​ന്റെ​യും പരമാ​ധി​കാ​രി​യാം കർത്താ​വാ​യി​ട്ടും നമ്മുടെ ദൈവം പോലും ബുദ്ധി​ശ​ക്തി​യുള്ള തന്റെ സൃഷ്ടി​യോ​ടുള്ള ഇടപെ​ട​ലു​ക​ളിൽ താഴ്‌മ പ്രകട​മാ​ക്കു​ന്നു. അതിനു നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. “ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ളവ അവൻ കുനി​ഞ്ഞു​നോ​ക്കു​ന്നു. അവൻ എളിയ​വനെ പൊടി​യിൽനി​ന്നു എഴു​ന്നേൽപ്പി​ക്ക​യും ദരി​ദ്രനെ കുപ്പയിൽനി​ന്നു ഉയർത്തു​ക​യും” ചെയ്യുന്നു. (സങ്കീർത്തനം 113:6, 7) തന്റെ മഹാക​രുണ നിമിത്തം മനുഷ്യ​വർഗ​ത്തി​നുള്ള അവിടു​ത്തെ ഏററവും വലിയ ദാനമായ തന്റെ പ്രിയ പുത്ര​നായ ക്രിസ്‌തു​യേ​ശു​വി​ന്റെ അമൂല്യ​മായ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ അവിടു​ന്നു നമ്മുടെ കുറവു​കൾ ക്ഷമിക്കു​ന്നു. ഈ അനർഹ ദയയ്‌ക്കു നാം എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം!

16. സഭയിലെ പദവി​കൾക്കു​വേണ്ടി സഹോ​ദ​രൻമാർക്ക്‌ എങ്ങനെ എത്തിപ്പി​ടി​ക്കാ​വു​ന്ന​താണ്‌?

16 യേശു​തന്നെ നമ്മെ ഓർമി​പ്പി​ക്കു​ന്നു: “തന്നെത്താൻ ഉയർത്തു​ന്നവൻ എല്ലാം താഴ്‌ത്ത​പ്പെ​ടും; തന്നെത്താൻ താഴ്‌ത്തു​ന്നവൻ എല്ലാം ഉയർത്ത​പ്പെ​ടും.” (മത്തായി 23:12) സ്‌നാ​പ​ന​മേററ സഹോ​ദ​രൻമാർ താഴ്‌മ​യോ​ടെ ക്രിസ്‌തീയ സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളി​ലേക്ക്‌ എത്തിപ്പി​ടി​ക്കണം. അതേസ​മയം മേൽവി​ചാ​ര​കൻമാർ തങ്ങളുടെ നിയമ​നത്തെ ഒരു പദവി​ചി​ഹ്ന​മാ​യി വീക്ഷി​ക്ക​രുത്‌. പ്രത്യുത, “എന്റെ പിതാവു ഇന്നുവ​രെ​യും പ്രവർത്തി​ക്കു​ന്നു; ഞാനും പ്രവർത്തി​ക്കു​ന്നു” എന്നു പറഞ്ഞ യേശു​വി​നെ​പ്പോ​ലെ താഴ്‌മ​യോ​ടും വിലമ​തി​പ്പോ​ടും ആകാം​ക്ഷ​യോ​ടും​കൂ​ടെ ഒരു വേല നിർവ​ഹി​ക്കു​ന്ന​തി​നുള്ള അവസര​മാ​യി​ട്ടു വേണം അതിനെ കരുതാൻ.—യോഹ​ന്നാൻ 5:17; 1 പത്രൊസ്‌ 5:2, 3.

17. നാമെ​ല്ലാം എന്തു തിരി​ച്ച​റി​യണം, അതു നമ്മെ ഏതു പ്രവർത്ത​ന​ത്തി​ലേക്കു നയിക്കണം?

17 യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നാം വെറും പൊടി​യ​ല്ലാ​തെ മറെറാ​ന്നു​മ​ല്ലെന്നു താഴ്‌മ​യോ​ടും പ്രാർഥ​ന​യോ​ടും​കൂ​ടെ നാമെ​ല്ലാ​യ്‌പോ​ഴും തിരി​ച്ച​റി​യട്ടെ. അപ്പോൾ, “യഹോ​വ​യു​ടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തൻമാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും” എന്നതിൽ നമുക്ക്‌ എത്ര സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം! (സങ്കീർത്തനം 103:14, 17) അതു​കൊണ്ട്‌, നാമെ​ല്ലാം ദൈവ​വ​ച​ന​ത്തി​ന്റെ ഉത്സാഹ​മുള്ള പഠിതാ​ക്ക​ളാ​യി​രി​ക്കണം. വ്യക്തി​പ​ര​വും കുടും​ബ​പ​ര​വു​മായ പഠനത്തി​ലും സഭാ​യോ​ഗ​ങ്ങ​ളി​ലും ചെലവ​ഴിച്ച സമയമാ​യി​രി​ക്കണം ഓരോ വാരത്തി​ലെ​യും നമ്മുടെ ഏററവും വിലപ്പെട്ട മണിക്കൂ​റു​ക​ളിൽ പെടു​ന്നത്‌. ഇപ്രകാ​രം നാം അതി“പരിശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം” സമ്പാദി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. അതുത​ന്നെ​യാ​ണു “വിവേ​ക​വും.”—സദൃശ​വാ​ക്യ​ങ്ങൾ 9:10.

“നിന്റെ എല്ലാ വഴിക​ളി​ലും . . .”

18, 19. നമുക്കു സദൃശ​വാ​ക്യ​ങ്ങൾ 3:6 നമ്മുടെ ജീവി​ത​ത്തിൽ എങ്ങനെ ബാധക​മാ​ക്കാം, എന്തു ഫലത്തോ​ടെ?

18 വിവേ​ക​ത്തി​ന്റെ ദിവ്യ ഉറവി​ട​മായ യഹോ​വ​യി​ലേക്കു നമ്മെ തിരി​ച്ചു​കൊണ്ട്‌ സദൃശ​വാ​ക്യ​ങ്ങൾ 3:6 അടുത്ത​താ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “നിന്റെ എല്ലാ വഴിക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്റെ പാതകളെ നേരെ​യാ​ക്കും.” യഹോ​വയെ നിനച്ചു​കൊ​ള്ളു​ന്ന​തിൽ പ്രാർഥ​ന​യിൽ അവിടു​ത്തെ സമീപ​ത്താ​യി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. നാം എവി​ടെ​യാ​യി​രു​ന്നാ​ലും ഏതു സാഹച​ര്യം പൊന്തി​വ​ന്നാ​ലും പ്രാർഥ​ന​യിൽ നമുക്ക്‌ അവിടു​ത്തോട്‌ സത്വരം അടുത്തു​ചെ​ല്ലാൻ കഴിയും. നാം നമ്മുടെ ദൈനം​ദിന ജോലി​ക​ളി​ലേർപ്പെ​ടു​മ്പോ​ഴും വയൽസേ​വ​ന​ത്തി​നു​വേണ്ടി തയ്യാറാ​കു​മ്പോ​ഴും അവിടു​ത്തെ രാജ്യത്തെ പ്രഘോ​ഷി​ച്ചു​കൊ​ണ്ടു വീടു​തോ​റും പോകു​മ്പോ​ഴും നമ്മുടെ നിരന്തര പ്രാർഥന അവിടു​ന്നു നമ്മുടെ പ്രവർത്ത​നത്തെ അനു​ഗ്ര​ഹി​ക്ക​ണമേ എന്നായി​രി​ക്കട്ടെ. അങ്ങനെ, ദൈവ​ഭ​ക്തി​യു​ണ്ടാ​യി​രുന്ന ഹാനോ​ക്കി​നും നോഹ​ക്കും അതു​പോ​ലെ യോശു​വാ​യും ദാനി​യേ​ലും പോലുള്ള വിശ്വസ്‌ത ഇസ്ര​യേ​ല്യർക്കും​വേണ്ടി ചെയ്‌ത​തു​പോ​ലെ ‘അവിടു​ന്നു നമ്മുടെ പാതകളെ നേരെ​യാ​ക്കും’ എന്ന ഉറപ്പോ​ടെ ‘ദൈവ​ത്തോ​ടു കൂടെ നടക്കു​ന്ന​തി​ന്റെ’ അതുല്യ​മായ പദവി​യും സന്തോ​ഷ​വും നമുക്ക്‌ ഉണ്ടായി​രി​ക്കാൻ സാധി​ക്കും.—ഉല്‌പത്തി 5:22; 6:9; ആവർത്ത​ന​പു​സ്‌തകം 8:6; യോശുവ 22:5; ദാനീ​യേൽ 6:23; യാക്കോബ്‌ 4:8, 10-ഉം കൂടെ കാണുക.

19 നാം നമ്മുടെ അപേക്ഷകൾ യഹോ​വയെ അറിയി​ക്കു​മ്പോൾ ‘സകല ബുദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നമ്മുടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കു’മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (ഫിലി​പ്പി​യർ 4:7) ഈ ദൈവ​സ​മാ​ധാ​നം പ്രസരി​പ്പുള്ള മുഖത്തു പ്രതി​ഫ​ലി​ക്കു​മ്പോൾ അതിനു നമ്മുടെ സന്ദേശത്തെ പ്രസംഗ വേലയിൽ കണ്ടുമു​ട്ടുന്ന വീട്ടു​കാർക്കു സ്വീകാ​ര്യ​മാ​ക്കി​ത്തീർക്കാൻ കഴിയും. (കൊ​ലൊ​സ്സ്യർ 4:5, 6) അതിന്‌ ഇന്നു ലോകത്തു സർവത്ര വ്യാപ​ക​മാ​യി​രി​ക്കുന്ന സമ്മർദ​ങ്ങ​ളാ​ലും അനീതി​ക​ളാ​ലും ക്ലേശി​ക്കു​ന്ന​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. അതി​നൊ​രു ഉദാഹ​ര​ണ​മാ​ണു പിൻവ​രു​ന്നത്‌.d

20, 21. (എ) നാസി ഭീകര​കാ​ലത്തു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിർമലത എങ്ങനെ​യാ​ണു മററു​ള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌? (ബി) യഹോ​വ​യു​ടെ സ്വരം നമ്മിൽ ഏതു ദൃഢതീ​രു​മാ​നത്തെ ഉണർത്തേ​ണ്ട​താണ്‌?

20 അത്ഭുത​ക​ര​മെ​ന്നോ​ണം കൂട്ട​ക്കൊ​ലയെ അതിജീ​വിച്ച, ഒരു ജഡിക യഹൂദ​നായ മാക്‌സ്‌ ലീബ്‌സ്‌ററർ ഒരു നാസി വംശവി​ച്‌ഛേദ ക്യാമ്പി​ലേ​ക്കുള്ള തന്റെ യാത്ര വിവരി​ച്ചത്‌ ഇപ്രകാ​ര​മാണ്‌: “ഈരണ്ടു പേർക്കു വീതമുള്ള ചെറിയ അറകളാ​ക്കി തിരിച്ച തീവണ്ടി വാഗനു​ക​ളി​ലി​ട്ടു ഞങ്ങളെ പൂട്ടി. അതി​ലൊ​ന്നി​ലേക്ക്‌ എറിയ​പ്പെട്ട ഞാൻ അവിടെ ഒരു തടവു​കാ​രനെ കണ്ടു. അദ്ദേഹ​ത്തി​ന്റെ കണ്ണുക​ളിൽ ശാന്തത പ്രതി​ഫ​ലി​ച്ചി​രു​ന്നു. മററു​ള്ള​വ​രു​ടെ രക്തം ചിന്തു​ന്ന​തി​നെ​ക്കാൾ നല്ലതു തടവറ​യും ഒരുപക്ഷേ മരണവു​മാ​ണെന്നു നിശ്ചയിച്ച്‌ ദൈവ​നി​യ​മ​ത്തോ​ടു കാട്ടിയ ആദരവു നിമി​ത്ത​മാണ്‌ അയാൾ അവിടെ വരേണ്ടി​വ​ന്നത്‌. അയാൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നു. അയാളു​ടെ മക്കളെ അയാളിൽനിന്ന്‌ അകററു​ക​യും ഭാര്യയെ വധിക്കു​ക​യും ചെയ്‌തി​രു​ന്നു. ഭാര്യ​യു​ടെ വിധി​തന്നെ അയാളും പ്രതീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 14 ദിവസം നീണ്ട യാത്ര എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകി. കാരണം മരണത്തി​ലേ​ക്കുള്ള ഈ യാത്ര​ക്കി​ട​യി​ലാ​ണു ഞാൻ നിത്യ​ജീ​വന്റെ പ്രത്യാശ കണ്ടെത്തി​യത്‌.”

21 “സിംഹ​ഗുഹ” എന്ന്‌ അദ്ദേഹം വിളിച്ച ഔഷ്‌വി​റ​റ്‌സി​ലെ കഷ്ടങ്ങൾ അനുഭ​വി​ക്കു​ക​യും പിന്നീട്‌ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌ത ഈ സഹോ​ദരൻ തടവു​ശി​ക്ഷ​യ​നു​ഭ​വി​ച്ചി​ട്ടുള്ള ഒരു യഹോ​വ​യു​ടെ സാക്ഷിയെ വിവാഹം ചെയ്‌തു. അവരുടെ പിതാവു ഡാക്കൗ​വി​ലെ തടങ്കൽപാ​ള​യ​ത്തിൽ പീഡനം അനുഭ​വി​ച്ചി​രു​ന്നു. അവിടെ കഴിയവേ, ഭാര്യ​യും കൊച്ചു മകളും അറസ്‌റ​റി​ലാ​യെന്ന്‌ അദ്ദേഹം കേട്ടു. അദ്ദേഹം തന്റെ പ്രതി​ക​രണം വർണിച്ചു: “ഞാൻ വളരെ​യ​ധി​കം ചിന്താ​കു​ല​നാ​യി. പിന്നീ​ടൊ​രി​ക്കൽ ഞാൻ കുളി​ക്കാ​നാ​യി നിരയിൽ നിൽക്കു​മ്പോൾ സദൃശ​വാ​ക്യ​ങ്ങൾ 3:5, 6 ഉദ്ധരി​ക്കുന്ന ഒരു സ്വരം ഞാൻ കേട്ടു . . . സ്വർഗ​ത്തിൽ നിന്നി​റങ്ങി വരുന്ന ഒരു സ്വരം​പോ​ലെ അതു മുഴങ്ങി. എന്റെ സമനില വീണ്ടെ​ടു​ക്കാൻ അതുമാ​ത്രമേ വേണ്ടി​യി​രു​ന്നു​ള്ളു.” വാസ്‌ത​വ​ത്തിൽ ആ സ്വരം ആ തിരു​വെ​ഴുത്ത്‌ ഉദ്ധരിച്ച മറെറാ​രു തടവു​കാ​ര​ന്റേ​താ​യി​രു​ന്നു. പക്ഷേ, ദൈവ​വ​ച​ന​ത്തി​നു നമ്മു​ടെ​മേൽ എത്രമാ​ത്രം ശക്തി ചെലു​ത്താൻ കഴിയും എന്ന്‌ ഈ സംഭവം ഊന്നി​പ്പ​റ​യു​ന്നു. (എബ്രായർ 4:12) “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക” എന്ന 1994-ലെ വാർഷി​ക​വാ​ക്യ​ത്തി​ന്റെ വാക്കു​ക​ളി​ലൂ​ടെ ഇന്നു യഹോ​വ​യു​ടെ സ്വരം നമ്മോടു ശക്തമായി സംസാ​രി​ക്കട്ടെ!

[അടിക്കു​റി​പ്പു​കൾ]

a 1973 ഡിസംബർ 15-ലെ ദ വാച്ച്‌ടവർ ലക്കത്തിൽ (പേജ്‌ 760-5) ക്ലോഡ്‌ എസ്‌. ഗുഡ്‌മാൻ പറഞ്ഞ​പ്ര​കാ​ര​മുള്ള “എന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കൽ” എന്ന ലേഖനം കാണുക.

b 1968 ജൂലൈ 15-ലെ ദ വാച്ച്‌ടവർ ലക്കത്തിൽ (പേജ്‌ 437-40) ഹാരി പീറേ​റ​ഴ്‌സൺ പറഞ്ഞ​പ്ര​കാ​ര​മുള്ള “യഹോ​വയെ സ്‌തു​തി​ക്കാൻ ദൃഢനി​ശ്ചി​തൻ” എന്ന ലേഖനം കാണുക.

c 1988 മേയ്‌ 1-ലെ ദ വാച്ച്‌ടവർ ലക്കത്തിൽ (പേജ്‌ 21-5) മാററ്‌സ്വീ ഇഷി പറഞ്ഞ​പ്ര​കാ​ര​മുള്ള “യഹോവ തന്റെ ദാസൻമാ​രെ ഉപേക്ഷി​ക്കു​ന്നില്ല” എന്ന ലേഖനം കാണുക.

d 1978 ഒക്‌ടോ​ബർ 1-ലെ ദ വാച്ച്‌ടവർ ലക്കത്തിൽ (പേജ്‌ 20-4) മാക്‌സ്‌ ലീബ്‌സ്‌ററർ പറഞ്ഞ​പ്ര​കാ​ര​മുള്ള “വിടുതൽ! നന്ദിയു​ള്ള​വ​രെന്നു സ്വയം തെളി​യി​ക്കൽ” എന്ന ലേഖനം കാണുക.

ചുരുക്കത്തിൽ

◻ സദൃശ​വാ​ക്യ​ങ്ങ​ളിൽ ഏതുതരം ബുദ്ധ്യു​പ​ദേ​ശ​മാ​ണു​ള്ളത്‌?

◻ യഹോ​വ​യി​ലുള്ള ആശ്രയം നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ?

◻ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താണ്‌?

◻ നമ്മുടെ എല്ലാ വഴിക​ളി​ലും നാം യഹോ​വയെ നിനച്ചു​കൊ​ള്ളേ​ണ്ടത്‌ എന്തു​കൊണ്ട്‌?

◻ യഹോവ നമ്മുടെ പാതകളെ നേരെ​യാ​ക്കു​ന്നത്‌ എങ്ങനെ?

[15-ാം പേജിലെ ചിത്രം]

സന്തോഷകരമായ രാജ്യ​സ​ന്ദേശം നീതി​ഹൃ​ദ​യ​രായ ആളുകൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക