വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 12/15 പേ. 16-21
  • ദൈവഭക്തി നട്ടുവളർത്തൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവഭക്തി നട്ടുവളർത്തൽ
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വയെ ബഹുമാ​നി​ക്കൽ
  • സ്‌നേ​ഹ​ത്തി​ന്റെ ശാസനകൾ
  • ഏററവും വലിയ സന്തുഷ്ടി
  • യഥാർഥ ജ്ഞാനം നട്ടുവ​ളർത്തൽ
  • നൻമ ചെയ്യു​ന്ന​തി​നോ​ടുള്ള സ്‌നേഹം
  • തിൻമയെ വെറു​പ്പിൻ!
  • യഹോവയുമായി സഖിത്വം നട്ടുവളർത്തുക
    2000 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക
    വീക്ഷാഗോപുരം—1999
  • ‘യഹോവ ജ്ഞാനം നൽകുന്നു’
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 12/15 പേ. 16-21

ദൈവ​ഭക്തി നട്ടുവ​ളർത്തൽ

“യഹോ​വയെ ഭയപ്പെട്ടു ദോഷം വിട്ടു​മാ​റുക.”—സദൃശ​വാ​ക്യ​ങ്ങൾ 3:7.

1. സദൃശ​വാ​ക്യ​ങ്ങൾ എഴുത​പ്പെ​ട്ടത്‌ ആർക്കു​വേ​ണ്ടി​യാണ്‌?

ബൈബിൾ പുസ്‌ത​ക​മായ സദൃശ​വാ​ക്യ​ങ്ങൾ ആത്മീയ ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഒരു കലവറ​യാണ്‌. മാർഗ​നിർദേ​ശ​ത്തി​നുള്ള ഈ പുസ്‌തകം യഹോവ ആദ്യമാ​യി നൽകി​യതു തന്റെ മാതൃകാ ഇസ്രയേൽ ജനതയെ പ്രബോ​ധി​പ്പി​ക്കാ​നാ​യി​രു​ന്നു. ഇന്ന്‌ അതു “ലോകാ​വ​സാന” കാലത്തു വന്നെത്തി​യി​രി​ക്കുന്ന തന്റെ വിശുദ്ധ ക്രിസ്‌തീയ ജനതക്കു ജ്ഞാന​മൊ​ഴി​കൾ പ്രദാനം ചെയ്യുന്നു.—1 കൊരി​ന്ത്യർ 10:11; സദൃശ​വാ​ക്യ​ങ്ങൾ 1:1-5; 1 പത്രൊസ്‌ 2:9.

2. സദൃശ​വാ​ക്യ​ങ്ങൾ 3:7-ലെ മുന്നറി​യിപ്പ്‌ ഇന്ന്‌ ഏററവും സമയോ​ചി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 സദൃശ​വാ​ക്യ​ങ്ങൾ 3:7-ലേക്കു മറിച്ചാൽ നാം വായി​ക്കു​ന്നതു, “നിനക്കു​തന്നേ നീ ജ്ഞാനി​യാ​യ്‌തോ​ന്ന​രു​തു. യഹോ​വയെ ഭയപ്പെട്ടു ദോഷം വിട്ടു​മാ​റുക” എന്നാണ്‌. “നൻമതിൻമ​കളെ അറിയു​ന്ന​വ​രാ​യി”ത്തീരും എന്നു വാഗ്‌ദാ​നം ചെയ്‌തു​കൊ​ണ്ടു സർപ്പം ഹവ്വായെ വശീക​രി​ച്ചു. അങ്ങനെ, വെറും മാനു​ഷിക ജ്ഞാനം നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളു​ടെ കാലം​തൊട്ട്‌ മനുഷ്യ​വർഗ​ത്തി​ന്റെ ആവശ്യ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. (ഉല്‌പത്തി 3:4, 5; 1 കൊരി​ന്ത്യർ 3:19, 20) ഇതു ചരി​ത്ര​ത്തി​ലൊ​രി​ക്ക​ലും 20-ാം നൂററാ​ണ്ടി​ലേ​തി​നോ​ളം വ്യക്തമാ​യി​രു​ന്നി​ട്ടില്ല. കാരണം ഈ “അന്ത്യനാ​ളു”കളിലാ​ണ​ല്ലോ നിരീ​ശ്വ​ര​വാ​ദ​ത്തി​ന്റെ​യും പരിണാ​മ​വാ​ദ​ത്തി​ന്റെ​യും ഫലങ്ങൾ കൊയ്‌തു​കൊണ്ട്‌ വർഗീയത, അക്രമം, എല്ലാത്ത​ര​ത്തി​ലു​മുള്ള ദുർമാർഗം എന്നിവ​യാൽ മനുഷ്യ​വർഗം നട്ടം തിരി​യു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5, 13; 2 പത്രൊസ്‌ 3:3, 4) ഇത്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്കോ ഛിദ്രി​ച്ചു​പോ​യി​രി​ക്കുന്ന ലോക​ത്തി​ലെ മതങ്ങൾക്കോ കുരു​ക്ക​ഴി​ക്കാൻ പററാത്ത ‘പുതി​യ​ലോക ക്രമരാ​ഹി​ത്യ’മാണ്‌.

3. നമ്മുടെ നാളി​ലേക്ക്‌ എന്തു സംഭവ​വി​കാ​സങ്ങൾ പ്രവചി​ക്ക​പ്പെ​ട്ടി​രു​ന്നു?

3 “സർവ്വഭൂ​ത​ല​ത്തി​ലും ഉള്ള രാജാ​ക്കൻമാ​രെ സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ന്നു . . . ഹർമ്മ​ഗെ​ദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടി​ച്ചേർ”ക്കുന്നതി​നു ഭൂത​സൈ​ന്യ​ങ്ങൾ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു ദൈവ​ത്തി​ന്റെ പ്രവാ​ച​ക​വ​ചനം നമ്മോടു പറയുന്നു. (വെളി​പ്പാ​ടു 16:14, 16) പെട്ടെ​ന്നു​തന്നെ യഹോ​വ​യിൽനി​ന്നുള്ള ആ ഉൾക്കി​ടി​ലം ആ രാജാ​ക്കൻമാ​രെ അഥവാ ഭരണാ​ധി​കാ​രി​കളെ ഗ്രസി​ക്കും. യോശു​വാ​യും ഇസ്ര​യേ​ല്യ​രും കനാന്യ​രു​ടെ​മേൽ ന്യായ​വി​ധി നടപ്പി​ലാ​ക്കാൻ ചെന്ന​പ്പോൾ അവർ അനുഭ​വിച്ച ഭീതി​പോ​ലെ​ത​ന്നെ​യാ​യി​രി​ക്കും അത്‌. (യോശുവ 2:9-11) എന്നാൽ ഇന്ന്‌, യോശു​വാ മുൻനി​ഴ​ലാ​ക്കിയ “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വു”മായ ക്രിസ്‌തു​യേ​ശു​വാ​യി​രി​ക്കും “സർവ്വശ​ക്തി​യുള്ള ദൈവ​ത്തി​ന്റെ കോപ”പ്രകട​ന​മെ​ന്ന​നി​ല​യിൽ ‘രാഷ്‌ട്ര​ങ്ങളെ പ്രഹരി​ക്കു​ക​യും ഇരുമ്പു​കോൽ കൊണ്ടു മേയി​ക്കു​ക​യും’ ചെയ്യു​ന്നത്‌.—വെളി​പ്പാ​ടു 19:15, 16.

4, 5. ആർ രക്ഷ കണ്ടെത്തും, എന്തു​കൊണ്ട്‌?

4 ആ സമയത്ത്‌ ആർ രക്ഷ കണ്ടെത്തും? ഭീതി​യി​ലാ​ഴ്‌ന്നു​പോ​കു​ന്നവർ അല്ല, മറിച്ച്‌ യഹോ​വ​യോട്‌ ഒരു ഭക്തിപൂർവ​ക​മായ ഭയം നട്ടുവ​ളർത്തി​യി​ട്ടു​ള്ളവർ ആയിരി​ക്കും വിടു​വി​ക്ക​പ്പെ​ടുക. ഇവർ സ്വന്ത ദൃഷ്ടി​യിൽ ജ്ഞാനി​ക​ളാ​യി​രി​ക്കാ​തെ “ദോഷം വിട്ടു​മാ​റു”ന്നു. താഴ്‌മ​യോ​ടെ അവർ നല്ല കാര്യ​ങ്ങൾകൊ​ണ്ടു തങ്ങളുടെ മനസ്സു നിറയ്‌ക്കു​ക​യും ചീത്തക്കാ​ര്യ​ങ്ങൾ മനസ്സിൽനി​ന്നു പുറന്ത​ള്ളു​ക​യും ചെയ്യുന്നു. അറുവ​ഷ​ള​രായ സോ​ദോ​മ്യർക്ക്‌ ഉൻമൂ​ല​നാ​ശം വരുത്തി​യ​പോ​ലെ​തന്നെ ഇന്നും തിൻമ​യോട്‌ ഇഴുകി​ച്ചേർന്നി​രി​ക്കുന്ന സകല​രെ​യും പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കാ​നി​രി​ക്കുന്ന “സർവ്വഭൂ​മി​ക്കും ന്യായാ​ധി​പതി”യായ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യോട്‌ അവർ ഒരു യഥാർഥ ബഹുമാ​നം വെച്ചു​പു​ലർത്തു​ന്നു. (ഉല്‌പത്തി 18:25) തീർച്ച​യാ​യും, യഹോ​വ​യു​ടെ സ്വന്ത ജനത്തെ സംബന്ധി​ച്ചാ​ണെ​ങ്കിൽ “മരണത്തി​ന്റെ കെണി​കളെ ഒഴിഞ്ഞു​പോ​കു”ന്നതിന്‌ “യഹോ​വാ​ഭക്തി ജീവന്റെ ഉറവാ​കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 14:27.

5 ദിവ്യ​ന്യാ​യ​വി​ധി​യു​ടെ ഇക്കാലത്ത്‌, യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്താൻ സദാ ഭയപ്പെ​ട്ടു​കൊണ്ട്‌ അവിടു​ത്തേക്കു തങ്ങളേ​ത്തന്നെ പൂർണ​മാ​യി സമർപ്പി​ക്കുന്ന സകലരും “അതു നിന്റെ നാഭിക്കു ആരോ​ഗ്യ​വും അസ്ഥികൾക്കു തണുപ്പും ആയിരി​ക്കും” എന്നു സദൃശ​വാ​ക്യ​ങ്ങൾ 3:8-ൽ ആലങ്കാ​രി​ക​മാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന സത്യം മനസ്സി​ലാ​ക്കാ​നി​ട​യാ​കും.

യഹോ​വയെ ബഹുമാ​നി​ക്കൽ

6. സദൃശ​വാ​ക്യ​ങ്ങൾ 3:9 ചെവി​ക്കൊ​ള്ളാൻ നമ്മെ എന്തു പ്രചോ​ദി​പ്പി​ക്കേ​ണ്ട​താണ്‌?

6 വിലമ​തി​പ്പോ​ടെ​യുള്ള നമ്മുടെ യഹോ​വാ​ഭ​യ​ത്തോ​ടൊ​പ്പം അവിടു​ത്തോ​ടു തീവ്ര​മായ സ്‌നേ​ഹ​വും ഉണ്ടായി​രി​ക്കു​മ്പോൾ അതു “യഹോ​വയെ നിന്റെ ധനം​കൊ​ണ്ടും എല്ലാ വിളവി​ന്റെ​യും ആദ്യഫ​ലം​കൊ​ണ്ടും ബഹുമാ​നിക്ക” എന്ന സദൃശ​വാ​ക്യ​ങ്ങൾ 3:9-നു ചെവി​കൊ​ടു​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌. നമ്മുടെ വഴിപാ​ടു​കൾകൊ​ണ്ടു യഹോ​വയെ ബഹുമാ​നി​ക്കാൻ നമ്മെ ആരും സമ്മർദം ചെലു​ത്തു​ന്നില്ല. അവ സ്വമേ​ധയാ ആയിരി​ക്കണം, കാരണം പുറപ്പാ​ടു 35:29 മുതൽ ആവർത്ത​ന​പു​സ്‌തകം 23:23 വരെ പുരാതന ഇസ്ര​യേ​ലി​ലെ യാഗങ്ങ​ളെ​ക്കു​റി​ച്ചു പറയു​മ്പോൾ ഇക്കാര്യം ഏതാണ്ടു 12 പ്രാവ​ശ്യം സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. യഹോ​വ​ക്കുള്ള ഈ ആദ്യഫ​ലങ്ങൾ നമുക്കു നൽകാ​വു​ന്ന​തിൽ വച്ചേറ​റ​വും നല്ലതാ​യി​രി​ക്കണം, കാരണം അത്രമാ​ത്രം നൻമയും സ്‌നേ​ഹ​ദ​യ​യു​മാ​ണു നാം അവിടു​ത്തെ കരങ്ങളി​ലൂ​ടെ അനുഭ​വി​ച്ചി​രി​ക്കു​ന്നത്‌. (സങ്കീർത്തനം 23:6) നമ്മുടെ വഴിപാ​ടു​കൾ ‘ഒന്നാമത്‌ അവന്റെ രാജ്യ​വും നീതി​യും അന്വേഷി’ക്കാനുള്ള നമ്മുടെ തീരു​മാ​നത്തെ പ്രതി​ഫ​ലി​പ്പി​ക്കേ​ണ്ട​താണ്‌. (മത്തായി 6:33) നമ്മുടെ വില​യേ​റിയ വസ്‌തു​ക്കൾകൊ​ണ്ടു യഹോ​വയെ ബഹുമാ​നി​ക്കു​മ്പോൾ ഫലമെ​ന്താ​യി​രി​ക്കും? “അങ്ങനെ നിന്റെ കളപ്പു​രകൾ സമൃദ്ധി​യാ​യി നിറയും; നിന്റെ ചക്കുക​ളിൽ വീഞ്ഞു കവി​ഞ്ഞൊ​ഴു​കും.”—സദൃശ​വാ​ക്യ​ങ്ങൾ 3:10.

7. നാം യഹോ​വക്ക്‌ അർപ്പി​ക്കേണ്ട ആദ്യഫ​ലങ്ങൾ എന്തെല്ലാം, അതിന്റെ ഫലമെ​ന്താ​യി​രി​ക്കും?

7 യഹോവ നമ്മെ അനു​ഗ്ര​ഹി​ക്കുന്ന പ്രാഥ​മിക വിധം ആത്മീയ​മാ​യാണ്‌. (മലാഖി 3:10) അതു​കൊണ്ട്‌, നാം അർപ്പി​ക്കുന്ന ആദ്യഫ​ലങ്ങൾ പ്രാഥ​മി​ക​മാ​യി ആത്മീയ​മാ​യത്‌ ആയിരി​ക്കണം. നാം നമ്മുടെ സമയവും ഊർജ​വും ആരോ​ഗ്യ​വും ദൈ​വേഷ്ടം ചെയ്യു​ന്ന​തിന്‌ ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌. ഇത്തരം പ്രവർത്ത​നങ്ങൾ യേശു​വി​നു ശക്തി പകർന്ന “ആഹാര”മായി​ത്തീർന്ന​തു​പോ​ലെ​തന്നെ അതു നമ്മെയും പോഷി​പ്പി​ക്കും. (യോഹ​ന്നാൻ 4:34) നമ്മുടെ ആത്മീയ കളപ്പു​രകൾ നിറയു​ക​യും പുതു​വീ​ഞ്ഞി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന നമ്മുടെ സന്തോഷം നിറഞ്ഞു​ക​വി​യു​ക​യും ചെയ്യും. അതിനു​പു​റമേ, ഓരോ ദിവസ​ത്തേ​ക്കും മതിയായ ആഹാര​ത്തി​നു​വേണ്ടി നാം വിശ്വാ​സ​പൂർവം പ്രാർഥി​ക്കവേ, ലോക​വ്യാ​പ​ക​മായ രാജ്യ​വേ​ലയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു നമുക്കു​ള്ള​തിൽനി​ന്നു ക്രമമാ​യും ഉദാര​മാ​യും സംഭാവന ചെയ്യാ​വു​ന്ന​താണ്‌. (മത്തായി 6:11) ഭൗതിക ആസ്‌തി​കൾ ഉൾപ്പെടെ നമുക്കുള്ള സകലതും നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗീയ പിതാ​വിൽ നിന്നാണു വന്നത്‌. നാം നമ്മുടെ വില​യേ​റിയ വസ്‌തു​ക്കൾ അവിടു​ത്തെ സ്‌തു​തി​ക്കാ​യി എത്രകണ്ട്‌ ഉപയോ​ഗി​ക്കു​ന്നു​വോ അത്രകണ്ട്‌ അനു​ഗ്ര​ഹങ്ങൾ അവിടു​ന്നു നമ്മു​ടെ​മേൽ ചൊരി​യും.—സദൃശ​വാ​ക്യ​ങ്ങൾ 11:4; 1 കൊരി​ന്ത്യർ 4:7.

സ്‌നേ​ഹ​ത്തി​ന്റെ ശാസനകൾ

8, 9. ശാസന​യെ​യും ശിക്ഷണ​ത്തെ​യും നാം എങ്ങനെ വീക്ഷി​ക്കണം?

8 സദൃശ​വാ​ക്യ​ങ്ങൾ 3-ാമധ്യാ​യ​ത്തി​ന്റെ 11-ഉം 12-ഉം വാക്യങ്ങൾ ദൈവിക കുടും​ബ​ങ്ങ​ളി​ലും അതു​പോ​ലെ​തന്നെ യഹോ​വ​യും ഭൂമി​യി​ലുള്ള തന്റെ പ്രിയ ആത്മീയ മക്കളും തമ്മിലും ഉള്ള സന്തോ​ഷ​ക​ര​മായ പിതൃ-പുത്ര ബന്ധത്തെ​ക്കു​റി​ച്ചും പ്രതി​പാ​ദി​ക്കു​ന്നു. നാം അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “മകനേ, യഹോ​വ​യു​ടെ ശിക്ഷയെ നിരസി​ക്ക​രു​തു; അവന്റെ ശാസന​യി​ങ്കൽ മുഷി​ക​യും അരുതു. അപ്പൻ ഇഷ്ടപു​ത്ര​നോ​ടു ചെയ്യു​ന്ന​തു​പോ​ലെ യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വനെ ശിക്ഷി​ക്കു​ന്നു.” ലോക​ത്തി​ലെ ആളുകൾ ശാസനയെ വെറു​ക്കു​ന്നു. യഹോ​വ​യു​ടെ ജനം അതിനെ സ്വാഗതം ചെയ്യണം. സദൃശ​വാ​ക്യ​ങ്ങ​ളിൽനി​ന്നുള്ള ഈ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “‘മകനേ, കർത്താ​വി​ന്റെ ശിക്ഷ നിരസി​ക്ക​രു​തു; അവൻ ശാസി​ക്കു​മ്പോൾ മുഷി​ക​യു​മ​രു​തു. കർത്താവു താൻ സ്‌നേ​ഹി​ക്കു​ന്ന​വനെ ശിക്ഷി​ക്കു​ന്നു.’ . . . ഏതു ശിക്ഷയും തല്‌ക്കാ​ലം സന്തോ​ഷ​ക​രമല്ല ദുഃഖ​ക​ര​മ​ത്രേ എന്നു തോന്നും; പിന്ന​ത്തേ​തി​ലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാ​ന​ഫലം ലഭിക്കും.”—എബ്രായർ 12:5, 6, 11.

9 അതേ, ശാസന​യും ശിക്ഷണ​വും നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും പരിശീ​ല​ന​ത്തി​ന്റെ അത്യാ​വശ്യ ഭാഗമാണ്‌. അതു നമുക്കു ലഭിക്കു​ന്നതു മാതാ​പി​താ​ക്ക​ളിൽ നിന്നാ​യി​രി​ക്കാം, ക്രിസ്‌തീയ സഭയി​ലൂ​ടെ​യാ​യി​രി​ക്കാം, അതുമ​ല്ലെ​ങ്കിൽ നമ്മുടെ വ്യക്തി​പ​ര​മായ പഠനത്തി​നി​ടെ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോ​ഴാ​യി​രി​ക്കാം. ശിക്ഷണം സ്വീക​രി​ക്കു​ന്നതു ജീവൻ-മരണ പ്രശ്‌ന​മാണ്‌. കാരണം സദൃശ​വാ​ക്യ​ങ്ങൾ 4:1, 13 പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മക്കളേ, അപ്പന്റെ പ്രബോ​ധനം കേട്ടു വിവേകം പ്രാപി​ക്കേ​ണ്ട​തി​ന്നു ശ്രദ്ധി​പ്പിൻ. പ്രബോ​ധനം [ശിക്ഷണം, NW] മുറുകെ പിടിക്ക; വിട്ടു​ക​ള​യ​രു​തു; അതിനെ കാത്തു​കൊൾക, അതു നിന്റെ ജീവന​ല്ലോ.”

ഏററവും വലിയ സന്തുഷ്ടി

10, 11. സദൃശ​വാ​ക്യ​ങ്ങൾ 3:13-18-ലെ ഇമ്പകര​മായ വാക്കു​ക​ളി​ലെ ചില ആശയങ്ങൾ എന്തെല്ലാ​മാണ്‌?

10 പിൻവ​രുന്ന ‘ഇമ്പമാ​യും നേരാ​യും ഉള്ള സത്യമായ വചനങ്ങൾ’ എത്ര മനോ​ഹ​ര​മായ ആശയങ്ങ​ളാണ്‌! (സഭാ​പ്ര​സം​ഗി 12:10) ശലോ​മോ​ന്റെ ഈ നിശ്വസ്‌ത വചനങ്ങൾ യഥാർഥ സന്തുഷ്ടി​യെ വർണി​ക്കു​ന്നു. നമ്മുടെ ഹൃദയ​ങ്ങ​ളിൽ കൊത്തി​വ​യ്‌ക്കേണ്ട വാക്കു​ക​ളായ അവ ഇങ്ങനെ വായി​ക്കു​ന്നു:

11 “ജ്ഞാനം പ്രാപി​ക്കുന്ന മനുഷ്യ​നും വിവേകം ലഭിക്കുന്ന നരനും ഭാഗ്യ​വാൻ [സന്തുഷ്ടൻ, NW]. അതിന്റെ സമ്പാദനം വെള്ളി​യു​ടെ സമ്പാദ​ന​ത്തി​ലും അതിന്റെ ലാഭം തങ്കത്തി​ലും നല്ലതു. അതു മുത്തു​ക​ളി​ലും വില​യേ​റി​യതു; നിന്റെ മനോ​ഹ​ര​വ​സ്‌തു​ക്കൾ ഒന്നും അതിന്നു തുല്യ​മാ​ക​യില്ല. അതിന്റെ വലങ്കയ്യിൽ ദീർഘാ​യു​സ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കു​ന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴിക​ളും അതിന്റെ പാതക​ളെ​ല്ലാം സമാധാ​ന​വും ആകുന്നു. അതിനെ പിടി​ച്ചു​കൊ​ള്ളു​ന്ന​വർക്കു അതു ജീവവൃ​ക്ഷം; അതിനെ കരസ്ഥമാ​ക്കു​ന്നവർ ഭാഗ്യ​വാൻമാർ [സന്തുഷ്ടർ, NW].”—സദൃശ​വാ​ക്യ​ങ്ങൾ 3:13-18.

12. ജ്ഞാനവും വിവേ​ക​വും നമുക്കു പ്രയോ​ജ​ന​പ്പെ​ടേ​ണ്ടത്‌ എങ്ങനെ?

12 ജ്ഞാനം—സദൃശ​വാ​ക്യ​ങ്ങൾ എന്ന പുസ്‌ത​ക​ത്തിൽ ഈ പദം എത്ര കൂടെ​ക്കൂ​ടെ​യാ​ണു പരാമർശി​ച്ചി​രി​ക്കു​ന്നത്‌, മൊത്തം 46 പ്രാവ​ശ്യം! “യഹോ​വാ​ഭക്തി [യഹോവാഭയം, NW] ജ്ഞാനത്തി​ന്റെ ആരംഭ”മാകുന്നു. ഇതു സാത്താന്റെ ലോകത്ത്‌ ആഞ്ഞടി​ക്കുന്ന അപകട​ക​ര​മായ കൊടു​ങ്കാ​റ​റി​ലൂ​ടെ സുരക്ഷി​ത​മാ​യി ഗതി നിയ​ന്ത്രി​ച്ചു മുന്നേ​റാൻ ദൈവ​ജ​നത്തെ പ്രാപ്‌ത​മാ​ക്കുന്ന ദൈവ​വ​ച​ന​ത്തി​ലെ പരിജ്ഞാ​ന​ത്തി​ല​ധി​ഷ്‌ഠി​ത​വും പ്രാ​യോ​ഗി​ക​വു​മായ ദിവ്യ​ജ്ഞാ​ന​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 9:10) സദൃശ​വാ​ക്യ​ങ്ങ​ളിൽ 19 പ്രാവ​ശ്യം പരാമർശി​ച്ചി​രി​ക്കുന്ന വിവേകം ജ്ഞാനത്തി​ന്റെ തോഴി​യാണ്‌, അതു സാത്താന്റെ ഉപായ​ങ്ങ​ളോ​ടു പോരാ​ടാൻ നമ്മെ സഹായി​ക്കു​ന്നു. കുടില തന്ത്രങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഈ മഹാ ശത്രു​വിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷത്തെ അനുഭ​വ​പ​രി​ച​യ​മുണ്ട്‌. എന്നാൽ ഒരു ഉപദേ​ശ​ക​നെ​ന്ന​നി​ല​യി​ലുള്ള അനുഭ​വ​പ​രി​ച​യ​ത്തെ​ക്കാൾ വളരെ​യേറെ മൂല്യ​വ​ത്തായ ഒന്നു നമുക്കുണ്ട്‌—ദൈവിക വിവേകം അഥവാ തെററിൽനി​ന്നു ശരിയെ തിരി​ച്ച​റി​യാ​നും പോകേണ്ട നേരായ പാത തിര​ഞ്ഞെ​ടു​ക്കാ​നു​മുള്ള പ്രാപ്‌തി. ഇതാണു യഹോവ തന്റെ വചനത്തി​ലൂ​ടെ നമ്മെ പഠിപ്പി​ക്കു​ന്നത്‌.—സദൃശ​വാ​ക്യ​ങ്ങൾ 2:10-13; എഫെസ്യർ 6:11.

13. കഠിന​മായ സാമ്പത്തിക പരാധീ​ന​ത​ക​ളു​ടെ സമയങ്ങ​ളിൽ എന്തിനു നമ്മെ സംരക്ഷി​ക്കാൻ കഴിയും, എങ്ങനെ?

13 ലോക​ത്തി​ലെ ഇന്നത്തെ സാമ്പത്തിക കുഴപ്പം യെഹെ​സ്‌കേൽ 7:19-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ മുന്നോ​ടി​യാണ്‌: “അവർ തങ്ങളുടെ വെള്ളി വീഥി​ക​ളിൽ എറിഞ്ഞു​ക​ള​യും; പൊന്നു അവർക്കു മലമായി തോന്നും. അവരുടെ വെള്ളി​ക്കും പൊന്നി​നും യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ അവരെ വിടു​വി​പ്പാൻ കഴിക​യില്ല.” ഭൂമി​യി​ലെ സകല ഭൗതിക സമ്പത്തു​ക്ക​ളും ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും രക്ഷാക​ര​മായ ശക്തി​യോ​ടുള്ള താരത​മ്യ​ത്തിൽ ഒന്നുമല്ല. മറെറാ​രു അവസര​ത്തിൽ ജ്ഞാനി​യായ ശലോ​മോൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനം ഒരു ശരണം, ദ്രവ്യ​വും ഒരു ശരണം; ജ്ഞാനമോ ജ്ഞാനി​യു​ടെ ജീവനെ പാലി​ക്കു​ന്നു; ഇതത്രേ പരിജ്ഞാ​ന​ത്തി​ന്റെ വിശേഷത.” (സഭാ​പ്ര​സം​ഗി 7:12) യഹോ​വ​യു​ടെ ഇമ്പമുള്ള വഴിക​ളിൽ നടക്കു​ക​യും യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന ഏവർക്കു​മുള്ള ദൈവ​ത്തി​ന്റെ ദാനമായ നിത്യ​ജീ​വൻ എന്ന “ദീർഘാ​യുസ്സ്‌” ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രും തീർച്ച​യാ​യും സന്തുഷ്ടർതന്നെ!—സദൃശ​വാ​ക്യ​ങ്ങൾ 3:16; യോഹ​ന്നാൻ 3:16; 17:3.

യഥാർഥ ജ്ഞാനം നട്ടുവ​ളർത്തൽ

14. യഹോവ ഏതു വിധങ്ങ​ളി​ലാ​ണു മാതൃ​കാ​യോ​ഗ്യ​മായ ജ്ഞാനം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌?

14 യഹോവ തന്റെ അത്ഭുത​ക​ര​മായ സൃഷ്ടി​ക്രി​യകൾ നടത്തി​യ​പ്പോൾ പ്രകട​മാ​ക്കിയ ഗുണങ്ങ​ളായ ജ്ഞാനവും വിവേ​ക​വും അവിടു​ത്തെ ഛായയിൽ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മനുഷ്യ​രായ നാം നട്ടുവ​ളർത്താൻ ഉത്സാഹി​ക്കു​ന്നത്‌ ഉചിത​മാണ്‌. എന്തെന്നാൽ “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേ​ക​ത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃശ​വാ​ക്യ​ങ്ങൾ 3:19) അവിടു​ന്നു ജീവനുള്ള സൃഷ്ടി​കളെ ഉണ്ടാക്കി​യതു നിഗൂ​ഢ​വും വിശദീ​ക​രി​ക്കാൻ പററാ​ത്ത​തു​മായ ഏതെങ്കി​ലും പരിണാമ പ്രക്രി​യ​യി​ലൂ​ടെയല്ല, മറിച്ച്‌ ഓരോ​ന്നും “അതതു തര”ത്തിൽ നേരി​ട്ടുള്ള സൃഷ്ടി​ക്രി​യ​ക​ളി​ലൂ​ടെ​യാണ്‌, അതും ഒരു ജ്ഞാന​മേ​റിയ ഉദ്ദേശ്യ​ത്തോ​ടെ. (ഉല്‌പത്തി 1:25) ഒടുവിൽ, മൃഗങ്ങ​ളു​ടേ​തി​നെ​ക്കാൾ വളരെ മേൻമ​യേ​റിയ ബുദ്ധി​ശ​ക്തി​യോ​ടും കഴിവു​ക​ളോ​ടും​കൂ​ടെ മനുഷ്യ​നെ സൃഷ്ടി​ച്ച​പ്പോൾ ദൈവ​ത്തി​ന്റെ ദൂതപു​ത്രൻമാ​രു​ടെ കരഘോ​ഷം സ്വർഗ​ത്തി​ലെ​ങ്ങും മാറെ​റാ​ലി​ക്കൊ​ണ്ടി​രു​ന്നി​രി​ക്കണം. (ഇയ്യോബ്‌ 38:1, 4, 7 താരത​മ്യം ചെയ്യുക.) യഹോ​വ​യു​ടെ വിവേ​ക​പൂർവ​ക​മായ ദീർഘ​വീ​ക്ഷണം, ജ്ഞാനം, സ്‌നേഹം എന്നിവ​യെ​ല്ലാം ഭൂമി​യി​ലെ അവിടു​ത്തെ എല്ലാ ഉത്‌പ​ന്ന​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്നു.—സങ്കീർത്തനം 104:24.

15. (എ) ജ്ഞാനം നട്ടുവ​ളർത്തു​ന്നതു മാത്രം പോരാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) സദൃശ​വാ​ക്യ​ങ്ങൾ 3:25, 26 നമ്മിൽ എന്ത്‌ ആത്മവി​ശ്വാ​സം ഉണർത്തേ​ണ്ട​തുണ്ട്‌?

15 നാം യഹോ​വ​യു​ടെ ഗുണങ്ങ​ളായ ജ്ഞാനവും വിവേ​ക​വും നട്ടുവ​ളർത്തുക മാത്രം ചെയ്‌താൽ പോരാ, അവ നിലനിർത്തു​ക​കൂ​ടി വേണം. അതിന്‌, നാം അവിടു​ത്തെ വചനത്തി​ന്റെ പഠനത്തിൽ മാന്ദ്യ​മു​ള്ള​വ​രാ​കാ​തി​രി​ക്കേ​ണ്ട​തുണ്ട്‌. അവിടു​ന്നു നമ്മെ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “മകനേ, ജ്ഞാനവും വകതി​രി​വും കാത്തു​കൊൾക; അവ നിന്റെ ദൃഷ്ടി​യിൽനി​ന്നു മാറി​പ്പോ​ക​രു​തു. അവ നിനക്കു ജീവനും നിന്റെ കഴുത്തി​ന്നു അലങ്കാ​ര​വും ആയിരി​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 3:21, 22) അങ്ങനെ, സാത്താന്റെ ലോക​ത്തിൽ പൊട്ടി​പ്പു​റ​പ്പെ​ടാൻ പോകുന്ന “പെട്ടെന്നു”ള്ള “നാശം” കള്ളനെ​പ്പോ​ലെ വരുന്ന കാലത്തു​പോ​ലും നമുക്കു സുരക്ഷി​ത​മാ​യും മനസ്സമാ​ധാ​ന​ത്തോ​ടെ​യും ജീവി​ക്കാ​നാ​കും. (1 തെസ്സ​ലൊ​നീ​ക്യർ 5:2, 3) മഹോ​പ​ദ്ര​വ​കാ​ലത്തു പോലും “പെട്ടെ​ന്നുള്ള പേടി ഹേതു​വാ​യും ദുഷ്ടൻമാർക്കു വരുന്ന നാശം​നി​മി​ത്ത​വും നീ ഭയപ്പെ​ടു​ക​യില്ല. യഹോവ നിന്റെ ആശ്രയ​മാ​യി​രി​ക്കും; അവൻ നിന്റെ കാൽ കുടു​ങ്ങാ​ത​വണ്ണം കാക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 3:23-26.

നൻമ ചെയ്യു​ന്ന​തി​നോ​ടുള്ള സ്‌നേഹം

16. ശുശ്രൂ​ഷ​യി​ലുള്ള തീക്ഷ്‌ണ​തക്കു പുറമേ ക്രിസ്‌ത്യാ​നി​ക​ളിൽനിന്ന്‌ ഏതു പ്രവൃ​ത്തി​കൂ​ടെ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു?

16 രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകല ജാതി​കൾക്കും സാക്ഷ്യ​മാ​യി പ്രസം​ഗി​ക്കു​ന്ന​തിൽ ഉത്സാഹം കാണി​ക്കേണ്ട നാളു​ക​ളാ​ണിവ. എന്നാൽ ഈ സാക്ഷ്യ​വേ​ലയെ പിന്തു​ണ​യ്‌ക്കുന്ന മററു ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ടേ​ണ്ട​തുണ്ട്‌. അക്കാര്യ​മാ​ണു സദൃശ​വാ​ക്യ​ങ്ങൾ 3:27, 28-ൽ പറഞ്ഞി​രി​ക്കു​ന്നത്‌: “നൻമ ചെയ്‌വാൻ നിനക്കു പ്രാപ്‌തി​യു​ള്ള​പ്പോൾ അതിന്നു യോഗ്യൻമാ​രാ​യി​രി​ക്കു​ന്ന​വർക്കു ചെയ്യാ​തി​രി​ക്ക​രു​തു. നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടു​കാ​ര​നോ​ടു: പോയി​വ​രിക, നാളെ​ത്ത​രാം എന്നു പറയരു​തു.” (യാക്കോബ്‌ 2:14-17 താരത​മ്യം ചെയ്യുക.) ലോക​ത്തി​ന്റെ അധിക ഭാഗവും ദാരി​ദ്ര്യ​ത്തി​ലും പട്ടിണി​യി​ലും അമർന്നി​രി​ക്കു​ന്ന​തി​നാൽ നമ്മുടെ സഹമനു​ഷ്യ​നെ, പ്രത്യേ​കിച്ച്‌ നമ്മുടെ ആത്മീയ സഹോ​ദ​രൻമാ​രെ, സഹായി​ക്കു​ന്ന​തി​നുള്ള അടിയ​ന്തിര ആഹ്വാ​നങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചി​ട്ടു​ള്ളത്‌?

17-19. (എ) 1993-ൽ ഏത്‌ അടിയ​ന്തിര ആവശ്യ​ത്തെ​യാ​ണു നേരി​ട്ടത്‌, എന്തു പ്രതി​ക​ര​ണ​ത്തോ​ടെ? (ബി) ഉപരോ​ധി​ക്ക​പ്പെട്ട നമ്മുടെ സഹോ​ദ​രങ്ങൾ “പൂർണ്ണ​ജയം പ്രാപി​ക്കു”ന്നെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

17 ഒരു ദൃഷ്ടാ​ന്ത​മെ​ടു​ക്കാം: “കഴിഞ്ഞ വർഷം മുൻ യൂഗോ​സ്ലാ​വ്യ​യിൽനി​ന്നു സഹായ​ത്തി​നുള്ള ഒരു അടിയ​ന്തിര ആഹ്വാനം ഉണ്ടായ​പ്പോൾ അയൽരാ​ജ്യ​ങ്ങ​ളി​ലുള്ള സഹോ​ദ​ര​വർഗം ഗംഭീ​ര​മാ​യി പ്രതി​ക​രി​ച്ചു. കഴിഞ്ഞ ശീതകാ​ലത്തെ മരം​കോ​ച്ചുന്ന മാസങ്ങ​ളിൽ, സഹായ​മാ​വ​ശ്യ​മുള്ള സാക്ഷി​കൾക്ക്‌ ആനുകാ​ലിക പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കമ്പിളി​വ​സ്‌ത്ര​ങ്ങ​ളും ഭക്ഷണവും മരുന്നും കയററിയ നിരവധി ദുരി​താ​ശ്വാ​സ വാഹന​ങ്ങൾക്കു യുദ്ധ​മേ​ഖ​ല​യി​ലൂ​ടെ കടന്നു​പോ​കാൻ കഴിഞ്ഞു. കൊണ്ടു​പോ​കു​ന്ന​തി​നു സഹോ​ദ​രൻമാർ അനുമതി തേടി​യതു 15 ടൺ ദുരി​താ​ശ്വാ​സ സാധന​ങ്ങൾക്കാ​യി​രു​ന്നു. എന്നാൽ അനുമതി ലഭിച്ച​പ്പോൾ അതു 30 ടണ്ണിനു​ള്ള​താ​യി​രു​ന്നു! ആസ്‌ട്രി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ സത്വരം മൂന്നു ലോറി സാധന​ങ്ങൾകൂ​ടി കൊടു​ത്ത​യച്ചു. മൊത്തം 25 ടൺ സാധന​ങ്ങ​ളാണ്‌ ഉദ്ദിഷ്ട​സ്ഥാ​നത്ത്‌ എത്തിയത്‌. ഉദാര​മായ ഈ ആത്മീയ​വും ഭൗതി​ക​വു​മായ കരുത​ലു​കൾ ലഭിച്ച​പ്പോൾ നമ്മുടെ സഹോ​ദ​രങ്ങൾ എത്ര ആനന്ദപു​ള​കി​ത​രാ​യി​രു​ന്നെ​ന്നോ!

18 ആ ഗുണ​ഭോ​ക്താ​ക്കൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ഈ വർഷം ആദ്യം ഒരു മൂപ്പൻ എഴുതി: “സാരയി​വോ​യി​ലെ സഹോ​ദ​രങ്ങൾ ഇപ്പോൾ സുഖമാ​യി​രി​ക്കു​ന്നു, എന്നാൽ ഏററവും പ്രധാ​ന​മായ സംഗതി ഈ പരിഹാ​സ്യ​മായ യുദ്ധത്തിൽ സഹിച്ചു​നിൽക്കാൻ തക്കവണ്ണം ഞങ്ങൾ ഇപ്പോ​ഴും ആത്മീയ​മാ​യി ശക്തരാണ്‌ എന്നതാണ്‌. ആഹാര​ത്തി​ന്റെ കാര്യ​ത്തിൽ അവസ്ഥ വളരെ മോശ​മാ​യി​രു​ന്നു. ഞങ്ങൾക്കു​വേണ്ടി നടത്തിയ ശ്രമങ്ങൾക്കെ​ല്ലാം യഹോവ പ്രതി​ഫലം നൽകി നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ. അധികാ​രി​ക​ളോ​ടുള്ള ബഹുമാ​ന​വും തങ്ങളുടെ മാതൃ​കാ​യോ​ഗ്യ​മായ ജീവി​ത​രീ​തി​യും നിമിത്തം യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ അധികാ​രി​കൾക്കു പ്രത്യേക ബഹുമാ​ന​മുണ്ട്‌. നിങ്ങൾ കൊ​ണ്ടെ​ത്തിച്ച ആത്മീയ ആഹാര​ത്തി​നും ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌.”—സങ്കീർത്തനം 145:18 താരത​മ്യം ചെയ്യുക.

19 അപകട​ഭീ​ഷ​ണി​യി​ലാ​യി​രുന്ന ഈ സഹോ​ദ​രങ്ങൾ തീക്ഷ്‌ണ​മായ വയൽശു​ശ്രൂ​ഷ​യി​ലൂ​ടെ​യും തങ്ങളുടെ വിലമ​തി​പ്പു പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അനേകം അയൽക്കാർ അവരു​ടെ​യ​ടു​ത്തു വരുന്നു. അഞ്ചു ടൺ ദുരി​താ​ശ്വാ​സ ഭക്ഷണം വിതരണം ചെയ്‌ത ടൂസ്ലാ നഗരത്തിൽ, സഭയിലെ ഒൻപതു പയനി​യർമാ​രെ നന്നായി പിന്തു​ണ​ച്ചു​കൊണ്ട്‌ ആ മാസം ശരാശരി 25 മണിക്കൂർ വീതം സേവന​ത്തിൽ ചെലവ​ഴി​ച്ച​താ​യി 40 പ്രസാ​ധകർ റിപ്പോർട്ടു ചെയ്‌തു. യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിന്‌ 243 എന്ന ശ്രദ്ധേ​യ​മായ ഹാജരു​ണ്ടാ​യി​രു​ന്നു. ഈ പ്രിയ സഹോ​ദ​രങ്ങൾ തീർച്ച​യാ​യും “നമ്മെ സ്‌നേ​ഹി​ച്ച​വൻമു​ഖാ​ന്തരം ഇതിൽ ഒക്കെയും പൂർണ്ണ​ജയം പ്രാപി​ക്കു​ന്നു.”—റോമർ 8:37.

20. മുൻ സോവി​യ​ററ്‌ യൂണി​യ​നിൽ ഏതു ‘സമത്വീ’കരണം നടന്നി​രി​ക്കു​ന്നു?

20 മുൻ സോവി​യ​ററ്‌ യൂണി​യ​നി​ലേക്ക്‌ അയച്ച ദുരി​താ​ശ്വാ​സ ഭക്ഷണത്തി​ലൂ​ടെ​യും കമ്പിളി വസ്‌ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രകട​മായ ഔദാ​ര്യം അവിടത്തെ സഹോ​ദ​രങ്ങൾ പ്രകട​മാ​ക്കിയ തീക്ഷ്‌ണ​തക്കു യോജി​ച്ച​താ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മോസ്‌കോ​യി​ലെ ഈ വർഷത്തെ സ്‌മാ​ര​ക​ഹാ​ജർ 7,549 ആയിരു​ന്നു. കഴിഞ്ഞ വർഷം അതു വെറും 3,500 ആയിരു​ന്നു. അതേ കാലയ​ള​വിൽ ആ നഗരത്തി​ലെ സഭകളു​ടെ എണ്ണം 12-ൽനിന്നു 16 ആയി വർധിച്ചു. മുൻ സോവി​യ​ററ്‌ യൂണി​യ​നി​ലൊ​ട്ടു​ക്കു (ബാൾട്ടിക്ക്‌ സ്‌റേ​റ​റ​റു​കൾ ഒഴികെ) സഭകളു​ടെ വർധനവു 14 ശതമാ​ന​വും രാജ്യ​പ്ര​ഘോ​ഷ​ക​രു​ടേത്‌ 25 ശതമാ​ന​വും പയനി​യർമാ​രു​ടേത്‌ 74 ശതമാ​ന​വു​മാ​യി​രു​ന്നു. തീക്ഷ്‌ണ​ത​യു​ടെ​യും ആത്മത്യാ​ഗ​ത്തി​ന്റെ​യും എന്തൊ​രാ​ത്മാവ്‌! ഇത്‌ ഒന്നാം നൂററാ​ണ്ടിൽ ഒരിക്കൽ ‘ഒരു സമത്വീ’കരണം നടന്ന​പ്പോൾ ഉണ്ടായി​രുന്ന ആത്മത്യാ​ഗ​ത്തി​ന്റെ ആത്മാവി​നെ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. ആത്മീയ​വും ഭൗതി​ക​വു​മായ സമ്പത്തുക്കൾ ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​കൾ അത്രയ്‌ക്കും സൗകര്യ​ങ്ങ​ളി​ല്ലാ​ഞ്ഞ​വർക്ക്‌ ഔദാ​ര്യ​മാ​യി ദാനങ്ങൾ നൽകി. അതേസ​മയം ദുരി​ത​മ​നു​ഭ​വി​ച്ച​വ​രു​ടെ തീക്ഷ്‌ണത ദാതാ​ക്കൾക്കു സന്തോ​ഷ​വും പ്രോ​ത്സാ​ഹ​ന​വും കൈവ​രു​ത്തു​ക​യും ചെയ്‌തു.—2 കൊരി​ന്ത്യർ 8:14.

തിൻമയെ വെറു​പ്പിൻ!

21. സദൃശ​വാ​ക്യ​ങ്ങൾ 3-ാമധ്യാ​യ​ത്തി​ലെ ഉപസം​ഹാര വാക്കു​ക​ളിൽ ജ്ഞാനി​ക​ളും ഭോഷൻമാ​രും തമ്മിലുള്ള വ്യത്യാ​സം എങ്ങനെ​യാണ്‌ എടുത്തു​കാ​ട്ടി​യി​രി​ക്കു​ന്നത്‌?

21 വൈപ​രീ​ത്യ​ങ്ങ​ളു​ടെ ഒരു പരമ്പര​തന്നെ അവതരി​പ്പി​ച്ചിട്ട്‌ സദൃശ​വാ​ക്യ​ങ്ങൾ മൂന്നാം അധ്യായം ഈ ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടെ ഉപസം​ഹ​രി​ക്കു​ന്നു: “സാഹസ​ക്കാ​ര​നോ​ടു നീ അസൂയ​പ്പെ​ട​രു​തു; അവന്റെ വഴികൾ ഒന്നും തിര​ഞ്ഞെ​ടു​ക്ക​യു​മ​രു​തു. വക്രത​യു​ള്ളവൻ യഹോ​വെക്കു വെറു​പ്പാ​കു​ന്നു. നീതി​മാൻമാർക്കോ അവന്റെ സഖ്യത ഉണ്ടു. യഹോ​വ​യു​ടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതി​മാൻമാ​രു​ടെ വാസസ്ഥ​ല​ത്തെ​യോ അവൻ അനു​ഗ്ര​ഹി​ക്കു​ന്നു. പരിഹാ​സി​കളെ അവൻ പരിഹ​സി​ക്കു​ന്നു; എളിയ​വർക്കോ അവൻ കൃപ നൽകുന്നു. ജ്ഞാനികൾ ബഹുമാ​നത്തെ അവകാ​ശ​മാ​ക്കും; ഭോഷൻമാ​രു​ടെ ഉയർച്ച​യോ അപമാനം തന്നേ.”—സദൃശ​വാ​ക്യ​ങ്ങൾ 3:29-35.

22. (എ) ഭോഷൻമാ​രു​ടെ കൂട്ടത്തിൽ എണ്ണപ്പെ​ടു​ന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (ബി) ജ്ഞാനികൾ എന്തു വെറു​ക്കു​ന്നു, അവർ എന്തു നട്ടുവ​ളർത്തു​ന്നു, എന്തു പ്രതി​ഫ​ല​ത്തോ​ടെ?

22 ഭോഷൻമാ​രു​ടെ കൂട്ടത്തിൽ എണ്ണപ്പെ​ടു​ന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? ദുഷ്ടതയെ വെറു​ക്കാൻ, അതേ, യഹോവ വെറു​ക്കുന്ന കാര്യ​ങ്ങളെ—അക്രമാ​സ​ക്ത​വും രക്തച്ചൊ​രി​ച്ചി​ലു​മുള്ള ഈ ലോക​ത്തി​ലെ സകല കാപട്യ​ങ്ങ​ളെ​യും—കഠിന​മാ​യി വെറു​ക്കാൻ നാം പഠിക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 6:16-19 കൂടെ കാണുക.) അതേസ​മ​യം​തന്നെ, താഴ്‌മ​യും യഹോ​വാ​ഭ​ക്തി​യും മുഖേന നമുക്കു “ധനവും മാനവും ജീവനും” ആർജി​ക്കാൻ കഴി​യേ​ണ്ട​തിന്‌ നാം നേര്‌, നീതി, സൗമ്യത തുടങ്ങിയ നല്ല ഗുണങ്ങൾ നട്ടുവ​ളർത്തു​ക​യും വേണം. (സദൃശ​വാ​ക്യ​ങ്ങൾ 22:4) “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക” എന്ന ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കുന്ന സകലർക്കു​മുള്ള പ്രതി​ഫലം അതായി​രി​ക്കും.

നിങ്ങളുടെ അഭി​പ്രാ​യ​മെന്ത്‌?

◻ ഈ അധ്യയ​ന​ലേ​ഖ​ന​ത്തി​ലെ വിഷയ​വാ​ക്യം ഇന്നു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

◻ നമുക്കു യഹോ​വയെ എങ്ങനെ ബഹുമാ​നി​ക്കാൻ കഴിയും?

◻ നാം ശിക്ഷണത്തെ തുച്ഛീ​ക​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

◻ ഏററവും വലിയ സന്തുഷ്ടി നമുക്ക്‌ എവിടെ കണ്ടെത്താം?

◻ നമുക്കു നൻമയെ സ്‌നേ​ഹി​ക്കാ​നും തിൻമയെ വെറു​ക്കാ​നും എങ്ങനെ കഴിയും?

[18-ാം പേജിലെ ചിത്രം]

തങ്ങളുടെ ഏററവും മെച്ചമാ​യതു യഹോ​വക്കു യാഗമാ​യി അർപ്പി​ക്കു​ന്നവർ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക