വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 3. യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ നമ്മൾ എന്തു ചെയ്യണം?

      യഹോവ എല്ലാ ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) നമ്മൾ യഹോവ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാ​നും വെറു​ക്കുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ ദൈവം പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ജീവി​ക്കാൻ കഴിയി​ല്ലെന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യ്‌ക്ക്‌ നമ്മുടെ അവസ്ഥ അറിയാം. ദൈവം കരുണ​യോ​ടെ​യാണ്‌ നമ്മളോട്‌ ഇടപെ​ടു​ന്നത്‌. തന്നെ സ്‌നേ​ഹി​ക്കു​ക​യും താൻ ഇഷ്ടപ്പെ​ടു​ന്നതു ചെയ്യാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ അംഗീ​ക​രി​ക്കു​ന്നു.—സങ്കീർത്തനം 147:11; പ്രവൃ​ത്തി​കൾ 10:34, 35.

  • എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കുക
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കുക

      സത്യസ​ന്ധ​രാ​യ​വരെ കൂട്ടു​കാ​രാ​ക്കാ​നാണ്‌ എല്ലാവ​രും ആഗ്രഹി​ക്കുക. യഹോവ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ ആഗ്രഹി​ക്കു​ന്ന​തും അങ്ങനെ​യു​ള്ള​വ​രെ​യാണ്‌. എന്നാൽ നമുക്കു ചുറ്റു​മുള്ള മിക്ക ആളുക​ളും സത്യസ​ന്ധരല്ല. അതു​കൊ​ണ്ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കുക കുറച്ചു ബുദ്ധി​മു​ട്ടാണ്‌. എന്നാൽ എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

      1. സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം എന്താണ്‌?

      മറ്റുള്ള​വ​രോ​ടു സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ന്നും നമ്മൾ തെളി​യി​ക്കു​ക​യാണ്‌. നമ്മൾ ചിന്തി​ക്കു​ന്ന​തും ചെയ്യു​ന്ന​തും ആയ എല്ലാ കാര്യ​ങ്ങ​ളും യഹോ​വ​യ്‌ക്കു നന്നായി അറിയാം. (എബ്രായർ 4:13) എല്ലാ കാര്യ​ങ്ങ​ളി​ലും നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു വളരെ സന്തോഷം തോന്നും. ദൈവ​വ​ചനം ഇങ്ങനെ പറയുന്നു: “യഹോവ വഞ്ചകരെ വെറു​ക്കു​ന്നു, നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.”—സുഭാ​ഷി​തങ്ങൾ 3:32.

      2. സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

      നമ്മൾ ‘പരസ്‌പരം സത്യം പറയാ​നാണ്‌’ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (സെഖര്യ 8:16, 17) എന്താണ്‌ അതിന്റെ അർഥം? നമ്മൾ കുടും​ബാം​ഗ​ങ്ങ​ളോ​ടോ സഹജോ​ലി​ക്കാ​രോ​ടോ സഭയിലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടോ ഗവൺമെന്റ്‌ അധികാ​രി​ക​ളോ​ടോ, ആരോടു സംസാ​രി​ക്കു​മ്പോ​ഴും നുണ പറയരുത്‌. അവർക്കു തെറ്റായ വിവരങ്ങൾ കൊടു​ക്കു​ക​യും അരുത്‌. സത്യസ​ന്ധ​രായ വ്യക്തികൾ മോഷ്ടി​ക്കില്ല, മറ്റുള്ള​വരെ വഞ്ചിക്കില്ല. (സുഭാ​ഷി​തങ്ങൾ 24:28; എഫെസ്യർ 4:28 എന്നീ വാക്യങ്ങൾ വായി​ക്കുക.) കൂടാതെ, അവർ എല്ലാ നികു​തി​ക​ളും കൃത്യ​മാ​യി കൊടു​ക്കും. (റോമർ 13:5-7) ഈ പറഞ്ഞ കാര്യ​ങ്ങ​ളി​ലും മറ്റ്‌ “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ” നമ്മൾ ആഗ്രഹി​ക്കു​ന്നു.—എബ്രായർ 13:18.

      3. സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

      സത്യസ​ന്ധ​രാ​ണെന്ന പേരു​ണ്ടെ​ങ്കിൽ മറ്റുള്ളവർ നമ്മളെ വിശ്വ​സി​ക്കും. കുടും​ബാം​ഗ​ങ്ങൾക്കി​ട​യിൽ ഉള്ളതു​പോ​ലുള്ള ഒരു സ്‌നേ​ഹ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും അന്തരീക്ഷം സഭയിൽ നിലനി​റു​ത്താ​നാ​കും. നമുക്കു നല്ല ഒരു മനസ്സാക്ഷി ഉണ്ടായി​രി​ക്കും. നമ്മുടെ സത്യസന്ധത ‘ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലിന്‌ എല്ലാ വിധത്തി​ലും ഒരു അലങ്കാ​ര​മാ​കു​ക​യും’ ചെയ്യും. അങ്ങനെ മറ്റുള്ള​വർക്കും സത്യ​ദൈ​വത്തെ അറിയാൻ ആഗ്രഹം തോന്നും.—തീത്തോസ്‌ 2:10.

      ആഴത്തിൽ പഠിക്കാൻ

      യഹോവയുമായുള്ള നമ്മുടെ ബന്ധത്തിൽ സത്യസ​ന്ധ​ത​യ്‌ക്ക്‌ എത്ര​ത്തോ​ളം പ്രാധാ​ന്യ​മുണ്ട്‌? ജീവി​ത​ത്തി​ന്റെ വ്യത്യസ്‌ത മേഖല​ക​ളിൽ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയും? ഇക്കാര്യ​ങ്ങൾ നോക്കാം.

      4. സത്യസന്ധത യഹോ​വയെ സന്തോ​ഷി​പ്പി​ക്കും

      സങ്കീർത്തനം 44:21; മലാഖി 3:16 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

      • സത്യം മറച്ചു​വെ​ക്കാൻ കഴിയു​മെന്നു ചിന്തി​ക്കു​ന്നതു ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

      • ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും നമ്മൾ സത്യം പറയു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

      മുട്ടുകുത്തിനിന്ന്‌ മകൾ പറയുന്നത്‌ ശ്രദ്ധിക്കുന്ന ഒരു പിതാവ്‌. മേശപ്പുറത്തിരിക്കുന്ന ഗ്ലാസ്‌ മറിഞ്ഞ്‌ ജ്യൂസ്‌ താഴെ കിടക്കുന്നു.

      മക്കൾ സത്യം പറയു​ന്നതു മാതാ​പി​താ​ക്കളെ സന്തോ​ഷി​പ്പി​ക്കും. നമ്മൾ സത്യം പറയു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും

      5. എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കുക

      എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയില്ല എന്നാണു പലരും വിചാ​രി​ക്കു​ന്നത്‌. എന്നാൽ എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു നോക്കാം. വീഡി​യോ കാണുക.

      വീഡി​യോ: എന്താണ്‌ സന്തോഷം നൽകു​ന്നത്‌?—ശുദ്ധമ​ന​സാ​ക്ഷി (2:32)

      ‘എന്താണ്‌ സന്തോഷം നൽകുന്നത്‌?—ശുദ്ധമനസാക്ഷി’ എന്ന വീഡിയോയിലെ രംഗങ്ങൾ. തനിക്ക്‌ വലിയ ഒരു തെറ്റ്‌ പറ്റിയെന്ന കാര്യം ബെൻ തൊഴിലുടമയോടു പറയുന്നു, അതിനു ശേഷം കൈ കൊടുക്കുന്നു.

      എബ്രായർ 13:18 വായി​ക്കുക. എന്നിട്ട്‌ താഴെ​പ്പ​റ​യുന്ന സാഹച​ര്യ​ങ്ങ​ളിൽ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയും എന്നു ചർച്ച ചെയ്യുക:

      • വീട്ടിൽ.

      • സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും.

      • മറ്റ്‌ അവസര​ങ്ങ​ളിൽ.

      6. സത്യസന്ധത നമുക്കു പ്രയോ​ജനം ചെയ്യുന്നു

      സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ ചില പ്രശ്‌ന​ങ്ങ​ളൊ​ക്കെ നേരി​ടേണ്ടി വന്നേക്കാം. പക്ഷേ അവസാനം നമുക്ക്‌ അത്‌ ഗുണമേ ചെയ്യൂ. സത്യം പറയു​ന്ന​താണ്‌ ഏറ്റവും നല്ല വഴി. സങ്കീർത്തനം 34:12-16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ ജീവി​ത​ത്തിൽ ഗുണം ചെയ്യു​ന്നത്‌ എങ്ങനെ?

      A. ഒരുമിച്ചിരുന്ന്‌ സംസാരിച്ചുകൊണ്ട്‌ കാപ്പി കുടിക്കുന്ന ഭാര്യയും ഭർത്താവും. B.വർക്ക്‌ഷോപ്പിലെ മെക്കാനിക്കിനെ പ്രശംസിക്കുന്ന തൊഴിലുടമ. C. കാറിലിരിക്കുന്ന ഒരാൾ പോലീസ്‌ ചോദിച്ചപ്പോൾ തിരിച്ചറിയൽ രേഖകൾ കാണിക്കുന്നു.
      1. സത്യസന്ധരായിരിക്കുന്ന ഭാര്യാ​ഭർത്താ​ക്ക​ന്മാ​രു​ടെ വിവാ​ഹ​ബന്ധം ശക്തമാ​യി​രി​ക്കും

      2. സത്യസന്ധരായ ജോലി​ക്കാ​രെ തൊഴി​ലു​ടമ വിശ്വ​സി​ക്കും

      3. സത്യസന്ധരായ വ്യക്തി​കൾക്ക്‌ ഗവൺമെന്റ്‌ അധികാ​രി​കൾക്കി​ട​യിൽ നല്ലൊരു പേരു​ണ്ടാ​യി​രി​ക്കും

      ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ആർക്കും ദോഷം​വ​രാത്ത ചില നുണക​ളൊ​ക്കെ പറയു​ന്ന​തു​കൊണ്ട്‌ ഒരു കുഴപ്പ​വു​മില്ല.”

      • യഹോവ എല്ലാ നുണക​ളും വെറു​ക്കു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

      ചുരു​ക്ക​ത്തിൽ

      തന്റെ സുഹൃ​ത്തു​ക്കൾ സംസാ​ര​ത്തി​ലും പ്രവൃ​ത്തി​യി​ലും എല്ലായ്‌പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

      ഓർക്കുന്നുണ്ടോ?

      • സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

      • സത്യം മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ന്നത്‌ ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

      • എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

      നിങ്ങൾക്കു ചെയ്യാൻ

      കൂടുതൽ മനസ്സി​ലാ​ക്കാൻ

      മാതാപിതാക്കൾക്ക്‌ എങ്ങനെ കുട്ടി​കളെ സത്യസ​ന്ധ​രാ​യി​രി​ക്കാൻ പഠിപ്പി​ക്കാം?

      സത്യസന്ധരായിരിപ്പിൻ (1:44)

      വാക്കു പാലി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കു കിട്ടുന്ന പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

      വാക്കു പാലിക്കൂ, അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കൂ (9:09)

      നമ്മൾ അടയ്‌ക്കുന്ന നികുതി ചില​പ്പോൾ ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി​യല്ല ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും നമ്മൾ നികുതി അടയ്‌ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

      “നിങ്ങൾ നികുതി അടയ്‌ക്ക​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

      തട്ടിപ്പുകാരനായ ഒരു വ്യക്തി എങ്ങനെ​യാണ്‌ പിന്നീട്‌ സത്യസ​ന്ധ​നാ​യത്‌?

      “യഹോവ കരുണ​യും ക്ഷമയും ഉള്ള ദൈവ​മാ​ണെന്നു ഞാൻ പഠിച്ചു” (വീക്ഷാ​ഗോ​പു​രം 2015 ജൂലൈ 1)

  • നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 2. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

      യഹോവ സുഹൃ​ത്തു​ക്കളെ ശ്രദ്ധ​യോ​ടെ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വരെ നമ്മൾ കൂട്ടു​കാ​രാ​ക്കി​യാൽ യഹോ​വ​യ്‌ക്കു വിഷമം തോന്നും. (യാക്കോബ്‌ 4:4 വായി​ക്കുക.) എന്നാൽ നമ്മൾ മോശം കൂട്ടു​കെട്ട്‌ ഒഴിവാ​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. നമ്മൾ യഹോ​വ​യോ​ടും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടും അടുത്താൽ യഹോവ നമ്മളെ സുഹൃ​ത്തു​ക്ക​ളാ​ക്കും.—സങ്കീർത്തനം 15:1-4.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക