വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 29-പേ. 30 ഖ. 6
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • സമാനമായ വിവരം
  • പരിശോധനകളുടെ സമയത്ത്‌ യഹോവ നമ്മളെ സഹായിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം?
    2002 വീക്ഷാഗോപുരം
  • പീഡാനുഭവങ്ങൾ നേരിട്ടാലും നിങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുക
    വീക്ഷാഗോപുരം—1997
  • പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 29-പേ. 30 ഖ. 6

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

“നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല” എന്നു പൗലോസ്‌ എഴുതി. (1 കൊരി. 10:13) നമുക്ക്‌ എത്രമാ​ത്രം സഹിക്കാൻ കഴിയു​മെന്നു മുന്ന​മേ​തന്നെ കണക്കാ​ക്കി​യിട്ട്‌ അതിന​നു​സ​രി​ച്ചുള്ള ഒരു പരി​ശോ​ധന യഹോവ നമുക്കു തരു​മെ​ന്നാ​ണോ ഇതിന്‌ അർഥം?

അങ്ങനെ​യൊ​രു വീക്ഷണ​ത്തി​ന്റെ അന്തരാർഥങ്ങൾ എന്താ​ണെന്നു നമുക്ക്‌ ഒന്നു ചിന്തി​ക്കാം. മകൻ ആത്മഹത്യ ചെയ്‌ത നമ്മുടെ ഒരു സഹോ​ദരൻ ഇങ്ങനെ ചോദി​ച്ചു: ‘എനിക്കും ഭാര്യ​ക്കും ഞങ്ങളുടെ മകന്റെ ആത്മഹത്യ സഹിക്കാ​നുള്ള കഴിവു​ണ്ടെന്ന്‌ യഹോവ മുന്ന​മേ​തന്നെ കണക്കു​കൂ​ട്ടി​യി​രു​ന്നോ? ഞങ്ങൾക്ക്‌ അതു സഹിക്കാൻ കഴിയു​മെന്നു ദൈവം മുന്നമേ ഉറപ്പി​ച്ച​തു​കൊ​ണ്ടാ​ണോ അതു സംഭവി​ച്ചത്‌?’ യഹോവ അങ്ങനെ പ്രത്യേ​ക​വി​ധ​ങ്ങ​ളിൽ നമ്മുടെ ജീവി​ത​ത്തി​ലെ സംഭവങ്ങൾ വഴിതി​രി​ച്ചു​വി​ടു​മെന്നു വിശ്വ​സി​ക്കാൻ എന്തെങ്കി​ലും ന്യായ​മായ കാരണ​ങ്ങ​ളു​ണ്ടോ?

1 കൊരി​ന്ത്യർ 10:13-ലെ പൗലോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി ചിന്തി​ച്ചാൽ നമുക്ക്‌ ഒരു സത്യം ബോധ്യ​മാ​കും: നമുക്ക്‌ എന്തൊക്കെ സഹിക്കാൻ കഴിയു​മെന്ന്‌ യഹോവ മുന്നമേ കണക്കാക്കി ഏതൊക്കെ പരി​ശോ​ധ​നകൾ നമുക്കു വരണ​മെന്നു തീരു​മാ​നി​ക്കും എന്നു വിശ്വ​സി​ക്കാൻ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മില്ല. അതിനുള്ള നാലു കാരണങ്ങൾ നമുക്കു ചിന്തി​ക്കാം.

ഒന്നാമ​താ​യി, യഹോവ മനുഷ്യർക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം നൽകി​യി​രി​ക്കു​ന്നു. നമ്മൾ എങ്ങനെ ജീവി​ക്ക​ണ​മെന്നു നമ്മൾത്തന്നെ തീരു​മാ​നി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (ആവ. 30:19, 20; യോശു. 24:15) ശരിയായ പാതയാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ നമ്മുടെ കാലടി​കളെ നയിക്കാൻ നമുക്ക്‌ യഹോ​വ​യി​ലേക്കു നോക്കാ​നാ​കും. (സുഭാ. 16:9) തെറ്റായ വഴിയാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ അതിന്റെ ഭവിഷ്യ​ത്തു​കൾ നമ്മൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. (ഗലാ. 6:7) ഇനി ഒന്നു ചിന്തി​ക്കുക: നമുക്ക്‌ ഏതു പരി​ശോ​ധന വരണ​മെന്ന്‌ യഹോ​വ​യാ​ണു തീരു​മാ​നി​ക്കു​ന്ന​തെ​ങ്കിൽ അത്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാന​ത്തി​ന്മേ​ലുള്ള യഹോ​വ​യു​ടെ കടന്നു​ക​യ​റ്റ​മല്ലേ?

രണ്ടാമ​താ​യി, “സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും” നമ്മളെ ബാധി​ക്കു​ന്ന​തിൽനിന്ന്‌ യഹോവ തടയു​ന്നില്ല. (സഭാ. 9:11) ഒരു പ്രത്യേ​ക​സ​മ​യത്ത്‌, ഒരു പ്രത്യേ​ക​സ്ഥ​ലത്ത്‌ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ ചില​പ്പോൾ ദാരു​ണ​മായ അപകട​ങ്ങൾപോ​ലും നമുക്കു സംഭവി​ച്ചേ​ക്കാം. ഒരു ഗോപു​രം വീണ്‌ 18 പേർ കൊല്ല​പ്പെട്ട ദുരന്ത​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞു. എന്നാൽ അത്‌ ഒരിക്ക​ലും ദൈവ​ത്തി​ന്റെ ഇഷ്ടപ്ര​കാ​ര​മാ​യി​രു​ന്നില്ല എന്നു യേശു സൂചി​പ്പി​ച്ചു. (ലൂക്കോ. 13:1-5) അപ്രതീ​ക്ഷി​ത​സം​ഭ​വങ്ങൾ ഉണ്ടാകു​മ്പോൾ ആരൊക്കെ ജീവി​ക്കണം, ആരൊക്കെ മരിക്കണം എന്നു ദൈവം മുന്ന​മേ​തന്നെ തീരു​മാ​നി​ക്കു​മെന്നു ചിന്തി​ക്കു​ന്നത്‌ അങ്ങേയറ്റം ബുദ്ധി​ശൂ​ന്യ​മല്ലേ?

മൂന്നാ​മ​താ​യി, നിഷ്‌ക​ള​ങ്ക​ത​യു​ടെ വിവാ​ദ​വി​ഷ​യ​ത്തിൽ നമ്മൾ ഓരോ​രു​ത്ത​രും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. പരി​ശോ​ധ​നകൾ ഉണ്ടായാൽ ആരും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കി​ല്ലെന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌, യഹോ​വയെ സേവി​ക്കുന്ന എല്ലാവ​രു​ടെ​യും നിഷ്‌ക​ള​ങ്ക​തയെ സാത്താൻ വെല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണെന്ന കാര്യം ഓർക്കുക. (ഇയ്യോ. 1:9-11; 2:4; വെളി. 12:10) അപ്പോൾപ്പി​ന്നെ ചില പരി​ശോ​ധ​നകൾ നമുക്കു സഹിക്കാൻ കഴിയു​ന്ന​തി​നും അപ്പുറ​മാ​ണെന്നു കണക്കു​കൂ​ട്ടി ആ പരി​ശോ​ധ​നകൾ നമുക്കു വരുന്നത്‌ യഹോവ തടയു​ന്നെ​ങ്കിൽ, നമ്മൾ ദൈവത്തെ സേവി​ക്കു​ന്നതു സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു​വേ​ണ്ടി​യാണ്‌ എന്നുള്ള സാത്താന്റെ ആരോ​പ​ണ​ത്തി​നു ആക്കം കൂട്ടില്ലേ?

നാലാ​മ​താ​യി, നമുക്കു സംഭവി​ക്കു​ന്ന​തെ​ല്ലാം മുന്നമേ അറിയേണ്ട ആവശ്യം യഹോ​വ​യ്‌ക്കില്ല. നമുക്ക്‌ ഏതൊക്കെ പരി​ശോ​ധ​ന​ക​ളാ​ണു വരേണ്ട​തെന്നു ദൈവം മുന്നമേ തിര​ഞ്ഞെ​ടു​ക്കു​ന്നെന്നു പറഞ്ഞാൽ ദൈവ​ത്തി​നു നമ്മുടെ ഭാവി​യെ​ക്കു​റിച്ച്‌ എല്ലാം അറിയാ​മെ​ന്നല്ലേ അത്‌ അർഥമാ​ക്കു​ന്നത്‌? എന്നാൽ അതു തിരു​വെ​ഴു​ത്തു​പ​ര​മായ ഒരു വീക്ഷണമല്ല. ദൈവ​ത്തി​നു നമ്മുടെ ഭാവി​യെ​ക്കു​റിച്ച്‌ തീർച്ച​യാ​യും അറിയാൻ കഴിയും. (യശ. 46:10) എന്നാൽ എല്ലാ ഭാവി​സം​ഭ​വ​ങ്ങ​ളെ​യും​കു​റിച്ച്‌ ദൈവം നേരത്തേ അറിഞ്ഞു​വെ​ക്കാ​റി​ല്ലെന്നു ബൈബിൾ പറയുന്നു. (ഉൽപ. 18:20, 21; 22:12) നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ മാനി​ച്ചു​കൊ​ണ്ടാ​ണു ഭാവി അറിയാ​നുള്ള തന്റെ കഴിവ്‌ യഹോവ ഉപയോ​ഗി​ക്കു​ന്നത്‌. നമ്മുടെ സ്വാത​ന്ത്ര്യ​ത്തെ വിലയു​ള്ള​താ​യി കാണു​ക​യും തന്റെ ഗുണങ്ങൾ എല്ലായ്‌പോ​ഴും സമനി​ല​യോ​ടെ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്ന നമ്മുടെ ദൈവ​ത്തിൽനിന്ന്‌ നമ്മൾ അതുത​ന്നെ​യല്ലേ പ്രതീ​ക്ഷി​ക്കു​ന്നത്‌?—ആവ. 32:4; 2 കൊരി. 3:17.

അപ്പോൾപ്പി​ന്നെ “നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല” എന്ന പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ അർഥം എന്താണ്‌? പൗലോസ്‌ ഇവിടെ പറയു​ന്നത്‌, നമുക്കു പരിശോധനകൾa ഉണ്ടാകു​ന്ന​തി​നു മുമ്പ്‌ യഹോവ എന്തു ചെയ്യും എന്നതി​നെ​ക്കു​റി​ച്ചല്ല, പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ എന്തു ചെയ്യും എന്നതി​നെ​ക്കു​റി​ച്ചാണ്‌. നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യാ​ണെ​ങ്കിൽ എന്തൊക്കെ പരി​ശോ​ധ​നകൾ വന്നാലും യഹോവ നമ്മളെ പുലർത്തും എന്ന ഉറപ്പാണ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ തരുന്നത്‌. (സങ്കീ. 55:22) പൗലോ​സി​ന്റെ ആശ്വാ​സ​ക​ര​മായ ആ വാക്കുകൾ രണ്ട്‌ അടിസ്ഥാ​ന​സ​ത്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താണ്‌.

ഒന്ന്‌, “പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന” പരി​ശോ​ധ​ന​ക​ളാ​ണു നമുക്കും ഉണ്ടാകു​ന്നത്‌. അതായത്‌, മനുഷ്യർ സാധാരണ നേരി​ടുന്ന പരി​ശോ​ധ​ന​ക​ളാ​ണു നമ്മളും അനുഭ​വി​ക്കു​ന്നത്‌. നമുക്കു ചെറു​ത്തു​നിൽക്കാൻ കഴിയാത്ത തരം പരി​ശോ​ധ​ന​ക​ളാ​യി​രി​ക്കില്ല അവയൊ​ന്നും, നമ്മൾ ദൈവ​ത്തിൽ ആശ്രയി​ക്ക​ണ​മെന്നു മാത്രം. (1 പത്രോ. 5:8, 9) 1 കൊരി​ന്ത്യർ 10:13-ലെ വാക്കുകൾ പറയു​ന്ന​തി​നു മുമ്പ്‌ പൗലോസ്‌ ഇസ്രാ​യേ​ല്യർ വിജന​ഭൂ​മി​യിൽ നേരിട്ട പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞു. (1 കൊരി. 10:6-11) മനുഷ്യർ അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത തരം പരി​ശോ​ധ​ന​ക​ള​ല്ലാ​യി​രു​ന്നു അവയൊ​ന്നും; വിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യർക്കു സഹിക്കാ​വു​ന്ന​തിന്‌ അപ്പുറ​വു​മ​ല്ലാ​യി​രു​ന്നു. “അവരിൽ ചിലർ” അനുസ​ര​ണ​ക്കേടു കാണി​ച്ചെന്നു പൗലോസ്‌ നാലു തവണ പറയു​ന്നുണ്ട്‌. സങ്കടക​ര​മെന്നു പറയട്ടെ, ദൈവ​ത്തിൽ ആശ്രയി​ക്കാൻ പരാജ​യ​പ്പെ​ട്ട​തു​കൊണ്ട്‌ ചില ഇസ്രാ​യേ​ല്യർ തെറ്റായ ആഗ്രഹ​ങ്ങൾക്കു പിന്നാലെ പോയി.

രണ്ട്‌, “ദൈവം വിശ്വ​സ്‌ത​നാണ്‌.” ദൈവ​ജ​ന​ത്തോ​ടുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ വ്യക്തമാ​ക്കു​ന്നത്‌, “തന്നെ സ്‌നേ​ഹി​ക്കു​ക​യും തന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും” ചെയ്യു​ന്ന​വ​രോ​ടു ദൈവം അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നു എന്നാണ്‌. (ആവ. 7:9) വാഗ്‌ദാ​നം ചെയ്‌ത കാര്യങ്ങൾ എപ്പോ​ഴും ദൈവം നിറ​വേ​റ്റു​മെ​ന്നും ആ വിവരണം തെളി​യി​ക്കു​ന്നു. (യോശു. 23:14) വിശ്വ​സ്‌ത​ത​യു​ടെ കാര്യ​ത്തിൽ ദൈവം ഇത്ര നല്ലൊരു മാതൃ​ക​യാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ ഇനി പറയുന്ന രണ്ടു കാര്യങ്ങൾ സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം: അവർ പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ (1) ചെറു​ക്കാ​നാ​കാത്ത വിധം ആ പരി​ശോ​ധന വഷളാ​കാൻ ദൈവം അനുവ​ദി​ക്കില്ല. (2) “ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.”

ഒരു സഹോദരി ബൈബിൾ വായിക്കുന്നു, പ്രാർഥിക്കുന്നു, രണ്ടു മൂപ്പന്മാരുമായി സംസാരിക്കുന്നു

‘നമുക്കു പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോ​ഴൊ​ക്കെ അവൻ നമ്മെ ആശ്വസി​പ്പി​ക്കും.’

പരി​ശോ​ധ​ന​കൾ ഉണ്ടാകു​മ്പോൾ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ യഹോവ എങ്ങനെ​യാ​ണു പോം​വഴി ഉണ്ടാക്കു​ന്നത്‌? ദൈവം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആ പരി​ശോ​ധ​ന​തന്നെ ഇല്ലാതാ​ക്കാ​നുള്ള കഴിവ്‌ ദൈവ​ത്തി​നുണ്ട്‌. എന്നാൽ ഓർക്കുക: “നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​ന​ത്തോ​ടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും” എന്നാണു പൗലോസ്‌ പറഞ്ഞത്‌. അതു​കൊണ്ട്‌ നമുക്കു സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം തന്നു​കൊ​ണ്ടാ​ണു പലപ്പോ​ഴും ദൈവം “പോം​വഴി” ഉണ്ടാക്കു​ന്നത്‌. യഹോവ പോം​വഴി ഉണ്ടാക്കുന്ന ചില വിധങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു നോക്കാം:

  • ‘നമുക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോ​ഴൊ​ക്കെ അവൻ നമ്മെ ആശ്വസി​പ്പി​ക്കും.’ (2 കൊരി. 1:3, 4, പരിശുദ്ധ ബൈബിൾ, ഈസി-റ്റു റീഡ്‌ വേർഷൻ) ദൈവ​വ​ചനം, പരിശു​ദ്ധാ​ത്മാവ്‌, വിശ്വ​സ്‌ത​നായ അടിമ നൽകുന്ന ആത്മീയ​ഭ​ക്ഷണം എന്നിവ​യി​ലൂ​ടെ നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും വികാ​ര​ങ്ങ​ളെ​യും ശാന്തമാ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും.—മത്താ. 24:45; യോഹ. 14:16, അടിക്കു​റിപ്പ്‌; റോമ. 15:4.

  • പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗിച്ച്‌ യഹോവ നമ്മളെ നയി​ച്ചേ​ക്കാം. (യോഹ. 14:26) പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ബൈബിൾവി​വ​ര​ണ​ങ്ങ​ളും തത്ത്വങ്ങ​ളും ഓർത്തെ​ടുത്ത്‌ ജ്ഞാനപൂർവ​മായ പടികൾ സ്വീക​രി​ക്കാൻ ദൈവാ​ത്മാവ്‌ നമ്മളെ സഹായി​ക്കും.

  • നമ്മളെ സഹായി​ക്കാൻ യഹോവ ദൈവ​ദൂ​ത​ന്മാ​രെ ഉപയോ​ഗി​ച്ചേ​ക്കാം.—എബ്രാ. 1:14.

  • സഹവി​ശ്വാ​സി​ക​ളി​ലൂ​ടെ​യും നമ്മളെ സഹായി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും. അവരുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും നമു​ക്കൊ​രു ‘ബലമാ​യി​രി​ക്കും.’—കൊലോ. 4:11, അടിക്കു​റിപ്പ്‌.

അതു​കൊണ്ട്‌, 1 കൊരി​ന്ത്യർ 10:13-ലെ പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ അർഥം എന്താണ്‌? നമ്മൾ അനുഭ​വി​ക്കുന്ന പരി​ശോ​ധ​നകൾ യഹോവ തിര​ഞ്ഞെ​ടു​ത്തു​വെ​ക്കു​ന്നില്ല. എന്നാൽ ജീവി​ത​ത്തിൽ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ഇക്കാര്യം ഉറപ്പാണ്‌: നമ്മൾ പൂർണ​മാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ, പരി​ശോ​ധ​നകൾ ഒരു മനുഷ്യ​നു സഹിക്കാ​വു​ന്ന​തിന്‌ അപ്പുറം പോകാൻ യഹോവ അനുവ​ദി​ക്കില്ല. നമുക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പോം​വ​ഴി​യും ദൈവം കാണി​ച്ചു​ത​രും. എത്ര ആശ്വാ​സ​ക​ര​മായ ഒരു ആശയം!

a “പ്രലോ​ഭനം” എന്ന ഗ്രീക്കു​പദം “പരി​ശോ​ധന, പരീക്ഷ” എന്നിവയെ അർഥമാ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക