ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗി 7-12
“നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”
യുവപ്രായത്തിൽ നിങ്ങളുടെ പ്രാപ്തികൾ മഹാസ്രഷ്ടാവിനു വേണ്ടി ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ഓർക്കുക
ശ്രമകരമായ പല നിയമനങ്ങൾ നിർവഹിക്കാനുള്ള ആരോഗ്യവും ഓജസ്സും പല യുവജനങ്ങൾക്കുമുണ്ട്
വാർധക്യത്തിലെ ബുദ്ധിമുട്ടുകൾ വന്നുചേരുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ സമയവും ഊർജവും ദൈവസേവനത്തിനായി ഉപയോഗിക്കണം
വാർധക്യത്തിലെ വെല്ലുവിളികൾ വിവരിക്കാൻ ശലോമോൻ കാവ്യഭാഷ ഉപയോഗിച്ചു
3-ാം വാക്യം: “കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും”
കാഴ്ച്ചക്കുറവ്
4-ാം വാക്യം: “പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും”
കേൾവിക്കുറവ്
5-ാം വാക്യം: “രോചനക്കുരു ഫലിക്കാതെ വരും”
വിശപ്പില്ലായ്മ