-
“നിനക്കുളളതു മുറുകെ പിടിച്ചുകൊൾക”വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
12. തങ്ങളിൽ ചിലർ പ്രാദേശിക ക്രിസ്തീയ സമുദായത്തിനു മുമ്പാകെ “കുമ്പിടു”മെന്നു ഫിലദെൽഫിയയിലെ യഹൂദ സിന്നഗോഗിലെ അംഗങ്ങൾ അറിഞ്ഞതിനാൽ അവർ സ്തംഭിച്ചുപോയിരിക്കാൻ ഇടയുളളതെന്തുകൊണ്ട്?
12 ഫിലദെൽഫിയയിൽ യഹൂദ സിന്നഗോഗിലെ അംഗങ്ങൾ, അവരിൽ ചിലർ സ്ഥലത്തെ ക്രിസ്തീയ സമുദായത്തിനു മുമ്പാകെ “നമസ്കരി”ക്കേണ്ടിവരുമെന്ന് അറിഞ്ഞതിൽ സ്തംഭിച്ചുപോയിരിക്കാൻ ഇടയുണ്ട്. ആ സഭയിൽ നിസ്സംശയമായും യഹൂദരല്ലാത്ത അനേകർ ഉണ്ടായിരുന്നുവെന്ന വസ്തുതയുടെ വീക്ഷണത്തിൽ, നേരെവിപരീതമായതു സംഭവിക്കാൻ അവർ പ്രതീക്ഷിച്ചിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യെശയ്യാവ് ഇപ്രകാരം മുൻകൂട്ടി പറഞ്ഞു: “[യഹൂദേതര] രാജാക്കൻമാർ നിന്റെ [ഇസ്രായേൽ ജനത്തിന്റെ] പോററപ്പൻമാരും അവരുടെ രാജ്ഞികൾ നിന്റെ പോററമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി [അവർ നിന്റെ മുമ്പാകെ കുമ്പിടും, NW], നിന്റെ കാലിലെ പൊടി നക്കും.” (യെശയ്യാവു 49:23; 45:14; 60:14) സമാനമായി എഴുതാൻ സെഖര്യാവും നിശ്വസ്തനാക്കപ്പെട്ടു: “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ [യഹൂദേതരർ] ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) അതെ, യഹൂദരല്ലാത്തവർ യഹൂദരുടെ മുമ്പാകെ കുമ്പിടേണ്ടിയിരുന്നു, മറിച്ചല്ലായിരുന്നു!
-
-
“നിനക്കുളളതു മുറുകെ പിടിച്ചുകൊൾക”വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
14. യെശയ്യാവു 49:23-നും സെഖര്യാവു 8:23-നും ആധുനിക കാലത്തു ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായിരിക്കുന്നത് എങ്ങനെ?
14 ആധുനികകാലത്ത്, യെശയ്യാവു 49:23-ഉം സെഖര്യാവു 8:23-ഉം പോലുളള പ്രവചനങ്ങൾക്കു വളരെ ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായിട്ടുണ്ട്. യോഹന്നാൻവർഗത്തിന്റെ പ്രസംഗഫലമായി നിരവധിയാളുകൾ തുറന്ന വാതിലിലൂടെ രാജ്യസേവനത്തിൽ പ്രവേശിച്ചിരിക്കുന്നു.b ഇവരിലനേകരും ആത്മീയ ഇസ്രായേലെന്നു വ്യാജമായി അവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്നു വന്നിരിക്കുന്നു. (താരതമ്യം ചെയ്യുക: റോമർ 9:6.) ഒരു മഹാപുരുഷാരമെന്ന നിലയിൽ ഇവർ യേശുവിന്റെ യാഗരക്തത്തിൽ വിശ്വാസമർപ്പിക്കുന്നതിനാൽ തങ്ങളുടെ അങ്കികൾ അലക്കിവെളുപ്പിക്കുന്നു. (വെളിപ്പാടു 7:9, 10, 14) അവർ ക്രിസ്തുവിന്റെ രാജ്യഭരണത്തെ അനുസരിച്ചുകൊണ്ട് അതിന്റെ അനുഗ്രഹങ്ങൾ ഇവിടെ ഭൂമിയിൽ അവകാശമാക്കാൻ പ്രത്യാശിക്കുന്നു. അവർ യേശുവിന്റെ അഭിഷിക്ത സഹോദരൻമാരുടെ അടുത്തു വരുകയും ആത്മീയമായി പറഞ്ഞാൽ അവരുടെ മുമ്പാകെ ‘കുമ്പിടുക’യും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ ‘ദൈവം അവരോടുകൂടെയുണ്ടെന്ന് അവർ കേട്ടിരിക്കുന്നു.’ ഒരു ലോകവ്യാപക സഹോദരവർഗത്തിൽ അവർതന്നെ ആരോടുകൂടെ ചേരുന്നുവോ ആ അഭിഷിക്തർക്ക് അവർ ശുശ്രൂഷ ചെയ്യുന്നു.—മത്തായി 25:34-40; 1 പത്രൊസ് 5:9.
-