വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 5/1 പേ. 13-19
  • ആർ “രക്ഷിക്കപ്പെടും”?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആർ “രക്ഷിക്കപ്പെടും”?
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രവച​ന​ത്തി​ന്റെ രണ്ടു നിവൃ​ത്തി​കൾ
  • നാം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നത്‌?
  • ഒരു ആത്മീയ പറുദീസ
  • ഒരു വ്യവസ്ഥി​തി​യു​ടെ അന്ത്യം
  • ബൈബിൾ പുസ്‌തക നമ്പർ 29—യോവേൽ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • വടക്കു​നി​ന്നുള്ള ഒരു ആക്രമണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • യഹോവയിൽ ആശ്രയിക്കാൻ പരിശോധനകൾ ഞങ്ങളെ പഠിപ്പിച്ചു
    2010 വീക്ഷാഗോപുരം
  • യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിറുത്തുക
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 5/1 പേ. 13-19

ആർ “രക്ഷിക്ക​പ്പെ​ടും”?

“യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും.”—പ്രവൃ​ത്തി​കൾ 2:21, NW.

1. പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌ത്‌, ലോക​ച​രി​ത്ര​ത്തി​ലെ ഒരു നിർണാ​യക ദിനമാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

ലോക​ച​രി​ത്ര​ത്തി​ലെ ഒരു നിർണാ​യക ദിനമാ​യി​രു​ന്നു പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌ത്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അന്ന്‌ ഒരു പുതിയ ജനത പിറന്നു. തുടക്ക​ത്തിൽ, അതത്ര വലി​യൊ​രു ജനത ആയിരു​ന്നില്ല—യേശു​വി​ന്റെ 120 ശിഷ്യ​ന്മാർ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അവർ യെരൂ​ശ​ലേ​മി​ലെ ഒരു മാളി​ക​മു​റി​യിൽ ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ, അന്നുണ്ടാ​യി​രുന്ന മിക്ക ജനതക​ളും വിസ്‌മൃ​തി​യി​ലാ​ണ്ടു​പോ​യെ​ങ്കി​ലും, ആ മാളി​ക​മു​റി​യിൽ പിറന്ന ജനത ഇപ്പോ​ഴും അസ്‌തി​ത്വ​ത്തി​ലി​രി​ക്കു​ന്നു. ഈ വസ്‌തുത നമു​ക്കെ​ല്ലാ​വർക്കും പരമ​പ്ര​ധാ​ന​മാണ്‌, കാരണം മനുഷ്യ​വർഗ​ത്തി​നു മുമ്പാകെ തന്റെ സാക്ഷി​യാ​യി​രി​ക്കാൻ ദൈവം നിയമി​ച്ചി​രി​ക്കു​ന്നത്‌ ഈ ജനത​യെ​യാണ്‌.

2. പുതിയ ജനതയു​ടെ പിറവി​യോ​ടു ബന്ധപ്പെട്ട്‌ അത്ഭുത​ക​ര​മായ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറി?

2 ആ പുതിയ ജനത അസ്‌തി​ത്വ​ത്തിൽ വന്നപ്പോൾ, യോ​വേ​ലി​ന്റെ പ്രാവ​ച​നിക വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി സുപ്ര​ധാന സംഭവങ്ങൾ അരങ്ങേറി. ഈ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു പ്രവൃ​ത്തി​കൾ 2:2-4-ൽ നാം വായി​ക്കു​ന്നു: “പെട്ടെന്നു കൊടിയ കാറ്റടി​ക്കു​ന്ന​തു​പോ​ലെ ആകാശ​ത്തു​നി​ന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നി​രുന്ന വീടു മുഴു​വ​നും നിറെച്ചു. അഗ്നിജ്വാ​ല​പോ​ലെ പിളർന്നി​രി​ക്കുന്ന നാവുകൾ അവർക്കു പ്രത്യ​ക്ഷ​മാ​യി അവരിൽ ഓരോ​രു​ത്തന്റെ മേൽ പതിഞ്ഞു. എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​രാ​യി ആത്മാവു അവർക്കു ഉച്ചരി​പ്പാൻ നല്‌കി​യ​തു​പോ​ലെ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചു​തു​ടങ്ങി.” ഈ വിധത്തിൽ 120 വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാർ ഒരു ആത്മീയ ജനതയാ​യി​ത്തീർന്നു. ഇവരാ​യി​രു​ന്നു പൗലൊസ്‌ അപ്പോ​സ്‌തലൻ പിൽക്കാ​ലത്ത്‌ ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ എന്നു വിളി​ച്ച​വ​രി​ലെ ആദ്യാം​ഗങ്ങൾ.—ഗലാത്യർ 6:16.

3. യോ​വേ​ലി​ന്റെ ഏതു പ്രവച​ന​മാണ്‌ പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ നിവൃ​ത്തി​യേ​റി​യത്‌?

3 ആ “കൊടിയ കാറ്റടി”ച്ചതി​നെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ ആളുകൾ കൂടി​വന്നു. അപ്പോൾ യോവേൽ പ്രവച​ന​ങ്ങ​ളി​ലൊ​ന്നു നിവൃ​ത്തി​യേ​റു​ക​യാ​ണെന്നു പത്രൊസ്‌ അപ്പോ​സ്‌തലൻ അവരോ​ടു വിശദീ​ക​രി​ച്ചു. ഏതു പ്രവചനം? അവൻ പറഞ്ഞതു നമുക്കു ശ്രദ്ധി​ക്കാം: ‘അന്ത്യകാ​ലത്തു ഞാൻ സകലജ​ഡ​ത്തി​ന്മേ​ലും എന്റെ ആത്മാവി​നെ പകരും; നിങ്ങളു​ടെ പുത്ര​ന്മാ​രും പുത്രി​മാ​രും പ്രവചി​ക്കും; നിങ്ങളു​ടെ യൌവ​ന​ക്കാർ ദർശനങ്ങൾ ദർശി​ക്കും; നിങ്ങളു​ടെ വൃദ്ധന്മാർ സ്വപ്‌നങ്ങൾ കാണും. എന്റെ ദാസന്മാ​രു​ടെ മേലും ദാസി​മാ​രു​ടെ മേലും​കൂ​ടെ ഞാൻ ആ നാളു​ക​ളിൽ എന്റെ ആത്മാവി​നെ പകരും; അവരും പ്രവചി​ക്കും. ഞാൻ മീതെ ആകാശ​ത്തിൽ അത്ഭുത​ങ്ങ​ളും താഴെ ഭൂമി​യിൽ അടയാ​ള​ങ്ങ​ളും കാണി​ക്കും; രക്തവും തീയും പുകയാ​വി​യും തന്നേ. കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] വലുതും പ്രസി​ദ്ധ​വു​മായ നാൾ വരും മുമ്പെ സൂര്യൻ ഇരുളാ​യും ചന്ദ്രൻ രക്തമാ​യും മാറി​പ്പോ​കും. എന്നാൽ കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും [“എല്ലാവ​രും,” NW] രക്ഷിക്ക​പ്പെ​ടും എന്നു ദൈവം അരുളി​ച്ചെ​യ്യു​ന്നു.’ (പ്രവൃ​ത്തി​കൾ 2:17-21) പത്രൊസ്‌ ഉദ്ധരിച്ച വാക്കുകൾ യോവേൽ 2:28-32-ൽ കാണാം. അതിന്റെ നിവൃ​ത്തി​യോ, യഹൂദ​ജ​ന​ത​യു​ടെ സമയം തീരു​ക​യാ​ണെന്നു സൂചി​പ്പി​ച്ചു. “യഹോ​വ​യു​ടെ വലുതും പ്രസി​ദ്ധ​വു​മായ നാൾ,” അതായത്‌ അവിശ്വസ്‌ത ഇസ്രാ​യേ​ലി​നു കണക്കു ബോധി​പ്പി​ക്കാ​നുള്ള കാലം അടു​ത്തെ​ത്തി​യി​രു​ന്നു. എന്നാൽ ആർ രക്ഷിക്ക​പ്പെ​ടു​മാ​യി​രു​ന്നു? ഇത്‌ എന്താണു മുൻനി​ഴ​ലാ​ക്കി​യത്‌?

പ്രവച​ന​ത്തി​ന്റെ രണ്ടു നിവൃ​ത്തി​കൾ

4, 5. വരാനി​രുന്ന സംഭവ​ങ്ങളെ മുൻക​ണ്ടു​കൊണ്ട്‌ പത്രൊസ്‌ എന്തു മുന്നറി​യി​പ്പാണ്‌ നൽകി​യത്‌, അവന്റെ നാളു​കൾക്കു ശേഷവും ആ ബുദ്ധ്യു​പ​ദേശം ബാധക​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

4 പൊ.യു. 33-നെ തുടർന്നുള്ള വർഷങ്ങ​ളിൽ, ദൈവ​ത്തി​ന്റെ ആത്മീയ ഇസ്രാ​യേൽ തഴച്ചു​വ​ളർന്നു. എന്നാൽ, ജഡിക ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ആ വളർച്ച അനുഭ​വ​പ്പെ​ട്ടില്ല. പൊ.യു. 66-ൽ ജഡിക ഇസ്രാ​യേൽ റോമു​മാ​യി യുദ്ധത്തി​ലാ​യി​രു​ന്നു. പൊ.യു. 70-ൽ, ഇസ്രാ​യേൽ മിക്കവാ​റും നാമാ​വ​ശേ​ഷ​മാ​യി, യെരൂ​ശ​ലേ​മും അവിടു​ത്തെ ആലയവും കൊള്ളി​വെ​പ്പി​നി​ര​യാ​യി. വരാനി​രുന്ന ആ ദുരന്തത്തെ മുൻക​ണ്ടു​കൊണ്ട്‌ പത്രൊസ്‌ പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ നല്ല ബുദ്ധ്യു​പ​ദേശം നൽകി. വീണ്ടും യോ​വേ​ലി​നെ ഉദ്ധരി​ച്ചു​കൊണ്ട്‌ അവൻ പറഞ്ഞു: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും.” ഓരോ യഹൂദ​നും യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കാൻ വ്യക്തി​പ​ര​മാ​യി തീരു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഇതിൽ, പത്രൊ​സി​ന്റെ കൂടു​ത​ലായ പ്രബോ​ധ​ന​ങ്ങൾക്കു ചെവി കൊടു​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു: “നിങ്ങൾ മാനസാ​ന്ത​ര​പ്പെട്ടു നിങ്ങളു​ടെ പാപങ്ങ​ളു​ടെ മോച​ന​ത്തി​ന്നാ​യി ഓരോ​രു​ത്തൻ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ.” (പ്രവൃ​ത്തി​കൾ 2:38) ഒരു ജനതയെന്ന നിലയിൽ ഇസ്രാ​യേൽ തള്ളിക്കളഞ്ഞ മിശി​ഹാ​യായ യേശു​വി​നെ പത്രൊ​സി​ന്റെ ശ്രോ​താ​ക്കൾ കൈ​ക്കൊ​ള്ള​ണ​മാ​യി​രു​ന്നു.

5 യോ​വേ​ലി​ന്റെ ആ പ്രാവ​ച​നിക വാക്കു​കൾക്ക്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ സൗമ്യ​രു​ടെ​മേൽ വലിയ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു. എന്നാൽ, ഇന്ന്‌ അവയ്‌ക്ക്‌ അതി​നെ​ക്കാൾ സ്വാധീ​ന​മുണ്ട്‌. കാരണം 20-ാം നൂറ്റാ​ണ്ടി​ലെ സംഭവ​വി​കാ​സങ്ങൾ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, യോവേൽ പ്രവച​ന​ത്തിന്‌ ഒരു രണ്ടാം നിവൃ​ത്തി​യു​ണ്ടാ​യി​രി​ക്കു​ന്നു. എങ്ങനെ​യെന്നു നമുക്കു നോക്കാം.

6. 1914 അടുത്തു​വ​ന്ന​തോ​ടെ ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ ആരെന്നത്‌ വ്യക്തമാ​യി​ത്തു​ട​ങ്ങി​യത്‌ എങ്ങനെ?

6 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണാ​ന​ന്തരം, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നെ വ്യാജ​ക്രി​സ്‌ത്യാ​നി​ത്വ​മാ​കുന്ന കളകൾ മൂടി​ക്ക​ളഞ്ഞു. എന്നാൽ 1914-ൽ ആരംഭിച്ച അന്ത്യകാ​ലത്ത്‌, ഈ ആത്മീയ ജനത ആരെന്നത്‌ വീണ്ടും വ്യക്തമാ​യി​ത്തീർന്നു. ഇതെല്ലാം, ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ഉപമയു​ടെ നിവൃ​ത്തി​യാ​യി​രു​ന്നു. (മത്തായി 13:24-30, 36-43) 1914 ആകാറാ​യ​പ്പോ​ഴേ​ക്കും അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അവിശ്വസ്‌ത ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനി​ന്നു വേർപെ​ടാൻ തുടങ്ങി. അവർ സധൈ​ര്യം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ വ്യാ​ജോ​പ​ദേ​ശങ്ങൾ തിരസ്‌ക്ക​രി​ക്കു​ക​യും “ജാതി​ക​ളു​ടെ നിയമിത കാല”ത്തിന്റെ സമീപ അന്ത്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ക​യും ചെയ്‌തു. (ലൂക്കൊസ്‌ 21:24, NW) എന്നാൽ 1914-ൽ പൊട്ടി​പ്പു​റ​പ്പെട്ട ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ഫലമാ​യു​ണ്ടായ ചില പ്രശ്‌ന​ങ്ങളെ നേരി​ടാൻ അവർ സജ്ജരാ​യി​രു​ന്നില്ല. കടുത്ത സമ്മർദ​ത്തിൻകീ​ഴിൽ പലരും മന്ദീഭ​വി​ച്ചു​പോ​യി, ചിലർ വിട്ടു​വീഴ്‌ച ചെയ്‌തു. 1918 ആയപ്പോ​ഴേ​ക്കും അവരുടെ പ്രസം​ഗ​വേല ഏതാണ്ടു നിലച്ച​മ​ട്ടാ​യി.

7. (എ) പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തി​നോ​ടു സമാന​മായ എന്തു സംഭവ​മാണ്‌ 1919-ൽ ഉണ്ടായത്‌? (ബി) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പകരലിന്‌, 1919 മുതൽ യഹോ​വ​യു​ടെ ദാസന്മാ​രു​ടെ​മേൽ എന്തു ഫലമാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌?

7 എന്നാൽ, ആ അവസ്ഥ അധിക​നാൾ നീണ്ടു​നി​ന്നില്ല. 1919 മുതൽ, പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തി​നെ അനുസ്‌മ​രി​പ്പി​ക്കുന്ന വിധത്തിൽ, യഹോവ തന്റെ ജനത്തി​ന്മേൽ അവന്റെ ആത്മാവി​നെ പകരാൻ തുടങ്ങി. നിശ്ചയ​മാ​യും, 1919-ൽ ഭാഷാ​വ​ര​വും കൊടിയ കാറ്റടി​ക്ക​ലു​മൊ​ന്നും ഇല്ലായി​രു​ന്നു. അത്ഭുത​ങ്ങ​ളു​ടെ കാലം പണ്ടേ അവസാ​നി​ച്ചെന്ന്‌ 1 കൊരി​ന്ത്യർ 13:8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൗലൊ​സി​ന്റെ വാക്കു​ക​ളിൽനി​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. എന്നാൽ യു.എസ്‌.എ.-യിലെ ഒഹായോ സീഡാർ പോയിൻറ്‌ കൺ​വെൻ​ഷ​നിൽ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ടു​ക​യും രാജ്യ​സു​വാർത്താ പ്രസം​ഗ​വേല വീണ്ടും തുടങ്ങു​ക​യും ചെയ്‌ത 1919-ൽ ദൈവാ​ത്മാവ്‌ വ്യക്തമാ​യും പ്രകട​മാ​യി​രു​ന്നു. 1922-ൽ സീഡാർ പോയിൻറിൽ തിരി​ച്ചെ​ത്തിയ അവർ “പ്രസി​ദ്ധ​മാ​ക്കു​വിൻ, പ്രസി​ദ്ധ​മാ​ക്കു​വിൻ, രാജാ​വി​നെ​യും അവന്റെ രാജ്യ​ത്തെ​യും പ്രസി​ദ്ധ​മാ​ക്കു​വിൻ” എന്ന ആഹ്വാ​ന​ത്താൽ പ്രചോ​ദി​ത​രാ​യി. ഒന്നാം നൂറ്റാ​ണ്ടിൽ സംഭവി​ച്ച​തു​പോ​ലെ, ദൈവാ​ത്മാവ്‌ പകര​പ്പെ​ട്ട​തി​ന്റെ ഫലങ്ങൾ ശ്രദ്ധി​ക്കാൻ ലോകം നിർബ​ന്ധി​ത​മാ​യി. ആണോ പെണ്ണോ വൃദ്ധരോ യുവജ​ന​ങ്ങ​ളോ എന്നുള്ള വ്യത്യാ​സ​മി​ല്ലാ​തെ ഓരോ ക്രിസ്‌ത്യാ​നി​യും “പ്രവചി​ക്കാൻ,” അതായത്‌ “ദൈവ​ത്തി​ന്റെ വൻകാ​ര്യ​ങ്ങൾ” പ്രഖ്യാ​പി​ക്കാൻ തുടങ്ങി. (പ്രവൃ​ത്തി​കൾ 2:11) പത്രൊ​സി​നെ​പ്പോ​ലെ, അവർ സൗമ്യരെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ഈ വക്രത​യുള്ള തലമു​റ​യിൽനി​ന്നു രക്ഷിക്ക​പ്പെ​ടു​വിൻ.” (പ്രവൃ​ത്തി​കൾ 2:40) പ്രതി​ക​രി​ക്കു​ന്ന​വർക്ക്‌ അതെങ്ങനെ ചെയ്യാ​നാ​കു​മാ​യി​രു​ന്നു? “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും” എന്ന യോവേൽ 2:32-ലെ [NW] വാക്കു​കൾക്കു ചെവി​കൊ​ടു​ത്തു​കൊണ്ട്‌.

8. 1919 മുതൽ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം കാര്യങ്ങൾ എങ്ങനെ മുന്നേ​റി​യി​രി​ക്കു​ന്നു?

8 ആ ആദ്യകാല വർഷങ്ങൾമു​തൽ, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ പ്രവർത്ത​നങ്ങൾ വളരെ പുരോ​ഗ​മി​ച്ചി​രി​ക്കു​ന്നു. അഭിഷി​ക്ത​രു​ടെ മുദ്ര​യി​ടീൽ വളരെ മുന്നേ​റി​യി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു, കൂടാതെ 1930-കൾ മുതൽ ഭൗമിക പ്രത്യാ​ശ​യുള്ള സൗമ്യ​രു​ടെ ഒരു മഹാപു​രു​ഷാ​രം രംഗ​പ്ര​വേശം ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:3, 9) എല്ലാവർക്കും ഒരു അടിയ​ന്തി​ര​താ​ബോ​ധം തോന്നു​ന്നു. കാരണം, ലോക​വ്യാ​പ​ക​മാ​യുള്ള മത, രാഷ്‌ട്രീയ, വാണിജ്യ വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ടുന്ന, പൂർവാ​ധി​കം ഭയങ്കര​മായ യഹോ​വ​യു​ടെ ദിവസ​ത്തോ​ടു നാം അടുത്തി​രി​ക്കു​ക​യാ​ണെന്നു യോവേൽ 2:28, 29-ന്റെ രണ്ടാമത്തെ നിവൃത്തി പ്രകട​മാ​ക്കു​ന്നു. യഹോവ നമ്മെ വിടു​വി​ക്കു​മെന്ന പൂർണ​വി​ശ്വാ​സ​ത്തോ​ടെ ‘അവന്റെ നാമം’ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നു നമുക്കു ശക്തമായ കാരണ​മുണ്ട്‌!

നാം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നത്‌?

9. യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളേവ?

9 യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ആ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ യോവേൽ 2:28, 29-ന്റെ സന്ദർഭം നമ്മെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏതൊ​രു​വ​നും യഹോവ ശ്രദ്ധ കൊടു​ക്കു​ന്നില്ല. മറ്റൊരു പ്രവാ​ച​ക​നായ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ഇസ്രാ​യേ​ലി​നോ​ടു പറഞ്ഞു: “നിങ്ങൾ കൈമ​ലർത്തു​മ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചു​ക​ള​യും; നിങ്ങൾ എത്ര പ്രാർത്ഥന കഴിച്ചാ​ലും ഞാൻ കേൾക്ക​യില്ല.” യഹോവ തന്റെ ജനതയെ ശ്രദ്ധി​ക്കാൻ വിസമ്മ​തി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അവൻതന്നെ അതു വിശദ​മാ​ക്കു​ന്നു: “നിങ്ങളു​ടെ കൈ രക്തം കൊണ്ടു നിറഞ്ഞി​രി​ക്കു​ന്നു.” (യെശയ്യാ​വു 1:15) രക്തപാ​ത​ക​മുള്ള, അല്ലെങ്കിൽ തുടർച്ച​യാ​യി പാപം ചെയ്യുന്ന ആരു​ടെ​യും പ്രാർഥന യഹോവ കേൾക്കു​ക​യില്ല. അതു​കൊ​ണ്ടാണ്‌ പെന്ത​ക്കോ​സ്‌തു​നാ​ളിൽ പത്രൊസ്‌ യഹൂദ​ന്മാ​രോട്‌ അനുത​പി​ക്കാൻ പറഞ്ഞത്‌. യോ​വേ​ലും അനുതാ​പ​ത്തിന്‌ ഊന്നൽ കൊടു​ക്കു​ന്ന​താ​യി യോവേൽ 2:28, 29-ന്റെ സന്ദർഭ​ത്തിൽനി​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യോവേൽ 2:12, 13-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “എന്നാൽ ഇപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും ഉപവാ​സ​ത്തോ​ടും കരച്ച​ലോ​ടും വിലാ​പ​ത്തോ​ടും​കൂ​ടെ എങ്കലേക്കു തിരി​വിൻ എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു. വസ്‌ത്ര​ങ്ങ​ളെയല്ല ഹൃദയ​ങ്ങളെ തന്നേ കീറി നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ അടുക്ക​ലേക്കു തിരി​വിൻ; അവൻ കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും മഹാദ​യ​യു​മു​ള്ള​വ​ന​ല്ലോ.” 1919 മുതൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഈ വാക്കു​ക​ളോ​ടുള്ള യോജി​പ്പിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ പിഴവു​ക​ളെ​ക്കു​റിച്ച്‌ അനുത​പിച്ച്‌ ഇനി​യൊ​രി​ക്ക​ലും വിട്ടു​വീഴ്‌ച ചെയ്യാ​തി​രി​ക്കാൻ അല്ലെങ്കിൽ മന്ദീഭ​വി​ച്ചു​പോ​കാ​തി​രി​ക്കാൻ അവർ ദൃഢനി​ശ്ചയം ചെയ്‌തു. ഇത്‌ ദൈവാ​ത്മാ​വു പകര​പ്പെ​ടു​ന്ന​തി​നു വഴി​യൊ​രു​ക്കി. യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കാ​നും ഉത്തരം ലഭിക്കാ​നു​മാ​ഗ്ര​ഹി​ക്കുന്ന ഓരോ വ്യക്തി​യും ഇതേ ഗതി പിൻപ​റ്റണം.

10. (എ) എന്താണ്‌ യഥാർഥ അനുതാ​പം? (ബി) യഥാർഥ അനുതാ​പ​ത്തോട്‌ യഹോവ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

10 യഥാർഥ അനുതാ​പ​ത്തിൽ “എനിക്കു ഖേദമുണ്ട്‌” എന്നു കേവലം പറയു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ഓർക്കുക. തങ്ങളുടെ വികാ​ര​ങ്ങ​ളു​ടെ തീവ്രത കാട്ടാൻ ഇസ്രാ​യേ​ല്യർ പുറങ്കു​പ്പാ​യങ്ങൾ കീറു​മാ​യി​രു​ന്നു. എന്നാൽ ‘വസ്‌ത്ര​ങ്ങ​ളെയല്ല ഹൃദയ​ങ്ങളെ തന്നേ കീറു​വിൻ’ എന്നു യഹോവ പറയുന്നു. യഥാർഥ അനുതാ​പം വരുന്നത്‌ ഹൃദയ​ത്തിൽനി​ന്നാണ്‌, ഉള്ളിന്റെ ഉള്ളിൽനിന്ന്‌. “ദുഷ്ടൻ തന്റെ വഴി​യെ​യും നീതി​കെ​ട്ടവൻ തന്റെ വിചാ​ര​ങ്ങ​ളെ​യും ഉപേക്ഷി​ച്ചു യഹോ​വ​യി​ങ്ക​ലേക്കു തിരി​യട്ടെ” എന്ന്‌ യെശയ്യാ​വു 55:7-ൽ നാം വായി​ക്കു​ന്ന​തു​പോ​ലെ, ഇതിൽ തെറ്റായ പ്രവൃ​ത്തി​കൾ ഉപേക്ഷി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. യേശു​ക്രി​സ്‌തു ചെയ്‌ത​തു​പോ​ലെ പാപത്തെ വെറു​ക്കു​ന്ന​തും ഇതിലുൾപ്പെ​ടു​ന്നു. (എബ്രായർ 1:9) അതിനു​ശേഷം, മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോവ നമ്മോടു ക്ഷമിക്കു​മെന്നു നാം വിശ്വ​സി​ക്കു​ന്നു. എന്തെന്നാൽ യഹോവ ‘കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും മഹാദ​യ​യു​മു​ള്ള​വ​നാണ്‌.’ അവൻ നമ്മുടെ ആരാധ​ന​യായ നമ്മുടെ ആത്മീയ “ഭോജ​ന​യാഗ”വും “പാനീ​യ​യാഗ”വും സ്വീക​രി​ക്കും. നാം അവന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ അവൻ ശ്രദ്ധി​ക്കും.—യോവേൽ 2:14.

11. നമ്മുടെ ജീവി​ത​ത്തിൽ സത്യാ​രാ​ധ​ന​യ്‌ക്ക്‌ എന്തു സ്ഥാനമു​ണ്ടാ​യി​രി​ക്കണം?

11 നാം മനസ്സിൽപ്പി​ടി​ക്കേ​ണ്ട​തായ ഒരു സംഗതി യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ പറയു​ക​യു​ണ്ടാ​യി: “മുമ്പെ അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ.” (മത്തായി 6:33) മനസ്സാ​ക്ഷി​യു​ടെ സമാധാ​ന​ത്തി​നു വേണ്ടി മാത്രം നാം ചെയ്യുന്ന എന്തെങ്കി​ലും നാമമാ​ത്ര സംഗതി​യാ​യി ആരാധ​നയെ വീക്ഷി​ക്കാൻ പാടില്ല. നമ്മുടെ ജീവി​ത​ത്തിൽ ദൈവ​സേ​വ​ന​ത്തി​നാ​യി​രി​ക്കണം പ്രഥമ​സ്ഥാ​നം. അതിനാൽ, യോവേൽ മുഖാ​ന്തരം യഹോവ തുടർന്നു പറയുന്നു: “സീയോ​നിൽ കാഹളം ഊതു​വിൻ . . . ജനത്തെ കൂട്ടി​വ​രു​ത്തു​വിൻ; സഭയെ വിശു​ദ്ധീ​ക​രി​പ്പിൻ; മൂപ്പന്മാ​രെ കൂട്ടി​വ​രു​ത്തു​വിൻ; പൈത​ങ്ങ​ളെ​യും മുലകു​ടി​ക്കു​ന്ന​വ​രെ​യും ഒരുമി​ച്ചു​കൂ​ട്ടു​വിൻ; മണവാളൻ മണവറ​യും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.” (യോവേൽ 2:15, 16) പരസ്‌പരം മാത്രം ശ്രദ്ധി​ക്കു​ന്ന​തി​നാൽ നവദമ്പ​തി​കൾക്കു ശ്രദ്ധാ​ശൈ​ഥി​ല്യം അനുഭ​വ​പ്പെ​ടുക സ്വാഭാ​വി​ക​മാണ്‌. എന്നാൽ അവരുടെ കാര്യ​ത്തിൽപ്പോ​ലും യഹോ​വയെ സേവി​ക്കു​ന്ന​തി​നാ​യി​രി​ക്കണം ഒന്നാം സ്ഥാനം. നമ്മുടെ ദൈവ​ത്തി​ന്റെ നാമം വിളി​ച്ച​പേ​ക്ഷി​ച്ചു​കൊണ്ട്‌ അവനെ ആരാധി​ക്കാൻ കൂടി​വ​രു​ന്ന​തി​നെ​ക്കാൾ പ്രാധാ​ന്യ​മു​ള്ള​താ​യി യാതൊ​ന്നും ഉണ്ടായി​രി​ക്ക​രുത്‌.

12. കഴിഞ്ഞ വർഷത്തെ സ്‌മാ​ര​ക​റി​പ്പോർട്ടിൽ വളർച്ച​യ്‌ക്കുള്ള എന്തു സാധ്യത കാണാം?

12 ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌, 1997 സേവന​വർഷ​ത്തി​ലെ റിപ്പോർട്ട്‌ പ്രകട​മാ​ക്കുന്ന ഒരു സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ നമുക്കു പരിചി​ന്തി​ക്കാം. കഴിഞ്ഞ വർഷം, നമുക്ക്‌ 55,99,931 രാജ്യ​പ്ര​സാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു—സ്‌തു​തി​പാ​ഠ​ക​രു​ടെ ഒരു യഥാർഥ മഹാപു​രു​ഷാ​രം! സ്‌മാരക ഹാജർ 1,43,22,226 ആയിരു​ന്നു—പ്രസാ​ധ​ക​രു​ടെ എണ്ണത്തെ​ക്കാൾ ഏതാണ്ട്‌ 85 ലക്ഷത്തി​ല​ധി​കം. വിസ്‌മ​യ​ക​ര​മായ വർധന​വി​നുള്ള സാധ്യ​ത​യാണ്‌ ആ സംഖ്യ കാണി​ക്കു​ന്നത്‌. ആ 85 ലക്ഷം പേരിൽ അനേക​രും താത്‌പ​ര്യ​ക്കാ​രെന്ന നിലയി​ലോ സ്‌നാ​പ​ന​മേറ്റ മാതാ​പി​താ​ക്ക​ളു​ടെ മക്കളെന്ന നിലയി​ലോ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ഇപ്പോൾത്തന്നെ ബൈബിൾ പഠിക്കു​ന്ന​വ​രാ​യി​രു​ന്നു. നല്ലൊരു പങ്ക്‌ ആളുകൾ ആദ്യമാ​യി യോഗ​ത്തി​നു വന്നവരാ​യി​രു​ന്നു. അവർ സന്നിഹി​ത​രാ​യി​രു​ന്ന​തി​നാൽ അവരെ അടുത്ത​റി​യാ​നും കൂടുതൽ പുരോ​ഗതി വരുത്താൻ അവർക്കു സഹായം വാഗ്‌ദാ​നം ചെയ്യാ​നും യഹോ​വ​യു​ടെ സാക്ഷി​കൾക്കു നല്ല അവസരം ലഭിച്ചു. എന്നാൽ വേറെ ചിലരാ​ണെ​ങ്കിൽ, വർഷം​തോ​റും സ്‌മാ​ര​ക​ത്തി​നും ഒരുപക്ഷേ മറ്റു ചില യോഗ​ങ്ങൾക്കും വരു​മെ​ങ്കി​ലും കൂടു​ത​ലായ പുരോ​ഗ​തി​യൊ​ന്നും വരുത്തു​ന്നില്ല. തീർച്ച​യാ​യും, യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ അത്തരക്കാർക്കു ഹാർദ​മായ സ്വാഗ​ത​മുണ്ട്‌. എന്നാൽ യോ​വേ​ലി​ന്റെ പ്രാവ​ച​നിക വാക്കു​ക​ളെ​ക്കു​റി​ച്ചു ശ്രദ്ധാ​പൂർവം ധ്യാനി​ക്കാ​നും യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ അവൻ കേൾക്കു​മെന്ന്‌ ഉറപ്പു​വ​രു​ത്താൻ കൂടു​ത​ലായ എന്തു പടികൾ സ്വീക​രി​ക്ക​ണ​മെന്നു പരിചി​ന്തി​ക്കാ​നും നാം അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.

13. നാം ഇപ്പോൾത്തന്നെ യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ, മറ്റുള്ള​വ​രോ​ടു നമുക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

13 ദൈവ​ത്തി​ന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​ന്റെ മറ്റൊരു വശം പൗലൊസ്‌ അപ്പോ​സ്‌തലൻ ഊന്നി​പ്പ​റ​യു​ക​യു​ണ്ടാ​യി. റോമർക്കുള്ള തന്റെ ലേഖന​ത്തിൽ അവൻ യോ​വേ​ലി​ന്റെ പ്രാവ​ച​നിക വാക്കുകൾ ഉദ്ധരിച്ചു: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും.” എന്നിട്ട്‌ അവൻ ഇങ്ങനെ ന്യായ​വാ​ദം ചെയ്‌തു: “അവർ വിശ്വ​സി​ക്കാ​ത്ത​വനെ എങ്ങനെ വിളി​ച്ച​പേ​ക്ഷി​ക്കും? അവർ കേട്ടി​ട്ടി​ല്ലാ​ത്ത​വ​നിൽ എങ്ങനെ വിശ്വ​സി​ക്കും? പ്രസം​ഗി​ക്കു​ന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമർ 10:13, 14) അതേ, യഹോ​വയെ ഇതുവരെ അറിഞ്ഞി​ട്ടി​ല്ലാത്ത മറ്റനേകർ അവന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കേ​ണ്ട​തുണ്ട്‌. ഇപ്പോൾത്തന്നെ യഹോ​വയെ അറിയാ​വു​ന്ന​വർക്കു പ്രസം​ഗി​ക്കാൻ മാത്രമല്ല അവർക്കു സഹായം വെച്ചു​നീ​ട്ടാ​നു​മുള്ള ഉത്തരവാ​ദി​ത്വ​മുണ്ട്‌.

ഒരു ആത്മീയ പറുദീസ

14, 15. യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന വിധത്തിൽ ദൈവ​ജനം അവന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​ന്റെ ഫലമായി അവർ പറുദീ​സാ​സ​മാ​ന​മായ എന്തനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു?

14 ഈ വിധത്തി​ലാണ്‌ അഭിഷി​ക്ത​രും വേറെ ആടുക​ളും കാര്യ​ങ്ങളെ വീക്ഷി​ക്കു​ന്നത്‌. തത്‌ഫ​ല​മാ​യി, യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ന്നു. “യഹോവ തന്റെ ദേശത്തി​നാ​യി തീക്ഷ്‌ണ​വാ​നാ​യി​രി​ക്കു​ക​യും തന്റെ ജനത്തി​ന്മേൽ അനുകമ്പ കാണി​ക്കു​ക​യും ചെയ്യും.” (യോവേൽ 2:18) 1919-ൽ, യഹോവ തന്റെ ജനത്തെ പുനഃ​സ്ഥി​തീ​ക​രിച്ച്‌ ആത്മീയ പ്രവർത്ത​ന​ത്തി​ലേക്ക്‌ ആനയി​ക്കവേ അവരെ​പ്രതി തീക്ഷ്‌ണ​ത​യും അനുക​മ്പ​യും പ്രകട​മാ​ക്കി. യോവേൽ പിൻവ​രു​ന്ന​പ്ര​കാ​രം നന്നായി വർണിച്ച ഒരു യഥാർഥ ആത്മീയ പറുദീ​സ​യാ​ണിത്‌: “ദേശമേ, ഭയപ്പെ​ടേണ്ടാ; ഘോഷി​ച്ചു​ല്ല​സി​ച്ചു സന്തോ​ഷിക്ക; യഹോവ വൻകാ​ര്യ​ങ്ങളെ ചെയ്‌തി​രി​ക്കു​ന്നു. വയലിലെ മൃഗങ്ങളേ, ഭയപ്പെ​ടേണ്ടാ; മരുഭൂ​മി​യി​ലെ പുല്‌പു​റങ്ങൾ പച്ചവെ​ക്കു​ന്നു; വൃക്ഷം ഫലം കായ്‌ക്കു​ന്നു; അത്തിവൃ​ക്ഷ​വും മുന്തി​രി​വ​ള്ളി​യും അനുഭ​വ​പു​ഷ്ടി നല്‌കു​ന്നു. സീയോൻമ​ക്കളേ, ഘോഷി​ച്ചു​ല്ല​സി​ച്ചു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യിൽ സന്തോ​ഷി​പ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേ​പ്പോ​ലെ നിങ്ങൾക്കു മുൻമ​ഴ​യും പിൻമ​ഴ​യു​മായ വർഷം പെയ്യി​ച്ചു​ത​രു​ന്നു. അങ്ങനെ കളപ്പു​രകൾ ധാന്യം​കൊ​ണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും​കൊ​ണ്ടു കവിയും.”—യോവേൽ 2:21-24.

15 എത്ര ആനന്ദദാ​യ​ക​മായ ചിത്രം! ധാന്യം, ഒലിവെണ്ണ, വീഞ്ഞ്‌ എന്നിങ്ങനെ ഇസ്രാ​യേ​ലി​ലെ മൂന്നു മുഖ്യാ​ഹാ​ര​സാ​ധ​നങ്ങൾ സമൃദ്ധ​മാ​യി ലഭിച്ചു. കൂടാതെ ധാരാളം ആടുമാ​ടു​ക​ളും. നമ്മുടെ നാളിൽ, ആ പ്രാവ​ച​നിക വാക്കുകൾ ഒരു ആത്മീയ വിധത്തിൽ നിവൃ​ത്തി​യേ​റു​ക​യാണ്‌. നമുക്കാ​വ​ശ്യ​മുള്ള എല്ലാ ആത്മീയാ​ഹാ​ര​വും യഹോവ നൽകു​ന്നുണ്ട്‌. അത്തരം ദൈവദത്ത സമൃദ്ധി​യിൽ നാം ആഹ്ലാദി​ക്കു​ന്നി​ല്ലേ? വാസ്‌ത​വ​ത്തിൽ മലാഖി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, നമ്മുടെ ദൈവം ‘നമുക്ക്‌ ആകാശ​ത്തി​ന്റെ കിളി​വാ​തി​ലു​കളെ തുറന്നു, സ്ഥലം പോരാ​തെ​വ​രു​വോ​ളം നമ്മു​ടെ​മേൽ അനു​ഗ്രഹം പകർന്നി​രി​ക്കു​ന്നു.’—മലാഖി 3:10.

ഒരു വ്യവസ്ഥി​തി​യു​ടെ അന്ത്യം

16. (എ) യഹോ​വ​യു​ടെ ആത്മാവ്‌ പകര​പ്പെ​ടു​ന്നത്‌ നമ്മുടെ നാളു​ക​ളോ​ടുള്ള ബന്ധത്തിൽ എന്തർഥ​മാ​ക്കു​ന്നു? (ബി) ഭാവി എന്തു കൈവ​രു​ത്തും?

16 ദൈവ​ജ​ന​ത്തി​ന്റെ പറുദീ​സാ അവസ്ഥ​യെ​ക്കു​റി​ച്ചു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​ശേ​ഷ​മാണ്‌ യഹോ​വ​യു​ടെ ആത്മാവ്‌ പകര​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു യോവേൽ പ്രവചി​ക്കു​ന്നത്‌. പെന്ത​ക്കോ​സ്‌തിൽ പത്രൊസ്‌ ഈ പ്രവചനം ഉദ്ധരി​ച്ച​പ്പോൾ, അത്‌ “അന്ത്യകാ​ലത്തു” നിവൃ​ത്തി​യേ​റി​യെന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 2:17) അന്നു ദൈവാ​ത്മാവ്‌ പകര​പ്പെ​ട്ടത്‌ യഹൂദ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​കൾ ആരംഭി​ച്ചു​വെന്ന്‌ അർഥമാ​ക്കി. 20-ാം നൂറ്റാ​ണ്ടിൽ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്മേൽ ദൈവാ​ത്മാ​വു പകര​പ്പെ​ട്ടത്‌, നാം ലോക​വ്യാ​പക വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ ജീവി​ക്കു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നു. ഇതിന്റെ വീക്ഷണ​ത്തിൽ, ഭാവി എന്തു കൈവ​രു​ത്തും? യോ​വേൽപ്ര​വ​ചനം നമ്മോടു തുടർന്നു പറയുന്നു: “ഞാൻ ആകാശ​ത്തി​ലും ഭൂമി​യി​ലും അത്ഭുത​ങ്ങളെ കാണി​ക്കും: രക്തവും തീയും പുകത്തൂ​ണും തന്നേ. യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മാ​യുള്ള ദിവസം വരും​മു​മ്പെ സൂര്യൻ ഇരുളാ​യും ചന്ദ്രൻ രക്തമാ​യും മാറി​പ്പോ​കും.”—യോവേൽ 2:30, 31.

17, 18. (എ) യെരൂ​ശ​ലേ​മി​ന്മേൽ യഹോ​വ​യു​ടെ എത്തരം ഭയജന​ക​മായ ദിവസ​മാ​ണു വന്നത്‌? (ബി) വരാനി​രി​ക്കുന്ന യഹോ​വ​യു​ടെ ഭയജന​ക​മായ ദിവസം സംബന്ധിച്ച ഉറപ്പ്‌ എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു?

17 പൊ.യു. 66-ൽ ഈ പ്രാവ​ച​നിക വാക്കുകൾ ഇസ്രാ​യേ​ലിൽ സത്യമാ​യി ഭവിച്ചു​തു​ടങ്ങി. ഈ സംഭവ​വി​കാ​സങ്ങൾ അപ്രതി​രോ​ധ്യ​മാം​വി​ധം പൊ.യു. 70-ലെ “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ ദിവസ”ത്തിൽ പാരമ്യ​ത്തി​ലെത്തി. യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കാ​ത്ത​വ​രു​ടെ കൂട്ടത്തിൽ ആയിരി​ക്കു​ന്നത്‌ ആ സമയത്ത്‌ എത്ര ഭയാന​ക​മാ​യി​രു​ന്നി​രി​ക്കണം! ഇന്നും അതു​പോ​ലെ​തന്നെ ഭയാന​ക​മായ സംഭവങ്ങൾ നടക്കാ​നി​രി​ക്കു​ക​യാണ്‌. ഈ മുഴു​വ്യ​വ​സ്ഥി​തി​യും യഹോ​വ​യു​ടെ കയ്യാൽ നശിപ്പി​ക്ക​പ്പെ​ടും. എന്നാൽ രക്ഷ സാധ്യ​മാണ്‌. പ്രവചനം തുടർന്നു പറയുന്നു: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും; യഹോവ അരുളി​ച്ചെ​യ്‌ത​തു​പോ​ലെ സീയോൻപർവ്വ​ത​ത്തി​ലും യെരൂ​ശ​ലേ​മി​ലും ഒരു രക്ഷിത​ഗ​ണ​വും ശേഷി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ യഹോവ വിളി​പ്പാ​നു​ള്ള​വ​രും ഉണ്ടാകും.” (യോവേൽ 2:32, NW) യഹോ​വ​യു​ടെ നാമം അറിഞ്ഞി​രി​ക്കു​ന്ന​തിൽ അവന്റെ സാക്ഷികൾ യഥാർഥ​മാ​യും നന്ദിയു​ള്ള​വ​രാണ്‌, അവനെ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ അവൻ തങ്ങളെ രക്ഷിക്കു​മെന്ന പൂർണ​വി​ശ്വാ​സം അവർക്കുണ്ട്‌.

18 എന്നാൽ, യഹോ​വ​യു​ടെ വലുതും പ്രസി​ദ്ധ​വു​മായ നാൾ അതിന്റെ സകല ക്രോ​ധ​ത്തോ​ടും​കൂ​ടെ ഈ ലോക​ത്തി​ന്മേൽ ആഞ്ഞടി​ക്കു​മ്പോൾ എന്തു സംഭവി​ക്കും? ഒടുവി​ലത്തെ അധ്യയ​ന​ലേ​ഖ​ന​ത്തിൽ അതു ചർച്ച​ചെ​യ്യു​ന്ന​താ​യി​രി​ക്കും.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ യഹോവ തന്റെ ജനത്തി​ന്മേൽ ആത്മാവി​നെ ആദ്യമാ​യി പകർന്ന​തെ​പ്പോൾ?

◻ യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളേവ?

◻ ജഡിക ഇസ്രാ​യേ​ലി​ന്റെ​മേൽ യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ ദിവസം വന്നതെ​പ്പോൾ?

◻ ഇന്ന്‌ തന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വരെ യഹോവ എങ്ങനെ അനു​ഗ്ര​ഹി​ക്കു​ന്നു?

[15-ാം പേജിലെ ചിത്രം]

പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ഒരു പുതിയ ജനത പിറന്നു

[16, 17 പേജു​ക​ളി​ലെ ചിത്രം]

ഈ നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ യോവേൽ 2:28, 29-ന്റെ നിവൃ​ത്തി​യെ​ന്ന​നി​ല​യിൽ തന്റെ ജനത്തി​ന്മേൽ യഹോവ അവന്റെ ആത്മാവി​നെ വീണ്ടും പകർന്നു

[18-ാം പേജിലെ ചിത്രം]

യഹോവയുടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കാൻ ആളുകളെ സഹായി​ക്കേ​ണ്ട​തുണ്ട്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക