വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 37—ഹഗ്ഗായി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 12. ഏത്‌ അന്തിമ​സ​ന്ദേശം ഹഗ്ഗായി സെരു​ബ്ബാ​ബേ​ലി​നെ ലക്ഷ്യമാ​ക്കി കൊടു​ക്കു​ന്നു?

      12 നാലാം സന്ദേശം (2:20-23). മൂന്നാം സന്ദേശ​ത്തി​ന്റെ അതേ ദിവസം​ത​ന്നെ​യാ​ണു ഹഗ്ഗായി ഈ സന്ദേശം അയയ്‌ക്കു​ന്നത്‌, എന്നാൽ അതു സെരു​ബ്ബാ​ബേ​ലി​നെ ലക്ഷ്യമാ​ക്കി​യാണ്‌. വീണ്ടും യഹോവ “ആകാശ​ത്തെ​യും ഭൂമി​യെ​യും ഇളക്കു”ന്നതി​നെ​ക്കു​റി​ച്ചു പറയുന്നു. എന്നാൽ ഈ പ്രാവ​ശ്യം അവൻ ഈ വിഷയം ജനതക​ളു​ടെ രാജ്യ​ങ്ങ​ളു​ടെ നിർമൂ​ല​നാ​ശ​ത്തി​ലേക്കു വ്യാപി​പ്പി​ക്കു​ന്നു. അനേകർ വീഴി​ക്ക​പ്പെ​ടും, “ഓരോ​രു​ത്തൻ താന്താന്റെ സഹോ​ദ​രന്റെ വാളി​നാൽ.” (2:21, 22) സെരു​ബ്ബാ​ബേ​ലി​നോ​ടു​ളള യഹോ​വ​യു​ടെ പ്രീതി​യു​ടെ ഉറപ്പോ​ടെ ഹഗ്ഗായി തന്റെ പ്രവചനം ഉപസം​ഹ​രി​ക്കു​ന്നു.

  • ബൈബിൾ പുസ്‌തക നമ്പർ 37—ഹഗ്ഗായി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 16. ഹഗ്ഗായി​യു​ടെ പ്രവച​ന​ത്തി​നു രാജ്യ​പ്ര​ത്യാ​ശ​യോട്‌ എന്തു ബന്ധമുണ്ട്‌, അത്‌ ഇന്നു നമ്മെ ഏതു സേവന​ത്തിന്‌ ഉത്തേജി​പ്പി​ക്കണം?

      16 യഹോവ ‘ആകാശ​ത്തെ​യും ഭൂമി​യെ​യും ഇളക്കും’ എന്ന പ്രവചനം സംബന്ധി​ച്ചെന്ത്‌? അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഹഗ്ഗായി 2:6-ന്റെ പ്രയുക്തി ഈ വാക്കു​ക​ളിൽ കാണി​ച്ചു​ത​രു​ന്നു: ‘ഇപ്പോ​ഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശ​ത്തെ​യും ഇളക്കും” എന്നു അവൻ വാഗ്‌ദ​ത്തം​ചെ​യ്‌തു. “ഇനി ഒരിക്കൽ” എന്നത്‌ ഇളക്കമി​ല്ലാ​ത്തതു നിലനിൽക്കേ​ണ്ട​തി​ന്നു നിർമ്മി​ത​മായ ഇളക്കമു​ള​ള​തി​ന്നു മാററം വരും എന്നു സൂചി​പ്പി​ക്കു​ന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപി​ക്കു​ന്ന​തു​കൊ​ണ്ടു നാം നന്ദിയു​ള​ള​വ​രാ​യി ദൈവ​ത്തി​ന്നു പ്രസാ​ദം​വ​രു​മാ​റു ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ ചെയ്‌ക. നമ്മുടെ ദൈവം ദഹിപ്പി​ക്കുന്ന അഗ്നിയ​ല്ലോ.’ (എബ്രാ. 12:26-29) ഇളക്കൽ “രാജ്യ​ങ്ങ​ളു​ടെ സിംഹാ​സനം മറിച്ചി​ടു”ന്നതിനും “ജാതി​ക​ളു​ടെ രാജ്യ​ങ്ങ​ളു​ടെ ബലം നശിപ്പി​ച്ചു​ക​ളയു”ന്നതിനു​മാ​ണെന്നു ഹഗ്ഗായി പ്രകട​മാ​ക്കു​ന്നു. (ഹഗ്ഗാ. 2:21, 22) പ്രവചനം ഉദ്ധരി​ക്കു​മ്പോൾ വിപരീ​ത​താ​ര​ത​മ്യം ചെയ്‌തു​കൊ​ണ്ടു പൗലൊസ്‌ “ഇളകാത്ത” ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു. ഈ രാജ്യ​പ്ര​ത്യാ​ശയെ ധ്യാനി​ച്ചു​കൊ​ണ്ടു നമുക്കു ‘ശക്തരായി വേല​ചെ​യ്യാം,’ ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം അർപ്പി​ച്ചു​കൊ​ണ്ടു​തന്നെ. ഭൂമി​യി​ലെ ജനതകളെ യഹോവ മറിച്ചി​ടു​ന്ന​തി​നു​മു​മ്പു വില​യേ​റിയ ചിലർ ഉത്തേജി​പ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അവർ ജനതക​ളിൽനിന്ന്‌ അതിജീ​വ​ന​ത്തി​നു​വേണ്ടി വരേണ്ട​താ​ണെ​ന്നും നമുക്കു ഗൗനി​ക്കാം: “ഞാൻ സകല ജാതി​ക​ളെ​യും ഇളക്കും. സകല ജാതി​ക​ളു​ടെ​യും മനോ​ഹ​ര​വ​സ്‌തു വരിക​യും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വ​പൂർണ്ണ​മാ​ക്കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—2:4, 7.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക