വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഫെബ്രുവരി പേ. 3
  • ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും’
    2010 വീക്ഷാഗോപുരം
  • ‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’
    2013 വീക്ഷാഗോപുരം
  • ക്രിസ്‌ത്യാനിത്വത്തിന്റെ ഭാവിയെന്ത്‌?
    ഉണരുക!—2007
  • ഏക സത്യക്രിസ്‌തീയ വിശ്വാസം ഒരു യാഥാർഥ്യം
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഫെബ്രുവരി പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 12-13

ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം

ഗോത​മ്പു​വർഗ​മായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ മുഴുവൻ മനുഷ്യ​രു​ടെ ഇടയിൽനിന്ന്‌ എപ്പോൾ, എങ്ങനെ കൂട്ടി​ച്ചേർക്കു​മെന്നു വ്യക്തമാ​ക്കാ​നാ​ണു യേശു ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌. എ.ഡി. 33-ലാണു വിത്തു വിതയ്‌ക്കാൻ തുടങ്ങി​യത്‌.

വിതയ്‌ക്കലിന്റെയും കൊയ്‌ത്തിന്റെയും സംഭരണശാലയിൽ ശേഖരിക്കുന്നതിന്റെയും സമയരേഖ

13:24

‘ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്ത്‌ വിതച്ചു’

  • വിതക്കാ​രൻ: യേശു​ക്രി​സ്‌തു

  • നല്ല വിത്ത്‌ വിതച്ചത്‌: യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തത്‌

  • വയൽ: മനുഷ്യ​വർഗ​മാ​കുന്ന ലോകം

13:25

“ആളുകൾ ഉറക്കമാ​യ​പ്പോൾ അയാളു​ടെ ശത്രു വന്ന്‌ ഗോത​മ്പി​ന്റെ ഇടയിൽ കളകൾ വിതച്ചു”

  • ശത്രു: പിശാച്‌

  • ആളുകൾ ഉറങ്ങി​യത്‌: അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണം

13:30

“കൊയ്‌ത്തു​വരെ രണ്ടും ഒന്നിച്ച്‌ വളരട്ടെ”

  • ഗോതമ്പ്‌: അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ

  • കളകൾ: വ്യാജ​ക്രി​സ്‌ത്യാ​നി​കൾ

‘ആദ്യം കളകൾ പറിച്ചു​കൂ​ട്ടുക. പിന്നെ ഗോതമ്പ്‌ ശേഖരി​ക്കുക’

  • അടിമകൾ/കൊയ്‌ത്തു​കാർ: ദൈവ​ദൂ​ത​ന്മാർ

  • കളകൾ പറിച്ചു​കൂ​ട്ടു​ന്നത്‌: അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യും വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളെ​യും തമ്മിൽ വേർതി​രി​ക്കു​ന്നത്‌

  • സംഭര​ണ​ശാ​ല​യിൽ ശേഖരി​ക്കു​ന്നത്‌: പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട സഭയി​ലേക്ക്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ കൂട്ടി​ച്ചേർക്കു​ന്നത്‌

കൊയ്‌ത്തുകാലം തുടങ്ങി​യ​പ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​കൾ വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

ഈ ദൃഷ്ടാന്തം മനസ്സി​ലാ​ക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

നിങ്ങൾക്ക്‌ അറിയാ​മോ?

ഗോതമ്പും കളകളും ഒന്നിച്ചുവളരുന്നു

ഈ ദൃഷ്ടാ​ന്ത​ത്തി​ലെ കളകൾ ഡാർണെൽ എന്ന ചെടി​യാ​ണെ​ന്നാ​ണു പൊതു​വേ കരുത​പ്പെ​ടു​ന്നത്‌. വളർച്ച​യു​ടെ ആദ്യഘ​ട്ട​ത്തിൽ ഈ വിഷ​ച്ചെടി കണ്ടാൽ ഗോത​മ്പു​ചെ​ടി​പോ​ലെ​യി​രി​ക്കും. അവ രണ്ടും ഒരുമിച്ച്‌ വളരു​ന്ന​തു​കൊണ്ട്‌ വേരുകൾ കെട്ടു​പി​ണ​ഞ്ഞി​ട്ടു​മു​ണ്ടാ​കും. അതു​കൊണ്ട്‌ കള മാത്രം പറിച്ചു​മാ​റ്റുക ഏതാണ്ട്‌ അസാധ്യ​മാണ്‌. എന്നാൽ പൂർണ​വ​ളർച്ച​യെ​ത്തു​ന്ന​തോ​ടെ ഡാർണെൽച്ചെ​ടി​യും ഗോത​മ്പു​ചെ​ടി​യും തമ്മിലുള്ള വ്യത്യാ​സം പെട്ടെന്നു മനസ്സി​ലാ​കും, കള പറിച്ചു​മാ​റ്റാ​നും കഴിയും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക