-
ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!വീക്ഷാഗോപുരം—2008 | ജൂലൈ 15
-
-
പുളിമാവിന്റെ ദൃഷ്ടാന്തം
9, 10. (എ) പുളിമാവിന്റെ ദൃഷ്ടാന്തത്തിൽ യേശു ഏത് ആശയമാണ് ഊന്നിപ്പറഞ്ഞത്? (ബി) ബൈബിളിൽ പുളിമാവ് പലപ്പോഴും എന്തിനെ കുറിക്കുന്നു, പുളിമാവിനെപ്പറ്റിയുള്ള യേശുവിന്റെ പരാമർശം സംബന്ധിച്ച ഏതു ചോദ്യം നാം പരിചിന്തിക്കും?
9 വളർച്ച എല്ലായ്‌പോഴും നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ല. അടുത്ത ദൃഷ്ടാന്തത്തിലൂടെ ആ ആശയമാണ് യേശു വ്യക്തമാക്കുന്നത്. “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്‌ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.” (മത്താ. 13:33.) ഇവിടെ പുളിമാവ് എന്തിനെ പ്രതിനിധാനം ചെയ്യുന്നു? രാജ്യത്തിന്റെ വളർച്ചയുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
10 ബൈബിളിൽ പാപത്തെ കുറിക്കാനാണ് പലപ്പോഴും പുളിമാവ് എന്ന പദം ഉപയോഗിക്കുന്നത്. പുരാതന കൊരിന്ത് സഭയിലെ ഒരു പാപിയുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തെക്കുറിച്ചു സംസാരിക്കവേ അപ്പൊസ്‌തലനായ പൗലൊസ് പുളിപ്പിനെ ഈ അർഥത്തിൽ പരാമർശിക്കുകയുണ്ടായി. (1 കൊരി. 5:6-8) അതുകൊണ്ട് അതേ അർഥത്തിലാണോ യേശു ഇവിടെ പുളിമാവിനെക്കുറിച്ച് പറഞ്ഞത്?
11. പുരാതന ഇസ്രായേലിൽ പുളിമാവ് എങ്ങനെയാണ് ഉപയോഗിച്ചിരുന്നത്?
11 ഉത്തരത്തിലേക്കു വരുന്നതിനുമുമ്പായി മൂന്ന് അടിസ്ഥാന വസ്‌തുതകൾ നാം പരിചിന്തിക്കേണ്ടതുണ്ട്. ഒന്നാമതായി, പെസഹാ പെരുന്നാളിന്റെ സമയത്ത് യഹോവ പുളിപ്പ് അനുവദിച്ചില്ലെങ്കിലും മറ്റവസരങ്ങളിൽ പുളിപ്പടങ്ങിയ വഴിപാടുകൾ അവൻ സ്വീകരിക്കുകതന്നെ ചെയ്‌തു. സമാധാനയാഗത്തിൽ പുളിപ്പ് ഉപയോഗിച്ചിരുന്നു. യഹോവയുടെ സകല അനുഗ്രഹങ്ങൾക്കുമുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സ്വമേധയാ അർപ്പിച്ചിരുന്ന യാഗമായിരുന്നു അത്. പങ്കുപറ്റുന്ന എല്ലാവർക്കും സന്തോഷം കൈവരുത്തുന്ന ഒരു അവസരം.—ലേവ്യ. 7:11-15.
12. ബൈബിളിൽ പ്രതീകങ്ങൾ ഉപയോഗിക്കുന്ന വിധം നമ്മെ എന്തു പഠിപ്പിക്കുന്നു?
12 രണ്ടാമതായി, തിരുവെഴുത്തുകളിൽ ചിലയിടത്ത് മോശമായ ധ്വനിയോടെ ഉപയോഗിക്കുന്ന ഒരു പ്രതീകം മറ്റൊരിടത്ത് നല്ലൊരു ആശയം ധ്വനിപ്പിക്കാനായി ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, സാത്താന്റെ ദുഷ്ടവും ക്രൂരവുമായ പ്രകൃതം കണക്കിലെടുത്ത് 1 പത്രൊസ് 5:8 അവനെ ഒരു സിംഹത്തോട് ഉപമിക്കുന്നു. എന്നാൽ വെളിപ്പാടു 5:5-ൽ യെഹൂദാഗോത്രത്തിലെ സിംഹം എന്നു പറഞ്ഞുകൊണ്ട് യേശുവിനെയും സിംഹത്തോട് ഉപമിക്കുന്നു. ധീരതയോടെ നീതി നടത്തുന്നതിനെയാണ് വെളിപ്പാടിലെ ഈ പ്രയോഗം കുറിക്കുന്നത്.
13. പുളിമാവിനെപ്പറ്റിയുള്ള യേശുവിന്റെ ദൃഷ്ടാന്തം ആത്മീയ വളർച്ച സംബന്ധിച്ച് എന്തു പറയുന്നു?
13 മൂന്നാമതായി, യേശുവിന്റെ ദൃഷ്ടാന്തത്തിലെ പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിച്ച് ഉപയോഗശൂന്യമാക്കിയെന്ന് യേശു പറഞ്ഞില്ല. അപ്പമുണ്ടാക്കുന്ന സാധാരണ പ്രക്രിയയെ പരാമർശിക്കുകയായിരുന്നു അവൻ. ദൃഷ്ടാന്തത്തിലെ സ്‌ത്രീ പുളിമാവ് മനഃപൂർവം ചേർക്കുകയായിരുന്നു. അതിന് നല്ല ഫലമാണ് ലഭിച്ചത്. പുളിമാവ് മാവിൽ അടക്കിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് പുളിക്കൽ പ്രക്രിയ ആ സ്‌ത്രീക്ക് കാണാൻ പറ്റില്ലായിരുന്നു. വിത്തുവിതച്ചിട്ട് രാത്രിയിൽ ഉറങ്ങുന്ന ആ മനുഷ്യനെക്കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു. ‘അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നു’ എന്നു യേശു പറയുകയുണ്ടായി. (മർക്കൊ. 4:27) നമുക്കു കാണാനാകാത്ത ആത്മീയ വളർച്ചയെ എത്ര ലളിതമായാണ് ഈ ദൃഷ്ടാന്തം വരച്ചുകാട്ടുന്നത്. തുടക്കത്തിൽ വളർച്ച നമുക്കു കാണാനായെന്നുവരില്ല. എങ്കിലും ക്രമേണ അതിന്റെ ഫലങ്ങൾ ദൃശ്യമായിവരും.
14. പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു എന്ന വസ്‌തുത പ്രസംഗവേലയുടെ ഏതു വശത്തെ ചിത്രീകരിക്കുന്നു?
14 ഇതു മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമാണെന്നു മാത്രമല്ല ഭൂവ്യാപകവുമാണ്. പുളിമാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന മറ്റൊരു സംഗതി അതാണ്. മൂന്നുപറ മാവിനെ, അതായത് മാവ് മുഴുവനെയും അത് പുളിപ്പിക്കുന്നു. (ലൂക്കൊ. 13:21) പുളിമാവിനെപ്പോലെ, ആത്മീയ വളർച്ചയ്‌ക്ക് നിദാനമായ രാജ്യപ്രസംഗവേല ഭൂമിയുടെ അറ്റത്തോളവും പ്രസംഗിക്കപ്പെടുന്നു എന്നു പറയാൻപോന്ന അളവിൽ വളർന്നിരിക്കുന്നു. (പ്രവൃ. 1:8; മത്താ. 24:14) രാജ്യവേലയുടെ വിസ്‌മയാവഹമായ ഈ വളർച്ചയിൽ പങ്കുവഹിക്കാനാകുന്നത് എത്ര വലിയ ബഹുമതിയാണ്!
-
-
ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!വീക്ഷാഗോപുരം—2008 | ജൂലൈ 15
-
-
20, 21. (എ) വളർച്ച സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തങ്ങളുടെ പരിചിന്തനം നമ്മെ എന്തു പഠിപ്പിച്ചു? (ബി) എന്താണ് നിങ്ങളുടെ തീരുമാനം?
20 വളർച്ചയെ സംബന്ധിച്ച യേശുവിന്റെ ഈ ദൃഷ്ടാന്തങ്ങൾ പരിചിന്തിച്ചതിലൂടെ നാം എന്തു പഠിച്ചു? ഒന്നാമതായി, കടുകുമണിയുടെ വളർച്ചയെപ്പോലെ രാജ്യസന്ദേശത്തോടുള്ള ബന്ധത്തിൽ ഭൂമിയിൽ ഗംഭീരമായ ഒരു വളർച്ചയുണ്ടായിരിക്കുന്നു. യഹോവയുടെ വേലയുടെ വ്യാപനത്തിനു തടയിടാൻ ആർക്കുമാവില്ല. (യെശ. 54:17) മാത്രമല്ല, “[വൃക്ഷത്തിന്റെ] നിഴലിൽ വസി”ക്കുന്നവർക്ക് ആത്മീയസംരക്ഷണം ലഭിച്ചിരിക്കുന്നു. വളരുമാറാക്കുന്നത് ദൈവമാണ് എന്നതാണ് രണ്ടാമത്തെ സംഗതി. മാവിൽ അടക്കിവെക്കുന്ന പുളിപ്പ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നതുപോലെ, ഈ വളർച്ച എല്ലായ്‌പോഴും ദൃശ്യമല്ലെങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യുന്നു! മൂന്നാമതായി, രാജ്യസന്ദേശത്തോടു പ്രതികരിച്ച എല്ലാവരും നല്ലവരാണെന്നതിനു തെളിവു നൽകിയിട്ടില്ല. ചിലർ യേശുവിന്റെ ദൃഷ്ടാന്തത്തിലെ ചീത്ത മത്സ്യങ്ങളെപ്പോലെയാണ്.
-