വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 5/1 പേ. 8-9
  • അപ്പവും പുളിമാവും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അപ്പവും പുളിമാവും
  • വീക്ഷാഗോപുരം—1991
  • സമാനമായ വിവരം
  • അപ്പവും പുളിമാവും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു അപ്പം വർധി​പ്പി​ക്കു​ന്നു, പുളിച്ച മാവിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു
    വീക്ഷാഗോപുരം—1990
  • യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 5/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

അപ്പവും പു​ളി​മാ​വും

ദെക്ക​പൊ​ലി​സിൽ യേശു​വി​ന്റെ അടുക്കൽ വലിയ ജനക്കൂട്ടം തിങ്ങി​ക്കൂ​ടി​യി​രി​ക്കു​ന്നു. അധിക​മാ​യും വിജാ​തീ​യർ പാർക്കുന്ന ഈ പ്രദേ​ശ​ത്തേക്ക്‌ അനേകർ അവനെ ശ്രദ്ധി​ക്കു​ന്ന​തി​നും തങ്ങളുടെ ശാരീ​രി​ക​വൈ​ക​ല്യ​ങ്ങൾ സുഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​തി​നും വേണ്ടി വളരെ ദൂരത്തു​നിന്ന്‌ വന്നു. അവർ സാധാ​ര​ണ​യാ​യി വിജാ​തീയ പ്രദേ​ശ​ത്തു​കൂ​ടെ യാത്ര​ചെ​യ്യു​മ്പോൾ ഭക്ഷണസാ​മ​ഗ്രി​കൾ കൊണ്ടു​ന​ട​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​റു​ള്ള​തു​പോ​ലെ വലിയ കൊട്ടകൾ അല്ലെങ്കിൽ കൂടകൾ കൊണ്ടു​വ​ന്നി​ട്ടുണ്ട്‌.

എന്നിരു​ന്നാ​ലും, ഒടുവിൽ, യേശു തന്റെ ശിഷ്യൻമാ​രെ വിളിച്ച്‌ ഇങ്ങനെ പറയുന്നു: “ജനക്കൂ​ട്ട​ത്തോട്‌ എനിക്കു സഹതാപം തോന്നു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ എന്നോ​ടു​കൂ​ടെ​യാ​യി​രു​ന്നിട്ട്‌ ഇപ്പോൾ മൂന്നു ദിവസ​മാ​യി​രി​ക്കു​ന്നു, അവർക്ക്‌ ഭക്ഷിക്കാൻ യാതൊ​ന്നു​മില്ല; ഞാൻ അവരെ തങ്ങളുടെ ഭവനങ്ങ​ളി​ലേക്ക്‌ പട്ടിണിക്ക്‌ പറഞ്ഞയ​ച്ചാൽ അവർ വഴിയിൽ തളർന്നു​പോ​കും. നിശ്ചയ​മാ​യും അവരിൽ ചിലർ ദൂരെ​നി​ന്നു​ള്ളവർ ആണ്‌.”

“ഈ ഒററപ്പെട്ട സ്ഥലത്ത്‌ എവി​ടെ​നിന്ന്‌ ഈ ആളുക​ളെ​യെ​ല്ലാം അപ്പം​കൊണ്ട്‌ തൃപ്‌ത​രാ​ക്കാൻ ആർക്കെ​ങ്കി​ലും കഴിയും?” എന്ന്‌ ശിഷ്യൻമാർ ചോദി​ക്കു​ന്നു.

യേശു അന്വേ​ഷി​ക്കു​ന്നു: “നിങ്ങളു​ടെ പക്കൽ എത്ര അപ്പം ഉണ്ട്‌?”

“ഏഴ്‌,” അവർ ഉത്തരം പറയുന്നു, “ഏതാനും ചെറു​മൽസ്യ​ങ്ങ​ളും.”

ആളുക​ളോട്‌ നിലത്ത്‌ ഇരിക്കാൻ പറഞ്ഞ​ശേഷം യേശു അപ്പവും മീനും എടുത്ത്‌ ദൈവ​ത്തോട്‌ പ്രാർത്ഥി​ക്കു​ക​യും അവ നുറു​ക്കു​ക​യും അവ തന്റെ ശിഷ്യൻമാ​രു​ടെ കൈയിൽ കൊടു​ക്കാൻ തുടങ്ങു​ക​യും ചെയ്യുന്നു. അവർ അവ ആളുകൾക്ക്‌ വിളമ്പു​ന്നു, അവരെ​ല്ലാം തിന്നു​തൃ​പ്‌ത​രാ​കു​ന്നു. ഏകദേശം 4,000 പുരു​ഷൻമാ​രെ കൂടാതെ സ്‌ത്രീ​ക​ളും കുട്ടി​ക​ളും തിന്നതി​നു​ശേഷം പോലും ശേഷിച്ചവ ശേഖരി​ച്ച​പ്പോൾ ഏഴു കൊട്ട നിറയെ ഉണ്ട്‌!

യേശു ജനക്കൂ​ട്ടത്തെ പറഞ്ഞു​വി​ട്ട​ശേഷം തന്റെ ശിഷ്യൻമാ​രോ​ടൊത്ത്‌ വള്ളത്തിൽ കയറി ഗലീലി​യാ​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റെ തീര​ത്തേക്കു കടക്കുന്നു. ഇവിടെ പരീശൻമാർ, ഈ പ്രാവ​ശ്യം സദൂക്യർ എന്ന മതവി​ഭാ​ഗ​ത്തി​ലെ അംഗങ്ങ​ളോ​ടൊത്ത്‌ യേശു​വി​നോട്‌ ആകാശ​ത്തിൽനിന്ന്‌ ഒരു അടയാളം കാണി​ച്ചു​ത​രാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അവനെ പരീക്ഷി​ക്കു​ന്നു.

യേശു​വി​നെ പരീക്ഷി​ക്കു​ന്ന​തി​നുള്ള അവരുടെ ശ്രമം മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ അവൻ ഇപ്രകാ​രം മറുപടി പറയുന്നു: “സന്ധ്യമ​യ​ങ്ങു​മ്പോൾ, ‘ആകാശം തീപോ​ലെ ചുവന്നു കാണു​ന്ന​തി​നാൽ തെളിഞ്ഞ അന്തരീ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും പ്രഭാ​ത​ത്തിൽ ആകാശം തീപോ​ലെ ചുവന്ന​തെ​ങ്കി​ലും മൂടി കാണു​ന്ന​തി​നാൽ ഇന്ന്‌ ശൈത്യ​വും മഴയു​മുള്ള അന്തരീ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും’ പറയാൻ നിങ്ങൾക്ക്‌ പരിച​യ​മുണ്ട്‌. നിങ്ങൾക്ക്‌ ആകാശ​ത്തി​ന്റെ ഭാവങ്ങളെ വ്യാഖ്യാ​നി​ക്കാൻ അറിയാം, എന്നാൽ കാലങ്ങ​ളു​ടെ അടയാ​ള​ങ്ങളെ വ്യാഖ്യാ​നി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നില്ല.”

അതിനാൽ, യേശു അവരെ ദുഷ്‌ടൻമാർ എന്നും വ്യഭി​ചാ​രി​കൾ എന്നും വിളി​ക്കു​ക​യും നേരത്തെ പരീശൻമാ​രോട്‌ പറഞ്ഞതു​പോ​ലെ, യോനാ​യു​ടെ അടയാ​ള​മ​ല്ലാ​തെ അവർക്ക്‌ അടയാ​ള​മൊ​ന്നും കാണി​ക്ക​യി​ല്ലെന്ന്‌ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും​ചെ​യ്യു​ന്നു. അവിടം വിട്ട്‌ അവനും അവന്റെ ശിഷ്യൻമാ​രും ഒരു വള്ളത്തിൽ കയറി ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കെ തീരത്തുള്ള ബെത്ത്‌സെ​യ്‌ദാ​യി​ലേക്ക്‌ പോയി. വഴിയിൽവെച്ച്‌ ശിഷ്യൻമാർ അപ്പം എടുക്കാൻ മറന്നു​പോ​യി എന്ന്‌ കണ്ടുപി​ടി​ക്കു​ന്നു, അവരുടെ അടുത്ത്‌ ഒരു അപ്പം മാത്ര​മുണ്ട്‌.

യേശു പരീശൻമാ​രെ​യും ഹെരോ​ദാ​വി​ന്റെ പിൻതു​ണ​ക്കാ​രായ സദൂക്യ​രെ​യും അവിചാ​രി​ത​മാ​യി അഭിമു​ഖീ​ക​രി​ച്ചത്‌ മനസ്സിൽവെ​ച്ചു​കൊണ്ട്‌ അവൻ ഇപ്രകാ​രം മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്നു: “നിങ്ങളു​ടെ കണ്ണുകൾ തുറന്നു​പി​ടി​ക്കുക, പരീശൻമാ​രു​ടെ പുളി​മാ​വും ഹെരോ​ദാ​വി​ന്റെ പുളി​മാ​വും സൂക്ഷി​ച്ചു​കൊ​ള്ളുക.” അപ്പം കൊണ്ടു​വ​രാൻ തങ്ങൾ മറന്നതി​നെ യേശു പരാമർശി​ക്കു​ക​യാ​ണെന്ന്‌ ശിഷ്യൻമാർ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ തെളി​വ​നു​സ​രിച്ച്‌ പുളി​മാവ്‌ അവരുടെ മനസ്സു​ക​ളിൽ അപ്പത്തെ സൂചി​പ്പി​ച്ച​തി​നാൽ, അവർ ആ വിഷയം സംബന്ധിച്ച്‌ തർക്കി​ക്കാൻ തുടങ്ങു​ന്നു. അവരുടെ തെററി​ദ്ധാ​രണ മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾക്ക്‌ അപ്പം ഇല്ലാത്ത​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ എന്തിന്‌ തർക്കി​ക്കു​ന്നു?”

അടുത്ത​കാ​ലത്ത്‌, യേശു അത്‌ഭു​ത​ക​ര​മാ​യി ആയിര​ക്ക​ണ​ക്കി​നാ​ളു​കൾക്ക്‌ അപ്പം പ്രദാ​നം​ചെ​യ്‌തി​രു​ന്നു, ഒരുപക്ഷേ ഈ അവസാ​നത്തെ അത്‌ഭു​തം ഒന്നൊ രണ്ടൊ ദിവസം മുമ്പാ​യി​രി​ക്കാം നിർവ​ഹി​ച്ചത്‌. അവൻ അക്ഷരീയ അപ്പത്തിന്റെ ഒരു കുറവി​നെ​ക്കു​റിച്ച്‌ ഉത്‌ക്ക​ണ്‌ഠ​യു​ള്ള​വ​ന​ല്ലെന്ന്‌ അവർ അറി​യേ​ണ്ട​താ​യി​രു​ന്നു. “നിങ്ങൾ ഓർമ്മി​ക്കു​ന്നി​ല്ലേ,” അവൻ അവരെ ഓർമ്മി​പ്പി​ക്കു​ന്നു, “ഞാൻ അഞ്ചപ്പം അയ്യായി​രം പുരു​ഷൻമാർക്ക്‌ മുറി​ച്ചു​കൊ​ടു​ത്ത​പ്പോൾ നിങ്ങൾ എത്ര കൊട്ട നിറയെ കഷണങ്ങൾ ശേഖരി​ച്ചു?”

“പന്ത്രണ്ട്‌,” അവർ മറുപടി പറയുന്നു.

“ഞാൻ നാലാ​യി​രം പുരു​ഷൻമാർക്ക്‌ ഏഴെണ്ണം നുറു​ക്കി​ക്കൊ​ടു​ത്ത​പ്പോൾ എത്ര കൊട്ട നിറയെ കഷണങ്ങൾ നിങ്ങൾ എടുത്തു?”

“ഏഴ്‌,” അവർ മറുപടി പറഞ്ഞു.

“എന്നിട്ടും നിങ്ങൾക്ക്‌ അർത്ഥം മനസ്സി​ലാ​യി​ല്ലേ?” യേശു ചോദി​ക്കു​ന്നു. “ഞാൻ നിങ്ങ​ളോട്‌ അപ്പത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചില്ല എന്ന്‌ നിങ്ങൾ വിവേ​ചി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടാണ്‌? എന്നാൽ പരീശൻമാ​രു​ടെ​യും സദൂക്യ​രു​ടെ​യും പുളി​മാവ്‌ സൂക്ഷി​ച്ചു​കൊ​ള്ളുക.”

ശിഷ്യൻമാർക്ക്‌ ഒടുവിൽ കാര്യം പിടി​കി​ട്ടി. പുളി​പ്പി​ക്കു​ക​യും അപ്പം പൊങ്ങി​വ​രാൻ ഇടയാ​ക്കു​ക​യും ചെയ്യുന്ന ഒരു വസ്‌തു​വായ പുളി​മാവ്‌ എന്നത്‌ മിക്ക​പ്പോ​ഴും ദുഷി​പ്പി​നെ കുറി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു വാക്കാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇപ്പോൾ യേശു ഒരു ദുഷി​പ്പി​ക്കുന്ന ഫലമുള്ള “പരീശൻമാ​രു​ടെ​യും സദൂക്യ​രു​ടെ​യും ഉപദേ​ശത്തി”നെതിരെ സൂക്ഷി​ക്കു​ന്ന​തിന്‌ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്ന​തിന്‌ ഒരു പ്രതി​രൂ​പാ​ത്മ​ക​ത്വം ഉപയോ​ഗി​ക്കു​ക​യാ​ണെന്ന്‌ ശിഷ്യൻമാർക്ക്‌ മനസ്സി​ലാ​കു​ന്നു. മർക്കോസ്‌ 8:1-21; മത്തായി 15:32-16:12.

◆ ആളുക​ളു​ടെ കൈക​ളിൽ വലിയ കൊട്ടകൾ ഉള്ളതെ​ന്തു​കൊണ്ട്‌?

◆ ദെക്ക​പ്പൊ​ലിസ്‌ വിട്ട​ശേഷം യേശു വള്ളത്തിൽ ഏതു യാത്രകൾ ചെയ്യുന്നു?

◆ പുളി​മാ​വി​നെ സംബന്ധിച്ച യേശു​വി​ന്റെ അഭി​പ്രാ​യ​ത്തെ​ക്കു​റിച്ച്‌ ശിഷ്യൻമാർക്ക്‌ എന്തു തെററി​ദ്ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു?

◆ “പരീശൻമാ​രു​ടെ​യും സദൂക്യ​രു​ടെ​യും പുളി​മാവ്‌” എന്നതി​നാൽ യേശു എന്തർത്ഥ​മാ​ക്കി? (w87 12⁄1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക