വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
    അവരുടെ വിശ്വാസം അനുകരിക്കുക
    • തിരുത്തൽ കിട്ടി​യി​ട്ടും കൂറ്‌ വിടാതെ. . .

      11. യേശു അനുഗാ​മി​ക​ളെ​യും കൂട്ടി എങ്ങോ​ട്ടാണ്‌ പോയത്‌? (അടിക്കു​റി​പ്പും കാണുക.)

      11 തിരക്കു​പി​ടിച്ച ആ സമയം കഴിഞ്ഞ്‌ അധികം വൈകാ​തെ, യേശു അപ്പൊസ്‌ത​ല​ന്മാ​രെ​യും ചില ശിഷ്യ​ന്മാ​രെ​യും കൂട്ടി വടക്കോ​ട്ടു നീങ്ങി. കുന്നും മലയും കയറ്റി​റ​ക്ക​ങ്ങ​ളും ഉള്ള പ്രദേ​ശ​ത്തു​കൂ​ടെ കാൽന​ട​യാ​യി ഒരു നീണ്ട യാത്ര. വാഗ്‌ദ​ത്ത​നാ​ടി​ന്റെ ഏറ്റവും വടക്കേ അതിരാ​യി ഹെർമോൻ പർവതം! നിറു​ക​യിൽ മഞ്ഞണിഞ്ഞ ഹെർമോൻ കൊടു​മു​ടി ഇങ്ങകലെ ഗലീല​ക്ക​ട​ലി​ലെ നീലജ​ല​പ്പ​ര​പ്പിൽനി​ന്നു​പോ​ലും ചില സമയങ്ങ​ളിൽ തെളി​ഞ്ഞു​കാ​ണാം! യേശു​വും സംഘവും അങ്ങോട്ട്‌ നടന്നടു​ക്കു​ക​യാണ്‌. അടുക്കു​ന്തോ​റും പർവതം ആകാശ​ത്തേക്ക്‌ ഉയർന്നു​യർന്നു​പോ​കു​ന്ന​തു​പോ​ലെ! ഉയർന്ന ഭൂഭാ​ഗങ്ങൾ താണ്ടി അവർ കൈസര്യ ഫിലി​പ്പിക്ക്‌ അടുത്തുള്ള ഗ്രാമങ്ങൾ ലക്ഷ്യമാ​ക്കി നടക്കു​ക​യാണ്‌.b അതിമ​നോ​ഹ​ര​മായ ഈ പ്രദേ​ശ​ത്തു​നിന്ന്‌ തെക്കോ​ട്ടു കണ്ണുപാ​യി​ച്ചാൽ വാഗ്‌ദ​ത്ത​നാട്‌ ഏറിയ പങ്കും കാണാം. ഇവി​ടെ​വെച്ച്‌ യേശു തന്റെ കൂടെ​യു​ള്ള​വ​രോട്‌ പ്രധാ​ന​പ്പെട്ട ഒരു ചോദ്യം ചോദി​ച്ചു.

      12, 13. (എ) താൻ ആരാ​ണെ​ന്നുള്ള ജനക്കൂ​ട്ട​ത്തി​ന്റെ അഭി​പ്രാ​യം അറിയാൻ യേശു ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​നോ​ടുള്ള മറുപ​ടി​യിൽ പത്രോസ്‌ എങ്ങനെ​യാണ്‌ നിഷ്‌ക​പ​ട​മായ വിശ്വാ​സം കാണി​ച്ചത്‌?

      12 “ഞാൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌?” അതാണ്‌ യേശു അറിയാൻ ആഗ്രഹി​ച്ചത്‌. ആകാം​ക്ഷ​യോ​ടെ നിൽക്കുന്ന യേശു​വി​ന്റെ കണ്ണുക​ളി​ലേക്ക്‌ ഉറ്റു​നോ​ക്കുന്ന പത്രോ​സി​നെ നിങ്ങൾക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ? ബുദ്ധി​യും വിവേ​ക​വും തിളങ്ങി​നിൽക്കുന്ന കണ്ണുകൾ! ആ കണ്ണുക​ളിൽ നിറയുന്ന കാരു​ണ്യ​വും അവൻ കണ്ടു. തങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌, കേൾവി​ക്കാർ തന്നെക്കു​റിച്ച്‌ എന്തെല്ലാം നിഗമ​ന​ങ്ങ​ളി​ലാണ്‌ എത്തിയി​രി​ക്കു​ന്നത്‌ എന്നറി​യാൻ യേശു​വിന്‌ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. യേശു ആരാണ്‌ എന്നതി​നെ​പ്പറ്റി ജനങ്ങൾക്കി​ട​യിൽ പരന്നി​രുന്ന ധാരണ​ക​ളിൽ ചിലത്‌ ശിഷ്യ​ന്മാർ എടുത്ത്‌ പറഞ്ഞു. ‘തന്റെ കൂടെ നടക്കുന്ന ഇവർക്കും തന്നെപ്പറ്റി ഇതേ ധാരണ​യൊ​ക്കെ​ത്ത​ന്നെ​യാ​ണോ ഉള്ളത്‌?’ അത്‌ അറിയാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവൻ അവരോ​ടു ചോദി​ച്ചു: “എന്നാൽ ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾ പറയു​ന്നത്‌?”—ലൂക്കോ. 9:18-20.

  • അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
    അവരുടെ വിശ്വാസം അനുകരിക്കുക
    • b ഗലീലക്കടലിന്റെ തീരത്തു​നിന്ന്‌ വടക്കോ​ട്ടുള്ള ഈ യാത്ര തുടങ്ങു​മ്പോൾ അവർ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏകദേശം 700 അടി (210 മീറ്റർ) താഴെ​യാണ്‌. 50 കിലോ​മീ​റ്റർ യാത്ര​ചെയ്‌ത്‌ അവർ എത്തുന്നത്‌ 1,150 അടി (350 മീറ്റർ) ഉയരത്തി​ലേ​ക്കാണ്‌. ഇവിടം അതീവ​സു​ന്ദ​ര​മാണ്‌!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക