വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rs പേ. 209-പേ. 220
  • യേശുക്രിസ്‌തു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുക്രിസ്‌തു
  • തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—
  • ത്രിത്വം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ഉത്‌പ്രാപണം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • രക്ഷ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ദൈവം എല്ലായ്‌പ്പോഴും യേശുവിനെക്കാൾ ഉയർന്നവനാണോ?
    നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
കൂടുതൽ കാണുക
തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
rs പേ. 209-പേ. 220

യേശുക്രിസ്‌തു

നിർവ്വ​ചനം: ദൈവ​ത്തി​ന്റെ ഏകജാത പുത്രൻ; യഹോവ തനിയെ ഉൽപാ​ദി​പ്പിച്ച ഏക പുത്രൻ. ഈ പുത്രൻ സകല സൃഷ്ടി​ക്കും ആദ്യ ജാതനാണ്‌. സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ളള മററ്‌ സകലവും അവൻ മുഖാ​ന്ത​ര​മാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. അഖിലാ​ണ്ഡ​ത്തിൽ രണ്ടാം സ്ഥാനക്കാ​ര​നായ വ്യക്തി​യാണ്‌ അവൻ. വിശ്വാ​സം പ്രകട​മാ​ക്കുന്ന ആദാമി​ന്റെ സന്തതി​കൾക്ക്‌ നിത്യ​ജീ​വ​നു​ളള വഴി തുറക്കു​ന്ന​തിന്‌ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി തന്റെ ജീവനെ അർപ്പി​ക്കാൻ യഹോവ ഭൂമി​യി​ലേക്ക്‌ അയച്ചത്‌ ഈ പുത്ര​നെ​യാണ്‌. സ്വർഗ്ഗീയ മഹത്വ​ത്തി​ലേക്ക്‌ പുന:സ്ഥിതീ​ക​രി​ക്ക​പ്പെട്ട ഈ പുത്രൻ സകല ദുഷ്ടൻമാ​രെ​യും നശിപ്പി​ക്കാ​നും ഭൂമി​ക്കു​വേ​ണ്ടി​യു​ളള അവന്റെ പിതാ​വി​ന്റെ ആദി​മോ​ദ്ദേ​ശ്യം നിവർത്തി​ക്കാ​നു​മു​ളള അധികാ​ര​ത്തോ​ടെ ഇപ്പോൾ രാജാ​വാ​യി ഭരിക്കു​ന്നു. യേശു എന്ന പേരിന്റെ എബ്രായ രൂപത്തി​ന്റെ അർത്ഥം “യഹോവ രക്ഷയാ​കു​ന്നു” എന്നാണ്‌. മശിയാക്‌ (മശിഹ) എന്ന എബ്രായ പദത്തിന്റെ തുല്യ​മായ പദമാണ്‌ ക്രിസ്‌തു, “അഭിഷി​ക്തൻ” എന്ന്‌ അർത്ഥം.

യേശു​ക്രി​സ്‌തു ഒരു യഥാർത്ഥ ചരിത്ര പുരു​ഷ​നാ​യി​രു​ന്നോ?

യേശു​ക്രി​സ്‌തു ഒരു ചരിത്ര പുരു​ഷ​നാ​യി​രു​ന്നു എന്നുള​ള​തി​ന്റെ പ്രമുഖ തെളിവ്‌ ബൈബിൾ തന്നെയാണ്‌. സുവി​ശേ​ഷ​ങ്ങ​ളി​ലെ രേഖ കൃത്യ​ത​യി​ല്ലാത്ത ഒരു സമയത്ത്‌ പേരു പറയാത്ത ഒരു പ്രദേ​ശത്ത്‌ നടന്ന സംഭവ​ങ്ങ​ളു​ടെ അവ്യക്ത​മായ ഒരു വിവര​ണമല്ല. അത്‌ വ്യക്തമാ​യി വളരെ​യ​ധി​കം വിശദാം​ശങ്ങൾ സഹിതം സമയവും സ്ഥലവും പറഞ്ഞി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ലൂക്കോസ്‌ 3:1, 2, 21-23 കാണുക.

ഒന്നാം നൂററാ​ണ്ടി​ലെ യഹൂദ്യ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ “ക്രിസ്‌തു എന്നു വിളി​ക്ക​പ്പെട്ട യേശു​വി​ന്റെ സഹോ​ദ​ര​നായ യാക്കോബ്‌” കല്ലെറി​യ​പ്പെട്ട സംഭവത്തെ പരാമർശി​ച്ചി​രി​ക്കു​ന്നു. (ദി ജൂയിഷ്‌ അൻറി​ക്വി​റ​റീസ്‌, ജോസീ​ഫസ്‌, ബുക്ക്‌ XX, ഭാഗം 200) ബുക്ക്‌ XVIII, 63, 64 ഭാഗങ്ങ​ളിൽ കാണ​പ്പെ​ടുന്ന യേശു​വി​നെ​പ്പ​റ​റി​യു​ളള നേരി​ട്ടു​ള​ള​തും അനുകൂ​ല​വു​മായ ഒരു പരാമർശനം പിൽക്കാ​ലത്ത്‌ കൂട്ടി​ച്ചേർത്ത​തെ​ന്നും ക്രിസ്‌ത്യാ​നി​ക​ളു​ടേ​തായ ഭംഗി​വാ​ക്കെ​ന്നും പറഞ്ഞ്‌ ചോദ്യം ചെയ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അതിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കു​ക​ളും ശൈലി​യും അടിസ്ഥാ​ന​പ​ര​മാ​യി ജോസീ​ഫ​സി​ന്റേ​താണ്‌ എന്ന്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ലഭ്യമായ എല്ലാ കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളി​ലും അത്‌ കാണ​പ്പെ​ടു​ക​യും ചെയ്യുന്നു.

പൊ. യു. ഒന്നാം നൂററാ​ണ്ടി​ന്റെ രണ്ടാം പകുതി​യിൽ ജീവി​ച്ചി​രുന്ന ററാസി​റ​റസ്‌ എന്ന റോമൻ ചരി​ത്ര​കാ​രൻ ഇപ്രകാ​രം എഴുതി: “[ക്രിസ്‌ത്യാ​നി] എന്ന പേര്‌ ആരിൽനിന്ന്‌ ഉത്ഭവി​ച്ചു​വോ ആ ക്രിസ്‌തൂസ്‌ [“ക്രിസ്‌തു” എന്നതിന്റെ ലത്തീൻ], തിബ​ര്യോ​സി​ന്റെ ഭരണകാ​ലത്ത്‌ നമ്മുടെ നാടു​വാ​ഴി​ക​ളി​ലൊ​രാ​ളായ പൊന്തി​യോസ്‌ പീലാ​ത്തോ​സി​ന്റെ കൈയ്യാൽ ഏററം കഠിന​മായ ശിക്ഷ സഹിച്ചു.”—ദി കംപ്ലീ​ററ്‌ വർക്ക്‌സ്‌ ഓഫ്‌ ററാസി​റ​റസ്‌ (ന്യൂ​യോർക്ക്‌, 1942), “ദി ആനൽസ്‌,” ബുക്ക്‌ 15, ഖ. 44.

യേശു​വി​നെ സംബന്ധി​ച്ചു​ളള പുരാതന ക്രൈ​സ്‌ത​വേതര ചരിത്ര പരാമർശ​ന​ങ്ങളെ സംബന്ധിച്ച്‌ ദി ന്യൂ എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക ഇപ്രകാ​രം പറയുന്നു: “പുരാതന കാലത്ത്‌ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ എതിരാ​ളി​കൾപോ​ലും യേശു ഒരു ചരി​ത്ര​പു​രു​ഷ​നാ​ണെ​ന്നു​ളള വസ്‌തുത സംശയി​ച്ചില്ല എന്നാണ്‌ ഈ സ്വതന്ത്ര വിവര​ണങ്ങൾ തെളി​യി​ക്കു​ന്നത്‌. മതിയായ കാരണ​മി​ല്ലാ​തെ പല എഴുത്തു​കാ​രാൽ അത്‌ ചോദ്യം ചെയ്യ​പ്പെ​ട്ടത്‌ 18-ാം നൂററാ​ണ്ടി​ന്റെ അവസാ​ന​ഭാ​ഗ​ത്തും പിന്നീട്‌ 19-ാം നൂററാ​ണ്ടി​ലും 20-ാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തി​ലു​മാണ്‌.”— (1976), മാ​ക്രോ​പ്പീ​ഡിയ, വാല്യം 10, പേ. 145.

യേശുക്രിസ്‌തു വെറു​മൊ​രു നല്ല മനുഷ്യൻ മാത്ര​മാ​യി​രു​ന്നോ?

രസാവ​ഹ​മാ​യി, “നല്ല ഗുരോ” എന്ന്‌ തന്നെ അഭിസം​ബോ​ധന ചെയ്‌ത ഒരു മനുഷ്യ​നെ യേശു ശാസിച്ചു. എന്തു​കൊ​ണ്ടെ​ന്നാൽ താനല്ല തന്റെ പിതാ​വാണ്‌ നൻമയു​ടെ അടിസ്ഥാന മാതൃക എന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. (മർക്കോ. 10:17, 18) എന്നിരു​ന്നാ​ലും ഒരുവൻ നല്ലവനാണ്‌ എന്ന്‌ സാധാരണ ആളുകൾ പറയു​മ്പോൾ അവർ അർത്ഥമാ​ക്കു​ന്ന​തി​നൊ​പ്പ​മെ​ത്താൻ യേശു തീർച്ച​യാ​യും സത്യസ​ന്ധ​നാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ അവന്റെ ശത്രു​ക്കൾപോ​ലും അവൻ അങ്ങനെ​യാ​യി​രു​ന്നു എന്ന്‌ സമ്മതിച്ചു. (മർക്കോ. 12:14) തനിക്ക്‌ മനുഷ്യ​നാ​കു​ന്ന​തിന്‌ മുമ്പ്‌ ഒരു അസ്‌തി​ത്വ​മു​ണ്ടാ​യി​രു​ന്നെ​ന്നും, താൻ ദൈവ​ത്തി​ന്റെ അദ്വി​തീയ പുത്ര​നാ​ണെ​ന്നും, ആരുടെ വരവ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു​വോ ആ മശിഹാ താനാ​ണെ​ന്നും അവൻതന്നെ പറഞ്ഞു. ഒന്നുകിൽ താനാ​രാ​ണെന്ന്‌ അവൻ പറഞ്ഞു​വോ ആ ഒരുവൻ തന്നെയാ​യി​രു​ന്നു അല്ലെങ്കിൽ അവൻ ഒരു കൊടിയ വഞ്ചകനാ​യി​രു​ന്നു. രണ്ടായാ​ലും അവൻ വെറു​മൊ​രു നല്ല മനുഷ്യ​നാ​യി​രു​ന്നു എന്ന വീക്ഷണം ശരിയല്ല.—യോഹ. 3:13; 10:36; 4:25, 26; ലൂക്കോ. 24:44-48.

യേശു മോശ​യെ​പ്പോ​ലെ​യോ ബുദ്ധ​നെ​പ്പോ​ലെ​യോ മുഹമ്മ​ദി​നെ​പ്പോ​ലെ​യോ മറേറ​തെ​ങ്കി​ലും മതനേ​താ​വി​നെ​പ്പോ​ലെ​യോ മാത്രം അധികാ​ര​മു​ളള ഒരു പ്രവാ​ച​ക​നാ​യി​രു​ന്നോ?

താൻ ദൈവ​ത്തി​ന്റെ അദ്വി​തീ​യ​നായ പുത്ര​നാ​ണെന്ന്‌ (യോഹ. 10:36; മത്താ. 16:15-17), മുൻകൂ​ട്ടി പറയപ്പെട്ട മശിഹാ​യാ​ണെന്ന്‌ (മർക്കോ. 14:61, 62), മനുഷ്യ​നാ​കു​ന്ന​തി​നു​മുമ്പ്‌ തനിക്ക്‌ സ്വർഗ്ഗ​ത്തിൽ ഒരു അസ്‌തി​ത്വ​മു​ണ്ടാ​യി​രു​ന്നെന്ന്‌ (യോഹ. 6:38; 8:23, 58) താൻ വധിക്ക​പ്പെ​ടു​മെ​ന്നും മൂന്നാം ദിവസം ജീവനി​ലേക്ക്‌ ഉയർപ്പി​ക്ക​പ്പെ​ടു​മെ​ന്നും പിന്നീട്‌ സ്വർഗ്ഗ​ത്തി​ലേക്ക്‌ മടങ്ങി​പ്പോ​കു​മെ​ന്നും (മത്താ. 16:21; യോഹ. 14:2, 3) യേശു തന്നെ പഠിപ്പി​ച്ചു. ഈ അവകാ​ശ​വാ​ദങ്ങൾ ശരിയാ​യി​രു​ന്നോ, അപ്രകാ​രം അവൻ വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ മററ്‌ സത്യ​പ്ര​വാ​ച​കൻമാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​നും സ്വയം മതനേ​താ​ക്കൻമാ​രാ​യി​ത്തീർന്ന സകലരിൽനി​ന്നും തികച്ചും വിഭി​ന്ന​നും ആയിരു​ന്നോ? അവന്റെ മരണ​ശേഷം മൂന്നാം ദിവസം സത്യാവസ്ഥ വെളി​പ്പെ​ടു​മാ​യി​രു​ന്നു. ദൈവം അവനെ മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പി​ക്കു​ക​യും അതുവഴി യേശു​ക്രി​സ്‌തു സംസാ​രി​ച്ചത്‌ സത്യമാ​ണെ​ന്നും അവൻ വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ അദ്വി​തീയ പുത്ര​നാ​ണെ​ന്നും സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്‌തോ? (റോമ. 1:3, 4) പുനരു​ത്ഥാ​നത്തെ തുടർന്ന്‌ അഞ്ഞൂറി​ല​ധി​കം സാക്ഷികൾ വാസ്‌ത​വ​ത്തിൽ യേശു​വി​നെ ജീവ​നോ​ടെ കണ്ടു, അവൻ സ്വർഗ്ഗ​ത്തി​ലേ​ക്കു​ളള തന്റെ ആരോ​ഹണം തുടങ്ങി​യ​പ്പോ​ഴും അവൻ അവരുടെ ദൃഷ്ടി​യിൽ നിന്ന്‌ ഒരു മേഘത്തിൽ അപ്രത്യ​ക്ഷ​നാ​യ​പ്പോ​ഴും അവന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ലൻമാർ ദൃക്‌സാ​ക്ഷി​ക​ളാ​യി​രു​ന്നു. (1 കൊരി. 15:3-8; പ്രവൃ. 1:2, 3, 9) അവൻ മരിച്ച​വ​രു​ടെ​യി​ട​യിൽനിന്ന്‌ ഉയർപ്പി​ക്ക​പ്പെ​ട്ടു​വെന്ന്‌ അവർക്ക്‌ നല്ല ബോദ്ധ്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ മററു​ള​ള​വ​രോട്‌ അതേപ്പ​ററി പറയു​ന്ന​തി​നു​വേണ്ടി അവരിൽ അനേകർ തങ്ങളുടെ ജീവൻ അപകട​പ്പെ​ടു​ത്തി.—പ്രവൃ. 4:18-33.

യഹൂദൻമാർ പൊതു​വെ യേശു​വി​നെ മശിഹാ​യാ​യിട്ട്‌ സ്വീക​രി​ക്കാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ ജുഡേ​യിക്ക ഇപ്രകാ​രം പറയുന്നു: “പുറജാ​തി​ക​ളു​ടെ നുകം തകർക്കു​ന്ന​തി​നും പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട ഇസ്രാ​യേൽ രാജ്യത്തെ ഭരിക്കു​ന്ന​തി​നു​മാ​യി ദൈവം [മശിഹാ​യെ] എഴു​ന്നേൽപി​ക്കു​മെ​ന്നാണ്‌ റോമൻ കാലഘ​ട്ട​ത്തി​ലെ യഹൂദൻമാർ വിശ്വ​സി​ച്ചി​രു​ന്നത്‌.” (യെരൂ​ശ​ലേം 1971, വാല്യം 11, കോളം 1407) റോമൻ നുകത്തിൽ നിന്നുളള വിമോ​ച​ന​മാ​യി​രു​ന്നു അവർക്ക്‌ വേണ്ടി​യി​രു​ന്നത്‌. ദാനി​യേൽ 9:24-27-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ പൊ. യു. ഒന്നാം നൂററാ​ണ്ടിൽ മശിഹാ​യെ പ്രതീ​ക്ഷി​ച്ചു കഴിഞ്ഞി​രുന്ന യഹൂദൻമാർ ഉണ്ടായി​രു​ന്നു​വെന്ന്‌ യഹൂദ ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. (ലൂക്കോ. 3:15) എന്നാൽ ആ പ്രവചനം അവന്റെ വരവിനെ ‘പാപത്തിന്‌ അന്തം വരുത്തുന്ന’തിനോ​ടും ബന്ധപ്പെ​ടു​ത്തി. അതു സാദ്ധ്യ​മാ​ക്കു​ന്ന​തിന്‌ മശിഹാ​തന്നെ മരിക്കു​മെന്ന്‌ യെശയ്യാവ്‌ 53-ാം അദ്ധ്യായം സൂചി​പ്പി​ച്ചു. എന്നിരു​ന്നാ​ലും തങ്ങളുടെ പാപങ്ങൾക്കു​വേണ്ടി ആരെങ്കി​ലും മരി​ക്കേ​ണ്ട​തി​ന്റെ ആവശ്യം യഹൂദൻമാർക്ക്‌ പൊതു​വേ തോന്നി​യില്ല. അബ്രഹാ​മിൽ നിന്നുളള വംശോൽപ​ത്തി​യു​ടെ അടിസ്ഥാ​ന​ത്തിൽ അവർക്ക്‌ ദൈവ​ത്തി​ന്റെ മുമ്പാകെ നീതി​യു​ളള ഒരു നിലയു​ണ്ടെന്ന്‌ അവർ വിശ്വ​സി​ച്ചു. ഏ റാബി​ണിക്‌ അന്തോ​ളജി ഇപ്രകാ​രം പറയുന്നു: “അബ്രഹാ​മി​ന്റെ യോഗ്യത അത്ര അധിക​മാ​യി​രി​ക്കു​ന്ന​തി​നാൽ ഈ ലോക​ത്തിൽ ഇസ്രാ​യേ​ല്യർ കാണി​ച്ചി​ട്ടു​ളള എല്ലാ ഗർവ്വി​നും അവർ കാണി​ച്ചി​ട്ടു​ളള എല്ലാ ഭോഷ്‌ക്കി​നും പരിഹാ​രം ചെയ്യാൻ അവന്‌ കഴിയും.” (ലണ്ടൻ, 1938, സി. മോണ്ടെ ഫിയോ​റെ ആൻഡ്‌ എച്ച്‌. ലോവേ, പേ. 676) മശിഹാ​യെന്ന നിലയിൽ യേശു​വി​നെ തളളി​ക്ക​ള​യുക വഴി യഹൂദൻമാർ അവനെ​പ്പ​ററി മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രുന്ന ഒരു പ്രവചനം നിവർത്തി​ച്ചു: “അവൻ നിന്ദി​ക്ക​പ്പെട്ടു, നാം അവനെ വിലമ​തി​ച്ച​തു​മില്ല.”—യെശ. 53:3, JP.

ഈ ജനത സത്യാ​രാ​ധ​ന​യിൽ നിന്ന്‌ വഴി​തെ​റ​റി​പ്പോ​കു​മെ​ന്നും അതിന്റെ ഫലമായി അവരു​ടെ​മേൽ അനർത്ഥം വരു​മെ​ന്നും തന്റെ മരണത്തിന്‌ മുമ്പ്‌ മോശ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ആവർത്തനം 31:27-29 വായി​ക്കുക.) ഇതു ആവർത്തി​ച്ചു സംഭവി​ച്ചു​വെന്ന്‌ ന്യായാ​ധി​പൻമാ​രു​ടെ പുസ്‌തകം സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. യിരെ​മ്യാ​വി​ന്റെ നാളു​ക​ളിൽ ജനത്തിന്റെ അകൃത്യം ജനത ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലേക്ക്‌ കൊണ്ടു​പോ​ക​പ്പെ​ടു​ന്ന​തിന്‌ ഇടയാക്കി. പൊ. യു. 70-ൽ റോമാ​ക്കാർ യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ക്കു​ന്ന​തി​നും ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവർ ദൈവ​ത്തിൽ ആശ്രയം വച്ചപ്പോൾ അവരെ സംരക്ഷി​ച്ച​തു​പോ​ലെ ദൈവം അവരെ സംരക്ഷി​ക്കാ​തി​രി​ക്കാൻ എന്തു അവിശ്വ​സ്‌തത സംബന്ധി​ച്ചാണ്‌ ഈ ജനത കുററ​ക്കാ​രാ​യി​രു​ന്നത്‌? അതിന്‌ കുറച്ചു മുമ്പാ​യി​രു​ന്നു മശിഹാ​യെന്ന നിലയിൽ യേശു​വി​നെ അവർ തളളി​ക്ക​ള​ഞ്ഞത്‌.

യേശുക്രിസ്‌തു വാസ്‌ത​വ​ത്തിൽ ദൈവ​മാ​ണോ?

യോഹ. 17:3, RS: “[യേശു തന്റെ പിതാ​വി​നോട്‌ പ്രാർത്ഥി​ച്ചു:] ഇതാണ്‌ നിത്യ​ജീ​വൻ, ഏക സത്യ​ദൈ​വ​മായ [“മാത്രം സത്യ​ദൈ​വ​മാ​യി​രി​ക്കുന്ന,” NE] നിന്നെ അവർ അറിയുക എന്നത്‌, നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും​കൂ​ടെ തന്നെ.” (യേശു “ഏക സത്യ​ദൈ​വ​മെന്ന നിലയിൽ” പരാമർശി​ച്ചത്‌ തന്നെത്ത​ന്നെയല്ല മറിച്ച്‌ തന്റെ പിതാ​വി​നെ​യാണ്‌ എന്ന്‌ കുറി​ക്കൊ​ള​ളുക.)

യോഹ. 20:17, RS: “യേശു അവളോട്‌ [മഗ്‌ദലന മറിയ​യോട്‌] പറഞ്ഞു, ‘എന്നെ തടയരുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ പിതാ​വി​ങ്ക​ലേക്ക്‌ കയറി​യി​ട്ടില്ല, എന്നാൽ പോയി ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വു​മാ​യ​വന്റെ പക്കലേക്ക്‌ കയറി​പ്പോ​വു​ക​യാ​കു​ന്നു’ എന്ന്‌ എന്റെ സഹോ​ദ​രൻമാ​രോട്‌ പറയുക.” (അതു​കൊണ്ട്‌ മഗ്‌ദലന മറിയക്ക്‌ പിതാവ്‌ ദൈവ​മാ​യി​രു​ന്ന​തു​പോ​ലെ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നും പിതാവ്‌ ദൈവ​മാ​യി​രു​ന്നു. രസാവ​ഹ​മാ​യി തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും പിതാവ്‌ പുത്രനെ “എന്റെ ദൈവ​മെന്ന്‌” വിളി​ക്കു​ന്ന​താ​യി നാം കാണു​ന്നില്ല.)

“ത്രിത്വം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 411, 416, 417 എന്നീ പേജുകൾ കൂടെ കാണുക.

യോഹന്നാൻ 1:1 യേശു ദൈവ​മാ​ണെന്ന്‌ തെളി​യി​ക്കു​ന്നു​വോ?

യോഹ. 1:1, RS: “ആദിയിൽ വചനം ഉണ്ടായി​രു​ന്നു, വചനം ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു, വചനം ദൈവ​മാ​യി​രു​ന്നു [KJ, JB, Dy, Kx, NAB എന്നിവ​യും].” NE ഇപ്രകാ​രം വായി​ക്കു​ന്നു, “ദൈവം എന്തായി​രു​ന്നു​വോ വചനം അതായി​രു​ന്നു.” Mo പറയുന്നു, “ലോ​ഗോസ്‌ ദിവ്യ​നാ​യി​രു​ന്നു.” AT-യും Sd-യും നമ്മോട്‌ പറയുന്നു: “വചനം ദിവ്യ​നാ​യി​രു​ന്നു.” ED-യുടെ വരിമദ്ധ്യ ഭാഷാ​ന്തരം വായി​ക്കു​ന്നത്‌ “ഒരു ദൈവ​മാ​യി​രു​ന്നു വചനം” എന്നാണ്‌. NW വായി​ക്കു​ന്നു, “വചനം ഒരു ദൈവ​മാ​യി​രു​ന്നു”; NTIV അതേ പദപ്ര​യോ​ഗം തന്നെ ഉപയോ​ഗി​ക്കു​ന്നു.

“വചനം ദൈവ​മാ​യി​രു​ന്നു” എന്ന്‌ പറയു​ന്ന​തിൽ നിന്ന്‌ ഈ ഭാഷാ​ന്ത​ര​ക്കാ​രെ തടയുന്ന എന്താണ്‌ ഗ്രീക്ക്‌ പാഠത്തിൽ അവർ കാണു​ന്നത്‌? തേയോസ്‌ (ദൈവം) എന്ന ആദ്യ പ്രയോ​ഗ​ത്തിന്‌ മുമ്പ്‌ ‘ദി’ എന്ന നിശ്ച​യോ​പ​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു, എന്നാൽ രണ്ടാമ​ത്തേ​തിന്‌ മുമ്പ്‌ ഇല്ല. ഈ ഉപപദ​ത്തോ​ടു​കൂ​ടിയ ഈ ഉപയോ​ഗം ഒരാളി​നെ അല്ലെങ്കിൽ വ്യക്തി​ത്വ​ത്തെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഉപപദം കൂടാ​തെ​യു​ളള ഒരു ഏക വചനനാ​മം ആഖ്യാ​ത​ത്തിൽ ഉപയോ​ഗി​ക്കു​മ്പോൾ (ഗ്രീക്കിൽ അങ്ങനെ​യാണ്‌ ഉപയോ​ഗം) അത്‌ ആളിന്റെ ഗുണ​ത്തെ​യാണ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌. അതു​കൊണ്ട്‌ വചനം (യേശു) താൻ ആരോ​ടു​കൂ​ടെ​യാ​യി​രു​ന്നു​വോ ആ ദൈവം തന്നെയാ​യി​രു​ന്നു എന്നല്ല ഈ വാക്യം പറയു​ന്നത്‌, മറിച്ച്‌ വചനം ദൈവ​ത്തെ​പ്പോ​ലെ, ദിവ്യൻ, ഒരു ദൈവം ആയിരു​ന്നു എന്നാണ്‌. (1984-ലെ NW-ന്റെ റഫറൻസ്‌ എഡിഷൻ, പേ. 1579 കാണുക.)

യോഹ​ന്നാൻ 1:1 എഴുതു​ക​യിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എന്താണ്‌ അർത്ഥമാ​ക്കി​യത്‌? യേശു​തന്നെ ദൈവ​മാ​ണെ​ന്നോ പിതാ​വി​നോട്‌ ചേർന്ന്‌ അവൻ ദൈവ​മാ​ണെ​ന്നോ ആണോ അവൻ അർത്ഥമാ​ക്കി​യത്‌? അതേ അദ്ധ്യാ​യ​ത്തി​ന്റെ 18-ാം വാക്യ​ത്തിൽ യോഹ​ന്നാൻ എഴുതി: “ആരും [“ഒരു മനുഷ്യ​നും,” KJ, Dy] ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല; പിതാ​വി​ന്റെ മടിയി​ലി​രി​ക്കുന്ന ഏക പുത്രൻ [“ഏകജാ​ത​നായ ദൈവം,” NW], അവനെ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (RS) പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ ആരെങ്കി​ലും കണ്ടിരു​ന്നോ? തീർച്ച​യാ​യും! യോഹ​ന്നാൻ അതു​കൊണ്ട്‌ യേശു ദൈവ​മാ​ണെന്ന്‌ പറയു​ക​യാ​യി​രു​ന്നോ? പ്രകട​മാ​യും അല്ല. സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗത്ത്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ കാര്യങ്ങൾ സമാഹ​രി​ച്ചു: “യേശു ദൈവ​പു​ത്ര​നായ [ദൈവമല്ല] ക്രിസ്‌തു എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കേ​ണ്ട​തിന്‌ ഇവ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു.”—യോഹ. 20:31, RS.

യോഹന്നാൻ 20:28-ലെ തോമ​സ്സി​ന്റെ ഉദ്‌ഘോ​ഷണം യേശു യഥാർത്ഥ​ത്തിൽ ദൈവ​മാ​ണെന്ന്‌ തെളി​യി​ക്കു​ന്നു​ണ്ടോ?

യോഹ. 20:28 (RS) ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “തോമസ്‌ അവനോട്‌ ഇപ്രകാ​രം ഉത്തരം പറഞ്ഞു, ‘എന്റെ കർത്താ​വും, എന്റെ ദൈവ​വു​മേ!’”

യേശു​വി​നെ “ദൈവ”മെന്നു പരാമർശി​ക്ക​ണ​മെ​ന്നാണ്‌ തോമ​സിന്‌ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കിൽ അതിന്‌ യാതൊ​രു തടസ്സവു​മില്ല. അത്‌ ശക്തരായ മനുഷ്യ​രെ, ന്യായാ​ധി​പൻമാ​രെ, “ദൈവങ്ങൾ” എന്ന്‌ വിളി​ച്ചി​രി​ക്കുന്ന സങ്കീർത്ത​ന​ത്തിൽ നിന്ന്‌ യേശു തന്നെ ഉദ്ധരി​ച്ച​തി​നോട്‌ ചേർച്ച​യി​ലാ​യി​രി​ക്കും. (യോഹ. 10:34, 35, RS; സങ്കീ. 82:1-6) തീർച്ച​യാ​യും, ആ മനുഷ്യ​രെ​ക്കാൾ വളരെ ഉന്നതമായ ഒരു സ്ഥാനം ക്രിസ്‌തു​വി​നുണ്ട്‌, യഹോ​വ​യോ​ടു​ളള ബന്ധത്തിൽ അവനുളള അതുല്യ​മായ സ്ഥാനം നിമിത്തം യോഹ​ന്നാൻ 1:18-ൽ (NW) “ഏകജാ​ത​നായ ദൈവം” എന്ന്‌ യേശു​വി​നെ പരാമർശി​ച്ചി​രി​ക്കു​ന്നു. (RO, By എന്നിവ​കൂ​ടെ കാണുക.) യെശയ്യാവ്‌ 9:6 (RS) ലും പ്രാവ​ച​നി​ക​മാ​യി യേശു​വി​നെ “ശക്തനായ ദൈവം” എന്ന്‌ വർണ്ണി​ച്ചി​രി​ക്കു​ന്നു, എന്നാൽ സർവ്വശ​ക്ത​നായ ദൈവ​മെന്നല്ല. ഇതെല്ലാം യോഹ​ന്നാൻ 1:1-ൽ യേശു “ഒരു ദൈവം” അല്ലെങ്കിൽ “ദിവ്യൻ” എന്ന്‌ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നോട്‌ യോജി​പ്പി​ലാണ്‌ (NW, AT).

ഇതിൽ നിന്ന്‌ ശരിയായ നിഗമ​ന​ത്തി​ലെ​ത്താൻ സന്ദർഭം നമ്മെ സഹായി​ക്കു​ന്നു. യേശു​വി​ന്റെ മരണത്തിന്‌ കുറച്ചു മുമ്പ്‌ “ഏക സത്യ​ദൈ​വ​മെന്ന്‌” പിതാ​വി​നെ യേശു അഭിസം​ബോ​ധന ചെയ്‌ത പ്രാർത്ഥന തോമസ്‌ കേട്ടി​രു​ന്നു. (യോഹ. 17:3, RS) യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​നു​ശേഷം തോമസ്‌ ഉൾപ്പെ​ടെ​യു​ളള അപ്പോ​സ്‌ത​ലൻമാർക്ക്‌ അവൻ ഒരു സന്ദേശം കൊടു​ത്ത​യ​ച്ചി​രു​ന്നു, അതിൽ അവൻ ഇപ്രകാ​രം പറഞ്ഞി​രു​ന്നു: “. . . എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വു​മാ​യ​വന്റെ അടുക്ക​ലേക്ക്‌ ഞാൻ കയറി​പ്പോ​വു​ക​യാ​കു​ന്നു.” (യോഹ. 20:17, RS) പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌ വരുത്ത​പ്പെട്ട യേശു​വി​നെ യഥാർത്ഥ​ത്തിൽ കാണു​ക​യും സ്‌പർശി​ക്കു​ക​യും ചെയ്‌ത​ശേഷം തോമസ്‌ പറഞ്ഞ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​ക്ക​ഴിഞ്ഞ്‌ യോഹ​ന്നാൻ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “യേശു ദൈവ​പു​ത്ര​നായ ക്രിസ്‌തു എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കേ​ണ്ട​തി​നും വിശ്വ​സി​ച്ചിട്ട്‌ അവന്റെ നാമത്തിൽ നിങ്ങൾക്ക്‌ ജീവനു​ണ്ടാ​കേ​ണ്ട​തി​നും ഇവ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു.” (യോഹ. 20:31, RS) അതു​കൊണ്ട്‌ തോമ​സി​ന്റെ ഉദ്‌ഘോ​ഷ​ത്തിൽനിന്ന്‌ യേശു​ത​ന്നെ​യാണ്‌ “ഏകസത്യ​ദൈവ”മെന്നോ അല്ലെങ്കിൽ യേശു ഒരു ത്രിത്വ​ത്തി​ലെ “പുത്ര​നായ ദൈവ”മാണെ​ന്നോ ആരെങ്കി​ലും നിഗമനം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ യേശു തന്നെ (17-ാം വാക്യ​ത്തിൽ) പറഞ്ഞതും (31-ാം വാക്യ​ത്തിൽ) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ വ്യക്തമാ​യി നിഗമനം ചെയ്‌ത​തും അയാൾ വീണ്ടും പരി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ദൈവ​മാ​യി​രു​ന്നു​വെന്ന്‌ മത്തായി 1:23 സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

മത്താ. 1:23, RS: “‘കണ്ടാലും, ഒരു കന്യക ഗർഭം ധരിച്ച്‌ ഒരു മകനെ പ്രസവി​ക്കും, അവന്റെ പേര്‌ ഇമ്മാനു​വൽ എന്നു വിളി​ക്ക​പ്പെ​ടും’ (അതിന്റെ അർത്ഥം ദൈവം നമ്മോ​ടു​കൂ​ടെ, [“ദൈവം നമ്മോ​ടു​കൂ​ടെ ആകുന്നു,” NE]).”

യേശു​വി​ന്റെ വരാൻ പോകുന്ന ജനനത്തെ പ്രഖ്യാ​പി​ക്കു​ക​യിൽ ആ ശിശു ദൈവം തന്നെയാ​യി​രി​ക്കു​മെന്ന്‌ യഹോ​വ​യു​ടെ ദൂതൻ പറഞ്ഞോ? ഇല്ല. “അവൻ വലിയവൻ ആയിരി​ക്കും, അത്യു​ന്ന​തന്റെ പുത്രൻ എന്ന്‌ വിളി​ക്ക​പ്പെ​ടും” എന്നായി​രു​ന്നു പ്രഖ്യാ​പനം. (ലൂക്കോ. 1:32, 35, RS; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) യേശു തന്നെയും താൻ “ദൈവ​ത്തി​ന്റെ പുത്രൻ” ആണെന്ന​ല്ലാ​തെ ദൈവ​മാ​ണെന്ന്‌ ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടില്ല. (യോഹ. 10:36, RS; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) യേശു ദൈവ​ത്താൽ ലോക​ത്തി​ലേക്ക്‌ അയക്ക​പ്പെട്ടു; അതു​കൊണ്ട്‌ ഈ ഏകജാ​ത​നായ പുത്രൻ മുഖാ​ന്തരം ദൈവം മനുഷ്യ​വർഗ്ഗ​ത്തോ​ടു കൂടെ​യാ​യി​രു​ന്നു.—യോഹ. 3:17; 17:8.

എബ്രായ പേരു​ക​ളിൽ ദൈവം എന്നതിന്റെ വാക്കോ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമത്തി​ന്റെ ഒരു ഹ്രസ്വ​രൂ​പ​മോ ഉൾപ്പെ​ടു​ത്തു​ന്നത്‌ അസാധാ​ര​ണ​മാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, എലിയാ​ഥാ എന്നാൽ “എന്റെ ദൈവം വന്നിരി​ക്കു​ന്നു” എന്നാണ്‌; യേഹൂ എന്നാൽ “യഹോവ അവനാ​കു​ന്നു”; ഏലിയാവ്‌ എന്നാൽ “എന്റെ ദൈവം യഹോ​വ​യാ​കു​ന്നു.” എന്നാൽ ഈ പേരു​ക​ളൊ​ന്നും ഉടമസ്ഥർ ദൈവ​മാ​ണെന്ന്‌ അർത്ഥമാ​ക്കി​യില്ല.

യോഹന്നാൻ 5:18-ന്റെ അർത്ഥ​മെ​ന്താണ്‌?

യോഹ. 5:18, RS: “അവൻ ശബ്ബത്ത്‌ ലംഘി​ച്ച​തു​കൊണ്ട്‌ മാത്രമല്ല മറിച്ച്‌ ദൈവത്തെ പിതാവ്‌ എന്നു വിളി​ച്ചു​കൊണ്ട്‌ തന്നെത്തന്നെ ദൈവ​ത്തോട്‌ സമനാ​ക്കി​യ​തു​കൊ​ണ്ടും കൂടെ​യാണ്‌ യഹൂദൻമാർ അവനെ കൊല്ലു​വാൻ അധിക​മാ​യി ശ്രമി​ച്ചത്‌.”

ദൈവം തന്റെ പിതാ​വാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ യേശു തന്നെത്തന്നെ ദൈവ​ത്തോട്‌ സമനാ​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു എന്ന്‌ ന്യായ​വാ​ദം ചെയ്‌തത്‌ അവിശ്വാ​സി​ക​ളായ യഹൂദൻമാ​രാ​യി​രു​ന്നു. ദൈവത്തെ തന്റെ പിതാ​വെന്ന്‌ ഉചിത​മാ​യി പരാമർശി​ച്ച​പ്പോൾ യേശു ഒരിക്ക​ലും ദൈവ​ത്തോ​ടു​ളള സമത്വം അവകാ​ശ​പ്പെ​ട്ടില്ല. അവൻ യഹൂദൻമാർക്ക്‌ യാതൊ​രു വളച്ചു​കെ​ട്ടും കൂടാതെ ഇങ്ങനെ മറുപടി കൊടു​ത്തു: “സത്യം സത്യമാ​യി ഞാൻ നിങ്ങ​ളോട്‌ പറയുന്നു, പിതാവ്‌ ചെയ്‌തു കാണു​ന്ന​ത​ല്ലാ​തെ പുത്രന്‌ സ്വതേ ഒന്നും ചെയ്യാൻ കഴിക​യില്ല.” (യോഹ. 5:19, RS; യോഹ​ന്നാൻ 14:28; യോഹ​ന്നാൻ 10:36 എന്നിവ കൂടി കാണുക.) യേശു ശബ്ബത്ത്‌ ലംഘിച്ചു എന്ന്‌ ആരോ​പി​ച്ച​തും ഈ അവിശ്വാ​സി​ക​ളായ യഹൂദൻമാ​രാ​യി​രു​ന്നു. എന്നാൽ അത്‌ സംബന്ധി​ച്ചും അവർക്ക്‌ തെററു​പ​റ​റി​യി​രു​ന്നു. യേശു പൂർണ്ണ​മായ രീതി​യിൽ ന്യായ​പ്ര​മാ​ണം അനുസ​രി​ച്ചു, അവൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ശബ്ബത്തിൽ നൻമ ചെയ്യു​ന്നത്‌ വിഹിതം തന്നെ.”—മത്താ. 12:10-12, RS.

യേശുവിന്‌ ആരാധന നൽക​പ്പെ​ടു​ന്നു എന്ന വസ്‌തുത അവൻ ദൈവ​മാ​ണെന്ന്‌ തെളി​യി​ക്കു​ന്നു​വോ?

RS, TEV, KJ, JB എന്നിവ​യി​ലെ തർജ്ജമ അനുസ​രിച്ച്‌ എബ്രായർ 1:6-ൽ യേശു​വിന്‌ “ആരാധന” കൊടു​ക്കാൻ ദൂതൻമാ​രോട്‌ നിർദ്ദേശിച്ചിരിക്കുന്നു. NW അനുസ​രിച്ച്‌ “വണങ്ങുക.” RS, TEV, KJ അനുസ​രിച്ച്‌ മത്തായി 14:33-ൽ യേശു​വി​ന്റെ ശിഷ്യൻമാർ അവനെ “ആരാധി​ച്ചു” എന്ന്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു; മററു ഭാഷാ​ന്ത​ര​ങ്ങ​ളിൽ അവർ “ആദരവ്‌ പ്രകട​മാ​ക്കി” (NAB), “അവന്റെ മുമ്പാകെ കുമ്പിട്ടു” (JB), “അവന്റെ കാൽക്കൽ വീണു” (NE), “അവനെ വണങ്ങി” (NW).

“ആരാധന” എന്ന്‌ തർജ്ജമ ചെയ്‌തി​രി​ക്കുന്ന ഗ്രീക്ക്‌ പദം പ്രൊ​സ്‌കി​നി​യോ ആണ്‌. പുതിയ നിയമ​ത്തി​ന്റെ​യും മററ്‌ ആദിമ ക്രിസ്‌തീയ സാഹി​ത്യ​ത്തി​ന്റെ​യും ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടു ആ പദത്തെ​പ്പ​ററി പറയു​ന്നത്‌ അത്‌ “ഒരു വ്യക്തി​യു​ടെ മുമ്പാകെ കുമ്പിട്ട്‌ അയാളു​ടെ പാദങ്ങ​ളോ വസ്‌ത്രാ​ഗ്രേമാ നിലമോ ചുംബി​ക്കുന്ന സമ്പ്രദാ​യത്തെ സൂചി​പ്പി​ക്കാ​നും ഉപയോ​ഗി​ക്ക​പ്പെട്ടു” എന്നാണ്‌. (ചിക്കാ​ഗോ, 1979, ബോവർ, ആണ്ട്‌, ഗിങ്‌റിച്ച്‌, ഡാങ്കർ; രണ്ടാം ഇംഗ്ലീഷ്‌ പതിപ്പ്‌; പേ. 716) ശിഷ്യൻമാർ യേശു​വി​ന്റെ മുമ്പാകെ ചെയ്‌ത​തി​നെ വിവരി​ക്കാൻ മത്തായി 14:33-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ പദമാണ്‌. അതു​പോ​ലെ യേശു​വി​നോട്‌ ദൂതൻമാർ ചെയ്യേ​ണ്ട​താ​യി എബ്രായർ 1:6-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​തും യഹോ​വ​യു​ടെ മുമ്പാകെ അബ്രഹാം ചെയ്‌ത​താ​യി ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറ്‌ ഉൽപത്തി 22:5-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഉൽപത്തി 23:7-ൽ അന്നത്തെ നാട്ടു നടപ്പ്‌ അനുസ​രിച്ച്‌ അബ്രഹാം വ്യാപാര ഇടപാട്‌ നടത്തിയ ആളുക​ളോട്‌ ചെയ്‌ത​തും; സെപ്‌റ​റു​വ​ജിൻറിൽ 1 രാജാ​ക്കൻമാർ 1:23-ൽ ദാവീദ്‌ രാജാ​വി​നെ സമീപി​ക്കു​ക​യിൽ നാഥാൻ ചെയ്‌ത​തും ഇതേ പദത്താൽ വിവരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

മത്തായി 4:10-ൽ (RS), യേശു പറഞ്ഞു: “നിന്റെ കർത്താ​വായ ദൈവത്തെ മാത്രമെ നീ ആരാധി​ക്കാ​വു [പ്രൊ​സ്‌കി​നി​യോ-യിൽ നിന്ന്‌] അവനെ മാത്രമെ സേവി​ക്കാ​വു.” (പ്രത്യ​ക്ഷ​ത്തിൽ യേശു ഇവിടെ ഉദ്ധരി​ക്കുന്ന ആവർത്തനം 6:13-ൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം, ചതുര​ക്ഷ​രങ്ങൾ കാണ​പ്പെ​ടു​ന്നു.) അതി​നോ​ടു​ളള യോജി​പ്പിൽ ഹൃദയ​ത്തി​ന്റെ​യും മനസ്സി​ന്റെ​യും ഒരു പ്രത്യേക ഭാവ​ത്തോ​ടെ​യു​ളള പ്രൊ​സ്‌കി​നി​യോ ദൈവ​ത്തിന്‌ മാത്രം കൊടു​ക്കേ​ണ്ട​താ​ണെന്ന്‌ നാം മനസ്സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

യേശു ചെയ്‌ത അത്ഭുതങ്ങൾ അവൻ ദൈവ​മാ​ണെന്ന്‌ തെളി​യി​ക്കു​ന്നു​ണ്ടോ?

പ്രവൃ. 10:34, 38, RS: “പത്രോസ്‌ വായ്‌ തുറന്ന്‌ പറഞ്ഞു തുടങ്ങി​യത്‌: . . . ‘നസ്രാ​യ​നായ യേശു​വി​നെ ദൈവം പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും അഭി​ഷേകം ചെയ്‌തു; . . . ദൈവം അവനോ​ടു​കൂ​ടെ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവൻ നൻമ ചെയ്‌തു​കൊ​ണ്ടും പിശാച്‌ ബാധി​ച്ച​വരെ ഒക്കെയും സൗഖ്യ​മാ​ക്കി​ക്കൊ​ണ്ടും സഞ്ചരിച്ചു.’” (താൻ നിരീ​ക്ഷിച്ച അത്ഭുത​ങ്ങ​ളിൽ നിന്ന്‌ യേശു ദൈവ​മാ​ണെന്നല്ല ദൈവം യേശു​വി​നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു​വെ​ന്നാണ്‌ പത്രോസ്‌ നിഗമനം ചെയ്‌തത്‌. മത്തായി 16:16, 17 താരത​മ്യം ചെയ്യുക.)

യോഹ. 20:30, 31, RS: “യേശു തന്റെ ശിഷ്യൻമാ​രു​ടെ മുമ്പാകെ ഈ പുസ്‌ത​ക​ത്തിൽ എഴുത​പ്പെ​ടാത്ത പല അടയാ​ള​ങ്ങ​ളും [“അത്ഭുതങ്ങൾ,” TEV, Kx] ചെയ്‌തു; എന്നാൽ യേശു​ക്രി​സ്‌തു ദൈവ​പു​ത്ര​നാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കേ​ണ്ട​തി​നും വിശ്വ​സി​ച്ചിട്ട്‌ അവന്റെ നാമത്തിൽ നിങ്ങൾക്ക്‌ ജീവനു​ണ്ടാ​കേ​ണ്ട​തി​നും ഇവ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു.” (അതു​കൊണ്ട്‌ അത്ഭുത​ങ്ങ​ളിൽ നിന്ന്‌ നാം ഉചിത​മാ​യി എത്തി​ച്ചേ​രേണ്ട നിഗമനം യേശു “ക്രിസ്‌തു,” മശിഹാ, “ദൈവ​ത്തി​ന്റെ പുത്രൻ” ആണ്‌ എന്നാണ്‌. “ദൈവ​ത്തി​ന്റെ പുത്രൻ” എന്നതും “പുത്ര​നായ ദൈവം” എന്നതും തമ്മിൽ വളരെ വ്യത്യാ​സ​മുണ്ട്‌.)

ക്രിസ്‌തു​വി​ന്റെ കാലത്തിന്‌ മുമ്പത്തെ ഏലിയാ​വി​നെ​യും ഏലീശാ​യെ​യും പോലു​ളള പ്രവാ​ച​കൻമാർ യേശു ചെയ്‌ത​തു​പോ​ലു​ളള അത്ഭുതങ്ങൾ ചെയ്‌തു. അത്‌ തീർച്ച​യാ​യും അവർ ദൈവ​മാ​യി​രു​ന്നു എന്നതിന്റെ തെളിവല്ല.

യേശു “പഴയ നിയമ”ത്തിലെ യഹോവ തന്നെയാ​ണോ?

“യഹോവ” എന്ന മുഖ്യ ശീർഷ​ക​ത്തിൻ കീഴിൽ 197, 198 പേജുകൾ കാണുക.

രക്ഷക്ക്‌ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ച്ചാൽ മാത്രം മതിയോ?

പ്രവൃ. 16:30-32, RS: “‘പുരുഷൻമാരേ, രക്ഷിക്ക​പ്പെ​ടു​വാൻ ഞാൻ എന്തു ചെയ്യണം?’ അവർ [പൗലോ​സും ശീലാ​സും] പറഞ്ഞു, ‘കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കുക, എന്നാൽ നീയും നിന്റെ കുടും​ബ​വും രക്ഷിക്ക​പ്പെ​ടും.’ അവർ അവനോ​ടും അവന്റെ കുടും​ബ​ത്തി​ലു​ളള എല്ലാവ​രോ​ടും കർത്താ​വി​ന്റെ [“ദൈവ​ത്തി​ന്റെ,” NAB, JB-യും NE-യും അടിക്കു​റിപ്പ്‌; “ദൈവ​ത്തി​ന്റെ ദൂത്‌,” AT] വചനം സംസാ​രി​ച്ചു.” (ആ മനുഷ്യൻ ‘കർത്താ​വായ യേശു​വിൽ വിശ്വ​സി​ച്ചത്‌’ വിശ്വ​സി​ക്കു​ന്നു എന്ന്‌ ആത്മാർത്ഥ​മാ​യി പറയു​ന്ന​തി​ന്റെ ഒരു സംഗതി​യാ​യി​രു​ന്നോ? അതിലും അധികം ആവശ്യ​മാ​യി​രു​ന്നു​വെന്ന്‌ പൗലോസ്‌ പ്രകട​മാ​ക്കി—അതായത്‌ പൗലോ​സും ശീലാ​സും ജയില​റോട്‌ പ്രസം​ഗിച്ച ദൈവ​വ​ചനം അയാൾ മനസ്സി​ലാ​ക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ഒരുവൻ യേശു ആരാധിച്ച ദൈവത്തെ ആരാധി​ക്കു​ന്നി​ല്ലെ​ങ്കിൽ, തന്റെ ശിഷ്യൻമാർ ഏതുതരം ആളുക​ളാ​യി​രി​ക്ക​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചത്‌ അയാൾ ബാധക​മാ​ക്കു​ന്നി​ല്ലെ​ങ്കിൽ, തന്റെ അനുയാ​യി​കൾ ചെയ്യാൻ യേശു കൽപിച്ച വേല അയാൾ ചെയ്യു​ന്നി​ല്ലെ​ങ്കിൽ, യേശു​വി​ലു​ളള അയാളു​ടെ വിശ്വാ​സം യഥാർത്ഥ​മാ​യി​രി​ക്കു​മോ? നമുക്ക്‌ രക്ഷ സമ്പാദി​ക്കാൻ സാദ്ധ്യമല്ല; യേശു​വി​ന്റെ ബലി​ചെ​യ്യ​പ്പെട്ട മാനുഷ ജീവന്റെ മൂല്യ​ത്തി​ലു​ളള വിശ്വാ​സ​ത്താൽ മാത്രമേ അത്‌ സാദ്ധ്യ​മാ​യി​രി​ക്കു​ന്നു​ളളു. അത്‌ കഷ്ടപ്പാട്‌ കൈവ​രു​ത്തു​മെ​ങ്കി​ലും നാം ഏററു പറയുന്ന വിശ്വാ​സ​ത്തിന്‌ ചേർച്ച​യി​ലാ​യി​രി​ക്കണം നമ്മുടെ ജീവിതം. മത്തായി 10:22-ൽ [RS]-ൽ യേശു പറഞ്ഞു: “അവസാ​ന​ത്തോ​ളം സഹിച്ചു നിൽക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.”

മനുഷ്യനാകുന്നതിനു മുമ്പ്‌ യേശു​വിന്‌ ഒരു സ്വർഗ്ഗീയ അസ്‌തി​ത്വ​മു​ണ്ടാ​യി​രു​ന്നോ?

കൊലൊ. 1:15-17, RS: “അവൻ [യേശു] അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യും സകല സൃഷ്ടി​കൾക്കും ആദ്യജാ​ത​നും ആകുന്നു. . . . സകലവും അവൻ മുഖാ​ന്ത​ര​വും അവനാ​യി​ട്ടും സൃഷ്ടി​ക്ക​പ്പെട്ടു. അവൻ സകലത്തി​നും മുമ്പേ​യാണ്‌.”

യോഹ. 17:5, RS: “[പ്രാർത്ഥനയിൽ യേശു പറഞ്ഞു:] പിതാവേ, ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌ എനിക്ക്‌ നിന്റെ അടുക്കൽ ഉണ്ടായി​രുന്ന മഹത്വ​ത്തിൽ എന്നെ നീ മഹത്വീ​ക​രി​ക്കേ​ണമേ.” (കൂടാതെ യോഹ​ന്നാൻ 8:23)

സ്വർഗ്ഗത്തിൽ യേശു​വിന്‌ തന്റെ ജഡിക ശരീര​മു​ണ്ടോ?

1 കൊരി. 15:42-50, RS: “മരിച്ചവരുടെ പുനരു​ത്ഥാ​ന​വും അങ്ങനെ​തന്നെ. വിതക്ക​പ്പെ​ടു​ന്നത്‌ ദ്രവത്വ​മു​ള​ള​താണ്‌, ഉയർപ്പി​ക്ക​പ്പെ​ടു​ന്ന​തോ അദ്രവ​ത്വ​മു​ള​ള​തും. . . . ഭൗതിക ശരീരം വിതക്ക​പ്പെ​ടു​ന്നു, ആത്മീയ ശരീര​മാ​യി ഉയർപ്പി​ക്ക​പ്പെ​ടു​ന്നു. . . . ‘ഒന്നാമത്തെ മനുഷ്യ​നായ ആദാം ഒരു ജീവി ആയിത്തീർന്നു’ എന്ന്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു​വ​ല്ലോ; ഒടുവി​ലത്തെ ആദാം [ആദാം തുടക്ക​ത്തിൽ ആയിരു​ന്ന​തു​പോ​ലെ ഒരു പൂർണ്ണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു​ക്രി​സ്‌തു] ജീവൻ നൽകുന്ന ഒരു ആത്മാവാ​യി​ത്തീർന്നു. . . . സഹോ​ദ​രൻമാ​രെ, മാംസ​ര​ക്ത​ങ്ങൾക്ക്‌ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയു​ക​യില്ല, ദ്രവത്വം അദ്രവ​ത്വ​ത്തെ അവകാ​ശ​മാ​ക്കു​ക​യു​മില്ല എന്ന്‌ ഞാൻ പറയുന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.)

1 പത്രോ. 3:18, RS: “ക്രിസ്‌തുവും പാപങ്ങൾക്കു​വേണ്ടി ഒരിക്ക​ലാ​യി മരിച്ചു, . . . ജഡത്തിൽ വധിക്ക​പ്പെട്ട അവൻ ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെട്ടു. [“ആത്മാവിൽ,” NE, AT, JB, Dy]”. (പേജ്‌ 334 കാണുക.)

ദൃഷ്ടാന്തം: ഒരു മനുഷ്യൻ ഒരു സുഹൃ​ത്തി​നു​വേണ്ടി ഒരു കടം അടച്ചു വീട്ടു​ക​യും എന്നാൽ പെട്ടെന്നു തന്നെ ആ പണം തിരികെ വാങ്ങു​ക​യും ചെയ്‌താൽ പ്രകട​മാ​യും ആ കടം തുടർന്ന്‌ നിലനിൽക്കും. അതു​പോ​ലെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌ വരുത്ത​പ്പെ​ട്ട​പ്പോൾ മറുവി​ല​യാ​യി ബലി​ചെ​യ്യ​പ്പെട്ട തന്റെ മാംസ​വും രക്തവും​കൊ​ണ്ടു​ളള ശരീരം യേശു തിരികെ സ്വീക​രി​ച്ചി​രു​ന്നെ​ങ്കിൽ വിശ്വ​സ്‌ത​രായ ആളുകളെ പാപത്തി​ന്റെ കടത്തിൽ നിന്ന്‌ മോചി​പ്പി​ക്കാൻ താൻ ചെയ്‌ത കരുത​ലിൻമേൽ അതിന്‌ എന്ത്‌ ഫലമു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു?

തന്റെ പുനരു​ത്ഥാ​ന​ശേഷം യേശു ഭൗതിക രൂപത്തിൽ തന്റെ ശിഷ്യൻമാർക്ക്‌ പ്രത്യ​ക്ഷ​പ്പെട്ടു എന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ ചില സന്ദർഭ​ങ്ങ​ളിൽ ആദ്യം അവർക്ക്‌ അവനെ തിരി​ച്ച​റി​യാൻ കഴിയാ​തെ പോയ​തെ​ന്തു​കൊ​ണ്ടാണ്‌? (ലൂക്കോ. 24:15-32; യോഹ. 20:14-16) ഒരു സന്ദർഭ​ത്തിൽ, കൈക​ളിൽ ആണിപ​ഴു​തു​ക​ളു​ടെ​യും വിലാ​പ്പു​റത്ത്‌ കുന്തം​കൊ​ണ്ടു​ളള മുറി​വി​ന്റെ​യും ഭൗതിക തെളി​വു​ക​ളോ​ടെ തോമ​സി​ന്റെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി യേശു പ്രത്യ​ക്ഷ​നാ​യി. എന്നാൽ ആ സന്ദർഭ​ത്തിൽ കതകുകൾ പൂട്ടി​യി​രി​ക്കെ പെട്ടെന്ന്‌ അവന്‌ അവരുടെ മദ്ധ്യത്തിൽ പ്രത്യ​ക്ഷ​പ്പെ​ടാൻ കഴിഞ്ഞ​തെ​ങ്ങ​നെ​യാണ്‌? (യോഹ. 20:26, 27) മുൻകാ​ല​ങ്ങ​ളിൽ മനുഷ്യർക്ക്‌ പ്രത്യ​ക്ഷ​മാ​വു​ക​യിൽ ദൂതൻമാർ മൂർത്തീ​ക​രിച്ച ശരീര​ത്തോ​ടെ കാണ​പ്പെ​ട്ട​തു​പോ​ലെ യേശു​വും പ്രത്യ​ക്ഷ​ത്തിൽ മൂർത്തീ​ക​രിച്ച ശരീര​ത്തോ​ടെ​യാണ്‌ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. പുനരു​ത്ഥാന സമയത്ത്‌ യേശു​വി​ന്റെ ഭൗതിക ശരീരം കൈകാ​ര്യം ചെയ്യു​ന്നത്‌ ദൈവ​ത്തിന്‌ ഒരു പ്രശ്‌ന​മാ​യി​രു​ന്നില്ല. രസാവ​ഹ​മാ​യി, യേശു​വി​ന്റെ ഭൗതിക ശരീരം ശവക്കല്ല​റ​യിൽ ദൈവം അവശേ​ഷി​പ്പി​ച്ചി​ല്ലെ​ങ്കി​ലും (യേശു യഥാർത്ഥ​മാ​യും ഉയർത്തെ​ഴു​ന്നേ​ററു എന്നുളള ശിഷ്യൻമാ​രു​ടെ ബോദ്ധ്യം ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി) അത്‌ പൊതി​ഞ്ഞി​രുന്ന തുണി അവിടെ അവശേ​ഷി​പ്പി​ച്ചു; എന്നിരു​ന്നാ​ലും പുനരു​ത്ഥാ​ന​പ്പെട്ട യേശു വസ്‌ത്രം ധരിച്ച​വ​നാ​യി​ട്ടാണ്‌ എല്ലായ്‌പ്പോ​ഴും പ്രത്യ​ക്ഷ​പ്പെ​ട്ടത്‌.—യോഹ. 20:6, 7.

യേശുക്രിസ്‌തുവും പ്രധാന ദൂതനായ മീഖാ​യേ​ലും ഒരാൾ തന്നെയാ​ണോ?

മീഖാ​യേൽ എന്ന പേരു ബൈബി​ളിൽ അഞ്ചു പ്രാവ​ശ്യം മാത്രമേ കാണ​പ്പെ​ടു​ന്നു​ളളു. ആ പേരു വഹിക്കുന്ന മഹത്വ​മു​ളള ആത്മവ്യക്തി “പ്രധാന പ്രഭു​ക്കൻമാ​രിൽ ഒരാൾ,” “നിന്റെ (ദാനി​യേ​ലി​ന്റെ) ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാ​പ്രഭു,” “പ്രധാന ദൂതൻ” എന്നിങ്ങനെ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ദാനി. 10:13; 12:1; യൂദ 9, RS) മീഖാ​യേൽ എന്നതിന്റെ അർത്ഥം “ദൈവ​ത്തെ​പ്പോ​ലെ ആരുളളു?” എന്നാണ്‌. യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​ലും ദൈവ​ത്തി​ന്റെ ശത്രു​ക്കളെ നശിപ്പി​ക്കു​ന്ന​തി​ലും നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌ അവനാ​ണെന്ന്‌ ഈ പേരു പ്രത്യ​ക്ഷ​ത്തിൽ സൂചി​പ്പി​ക്കു​ന്നു.

1 തെസ്സ​ലൊ​നീ​ക്ക്യർ 4:16-ൽ (RS), പുനരു​ത്ഥാ​നം ആരംഭി​ക്കാ​നു​ളള യേശു​വി​ന്റെ കൽപന “പ്രധാന ദൂതന്റെ വിളി” എന്ന്‌ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പ്രധാന ദൂതൻ മീഖാ​യേ​ലാ​ണെന്ന്‌ യൂദാ 9 പറയുന്നു. യേശു​വി​ന്റെ ആജ്ഞാപ​ര​മായ വിളിയെ അവനെ​ക്കാൾ കുറഞ്ഞ അധികാ​ര​മു​ളള ഒരുവ​ന്റേ​തി​നോട്‌ സാദൃ​ശ്യ​പ്പെ​ടു​ത്തു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മോ? അപ്പോൾ ന്യായ​യു​ക്ത​മാ​യും പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ യേശു​ക്രി​സ്‌തു തന്നെയാണ്‌. (രസാവ​ഹ​മാ​യി “പ്രധാന ദൂതൻ” എന്ന പ്രയോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും ബഹുവചന രൂപത്തിൽ കാണ​പ്പെ​ടു​ന്നില്ല, അങ്ങനെ ഒരാ​ളേ​യു​ളളു എന്ന്‌ അത്‌ സൂചി​പ്പി​ക്കു​ന്നു.)

ക്രിസ്‌തു​വിന്‌ രാജകീ​യാ​ധി​കാ​രം ലഭിക്കു​ന്ന​തി​നോ​ടു​ളള ബന്ധത്തിൽ മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും സാത്താ​നോട്‌ പോരാ​ടു​മെ​ന്നും അവനെ​യും അവന്റെ ദുഷ്ടദൂ​തൻമാ​രെ​യും സ്വർഗ്ഗ​ത്തിൽ നിന്ന്‌ തളളി​യി​ടു​മെ​ന്നും വെളി​പ്പാട്‌ 12:7-12 പറയുന്നു. പിന്നീട്‌ യേശു ലോക രാഷ്‌ട്ര​ങ്ങൾക്കെ​തി​രാ​യി സ്വർഗ്ഗീയ സൈന്യ​ങ്ങളെ നയിക്കു​ന്ന​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി. 19:11-16) “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” എന്ന്‌ യേശു വിളിച്ച പിശാ​ചായ സാത്താ​നെ​തി​രെ നടപടി​യെ​ടു​ക്കു​ന്ന​തും അവൻ തന്നെയാ​യി​രി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മല്ലേ? (യോഹ. 12:31) ദാനി​യേൽ 12:1 അധികാ​ര​ത്തോ​ടെ പ്രവർത്തി​ക്കാൻ ‘മീഖാ​യേൽ എഴു​ന്നേൽക്കു​ന്ന​തി​നെ’ “ഒരു ജനത ഉണ്ടായ​തു​മു​തൽ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടകാ​ല​ത്തോട്‌” ബന്ധപ്പെ​ടു​ത്തു​ന്നു. സ്വർഗ്ഗീയ വധാധി​കൃ​ത​നെ​ന്ന​നി​ല​യിൽ രാഷ്‌ട്ര​ങ്ങൾക്കെ​തി​രെ യേശു നടപടി​യെ​ടു​ക്കു​മ്പോ​ഴത്തെ അവരുടെ അനുഭ​വ​ത്തോട്‌ അത്‌ തീർച്ച​യാ​യും യോജി​ക്കു​ന്നു. അതു​കൊണ്ട്‌, ഭൂമി​യി​ലേക്ക്‌ വരുന്ന​തി​നു​മുമ്പ്‌ ദൈവ​പു​ത്രൻ മീഖാ​യേൽ എന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സ്വർഗ്ഗ​ത്തിൽ തിരികെ എത്തിയ​ശേഷം അവിടെ ദൈവ​ത്തി​ന്റെ മഹത്വീ​ക​രി​ക്ക​പ്പെട്ട ആത്മപു​ത്ര​നാ​യി വസിക്കുന്ന അവൻ മീഖാ​യേൽ എന്ന്‌ അറിയ​പ്പെ​ടു​ന്നു​വെ​ന്നും തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘പ്രത്യ​ക്ഷ​ത്തിൽ നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കുന്ന ഒരാളാണ്‌. ഞാനും അങ്ങനെ​ത​ന്നെ​യാണ്‌; അല്ലായി​രു​ന്നെ​ങ്കിൽ ഇന്ന്‌ ഞാൻ നിങ്ങളു​ടെ വീട്ടു​വാ​തിൽക്കൽ വരിക​യി​ല്ലാ​യി​രു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘വാസ്‌ത​വ​ത്തിൽ, യേശു​വി​ലു​ളള വിശ്വാ​സ​ത്തി​ന്റെ പ്രാധാ​ന്യം ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പ്രമു​ഖ​മാ​യി വിശേ​ഷ​വൽക്ക​രി​ച്ചി​രി​ക്കു​ന്നു. (നിങ്ങൾ സമർപ്പി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഉചിത​മായ ഒരു അദ്ധ്യാ​യ​ത്തി​ലേക്ക്‌ തിരിഞ്ഞ്‌ അത്‌ അടിസ്ഥാ​ന​മാ​ക്കി രാജാ​വെന്ന നിലയി​ലു​ളള യേശു​വി​ന്റെ സ്ഥാനം വിശേ​ഷ​വൽക്ക​രി​ച്ചു​കൊണ്ട്‌ സംഭാ​ഷണം തുടരുക. അല്ലെങ്കിൽ വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ ഉദ്ദേശ്യം സംബന്ധിച്ച്‌ ആ മാസി​ക​യു​ടെ രണ്ടാം പേജിൽ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നത്‌ വായി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ വിചാ​രി​ക്കു​ന്നത്‌ എന്ന്‌ ഞാൻ ചോദി​ക്കു​ന്ന​തിൽ വിരോ​ധ​മി​ല്ല​ല്ലോ?’

മറെറാ​രു സാദ്ധ്യത: ‘പ്രത്യ​ക്ഷ​ത്തിൽ ആരോ നിങ്ങ​ളോട്‌ അങ്ങനെ പറഞ്ഞു, എന്നാൽ വാസ്‌ത​വ​മതല്ല എന്ന്‌ ഞാൻ പറഞ്ഞു​കൊ​ള​ളട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ യേശു​ക്രി​സ്‌തു​വിൽ ഞങ്ങൾക്ക്‌ ഉറച്ച വിശ്വാ​സ​മുണ്ട്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘എന്നാൽ യേശു​വി​നെ​ക്കു​റിച്ച്‌ ആളുകൾ പറയു​ന്ന​തെ​ല്ലാം ഞങ്ങൾ വിശ്വ​സി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ഒരു നല്ല മനുഷ്യൻ മാത്ര​മാ​യി​രു​ന്നെ​ന്നും ദൈവ​പു​ത്ര​നാ​യി​രു​ന്നില്ല എന്നും ചിലർ പറയുന്നു. ഞങ്ങൾ അത്‌ വിശ്വ​സി​ക്കു​ന്നില്ല, നിങ്ങളോ? . . . ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ അതല്ല.’ (2) ‘പിതാ​വി​നോ​ടു​ളള തന്റെ ബന്ധത്തെ​പ്പ​ററി യേശു പറഞ്ഞതിന്‌ വിപരീ​ത​മാ​യി പഠിപ്പി​ക്കുന്ന കൂട്ടരു​ടെ ഉപദേ​ശ​ങ്ങ​ളും ഞങ്ങൾ വിശ്വ​സി​ക്കു​ന്നില്ല. (യോഹ. 14:28) ഇന്നുളള നമ്മു​ടെ​യെ​ല്ലാം ജീവനെ ബാധി​ക്കുന്ന ഭരണാ​ധി​കാ​രം പിതാവ്‌ അവന്‌ നൽകി​യി​രി​ക്കു​ന്നു. (ദാനി. 7:13, 14)’

‘നിങ്ങളു​ടെ വ്യക്തി​പ​ര​മായ രക്ഷകനാ​യി നിങ്ങൾ യേശു​വി​നെ സ്വീക​രി​ക്കു​ന്നു​വോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു, (പ്രവൃ​ത്തി​കൾ 4:12 ഉദ്ധരി​ക്കുക). ഞാൻ അത്‌ വിശ്വ​സി​ക്കു​ന്നു. എന്നാൽ അതോ​ടൊ​പ്പം ഗൗരവ​ത​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മു​ണ്ടെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു. അത്‌ എപ്രകാ​ര​മാണ്‌? കൊള​ളാം, ഞാൻ യഥാർത്ഥ​ത്തിൽ യേശു​വിൽ വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ എനിക്ക്‌ സൗകര്യ​മെന്ന്‌ തോന്നു​ന്നി​ട​ത്തോ​ളം മാത്രം അവനിൽ വിശ്വ​സി​ച്ചാൽ പോര.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഒരു ബലിയാ​യി അർപ്പി​ക്ക​പ്പെട്ട അവന്റെ പൂർണ്ണ​ത​യു​ളള ജീവൻ നമുക്ക്‌ പാപ​മോ​ചനം ലഭിക്കുക സാദ്ധ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയി​ലു​ളള നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ സംബന്ധിച്ച അവന്റെ നിർദ്ദേ​ശ​ങ്ങൾക്ക്‌ ശ്രദ്ധ കൊടു​ക്കു​ന്ന​തും ജീവൽപ്ര​ധാ​ന​മാ​ണെന്ന്‌ എനിക്ക​റി​യാം. (പ്രവൃ. 1:8; മത്താ. 28:19, 20)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘(നിങ്ങളു​ടെ മാത്രമല്ല അവനിൽ വിശ്വാ​സം അർപ്പി​ക്കുന്ന സകലരു​ടെ​യും രക്ഷകനാണ്‌ യേശു എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു എന്ന വസ്‌തുത തറപ്പിച്ച്‌ പറഞ്ഞ​ശേഷം . . . ) കഴിഞ്ഞ കാലത്ത്‌ അവൻ ചെയ്‌ത​തി​നോട്‌ മാത്രമല്ല, ഇപ്പോൾ അവൻ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നോ​ടും നാം വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. (മത്താ. 24:14)’

‘ഞാൻ വ്യക്തി​പ​ര​മാ​യി യേശു​വി​നെ എന്റെ രക്ഷകനാ​യി സ്വീക​രി​ച്ചി​രി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കു​ന്നു എന്ന്‌ കേൾക്കാൻ കഴിഞ്ഞ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. എന്തു​കൊ​ണ്ടെ​ന്നാൽ യേശു നമുക്കു​വേണ്ടി ചെയ്‌ത​തി​നെ​പ്പ​ററി യാതൊ​രു ചിന്തയു​മി​ല്ലാത്ത വളരെ​യ​ധി​കം ആളുക​ളുണ്ട്‌. നിങ്ങൾക്ക്‌ തീർച്ച​യാ​യും യോഹ​ന്നാൻ 3:16-ലെ തിരു​വെ​ഴുത്ത്‌ നന്നായി അറിയാം, അല്ലേ? . . . എന്നാൽ അത്തരം ആളുകൾ എന്നേക്കും ജീവി​ക്കു​ന്നത്‌ എവി​ടെ​യാണ്‌? ചിലർ ക്രിസ്‌തു​വി​നോ​ടൊത്ത്‌ സ്വർഗ്ഗ​ത്തിൽ വസിക്കും. എന്നാൽ എല്ലാ നല്ല ആളുക​ളും അവിടെ പോകു​മെ​ന്നാ​ണോ ബൈബിൾ പ്രകട​മാ​ക്കു​ന്നത്‌? (മത്താ. 6:10; 5:5)’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക